☘ അള്ളാഹുവിനെ കാണുന്നതോര്‍ത്ത് ലജ്ജയായിരുന്നു മഹാന്മാര്‍ക്ക്!☘

*☘ അള്ളാഹുവിനെ കാണുന്നതോര്‍ത്ത് ലജ്ജയായിരുന്നു മഹാന്മാര്‍ക്ക്!☘*


അല്‍ഖമത്തു ബ്‌നു മര്‍സദാണ് പറയുന്നത്: 
'താബിഉകളിൽ ഏറ്റവും കൂടുതല്‍ ഐഹിക വിരക്തിയുള്ള എട്ടുപേരെയെടുത്തപ്പോള്‍ അതില്‍ ഒരാളായിട്ടാണ് അസ്‌വദുബ്‌നു യസീദിനെ എണ്ണിയിട്ടുള്ളത്. അല്ലാഹുവിന്റെ അരാധനയിലായി മുഴുവന്‍ സമയവും ചിലവയിക്കുന്ന മഹാനായിരുന്നു. സ്ഥിരമായി നോമ്പനുഷ്ഠിച്ചതിന്റെ കാരണത്താല്‍ മഹാന്റെ ശരീരത്തിന്റെ കളറുവരെ മാറാറുണ്ടായിരുന്നു. അല്‍ഖമത്തു ബ്‌നു ഖൈസ് എന്ന വ്യക്തി അസ്‌വദുബ്‌നു യസീദിനോട് ചോദിക്കാറുണ്ടായിരുന്നു: 

'എന്തിനാണ് നിങ്ങള് ഈ ശരീരത്തെ ഇങ്ങനെ പ്രയാസപ്പെടുത്തുന്നത്? '

ആ ചോദ്യത്തിന് മഹാനവര്‍കള്‍ നല്‍കിയ മറുപടി ചിന്തനീയമാണ്. 
'ഈ ശരീരത്തിന്റെ സുഖത്തിന് വേണ്ടി തന്നെയാണ് ഞാനിതിനെ പ്രയാസപ്പെടുത്തുന്നത്' എന്നായിരുന്നു മഹാനവര്‍കളുടെ മറുപടി.
മഹാനവര്‍കള്‍ക്ക് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ മഹാനവര്‍കള്‍ കരയാന്‍ തുടങ്ങി. 
'എന്തിനാണിങ്ങെനെ പൊറുതികേട് പ്രകടിപ്പിക്കുന്നതെന്ന് ആരോ ചോദിച്ചു. 
'ഈ പാപിയായ ഞാനെങ്ങനെ പൊറുതികേട് പ്രകടിപ്പിക്കാതിരിക്കും. ഇങ്ങെനെ കാണിക്കാന്‍ എന്നെക്കാള്‍ അര്‍ഹതയുള്ള മറ്റാരാണുള്ളത്!? ഇനിയെങ്ങാനും അല്ലാഹു എനിക്ക്; ഞാനവനോട് ചെയ്ത കാര്യത്തില്‍ പൊറുത്ത് തന്നാലും അതെന്നെ ലജ്ജയിലാഴ്ത്തും. കാരണം ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് തെറ്റു ചെയ്യുകയും തെറ്റുക്കാരന് മറ്റേയാള്‍ പൊറുത്തു കൊടുക്കുകയും ചെയ്താലും തെറ്റു ചെയ്ത ആളെ കാണുമ്പോള്‍ ഈ മനുഷ്യന് ലജ്ജയുണ്ടാകില്ലേ!'

എണ്‍പത് ഹജ്ജു ചെയ്ത മഹാനാണ് അസ്‌വദു ബ്‌നുല്‍ യസീദ്!.

 - عَنْ عَلْقَمَةَ بْنِ مَرْثَدٍ، قَالَ: " انْتَهَى الزُّهْدُ إِلَى ثَمَانِيَةٍ مِنَ التَّابِعِينَ مِنْهُمُ الْأَسْوَدُ بْنُ يَزِيدَ كَانَ مُجْتَهِدًا فِي الْعِبَادَةِ يَصُومُ حَتَّى يَخْضَرَّ جَسَدُهُ وَيَصْفَرَّ وَكَانَ عَلْقَمَةُ بْنُ قَيْسٍ يَقُولُ لَهُ: لِمَ تُعَذِّبُ هَذَا الْجَسَدَ؟ قَالَ: رَاحَة هَذَا الْجَسَدِ أُرِيدُ فَلَمَّا احْتُضِرَ بَكَى فَقِيلَ لَهُ: مَا هَذَا الْجَزَعُ قَالَ: مَا لِي لَا أَجْزَعُ وَمَنْ أَحَقُّ بِذَلِكَ مِنِّي وَاللهِ لَوْ أُتِيتُ بِالْمَغْفِرَةِ مِنَ اللهِ عَزَّ وَجَلَّ لَهَمَّنِي الْحَيَاءُ مِنْهُ مِمَّا قَدْ صَنَعْتُهُ، إِنَّ الرَّجُلَ ليَكُونُ بَيْنَهُ وَبَيْنَ الرَّجُلِ الذَّنْبُ الصَّغِيرُ فَيَعْفُو عَنْهُ فَلَا يَزَالُ مُسْتَحْيِيًا مِنْهُ وَلَقَدْ حَجَّ الْأَسْوَدُ ثَمَانِينَ حَجَّةً "»""[حلية الأولياء لأبي نعيم الأصبهاني]


*ഗുണപാഠം:*  

മുഴുവന്‍ സമയവും ആരാധനയിലായി ജീവിതം ചിലവയിച്ച മഹാന്മാര്‍ക്കെല്ലാം അല്ലാഹുവിനെ അഭിമുഖീകരിക്കുന്നതോര്‍ത്ത് ഭയമായിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ സ്മരണക്ക് വേണ്ടി ജീവിതത്തില്‍ പ്രത്യേക സമയം ചിലവയിക്കാത്ത നമുക്ക് ഇത്ര ധൈര്യത്തോടെ ജീവിക്കാന്‍ എങ്ങനെ സാധിക്കുന്നു!?

☘☘☘☘☘☘