സ്വർഗ്ഗം സുഖാനുഗ്രഹങ്ങളുടെ ശാശ്വതലോകം🌹

🌹 *സ്വർഗ്ഗം സുഖാനുഗ്രഹങ്ങളുടെ ശാശ്വതലോകം*🌹


1⃣5⃣3⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ 👑വാനമ്പാടി

 ( ഭാഗം : 1-15)


💐സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 1)


👑സ്വർഗ്ഗം. സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞു !!!:

മിക്ക. ആളുകളും. ധരിച്ചു. വശായിരിക്കുന്നത്‌. അന്ത്യനാൾ. കഴിഞ്ഞ്‌. ഉയിർത്തെഴുന്നേൽപ്പ്‌. നാളിലാണു. അള്ളാഹു. സ്വർഗ്ഗ- നരകങ്ങളെ. . സജ്ജീകരിക്കുക / സൃഷ്ടിക്കുക എന്നാണു, എന്നാൽ. ഈ. ധാരണ. തെറ്റാണു, അഹ്‌ ലുസ്സുന്നയുടെ. വിശ്വാസപ്രകാരം. അള്ളാഹു. സ്വർഗ്ഗ- നരകങ്ങൾ. എന്നേ. സൃഷ്ടിച്ചു. വെച്ചിട്ടുണ്ട്‌, ഇന്നും. അവ. രണ്ടും. നില. നിൽക്കുന്നുമുണ്ട്‌…..ഇതിനുള്ള. ചില. തെളിവുകൾ. കാണുക. :

1⃣. ആദം. നബിയുടെ. സംഭവം :

മനുഷ്യകുലത്തിന്റെ. ചരിത്രം. ആരംഭിക്കുന്നത്‌. തന്നെ. ആദം. നബിയിൽ. നിന്നാണു, അദ്ദേഹം. സ്വർഗ്ഗത്തിൽ. കുറച്ച്‌. കാലം. വസിക്കുകയും. പിന്നീട്‌. അതിൽ. നിന്ന്. പുറത്താക്കപ്പെടുകയും. ചെയ്ത. സംഭവം. കുർ ആനും. ഹദീസിലും. വന്നത്‌. വഴി. പ്രസിദ്ധമാണല്ലോ, അപ്പോൾ. ആദം. നബിയുടെ. കാലത്ത്‌. തന്നെ. സ്വർഗ്ഗം. നിലവിലുണ്ട്‌. എന്നത്‌. വ്യക്തമാണല്ലോ…..

2⃣. അള്ളാഹു. പറയുന്നു :

” നിങ്ങളുടെ. രക്ഷിതാവിൽ. നിന്നുള്ള. പാപമോചനവും. ആകാശഭൂമികളോളം. വിശാലമായ. സ്വർഗ്ഗവും. നേടിയെടുക്കാൻ. നിങ്ങൾ. നിങ്ങൾ. ധൃതിപ്പെട്ട്‌. മുന്നേറുക, ധർമ്മനിഷ്ട. പാലിക്കുന്നവർക്ക്‌. വേണ്ടി. ഒരുക്കപ്പെട്ടതത്രേ. അത്‌. ”

(📖 കുർ ആൻ ,3: 133)

ആയത്തിൽ. പറയുന്നത്‌. – ധർമ്മനിഷ്ട. പാലിക്കുന്നവർക്കായി. അത്‌. ” ഒരുക്കപ്പെട്ട്‌. കഴിഞ്ഞു. “. എന്നാണു.

👑സ്വർഗ്ഗം. : ആകാശ- ഭൂമികളോളം. വിശാലം !!!:

മുകളിൽ. നാം. ഉദ്ധരിച്ച. ആയത്തിൽ. തന്നെ. ഇക്കാര്യം. പറയുന്നുണ്ട്‌. ആകാശ- ഭൂമികളുടെ. അത്ര. വിശാലം. എന്ന്. പറയുമ്പോൾ. അതിന്റെ. ” വലുപ്പം”. നമുക്ക്‌. ഊഹിക്കാൻ. കഴിയില്ല, കാരണം. ആകാശ. ലോകത്ത്‌. തന്നെ. എത്ര. കോടി. നക്ഷത്രങ്ങളും. ഗ്രഹങ്ങളുമാണുള്ളത്‌ ? അവയോരോന്നിന്റെയും. വലുപ്പമെത്ര ? ഭൂമിയേക്കാൾ. 13. ലക്ഷം. ഇരട്ടി. വലുപ്പമുണ്ടത്രേ. സൂര്യനു !!, ഇത്‌. പോലെ. എണ്ണമറ്റ. സൂര്യന്മാർ. ചേർന്നതാണു. ഒരു. ഗാലക്സി, ഇതു. പോലെ. ബില്ല്യൺ. കണക്കിനു. ഗാലക്സികൾ. ചേർന്നതാണു. പ്രപഞ്ചം., അപ്പോൾ. ആ. പ്രപഞ്ചത്തിന്റെ. വലുപ്പമെത്ര ? പോട്ടെ, നാം. ജീവിക്കുന്ന. ഈ. ഭൂമി. തന്നെ. എത്ര. വിശാലമാണു. ??!! ( സുബ്‌ ഹാനള്ളാ). ഇത്രയൊക്കെ. നമ്മുടെ. കൺ മുമ്പിൽ. അലങ്കരിച്ച്‌. വെച്ച. അള്ളാഹുവിനു. ആകാശ- ഭൂമികളോളം. വിശാലമായ. സ്വർഗ്ഗം. തയ്യാറാക്കാനാണോ. പ്രയാസം. ??!!

👑സ്വർഗ്ഗീയ. സുഖങ്ങൾ മനുഷ്യനു. ഊഹിക്കാൻ. അല്ലെങ്കിൽ. സങ്കൽപ്പിക്കാൻ. കഴിയുന്നതിനുമപ്പുറം. !!! :

സ്വർഗ്ഗത്തിന്റെ. വിശാലത. പോലെ. തന്നെ. മനുഷ്യ. മനസ്സിനു. സങ്കൽപ്പിക്കാൻ. കഴിയാത്തതാണു. സ്വർഗ്ഗത്തിൽ. അള്ളാഹു. സംവിധാനിച്ച. സുഖങ്ങളും .

⏩. നബി (സ). പറയുന്നു , അള്ളാഹു. ഇപ്രകാരം. പറയുന്നു :

” എന്റെ. സജ്ജനങ്ങളായ. അടിയാന്മാർക്ക്‌. വേണ്ടി. യാതൊരു. കണ്ണും. കണ്ടിട്ടില്ലാത്തതും. യാതൊരു. കാതും. കേട്ടിട്ടില്ലാത്തതും. ഒരു. മനുഷ്യന്റെ. ഹൃദയത്തിലും. ( ഭാവനയിലും). തോന്നിയിട്ടില്ലാത്തതുമായ. കാര്യങ്ങൾ. ഞാൻ. ഒരുക്കി. വെച്ചിരിക്കുന്നു ” , ( ശേഷം. നബി. മുകളിൽ. പറഞ്ഞതിനു. തെളിവായി.) കുർ ആനിലെ. താഴെ. പറയുന്ന. ആയാത്തും. ഓതി….”

“. എന്നാൽ. അവർ. പ്രവർത്തിച്ചതിന്റെ. ഫലമായി. കൺ കുളിർപ്പിക്കുന്ന. എന്തെല്ലാം. കാര്യങ്ങളാണു. അവർക്ക്‌. വേണ്ടി. (സ്വർഗ്ഗത്തിൽ ) രഹസ്യമാക്കി. വെച്ചിരിക്കുന്നതെന്ന്. ഒരാൾക്കും. അറിയാവുന്നതല്ല ”

(📖 സൂറത്തുസ്സജദ. : 17)

( 📚ഇമാം. ബുഖാരി. അദ്ദേഹത്തിന്റെ. സ്വഹീഹിൽ. . ശേഖരിച്ച. നബിവചനം )

🔴 കുർ ആനിലും. ഹദീസിലും. സ്വർഗ്ഗത്തിലെ. ചില. വസ്‌ തുക്കളും. കാര്യങ്ങളും. സംഭവങ്ങളും. പറയുന്നുണ്ട്‌ ( ഉദാ : പഴങ്ങൾ, കട്ടിലുകൾ, തടാകങ്ങളും. നദികളും ). എന്നാൽ. അതൊക്കെ. നാം. ഇഹലോകത്തെ. വസ്തുക്കളുമായി. . താരതമ്യം. ചെയ്യുന്നത്‌. വിഡ്ഡിത്തമായിരിക്കും, കാരണം. അവക്ക്‌. ഇഹലോക. വസ്‌ തുക്കളുടെ. പേരുമായി. മാത്രമേ. സാമ്യതയുള്ളൂ, എന്നാൽ. ഒരേ പേരുള്ള. സ്വർഗ്ഗത്തിലെയും. ഭൂമിയിലെയും. വസ്‌ തുക്കൾക്കും സംഭവങ്ങൾക്കും. സ്വഭാവത്തിലും. ഗുണത്തിലും. ഭൂമിയും. സ്വർഗ്ഗവും. പോലെ. തന്നെ. വ്യത്യാസമുണ്ട്‌…..ഇക്കാര്യം. മനസ്സിലാക്കാത്തത്‌. കൊണ്ടാണു. നിരീശ്വര – യുക്തിവാദ. പ്രസ്ഥാനങ്ങളും. മറ്റും. ” ഭൂമിയിലെ. അതേ. കാര്യങ്ങൾ. തന്നെയാണോ. നിങ്ങളുടെ സ്വർഗ്ഗത്തിലും. “. എന്ന്. പറഞ്ഞു. പരിഹസിക്കാറുള്ളത്‌….. ഇൻഷാ. അള്ളാഹ്‌. സ്വർഗ്ഗത്തെ. കുറിച്ചും. അതിലുള്ള. ആനന്ദങ്ങളെ. കുറിച്ചും. വരും. ഭാഗങ്ങളിൽ. നമുക്ക്‌. വിശദമായി. പരിശോധിക്കാം…..

