🍂സ്വദഖ ഇങ്ങനെയാകണം

*❣️UHCF 🏳️UHCF 🏳️UHCF❣️*

*🍂സ്വദഖ ഇങ്ങനെയാകണം*

പാതിരാത്രി സമയമാകുമ്പോൾ സഞ്ചി നിറയെ ഭക്ഷണവും തോളിൽ വെച്ച് സൈനുൽ ആബിദീൻ(റ) നാട് ചുറ്റും. ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും. നൂറു കണക്കിന് പാവങ്ങൾക്ക് മഹാനവറുകൾ അഭയമായിരുന്നു.
ഇങ്ങനെ ഭാരം ചുമന്ന കാരണത്താൽ ജനാസ കുളിപ്പിക്കുമ്പോൾ അവിടുത്തെ തോളിൽ അസാധാരണമായ തഴബ് കണ്ടിരുന്നു.
(നൂറുൽ അബ്‌സ്വാർ 284)
 
പാപങ്ങൾ പൊറുക്കാനും മോശമായ മരണത്തിൽ നിന്ന് രക്ഷപ്പെടാനും സ്വദഖ കാരണമാകുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. 

 *നിങ്ങൾ സ്വദഖ കൊണ്ട് ചികിത്സിക്കുക എന്നും മുത്ത്നബിﷺപഠിപ്പിച്ചിട്ടുണ്ട്. അഥവാ ദാനധർമ്മം രോഗശമനത്തിന് കാരണമാകുമെന്ന്.*

എന്താണോ ആവശ്യമായത് അത് നൽകുന്നതാണ് ഏറ്റവും ഉത്തമമെന്ന് ഇബ്നു ഹജറുൽ ഹൈതമി(റ)സവാജിറിൽ കുറിച്ചിട്ടുണ്ട് 

ശൈഖ് ഹദ്ദാദ്(റ)ന്റെ ഉപദേശത്തിൽ നിന്ന് - നീ ദാനധർമ്മങ്ങൾ രഹസ്യമാക്കി ചെയ്യണം. *രഹസ്യ സ്വദഖ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കും, പരസ്യമായി ചെയ്യുന്നതിനേക്കാൾ എഴുപതിരട്ടി പ്രതിഫലവും ഉണ്ടാകും.* കർമ്മങ്ങളെ പാഴാക്കുന്ന പ്രകടനപരതയിൽ നിന്നും രക്ഷപ്പെടാൻ കഴിയും. ഒരു ദിവസവും ഒഴിയാതെ സ്വദഖ ചെയ്യണം. അതെത്ര കുറച്ചാണെങ്കിലും. രാവിലെ തന്നെയാകാനും ശ്രദ്ധിക്കണം. സ്വദഖ പ്രയാസങ്ങളെ തട്ടി മാറ്റും. നിന്റെ മുന്നിൽ വന്ന ഒരാളെയും നിരാശനാക്കി വിടരുത്.
എത്ര കുറഞ്ഞതാണെങ്കിലും കൊടുക്കണം. അല്ലാഹുവിന്റെ പകൽ നിന്നുള്ള സമ്മാനവുമായിട്ടാണ് അവർ നിന്റെ മുന്നിൽ വന്നത്. ഇനിയൊന്നും കൊടുക്കാൻ ഇല്ലെങ്കിൽ നല്ല വാക്കു പറഞ്ഞ് പ്രതീക്ഷയോടെ മടക്കി അയക്കുക. ദാരിദ്ര്യം വരുമോ എന്ന് ഭയന്നു നീ ദാനധർമ്മം ഉപേക്ഷിക്കരുത്. 
അത് ഒഴിവാക്കുമ്പോഴാണ് പ്രയാസങ്ങൾ നിന്നെ തേടിയെത്തുന്നത്. 
(രിസാലത്തുൽ മുആവന 107)

🍂നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും എല്ലാവരെയും ലോക മുസ്ലിം കൾ ആയ എല്ലാവരെയും കരുതണേ...

 *സ്നേഹത്തോടെ UHCF കൂട്ടായ്മ*

❤️🌹❤️🌹❤️🌹❤️🌹❤️🌹
*മത, രാഷ്ട്രീയ, സംഘടന, സ്ഥല ഭേദമന്യേ സമൂഹത്തിൽ എന്തെങ്കിലും സഹായങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി *നമുക്ക് ഒന്നായി മുന്നേറാം*
❤️💓❣️❤️💓❣️🌹❤️💓❣️❤️💓❣️
*കണ്ണീരൊപ്പാം കൈ പിടിക്കാം*

*ഉസ്‌വത്തുൻ ഹസന*

*കൂട്ടായ്മയിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ കൂടെ കൂടാം*

*ചാരിറ്റി ഫൌണ്ടേഷൻ* 
*Reg. No:PKD/CA/4/2020*
https://chat.whatsapp.com/GsMDBhQWhSYFHFQnYzeiFm