( ☝🏼മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക. )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 2)

👑സ്വർഗ്ഗത്തിന്റെ. കവാടങ്ങൾ :

സ്വർഗ്ഗത്തിൽ. പ്രവേശിക്കുന്നതിന്റെ. ആദ്യപടി. അതിന്റെ. . കവാടങ്ങൾ അല്ലെങ്കിൽ. വാതിലൂടെ. കടക്കലാണു , ഇക്കാര്യം. വ്യക്തമാക്കുന്ന. ചില. കുർ ആൻ. വചനങ്ങൾ. കാണുക :

1⃣. “. തങ്ങളുടെ. രക്ഷിതാവിനെ. സൂക്ഷിച്ച്‌. ജീവിച്ചവർ. സ്വർഗ്ഗത്തിലേക്ക്‌. കൂട്ടമായി. നയിക്കപ്പെടും, അങ്ങനെ. അവർ. അതിന്റെ. അടുത്തെത്തുകയും. അതിന്റെ. “കവാടങ്ങൾ. ” തുറക്കപ്പെടുകയും. ചെയ്താൽ, അവരോട്‌. അതിന്റെ. കാവൽക്കാർ ( മലക്കുകൾ). പറയും : ‘ നിങ്ങൾക്ക്‌. സമാധാനം, നിങ്ങൾ. സംശുദ്ധരായിരിക്കുന്നു, അതിനാൽ. നിത്യവാസികളായി. നിങ്ങളതിൽ. പ്രവേശിച്ചുകൊള്ളുക ”

(📖 സൂറത്തു. സുമർ : 73)

2⃣. മറ്റൊരിടത്ത്‌. അള്ളാഹു. പറയുന്നു :

“. ഇതൊരു. ഉൽബോധനമത്രേ, തീർച്ചയായും. സൂക്ഷ്മതയുള്ളവർക്ക്‌. മടങ്ങിച്ചെല്ലാൻ. ഉത്തമമായ. സ്ഥാനമുണ്ട്‌, അവർക്ക്‌. വേണ്ടിയാണു. ‘ കവാടങ്ങൾ’. തുറന്നു. വെക്കപ്പെട്ട. സ്ഥിരവാസത്തിന്റെ. സ്വർഗ്ഗത്തോപ്പുകൾ. ”

(📖 സൂറത്തുസ്സ്വാദ്‌ : 49, 50)

👑ഓരോരുത്തരുടെയും. കർമ്മങ്ങൾക്കനുസരിച്ച. പ്രവേശനകവാടങ്ങൾ :

സ്വർഗ്ഗത്തിനു. മൊത്തം. 8. കവാടങ്ങളാണുള്ളത്‌, ഓരോ. കവാടങ്ങൾക്കും. ഓരോ. പേരുകളുണ്ട്‌, അവ. ഓരോന്നും. ചില. പ്രത്യേക. സൽകർമ്മങ്ങളുമായി. ബന്ധപ്പെട്ട്‌. കടക്കുന്നു, ഉദാഹരണത്തിനു. നോമ്പ്‌. അനുഷ്ടിക്കുന്നതിൽ. പ്രത്യേകം. ആവേശം. കാണിച്ച്‌. മുന്നേറിയവർ. ” റയ്യാൻ “. എന്ന. കവാടത്തിലൂടെ. കടക്കും…. പ്രസിദ്ധമായ. ഈ. ഹദീസ്‌. ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ഉദ്ധരിക്കുന്നുണ്ട്‌, അത്‌. പോലെ, മറ്റ്‌. ചില. കർമ്മങ്ങൾ. അധികരിപ്പിക്കുന്നവർ. അവയുമായി. ബന്ധപ്പെട്ട. കവാടങ്ങളിലൂടെ. പ്രവേശിപ്പിക്കപ്പെടും. എന്ന്. കാണിക്കുന്ന. ഒരു. ഹദീസ്‌. കാണുക :

നബി (സ). പറഞ്ഞു :

” രണ്ടു. ജോഡി ( ആടുകളോ. ഒട്ടകങ്ങളോ. മറ്റോ). അള്ളാഹുവിന്റെ. മാർഗ്ഗത്തിൽ. ചിലവൊഴിക്കുന്നവർ. സ്വർഗ്ഗത്തിന്റെ. ഓരോ. കവാടങ്ങളിലൂടെയും. ഇങ്ങനെ. വിളിക്കപ്പെടും. : ‘. അള്ളാഹുവിന്റെ. ദാസാ, ഇതാണു. നല്ലത്‌ , നമസ്കാരക്കാരനെ. നമസ്കാര. കവാടത്തിലൂടെ. വിളിക്കപ്പെടും, ജിഹാദുകാരനെ. ‘ ജിഹാദ്‌. കവാടത്തിലൂടെ’. വിളിക്കപ്പെടും, ധർമ്മിഷ്ടനെ. ‘ ബാബുസ്സ്വദഖ’ യിലൂടെ. വിളിക്കപ്പെടും, അപ്പോൾ. അബൂബക്കർ (റ). ചോദിച്ചു : ” അള്ളാഹുവിന്റെ. റസൂലേ, ഈ. കവാടങ്ങളിൽ. ഏതിലൂടെ. വിളിക്കപ്പെട്ടാലും. നല്ലത്‌. തന്നെ, എന്നാൽ. ആരെങ്കിലും. എല്ലാ. കവാടങ്ങളിലൂടെയും. വിളിക്കപ്പെടുമോ ? നബി (സ) : ” അതെ, താങ്കൾ. അവരിൽ. പെടണമെന്ന്. ഞാൻ. ആഗ്രഹിക്കുന്നു ”

(📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ശേഖരിച്ചത്‌ )

👑സ്വർഗ്ഗകവാടങ്ങളുടെ. വലുപ്പം. !!!:

👇🏼നബി (സ) പറഞ്ഞു :

” മുഹമ്മദിന്റെ. ആത്മാവ്‌. ആരുടെ. കയ്യിലാണോ. അവൻ. സത്യം, സ്വർഗ്ഗ കവാടങ്ങളുടെ. 2. കട്ടിലകൾ. തമ്മിലുള്ള. ദൂരം. മക്കയും. ഹിജറും. തമ്മിലുള്ളതോ. അല്ലെങ്കിൽ. മക്കയും. ബസറയും. തമ്മിലുള്ള. ദൂരമോ. ( പോലെ) ആണു”

( 📚ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ഉദ്ധരിച്ചത്‌ )
(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 3)

👑സ്വർഗ്ഗത്തിനകത്തുള്ള. കാഴ്ച്ചകൾ, അതിലെ. വിവിധ. തട്ടുകൾ ( സ്ഥാനങ്ങൾ) :

അങ്ങനെ. കർമ്മങ്ങളുടെ. നിലവാരമനുസരിച്ച്‌. . പല. പല. കവാടങ്ങളിലുടെ. വിശ്വാസികളിൽ. ചിലർ. പ്രവേശിച്ച്‌. കഴിഞ്ഞു, ചിലരങ്ങനെ. പ്രവേശിച്ച്‌. കൊണ്ടിക്കുന്നു, കർമ്മങ്ങൾ. കുറച്ച്‌. കുറഞ്ഞവരായ. ഒപ്പം. ചില. പാപങ്ങളൊക്കെ. ചെയ്ത്‌. കൂട്ടിയവരുമായവർ. പുറകെ. വരാനിരിക്കുന്നുണ്ട്‌……ഇനി. അകത്ത്‌. പ്രവേശിക്കുന്നവർ. സ്വർഗ്ഗത്തിൽ. കാണുന്ന. കാഴ്ചകൾ. എന്തായിരിക്കും. ??!!!, അത്‌. അള്ളാഹു. പറയുന്നത്‌. കാണുക…..

🔸🔹 “. നീ. അവിടം (സ്വർഗ്ഗം). കണ്ടാൽ. അനുഗ്രഹവും. വലിയൊരു. സാമ്രാജ്യവും. നിനക്ക്‌. കാണാം “🔹🔸

( 📖സൂറത്തുൽ. ഇൻസാൻ. : 20)

അതെ, ഒരു. അറ്റമില്ലാ. ലോകം. അല്ലെങ്കിൽ. സാമ്രാജ്യം. !!! അള്ളാഹുവിനെ. സൂക്ഷിച്ച്‌. ജീവിച്ചവർക്ക്‌. അവൻ. തയ്യാറാക്കി. വെച്ച. സാമ്രാജ്യം !!! (സ്വർഗ്ഗത്തിനു. ഈ. പ്രപഞ്ചത്തോളമോ. അല്ലെങ്കിൽ. അതിനേക്കാളോ. വിശാലതയുണ്ടെന്ന്. കുർ ആൻ. പറഞ്ഞത്‌. ആരംഭത്തിൽ. നാം. സൂചിപ്പിച്ചത്‌. ഓർക്കുക )

👑സ്വർഗ്ഗത്തിന്റെ. വിവിധ. തട്ടുകൾ :

വിശ്വാസ- കർമ്മപരമായി. പല. നിലവാരമുള്ളവർ. പലപ്പോഴായി. സ്വർഗ്ഗത്തിൽ. പ്രവേശിക്കുമല്ലോ, ആളുകളുടെ. നിലവാരമനുസരിച്ച്‌. അവർക്ക്‌. സ്വർഗ്ഗത്തിൽ. കിട്ടുന്ന. പ്രതിഫലങ്ങളുടെ. നിലവാരവും. വ്യത്യസ്ഥമായിരിക്കും, അവിടെ. അള്ളാഹു. ചെയ്ത്‌. വെച്ചിരിക്കുന്ന. സംവിധാനമാണു. സ്വർഗ്ഗത്തിലെ. തട്ടുകൾ, മുകളിലെ. ഓരോ. തട്ടുകളിലേക്ക്‌. പോകുന്തോറും. ആസ്വാദനങ്ങളും. ആനന്ദങ്ങളും. കൂടിക്കൂടി. വരും….. അതായത്‌. ഓരോ. തട്ടുകളിലുള്ളവരും. വിശ്വാസികളിലെ. ഓരോ. നിലവാരം ( പദവി). ഉള്ളവരായിരിക്കും……. ഇത്‌. നമുക്ക്‌. വ്യക്തമാക്കിത്തരുന്ന. ധാരാളം. ആയത്തുകളും. ഹദീസുകളുമുണ്ട്‌, അവയിൽ. ചിലത്‌ പരിശോധിക്കാം….

അള്ളാഹു. പറയുന്നു :

” ന്യായമായ. വിഷമങ്ങളൊന്നുമില്ലാതെ. വീട്ടിലിരിക്കുന്ന. വിശ്വാസികളിൽ. പെട്ടവരും. , തങ്ങളുടെ. സ്വത്ത്‌. കൊണ്ടും. ശരീരം. കൊണ്ടും. അള്ളാഹുവിന്റെ. മാർഗ്ഗത്തിൽ. ജിഹാദ്‌. ചെയ്യുന്നവരും. തുല്യരല്ല, സ്വത്ത്‌. കൊണ്ടും. ശരീരം. കൊണ്ടും. ജിഹാദ്‌. ചെയ്യുന്നവരെ. അള്ളാഹു. വീട്ടിലിരിക്കുന്നവരേക്കാൾ. പദവികൾ. ഉയർത്തിയിരിക്കുന്നു. എല്ലാവർക്കും. അള്ളാഹു. നന്മ. വാഗ്ദാനം. ചെയ്തിരിക്കുന്നു. എന്നാൽ. ജിഹാദ്‌. ചെയ്തവർക്ക്‌. വീട്ടിലിരുന്നവരേക്കാൾ. ധാരാളം. പ്രതിഫലം. കൊണ്ട്‌. അള്ളാഹു. ഉയർത്തിയിരിക്കുന്നു , അവനിൽ. നിന്നുള്ള. “ഉയർന്ന. പദവികളും ” , പാപമോചനവും. കാരുണ്യവും ; അള്ളാഹു. ഏറെ. പൊറുക്കുന്നവനും. കാരുണ്യവാനുമാണു ”

( 📖 സൂറത്തുന്നിസാ ഉ. : 95,96)

ഈ. ആയത്തിൽ. വിശ്വാസികളായ. സ്വഹാബികളിൽ. പെട്ട. യുദ്ധത്തിൽ. പങ്കെടുത്തവരെയും. അല്ലാത്തവരെയും. കുറിച്ചാണു. അള്ളാഹു. പറയുന്നത്‌, പങ്കെടുത്തവർക്ക്‌. അല്ലാത്തവരേക്കാൾ. “ഉയർന്ന. പദവികൾ”. ഉണ്ട്‌. എന്ന്. പറയുന്നു, ഈ. “പദവികൾ. “. കൊണ്ട്‌. ഉദ്ദേശിക്കുന്നത്‌. അന്ത്യനാളിൽ. സ്വർഗ്ഗത്തിൽ. ഉള്ള. പദവികളാണു, ഇമാം. ഇബ്‌ നു കസീർ (റ). ഈ. ആയത്തിന്റെ. വിശദീകരണത്തിൽ. തഴെ. പറയുന്ന. ഹദീസ്‌. ഉദ്ധരിക്കുന്നുണ്ട്‌ :

നബി (സ).👇🏼 പറഞ്ഞു :

” .സ്വർഗ്ഗത്തിൽ. 100. പദവികളുണ്ട്‌, അത്‌. അള്ളാഹുവിന്റെ. മാർഗ്ഗത്തിൽ. സമരം. ചെയ്തവർക്ക്‌. വേണ്ടി. അള്ളാഹു. ഒരുക്കി. വെച്ചതാണു, രണ്ട്‌. പദവികൾക്കിടയിൽ. ആകാശ- ഭൂമികൾക്കിടയിലുള്ള. അത്ര. അകലമുണ്ട്‌ ”

(📚 ഇമാം. ബുഖാരി. സ്വഹീഹിൽ. ഉദ്ധരിച്ചത്‌. )

🔴📌 ജിഹാദ്‌. ചെയ്തവർക്ക്‌. മാത്രമായി. അള്ളാഹു. സംവിധാനിച്ചതാകാം. ഹദീസിൽ. പറഞ്ഞ. 100. തട്ടുകൾ ( പദവികൾ). അല്ലാതെ. സ്വർഗ്ഗത്തിൽ. ആകെ. 100. തട്ടേ. ഉള്ളൂ. എന്ന്. ഹദീസിനു. അർത്ഥമില്ല, കാരണം. സ്വർഗ്ഗത്തിനു. ധാരാളം. തട്ടുകളുണ്ട്‌. എന്ന്. കാണിക്കുന്ന. ഹദീസ്‌. വേറെയുമുണ്ട്‌. ഉദാഹരണം. കാണുക :

👑കുർ ആനിന്റെ. ആൾക്കുള്ള. സ്വർഗ്ഗപദവികൾ:

നബി (സ):

“. കുർ ആനിന്റെ. ആളോട്‌. പറയപ്പെടും : ” ഓതി. ഉയർന്ന്. കൊള്ളുക, ദുനിയാവിൽ. വെച്ച്‌. ഓതിയത്‌. പോലെ. ഈണത്തിലും. ഭക്തിയിലും. ഓതിക്കൊള്ളുക, താങ്കൾ. ഓതുന്ന. അവസാനത്തെ. ആയത്തിലാണു. താങ്കളുടെ. ഭവനം ”

( 📚ഇമാം. അഹമദ്‌. മുസ്‌ നദിൽ. ശേഖരിച്ച. നബിവചനം)

👑ഫിർദ്ദൗസ്‌. : സ്വർഗ്ഗത്തിന്റെ. ഏറ്റവും. മുകളിലെ. തട്ട്‌ :

ബദർ. യുദ്ധത്തിൽ. സ്വഹാബിയായ. ഹാരിസ(റ). മരണപ്പെട്ടപ്പോൾ. അദ്ദേഹത്തിന്റെ. മാതാവിനോട്‌. നബി (സ). പറഞ്ഞു. :

” ഹാരിസയുടെ. മാതാവേ, തീർച്ചയായും. സ്വർഗ്ഗത്തിൽ. ധാരാളം. ഉദ്യാനങ്ങളുണ്ട്‌, നിങ്ങളുടെ. മകൻ. അത്യുന്നതമായ. ” ഫിർദ്ദൗസ്‌.”. പ്രാപിച്ചിരിക്കുന്നു ”

(📚 ഇമാം. ബുഖാരി. സ്വഹീഹിൽ. ശേഖരിച്ചത്‌ )

👑ഓരോ. തട്ടുകൾക്കിടയിലുള്ള. വിശാലത ( അകലം ):

നബി (സ)👇🏼 പറഞ്ഞു :

“….രണ്ട്‌. പദവികൾ (തട്ടുകൾ) ക്കിടയിൽ. ആകാശത്തിന്റെയും. ഭൂമിയുടെയും. ഇടയിലുള്ള. അത്ര. അകലമുണ്ട്‌, നിങ്ങൾ. അള്ളാഹുവിനോട്‌. ചോദിക്കുകയാണെങ്കിൽ. ‘ ഫിർദ്ദൗസ്‌ ‘. തന്നെ. ചോദിക്കുക, അതാണു. സാർഗ്ഗത്തിന്റെ. മധ്യത്തിലുള്ളതും. ഏറ്റവും. ഉന്നതമായതും, എനിക്കത്‌. കാണിക്കപ്പെടുകയുണ്ടായി, എന്നിട്ട്‌. നബി (സ). പറഞ്ഞു : ‘ കാരുണ്യവാന്റെ. സിംഹാസനം. (അർശ്ശ്‌). അതിനും. മുകളിലാണു, അതിൽ. നിന്നാണു. സ്വർഗ്ഗത്തിലെ. നദികളൊക്കെയും. പൊട്ടിയൊഴുകുന്നത്‌ ”

( 📚ഇമാം. ബുഖാരി. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

♦തട്ടുകൾ (പദവികൾക്കിടയിലുള്ള. വിശാലത. കാണിക്കുന്ന. മറ്റൊരു. ഹദീസ്‌. കൂടി :

നബി (സ) പറഞ്ഞു👇🏼 :

” തങ്ങളുടെ. മുകളിൽ ( പദവി). ഉള്ളവരെ. . അതിനു താഴെ. തട്ടിലുള്ളവർ. നോക്കുന്നത്‌. ചക്രവാളത്തിലുള്ള. നക്ഷത്രങ്ങളെ. ( ഭൂമിയിൽ. നിന്ന് ) കാണുന്നത്‌. പോലെയായിരിക്കും ”

( 📚ഇബ്‌ നുമാജ, അഹമദ്‌, തിർമ്മുദി, എന്നിവർ. ഉദ്ധരിച്ചിട്ടുണ്ട്‌, സ്വഹീഹാണു. )

⏩ ഓരോ. തട്ടുകളുടെയും. ഇടയിലുള്ള. വിടവ്‌ ( ദൂരം). എത്രയെന്ന് മനസ്സിലായിക്കാണുമല്ലോ……..

(☝🏼 മറ്റ്‌. ഗ്രൂപുകൾ, കൂട്ടുകാർ, കുടുംബങ്ങൾ. എന്നിവർക്കും. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 4)

👑സ്വർഗ്ഗമെന്ന. മനോഹരമായ ഉദ്യാനം :

സ്വർഗ്ഗത്തിനു. സധാരണയായി. കുർ ആനിലും. ഹദീസിലും. പ്രയോഗിച്ചുകാണുന്ന. പദമാണു. ” (അൽ) ജന്നത്ത്‌”, ഈ. അറബി. പദത്തിന്റെ. ഭാഷാർത്ഥം. ” തോട്ടം”. അല്ലെങ്കിൽ. ” ഉദ്യാനം” എന്നൊക്കെയാണു, സ്വർഗ്ഗം. എന്നത്‌. ആകാശ- ഭൂമികളോളം. വിശാലവും. അതിമനോഹരവുമായ. ഒരു. തോട്ടം. കൂടിയാണു…..ഭൂമിയിലെ. തോട്ടങ്ങളുമായി. അവയെ. താരതമ്യപ്പെടുത്തുന്നതോ. ചിന്തിക്കുന്നതോ. ഒരു. പരമ. അബദ്ധമായിരിക്കും കാരണം. ‘ ഒരു. കണ്ണും. കാണാത്തതും. ഒരു. മനസ്സും. ചിന്തിക്കാത്തതുമായ. ‘ സൗകര്യങ്ങളാണു. സ്വർഗ്ഗത്തിൽ. അള്ളാഹു. തയാറാക്കി. വെച്ചിട്ടുള്ളത്‌. എന്ന. ഹദീസ്‌. മുമ്പ്‌. നാം. ഉദ്ധരിച്ചുവല്ലോ…….ഭൂമിയിലേത്‌. പോലെ. മുൾ. ചെടികളോ. ദുഗന്ധങ്ങളോ. മാലിന്യങ്ങളോ. ഒന്നും. അവിടെ. കാണപ്പെടുകയില്ല തന്നെ…

സ്വർഗ്ഗം. എന്നത്‌. ഓന്നിച്ച്‌. ഒരു. വലിയ. ഉദ്യാനമാണെങ്കിലും. അത്‌. ചെറിയ. ചെറിയ. ഉദ്യാനങ്ങൾ / തോട്ടങ്ങൾ. ചേർന്നുണ്ടായ. ഒരു. വലിയ. ഉദ്യാനമാണു…. അള്ളാഹുവിനെ. സൂക്ഷിച്ച്‌. ജീവിച്ചവർക്ക്‌. അവൻ. സ്വർഗ്ഗത്തിൽ. നിന്നുള്ള. ഈ. കൊച്ചു. ഉദ്യാനങ്ങൾ. കാലാകാലം. താമസിക്കാനായി. ‘ അനന്തരമായി ‘ നൽകും, സൽകർമ്മങ്ങളനുസരിച്ച്‌. ഒന്നും. രണ്ടും. അതിലധികവുമൊക്കെ. തോട്ടങ്ങൾ. കരസ്തമാക്കുന്നവരുണ്ട്‌.

അള്ളാഹു. പറയുന്നു :

“. തന്റെ. റബ്ബിന്റെ. മുന്നിൽ. നിൽക്കുന്നതിനെ. ഭയപ്പെട്ട്‌. (ജീവിച്ച)വനു. രണ്ടു. തോട്ടങ്ങളുണ്ട്‌ ”

( 📖സൂറത്തു റഹ്‌ മാൻ (55): 46)

ഈ. രണ്ട്‌. തോട്ടങ്ങളുടെ. പ്രത്യേകതകളും. സുഖ. സൗകര്യങ്ങളുമൊക്കെ. തുടർന്നുള്ള. കുർ ആൻ. ആയത്തുകളിൽ. ” മനോഹരമായ. ഒരു. “കവിത. കണക്കെ ” പറയുന്നത്‌. കാണുക ….

♦” അതിൽ. പടർന്ന്. നിൽക്കുന്ന. (മര). ശാഖകളുണ്ട്‌…..” (📖 55: 48)

♦” അവയിൽ (രണ്ടിലും). ഒഴുകുന്ന. തടാകങ്ങൾ ( അരുവികൾ) ഉണ്ട്‌ “…..(📖 55: 50)

♦” അവയിൽ (രണ്ടിലും ) എല്ലാ. (തരത്തിലുള്ള). പഴവർഗ്ഗങ്ങളുടെയും. ഇണകളുണ്ട്‌……” (📖 55: 52)

♦”. പട്ടു. കൊണ്ട്‌. അലംകരിക്കപ്പെട്ട. കട്ടിലുകളിൽ. ചാരിയിരുന്നു കൊണ്ട്‌, രണ്ട്‌ തോട്ടങ്ങളിലെയും. പഴങ്ങൾ. കൈ. എത്തും. ദൂരത്തായിക്കൊണ്ട്‌….”. (📖 55: 54)

♦” അവ. രണ്ടിലും. കാഴ്ച്ച. നിയന്ത്രിച്ച. ചാരിത്രവതികളായ. സ്ത്രീകളുമുണ്ട്‌, (ഇതിനു) മുമ്പ്‌. മനുഷ്യരോ. ജിന്നുകളോ. അവരെ. സ്പർശ്ശിച്ചിട്ടില്ല….”(📖 55: 56)

♦” (സൗ ന്ദര്യത്തിൽ). അവർ. മുത്തു. പോലെയും. പവിഴം. പോലെയുമാണു….. “. (📖 55: 58)

♦” നല്ലതിനു. നല്ലതല്ലാത്ത. മറ്റ്‌. വല്ല. പ്രതിഫലവുമുണ്ടോ ?….” (📖55: 60)

👑രണ്ട്‌. തോട്ടത്തിനൊപ്പം. വീണ്ടും. രണ്ട്‌. തോട്ടങ്ങൾ. കൂടിയുണ്ട്‌ !!!! :

👆🏻 മുകളിലെ. രണ്ട്‌. തോട്ടങ്ങൾ. കൂടാതെ. ( ചിലർക്ക്‌) വേറെയും . രണ്ട്‌. തോട്ടങ്ങൾ. കൂടിയുണ്ടെന്ന് അതേ. സൂറത്തിൽ. അള്ളാഹു. പറയുന്നു:

♦”. ഈ. രണ്ടെണ്ണം. കൂടാതെ , വേറെയും. രണ്ട്‌. തോട്ടങ്ങളുണ്ട്‌….” (📖55: 62)

തുടർന്നുള്ള. ആയത്തുകളിൽ. രണ്ടാമത്തെ. തോട്ടത്തിലെ. സുഖ- സൗകര്യങ്ങളെ. കുറിച്ച്‌. അള്ളാഹു. പറയുന്നുണ്ട്‌. ചുരുക്കത്തിൽ. ഒരാൾക്ക്‌. തന്നെ. 4. തോട്ടങ്ങളുള്ളതായി. മുകളിൽ. പറയുന്നു…..!!!!, അപ്പോൾ ശത കോടിക്കണക്കിനു. വിശ്വാസികൾക്കായി. എത്ര. തോട്ടങ്ങളുണ്ടാകുമതിൽ…..

⏩രണ്ട്‌. തോട്ടങ്ങളെക്കുറിച്ച്‌. ഹദീസിൽ…..:

ഈ. രണ്ട്‌. തോട്ടങ്ങൾ. തമ്മിള്ള. വ്യത്യാസം. പറയുന്ന. ഒരു. ഹദീസ്‌. കാണുക. :

നബി (സ). 👇🏼 പറഞ്ഞു :

” പാത്രങ്ങളും. ആഭരണങ്ങളും. മറ്റുള്ളവയുമെല്ലാം. സ്വർണ്ണം. കൊണ്ട്‌. നിർമ്മിക്കപ്പെട്ട. രണ്ട്‌. തോട്ടങ്ങൾ, ഇവയെല്ലാം. വെള്ളികൊണ്ട്‌. നിർമ്മിക്കപ്പെട്ട. വേറെ. രണ്ട്‌. തോട്ടങ്ങളും….. ”

( 📚ഇമാം. ബുഖാരി. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

ഇതിനർത്ഥം. ഓരോരുത്തരും. തനിക്കുള്ള. തോപ്പുകളിലങ്ങനെ. ഒതുങ്ങി കൂടുമെന്നല്ല, അവർ. മറ്റ്‌. സ്ഥലങ്ങളിലും. സഞ്ചരിക്കുകയും. ചുറ്റിക്കറങ്ങുകയും, മറ്റുള്ളവരുമായി. സമയം. ചെലവൊഴിക്കുകയുമൊക്കെ. ചെയ്യും, പക്ഷെ. അവരുടെ. സ്ഥിരതാമസം. അവരുടെ. പ്രത്യേക. ഉദ്യാനങ്ങളിലെ. പ്രത്യേക. മണിമന്ദിരങ്ങളിലും. കൂടാരങ്ങളിലുമായിരിക്കുമെന്നു മാത്രം…….

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 5)

സ്വർഗ്ഗമെന്ന. മനോഹര. ഉദ്യാനം (തുടർച്ച….)

👑സ്വർഗ്ഗത്തിലെ. മരങ്ങൾ :

സ്വർഗ്ഗത്തിലെ. വൃക്ഷങ്ങളെ. കുറിച്ച്‌ വന്ന. ചില കുർ ആൻ വചനങ്ങളും. ഹദീസുകളും. പരിശോധിക്കാം…..

1⃣. ഒന്നാമത്തെ. വിഭാഗം. തോട്ടത്തിലെ. മരങ്ങളെ. കുറിച്ച്‌. കുർ ആൻ. പറഞ്ഞത്‌. :

” അതിൽ. പടർന്ന്. നിൽക്കുന്ന. (മര) ശാഖകളുണ്ട്‌ ” (📖 സൂറത്തു റഹ്‌ മാൻ : 48)

ഈ. ആയത്തിൽ. പ്രയോഗിച്ച. ” അഫ്‌ നാൻ “. എന്ന. പദത്തിന്റെ. വിശദീകരണം. കാണുക :

” അഫ്‌ നാൻ”. എന്നാൽ. ശാഖകൾ. പടർന്ന്. പന്തലിച്ച്‌. തൊട്ടടുത്ത. മരത്തോട്‌. മുട്ടും. വിധമുള്ള. വൃക്ഷങ്ങൾ. എന്നാണർത്ഥം ”

( 📚തഫ്‌ സീർ. ഇബ്‌ നു കസീർ. കാണുക)

2⃣ എന്നാൽ രണ്ടാമത്തെ. തോട്ടത്തിലെ. മരങ്ങളെ. കുറിച്ച്‌. കുർ ആൻ. പ്രയോഗിച്ച. പദം. :

” മുദ്‌ ഹാമ്മതാൻ. “. ( 📖സൂറത്ത്‌ റഹ്‌ മാൻ : 64)

സ്വഹാബിയായ. ഇബ്‌ നു അബ്ബാസ്‌ (റ). പറയുന്നു : ” ഇത്‌. കൊണ്ടുദ്ദേശം. സുലഭമായി. വെള്ള നനവു. കൊണ്ട്‌. കടും. പച്ചപ്പുള്ള. മരങ്ങൾ ”

(📚 തഫ്‌ സീർ. ഇബ്‌ നു. കസീർ. കാണുക )

👑സ്വർഗ്ഗീയ. മരങ്ങളുടെ. തണൽ. :

പടർന്ന്. പന്തലിച്ച. (ഇടതൂർന്ന). മരങ്ങളുള്ളത്‌. കൊണ്ട്‌. തന്നെ. അവിടെ. ധാരളം. തണലുകളുണ്ടാകും, ഈ. തണലുകളിൽ. സ്വർഗ്ഗവാസികൾ. സമയം. ചെലവിടും , അള്ളാഹു. വിശ്വാസികളുടെ. അന്നത്തെ. അവസ്ഥ. പറയുന്നിടത്ത്‌ കാണുക. :

” ……സ്ഥിരവും. ഇടതൂർന്നതുമായ -‘ തണലുകളിൽ ‘- നാമവരെ. പ്രവേശിപ്പിക്കും. ”

(📖സൂറത്തു. നിസാ ഉ : 57)

👉മറ്റൊരിടത്ത്‌ പറയുന്നു :

” ആ. സ്വർഗ്ഗത്തിലെ. -‘ തണലുകൾ’-. അവരുടെ. മേൽ. ചാഞ്ഞ്‌. നിൽക്കുന്നതായിരിക്കും, അതിലെ. പഴങ്ങൾ. പറിച്ചെടുക്കാൻ. സൗകര്യമാക്കപ്പെട്ടതും ”

(📖 സൂറത്തുൽ. ഇൻസാൻ : 14)

👉മറ്റൊരു. ആയത്ത്‌ :

” അവരും. അവരുടെ. ഇണകളും. – തണലുകളിൽ.- അലംകൃതമായ. കട്ടിലുകളിൽ. ചാരിയിരിക്കുന്നവരായിരിക്കും, അവർക്കവിടെ. എല്ല. വർഗ്ഗത്തിൽ. പെട്ട. പഴങ്ങളുമുണ്ട്‌, അവർ. ആഗ്രഹിക്കുന്നതെല്ലാം ”

(📖 സൂറത്ത്‌. യാസീൻ : 56,57)

സ്വർഗ്ഗത്തിലെ. ” വിഭവങ്ങളും. അതിലെ. നിഴലും” എന്നെന്നും. നില. നിൽക്കുന്നതാണെന്നും. അള്ളാഹു. പറയുന്നുണ്ട്‌ ( സൂറത്തു റ അദ്‌ :35. കാണുക )

👑വൃക്ഷത്തണലിനെ. കുറിച്ച്‌. ഹദീസിൽ. :

👉നബി (സ) പറഞ്ഞു :

” സ്വർഗ്ഗത്തിൽ. ഒരു. വൃക്ഷമുണ്ട്‌, വേഗതയുള്ള. ഒരു. കുതിരസവാരിക്കാരൻ. 100. വർഷം. നിർത്താതെ ഓടിയാലും. അതിന്റെ. നിഴൽ. ( തണൽ ) മരികടക്കാനാകില്ല ”

(📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അൽപ്പം. പദവ്യത്യസ്ഥതകളോടെ. അവരുടെ. സ്വഹീഹുകളിൽ. ശേഖരിച്ച. നബി. വചനം )

അപ്പോൾ. ആ. മരത്തിന്റെ. ഉയരവും. വലുപ്പവും. പടർപ്പും. തണലുമൊക്കെ. എത്രയായിരിക്കും. !!! ,……. ഇത്‌. ഒരു. മരം. മാത്രമാണോ. അതോ. സ്വർഗ്ഗത്തിലെ. ഒരു. വിഭാഗം. മരങ്ങളാണോ. എന്നത്‌ നമുക്കറിയില്ല , അള്ളാഹുവാണു. കൂടുതലറിയുന്നവൻ…..

👑സ്വർഗ്ഗ. മരങ്ങളുടെ. നിർമ്മിതി. :

അതിലെ. ഇലകളും. കൊമ്പുകളുമൊക്കെ. പച്ചപ്പുള്ളതാണെന്നു. നാം. കണ്ടു, ഇനി. അതിന്റെ. മരത്തടിയെ കുറിച്ചു. പറയുന്ന. ഒരു. ഹദീസ്‌. കാണാം. :

👉അബൂഹുറൈറ (റ) നിവേദനം , നബി (സ) പറഞ്ഞു :

” കാണ്ഡം (മരത്തടി). സ്വർണ്ണമായിട്ടല്ലാതെ. ഒരു. വൃക്ഷവും. സ്വർഗ്ഗത്തിലില്ല ”

( 📚ഇമാം. തിർ മുദി. ശേഖരിച്ചത്‌. )

(📱📲 മറ്റ്‌ ഗ്രൂപുകൾ, കൂട്ടുകാർ, കുടുംബങ്ങൾ. എന്നിവർക്കും. ഷെയർ. ചെയ്യുക )

💐സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം. (ഭാഗം:6)💐

👑സ്വർഗ്ഗത്തിലെ. പഴവർഗ്ഗങ്ങൾ :

അള്ളാഹു. പറയുന്നു :

1⃣. ” അവർക്കതിൽ. എല്ലാ. പഴങ്ങളുമുണ്ട്‌ ”

( 📖സൂറത്ത്‌. മുഹമ്മദ്‌ : 15)

2⃣. ” ധാരാളം. പഴ(വർഗ്ഗ)ങളുണ്ട്‌”

(📖 സൂറത്തുൽ. വാഖി അ : 32)

3⃣. ” അവർ. ആഗ്രഹിക്കുന്ന. പഴവർഗ്ഗങ്ങളെല്ലാമുണ്ട്‌ ”

(📖 സൂറത്തുൽ. മുർ സലാത്ത്‌ : 42)

4⃣. സ്വർഗ്ഗവാസികൾക്ക്‌. ആർക്കും. അത്‌. തടയപ്പെടുകയില്ല, ലഭ്യതക്കുറവുമില്ല, “സീസൺ”. വ്യത്യാസമില്ലാതെ. എപ്പോഴും. സുലഭമെന്ന്. കുർ ആൻ :

” നിലച്ചു. പോകാത്തതും. തടയപ്പെടാത്തതുമായ. ധാരാളം. പഴവർഗ്ഗങ്ങൾ ”

(📖 സൂറത്തുൽ. വാഖി അ : 33)

5⃣. പഴങ്ങൾ. തേടി. നടക്കുകയോ. മറ്റോ. ആവശ്യമില്ല…..

” അതിലെ. പഴങ്ങൾ. പറിച്ചെടുക്കാൻ. സൗകര്യമാക്കപ്പെട്ടിരിക്കും ”

(📖 സൂറത്തുൽ. ഇൻ സാൻ :14)

6⃣. ആരോടും. കണക്കു. പറയേണ്ടതില്ല, ആരും. കണക്കു. ചോദിക്കുകയുമില്ല, സമാധാനമായി. എത്രവേണമെങ്കിലും. ഭക്ഷിക്കാം……

” സുരക്ഷിതത്ത്വത്തോടെ ( നിർഭയമായി). എല്ലാ. പഴങ്ങളും. അവർ. ആവശ്യപ്പെട്ട്‌. കൊണ്ടിരിക്കും ”

(📖 സൂറത്തു. ദുഖാൻ : 55)

♦സ്വർഗ്ഗത്തിലെ. ചില. പഴങ്ങളുടെ. പേരുകൾ. കുർ ആൻ. എടുത്തു. പറഞ്ഞതും. കാണാം.:

👉🏼 ” അടുക്കടുക്കായി. കുലകളുള്ള. വാഴ ”

(📖 സൂറത്തുൽ. വാഖി അ : 29)

👉🏼 ” ഈന്തപ്പനകളും. റുമാമ്പഴവുമുണ്ട്‌ ”

(📖 സൂറത്ത്‌. റഹ്‌ മാൻ : 68)

ഇത്‌. പറയുമ്പോൾ. ചില. ആളുകളെ. കൂടി. നാം. പരിഗണിക്കേണ്ടതുണ്ട്‌, അപ്പോൾ. (ഭൂമിയിൽ). ” റുമ്മാൻ. പഴവും. ഈത്തപ്പഴവുമൊക്കെ . ഇഷ്ടപ്പെടാത്തവരുടെ. കാര്യമോ ?”….. സ്വഹാബിയായ. ഇക്‌ രിമ (റ) വിന്റെ. ഈ. വിശദീകരണം. അവരെ. തൃപ്തിപ്പെടുത്തുമെന്ന്. കരുതുന്നു :
⏩ ” ഭൂമിയിലെയും. സ്വർഗ്ഗത്തിലെയും. പഴങ്ങൾ. പേരു. കൊണ്ട്‌. മാത്രമേ. സാമ്യതയുള്ളു, പക്ഷെ. രുചികൊണ്ട്‌. വ്യത്യസ്ഥമാണു ”

(📚 തഫ്‌ സീർ. ഇബ്‌ നു. കസീർ., ഇതേ. വിവരണം. ഇബ്‌ നു അബ്ബാസ്‌ (റ) വിൽ. നിന്നും. ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ )

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ച്യ്യുക. )

സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 7)

👑സ്വർഗ്ഗത്തിലെ. നദികളും. അരുവികളും :

സ്വർഗ്ഗമെന്ന. മനോഹരമായ. ഉദ്യാനത്തെ. കുറിച്ചായിരുന്നു. നാം. സംസാരിച്ച്‌. വന്നത്‌….സ്വർഗ്ഗത്തിലെ. മറ്റൊരു. അനുഭൂതിയായി. കുർ ആനും ഹദീസുകളും. നമുക്ക്‌. പറഞ്ഞു. തരുന്നത്‌. അവിടെയുള്ള. പലവിധമുള്ള. ജലപ്രവാഹങ്ങളാണു.

⏩ജലപ്രവഹങ്ങളുടെ. ആരംഭം :

നബി (സ). പറഞ്ഞു :

” സ്വർഗ്ഗത്തിലെ. ഏറ്റവും. ഉന്നത. പടിയായ. ഫിർദ്ദൗസിൽ. നിന്നാണു. നദികൾ. പുറപ്പെടുന്നത്‌. ”

( 📚ഇമാം. ബുഖാരി. ശേഖരിച്ച. ഒരു. ഹദീസിന്റെ. ഒരു. ഭാഗം )

ഈ. നദികൾ. ഏറ്റവും. മുകളിലെ. തട്ടിൽ. നിന്നും. ആരംഭിച്ച്‌. സ്വർഗ്ഗത്തിലെ. എല്ലാ. തോട്ടങ്ങളിലൂടെയും സ്വച്ചമായി. നിലക്കാതെ. ഒഴുകിക്കൊണ്ടിരിക്കും, അള്ളാഹു. പറയുന്നു. :

” വിശ്വസിക്കുകയും. സൽകർമ്മങ്ങളനുഷ്ടിക്കുകയും. ചെയ്തവർക്ക്‌. താഴ്ഭാഗത്തുകൂടി. നദികളൊഴുകുന്ന. സ്വർഗ്ഗത്തോപ്പുകളുണ്ടെന്ന്. സന്തോഷവാർത്തയറിയിക്കുക ”

(📖 സൂറത്തുൽ. ബഖറ. : 25)

👑സ്വർഗ്ഗത്തിലെ. വിവിധ. തരം. നദികൾ. :

കുർ ആൻ. പറയുന്നത്‌. കാണുക . :

” സൂക്ഷ്മത. പാലിച്ചവർക്കായി. അള്ളാഹു. വാഗ്ദാനം. ചെയ്ത. സ്വർഗ്ഗ(തോപ്പിന്റെ).അവസ്ഥ. എങ്ങനെയെന്നാൽ, അതിൽ. പകർച്ച. വരാത്ത. വെള്ളത്തിന്റെ. അരുവികളും. രുചിവ്യത്യാസം. വരാത്ത. പാലിന്റെ. അരുവികളും. ആസ്വാദ്യകരമായ. മദ്യത്തിന്റെ അരുവികളും. , പരിശുദ്ധമായ. തേനിന്റെ. അരുവികളുമുണ്ട്‌, അവർക്കതിൽ. എല്ലാ. തരം. പഴവർഗ്ഗങ്ങളുമുണ്ട്‌…….”

(📖 സൂറത്ത്‌. മുഹമ്മദ്‌. : 15)

ഈ. കുർ ആൻ. വചനത്തിൽ. 4. തരം. നദികളെ. കുറിച്ച്‌. പറയുന്നു, പാൽ, തേൻ, വെള്ളം, മദ്യം അല്ലെങ്കിൽ. വീഞ്ഞ്‌, ആയത്തിലെ. ” രുചിവ്യത്യാസം. വരാത്ത. പാൽ.” എന്ന. പ്രയോഗം. ശ്രദ്ദേയമാണു, കാരണം. പാൽ. അൽപ. സമയത്തിനു. ശേഷം. കേടു. വന്നു. പോവുക നിത്യജീവിതത്തിൽ. സാധാരണയാണല്ലോ, എന്നാൽ. സ്വർഗ്ഗത്തിലെ. അവസ്ഥ. ഇതിനു. വിപരീതമാണു…..

👑മദ്യം. : വിമർശ്ശകർക്കൊരു. വിശദീകരണം :

സ്വർഗ്ഗത്തിൽ. മദ്യവുമുണ്ടെന്ന്. പറഞ്ഞതിനെ. ഇസ്‌ ലാമിനെതിരെയും. കുർ ആനിനെതിരെയും. വലിയൊരു. ” ആയുധമായി”. ഓങ്ങി. നടക്കുകയാണു. ചിലർ, പ്രത്യേകിച്ചും. നിരീശ്വര – യുക്തിവാദ. പ്രസ്താനക്കാർ, മറ്റുള്ളവർ. അത്‌. ഏറ്റുപിടിക്കുകയും. ചെയ്യുന്നു…..അതിനാൽ. സാന്ദർഭികമായി. ഒരു. ചെറിയ. ഒരു. കുറിപ്പ്‌. മാത്രം. ചേർക്കാം…. വിമർശ്ശനങ്ങളുടെ. ആകെത്തുക. ഇതാണു. :

❓ “. ഭൂമിയിൽ. മദ്യം. ഹറാം. ആണെന്ന്. കൽപ്പിക്കുന്ന. കുർ ആൻ. സ്വർഗ്ഗത്തിൽ. മദ്യത്തിന്റെ. നദികളുണ്ടെന്ന്. പറയുന്നത്‌. ഇരട്ടത്താപ്പ്‌. അല്ലേ. ?? ”

♦ഉത്തരം. : സ്വർഗ്ഗത്തിലെ. മദ്യത്തെ. കുറിച്ച. തികഞ്ഞ. അറിവില്ലായമയിൽ. നിന്നാണു. ഈ. ചോദ്യം. വരുന്നത്‌……, കുർ ആനിന്റെ. കൽപ്പന. മാറ്റി. വെച്ച്‌. കൊണ്ട്‌. ഒരു. പൊതുവികാരമെന്ന. നിലക്ക്‌. ഈ. വിഷയം. ചർച്ച. . ചെയ്യാം, ( സത്യവിശ്വാസിയെ. സംബന്ധിച്ചിടത്തോളം. അള്ളാഹു. നിഷിദ്ധമാക്കി. എന്നത്‌. തന്നെയാണു. മദ്യം. കഴിക്കാതിരിക്കാനുള്ള. കാരണം ) എന്ത്‌. കൊണ്ടാണു. മദ്യം. എതിർക്കപ്പെടുന്നത്‌. ?, ചില. കാരണങ്ങൾ. ഇവയാണു ,

🅰 അത്‌. സ്ഥിരമാക്കിയാൽ. ശരീരത്തിനു. ദോഷമാണു,
🅱. ഒരുവൻ. അത്‌. അമിതമായിക്കുടിച്ചാൽ. അത്‌. അവനെ. . പോലെ. മറ്റുള്ളവർക്കും. ദോഷമാണു……

👉🏼 എന്നാൽ. കുർ ആൻ. സ്വർഗ്ഗത്തിലുള്ളതായി. പരിചയപ്പെടുത്തുന്ന. മദ്യം. ഈ. വിധത്തിലുള്ളതല്ല. തന്നെ…അത്‌. കുടിച്ച്‌. കൊണ്ട്‌. ആരും. ” ഫിറ്റ്‌ “. ആവുകയോ ” പൂസ്‌”. ആവുകയോ. ” അസഭ്യം. പറയുകയോ ” ” നടുറൊട്ടിൽ. വീഴുകയോ” ചെയ്യില്ല, ” കരൾ അടിച്ച്‌. പോവുക. പോയിട്ട്‌. ഒരു. തല. വേദന. പോലുമുണ്ടാകില്ല “, ഇതാണു. രണ്ട്‌. മദ്യവും. തമ്മിലുള്ള. വ്യത്യാസം. , അതിനെ. കുറിച്ച്‌. കുർ ആൻ. തന്നെ. പറയട്ടെ. :

1⃣) ശരീരത്തിനു. യാതൊരു. കേടുമില്ല. :

“. കുടിക്കുന്നവർക്ക്‌. നല്ല . തൂവെള്ള നിറമുള്ളത്‌, അത്‌. മൂലം. അവർക്ക്‌. ” ഗൗൽ ” ഓ. ബുദ്ധിക്ക്‌. തകരാറോ. സംഭവിക്കുകയില്ല ”

( 📖കുർ ആൻ. -37 : 47)

“ഗൗൽ.” ഉണ്ടാവുകയില്ല. എന്നതിനു. തഫ്‌ സീറുകൾ. വിശദീകരിക്കുന്നത്‌. വയറുവേദന, തലവേദന, ചർദ്ദി, തുടങ്ങി. ഒരു. അസ്വസ്ഥതകളും. അത്മൂലം. ഉണ്ടാകില്ല. എന്നാണു…..

( 📚തഫ്‌ സീർ . ഇബ്‌ നു. കസീർ. കാണുക. )

2⃣. അനാവശ്യ. വാക്കോ. പ്രവർത്തനങ്ങളോ. ഇല്ല :

, അള്ളാഹു. പറയുന്നു :

” അവർ. ചഷകങ്ങൾ. പരസ്പരം. കൈമാറിക്കൊണ്ടിരിക്കും, അവിടെ. അനാവശ്യവാക്കോ. അനാവശ്യ. പ്രവർത്തനങ്ങളോ. ഇല്ല”

( 📖 കുർ ആൻ. -52 : 23)

അത്‌. കൊണ്ട്‌. തന്നെ. തെറിവിളിയോ. അടിപിടിയോ. ഇല്ലെന്ന്. വ്യക്തമാണല്ലോ…….

3⃣ ദുർഗ്ഗന്ധമില്ല :

ഭൂമിയിലെ. മദ്യത്തിനും. മദ്യപിച്ചവനും ദുർഗ്ഗന്ധം. ഉണ്ടാകുമല്ലോ, എന്നാൽ. സ്വർഗ്ഗത്തിലെ. മദ്യം. ഇങ്ങനെയുള്ളതല്ല, . അള്ളാഹു. പറയുന്നു :

“. സീൽ. വെക്കപ്പെട്ട. ശുദ്ധമായ. വീഞ്ഞ്‌. അവർക്ക്‌. നൽകപ്പെടും, അതിന്റെ. ചേരുവ. കസ്തൂരിയായിരിക്കും… ”

( 📖 കുർ ആൻ – 83: 26)

ഇബ്‌ നു അബ്ബാസ്‌ (റ). വിശദീകരിച്ചു. : “. അതുമൂലം. കുടിക്കുന്നവർ. ‘ സുഗന്ധം. ‘. അനുഭവിക്കും…”

(📚 തഫ്‌ സീർ. ഇബ്‌ നു. കസീർ )

🔴മൽസരിക്കുന്നവർ. അതിനു. വേണ്ടി. മൽസരിക്കട്ടെ :

ഈ. ആയത്തിൽ. തുടർന്ന്. അള്ളാഹു. പറയുന്നു :

” …മൽസരിക്കുന്നവർ. അതിനുവേണ്ടി. മൽസരിക്കട്ടെ ”

(📖 കുർ ആൻ. – 83 : 26)

👉🏼 അതെ. , ഭൂമിയിലെ. നിലവാരം. കുറഞ്ഞ. മദ്യത്തിനു. വേണ്ടി. മൽസരിക്കുന്നവർ….., ആരാണു. കൂടുതൽ. കുടിക്കുക. എന്ന്. മൽസരിക്കുന്നവർ….., അവർ– .” സ്വർഗ്ഗത്തിലെ. ഉയർന്ന . നിലവാരമുള്ള. മദ്യത്തിനു വേണ്ടി”. മൽസരിക്കട്ടെ. ( വിശ്വസിക്കുകയും. സൽകർമ്മങ്ങൾ. ചെയ്യുകയും. ചെയ്യട്ടെ എന്ന്. ഉദ്ദേശം . )

👉🏼 അപ്പോൾ. ഭൂമിയിലെ. നാലാം. കിട. മദ്യം. മനസ്സിൽ. കണ്ട്‌. സ്വർഗ്ഗത്തിലെ. മദ്യത്തെ. വിമർശ്ശിക്കുന്നതിലെ. ” വങ്കത്തം “. വ്യക്തമാണല്ലോ…..
( ☝🏼 മറ്റുള്ള. ഗ്രൂപുകൾ. കൂട്ടുകാർ, കുടുംബങ്ങൾ. എന്നിവർക്കും. കൂടി. ഷെയർ. ചെയ്യുക. )

സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 8)

👑നദികളും. അരുവികളും. ( തുടർച്ച….)

സ്വർഗ്ഗത്തിൽ. പരിശുദ്ധമായ. വെള്ളം, തേൻ, പാൽ, മദ്യം. എന്നിവയുടെ. ഉറവിടമുണ്ട്‌. എന്ന്. നാം. സൂചിപ്പിച്ചു….. ഇനി. ഇതോടൊപ്പം. വേറെ. ചില. ” പ്രത്യേക. ചേരുവകൾ “. ഉള്ള. പാനീയങ്ങളെ. കുറിച്ചും. കുർ ആനിൽ. പരാമർശ്ശമുണ്ട്‌….

സ്വർഗ്ഗീയ. മദ്യത്തിന്റെ. “സീൽ “. ‘ കസ്‌ തൂരിയാണെന്ന്”. പറഞ്ഞ. ശേഷം. അള്ളാഹു. അടുത്ത. ആയത്തിൽ. പറയുന്നു…

1⃣. “. അതിന്റെ. ചേരുവ. “തസ്‌ നീം “. ആണു. , അതാകട്ടെ. (അള്ളാഹുവിന്റെ) സാമീപ്യം. സിദ്ധിച്ചവർ. കുടിക്കുന്നതാണു ”

(📖 കുർ ആൻ. -83 : 27, 28)

എന്താണു. “തസ്‌ നീം “. എന്നത്‌. വ്യക്തമല്ല, ഏതായാലും അള്ളാഹു. സാമീപ്യമുള്ളവർക്കായി. പ്രത്യേകം. തയ്യാറാക്കിയതാണെന്നു. പറഞ്ഞാൽ. അതിന്റെ. ” രുചിയും നിലവാരവും ” മഹത്തരമാകുമല്ലോ….

2⃣. കർപ്പൂരത്തിന്റെ. ചേരുവയുള്ള. പാനീയം :

അള്ളാഹു. പറയുന്നു. :

” തീർച്ചയായും. പുണ്യവാന്മാർ. കപ്പുകളിൽ. നിന്ന്. കുടിക്കും, അതിന്റെ. ചേരുവ. ‘ കർ പ്പൂരം ‘ ആയിരിക്കും. ”

(📖 കുർ ആൻ – 76 : 5 & 6)

( 📌ആയത്തിൽ. പറഞ്ഞ. പദം. “കാഫൂർ” എന്നാണു, ഇതിൽ. നിന്നായിരിക്കാം. ഒരു. പക്ഷെ. കർപ്പൂരത്തിന്റെ. ഇംഗ്ലിഷ്‌. പദമായ “.Camphor ” വന്നത്‌ )

3⃣. ഇഞ്ചിയുടെ. ചേരുവയുള്ള. പാനീയം. :

അള്ളാഹു. പറയുന്നു :

“. അവർക്ക്‌. അവിടെ. പാനീയം. ക പ്പിൽ. നൽകപ്പെടും, അതിന്റെ. ചേരുവയാകട്ടെ. ‘ ഇഞ്ചിയായിരിക്കും ‘

(📖 കുർ ആൻ – 76 : 17)

👉🏼ഇബ്‌ നു. കസീർ (റ). വിശദീകരിക്കുന്നു :

♦ ” കർപ്പൂരമെന്നത്‌. തണുത്ത. ഗുണമുള്ളതാണു, ഇഞ്ചിയാകട്ടെ. ചൂടെന്ന. സ്വഭാവമുള്ളതും ”

(📚 തഫ്‌ സീർ. ഇബ്‌ നു. കസീർ )

‘ 👉🏼ഇഞ്ചി സ്വാദുള്ള. പനീയത്തെ. കുറിച്ച്‌. പറഞ്ഞ. ശേഷം അടുത്ത. ആയത്തിൽ. അള്ളാഹു. പറയുന്നു :

4⃣. ” സൽ-സബീൽ. എന്ന്. വിളിക്കപ്പെടുന്ന. ഒരു. അരുവിയും. അതിലുണ്ട്‌ ”

( 📖കുർ ആൻ. – 76: 18)

👉🏼മുജാഹിദ്‌ (റ) :

♦ ” നിലക്കാതെ ശക്തമായി. ഒഴുകുന്നത്‌. കൊണ്ടാണു. അതിനു. ആ. പേരു. വന്നത്‌ ”

(📚 തഫ്‌ സീർ. ഇബ്‌ നു. കസീർ )

5⃣. കൗസർ. നദി. :

ഇതും. സ്വർഗ്ഗത്തിൽ. പെട്ട. ഒരു. നദിയാണു, മുമ്പ്‌. ” അന്ത്യനാളും. വിചാരണയും “. എന്ന. പരമ്പരയിൽ. നാം. ” ഹൗദുൽ. കൗസറിനെ “. കുറിച്ച്‌. പറഞ്ഞിരുന്നു, അതിലെ. പാനീയത്തിന്റെ. ഉൽഭവം. സ്വർഗ്ഗത്തിലെ. കൗസർ. നദിയിൽ. നിന്നാണെന്ന. ഹദീസും. നാം. പറഞ്ഞു, നബി (സ). അവിടുത്ത. ‘മി അറാജ്‌’. യാത്രയിൽ. സ്വർഗ്ഗത്തിൽ. ഈ. നദി. കണ്ടതായി. ഇമാം. ബുഖാരി. ഉദ്ധരിക്കുന്ന. ഒരു. ഹദീസിൽ. ഉണ്ട്‌. കൗസരിലെ . പാനീയത്തെ. കുറിച്ച്‌. ഇമാം. മുസ്‌ ലിം. ഉദ്ധരിച്ച . ഒരു. ഹദീസിൽ. അതിലെ. പാനീയത്തിനു. “….. വെള്ളിയേക്കാൾ. വെളുത്ത. നിറവും. കസ്‌ തൂരിയേക്കാൾ. സുഗന്ധവും. തേനിനേക്കാൾ. മധുരമുള്ളതും…… “. എന്ന്. പറയുന്ന. ഹദീസും. നാം. അവിടെ. പരാമർശ്ശിച്ചിരുന്നു….

♦ അപ്പോൾ. വ്യത്യസ്ഥ. ” ഫ്ലേവറുകളുള്ള”. വ്യത്യസ്ഥ. . ” ചേരുവകളും. ഗുണങ്ങളുമുള്ള “. പാനീയങ്ങളും. നദികളും. സ്വർഗ്ഗത്തിലുണ്ട്‌, ചില. നദികളെ. കുറിച്ച്‌ അള്ളാഹു. കേവലം . ” ഒഴുകുന്നു. “. എന്ന്. മാത്രം. പറഞ്ഞപ്പോൾ . വേറെ. ചില. നദികളെ. കുറിച്ച്‌. ” ശക്തമായി. കുത്തിയൊഴുകുന്നു ” . എന്നും. പ്രയോഗിച്ച്‌. കാണുന്നു. – അള്ളാഹു. തന്നെയാണു. കൂടുതൽ. അറിയുന്നവൻ !!!!

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. കുടുംബങ്ങൾക്കും. കൂട്ടുകാർക്കും. കൂടി. ഷെയർ. ചെയ്യുക. )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 9)

👑സ്വർഗ്ഗത്തിലെ. വീടുകളും. മാളികകളും. :

നിലക്കാതെ. ഒഴുകുന്ന പലതരം. നദികൾ…… , പടർന്നു. പന്തലിച്ച. പല. തരം വൃക്ഷങ്ങൾ…….. തഴച്ച്‌. വലരുന്ന, പല. തരം. കായ്‌ ഖാനികൾ…… അതിവിശാലമായ. ആ. സ്വർഗ്ഗീയാരാമത്തിൽ. വിശ്വാസികൾക്ക്‌. താമസിക്കാനായി. മണിമാളികകളുമുണ്ടെന്ന്. അള്ളാഹു. പറയുന്നുണ്ട്‌, ഇവ്വിഷയകരമായ. ചില. കുർ ആൻ. വചനങ്ങളും. ഹദീസുകളും. പരിശോധിക്കാം…..

1⃣. മേൽക്കുമേൽ. തട്ടുകളുള്ള. മണിമന്ദിരങ്ങൾ:

അള്ളാഹു. പറയുന്നു :

👉🏼 ” എന്നാൽ. അള്ളാഹുവിനെ. സൂക്ഷിച്ച്‌. ജീവിച്ചവരാരോ. അവർക്കാണു. മേൽക്കുമേൽ. തട്ടുകളായി. നിർമ്മിച്ചിട്ടുള്ള. മണിമന്ദിരങ്ങളുള്ളത്‌, അവയുടെ. താഴ്‌. ഭാഗത്ത്‌. കൂടി. അരുവികൾ. ഒഴുകിക്കൊണ്ടിരിക്കും. അള്ളാഹു. കരാർ. ചെയ്തതത്രേ. അത്‌…., അള്ളാഹു. കരാർ. ലംഘിക്കുകയില്ല ”

( 📖 സൂറത്തു. സുമർ. : 20)

.2⃣ “…സ്ഥിരവാസത്തിനുള്ള. തോട്ടങ്ങളിൽ വിശിഷ്ടമായ. പാർപ്പിടങ്ങളിൽ…”

( 📖സൂറത്ത്‌. തൗബ. :72)

3⃣. “. അവർ. ഉന്നത. സൗധങ്ങളിൽ. നിർഭയരായിക്കഴിയുന്നതാണു. ”

( 📖 സൂറത്ത്‌. സബ ഉ : 37)

👑 ഓരോരുത്തരുടെയും പദവികളനുസരിച്ചുള്ള. ഭവനങ്ങൾ:

വിശ്വാസ- കർമ്മങ്ങളിൽ. മുന്നേറിയവർ. സ്വർഗ്ഗത്തിന്റെ. ഉന്നത. നിലയിലായിരിക്കുമെന്നും, സ്വർഗ്ഗത്തിലെ. രണ്ടു. തട്ടുകൾക്കിടയിലുള്ള. ദൂരം. ആകാശ- ഭൂമികൾക്കിടയിലുള്ളയത്രയാണെന്നും. നാം. മുമ്പ്‌. സൂചിപ്പിച്ചിരുന്നു, അത്‌. കൊണ്ട്‌. തന്നെ. ഇവരുടെ. ഭവനങ്ങളും. വ്യത്യസ്ത. തട്ടുകളിലായിരിക്കും, താഴെ. തട്ടിലുള്ളവരും. മുകളിലെ. തട്ടിലുള്ളവരും. തമ്മിലുള്ള. വ്യത്യാസം. കാണിക്കുന്ന. ഒരു. ഹദീസ്‌. കാണുക. :

4⃣. അബൂ സ ഈദുൽ. ഖുദ്‌ രി (റ) നിവേദനം, നബി (സ). പറഞ്ഞു :

👉🏼 ” കിഴക്കോ. പടിഞ്ഞാറോ. ചക്രവാളത്തിൽ. അസ്തമിക്കാൻ. പോകുന്ന. നക്ഷത്രങ്ങളെ. നിങ്ങൾ. കാണുന്ന. പോലെ, സ്വർഗ്ഗവാസികൾ. അവരുടെ. മുകളിലുള്ള. ” മണിമന്ദിരങ്ങളിലുള്ളവരെ “. നോക്കിക്കാണും, അവർക്കിടയിലുള്ള. പദവി. വ്യത്യാസം. കൊണ്ടാണത്‌, അവർ (സ്വഹാബികൾ). ചോദിച്ചു : ” റസൂലേ, അത്‌. നബിമാർക്കുള്ള. മന്ദിരങ്ങളല്ലേ ??, അവിടെ. അവരല്ലാത്തവർ. എത്തുമോ ?? , അവിടുന്നു. പറഞ്ഞു : “. എന്റെ. ആത്മാവ്‌. ആരുടെ. കയ്യിലാണോ. അവൻ. സത്യം, അള്ളാഹുവിൽ. വിശ്വസിക്കുകയും. ദൈവദൂതന്മാരെ. സത്യപ്പെടുത്തുകയും. ചെയ്ത. ചില. ആളുകൾ. എത്തും. ”

( 📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ം. ഉദ്ധരിച്ചിട്ടുണ്ട്‌)

ഈ. ഹദീസിൽ. പറയുന്നത്‌, ഉദിക്കുകയോ. അസ്തമിക്കുകയോ. ചെയ്യുന്ന. സൂര്യനെ. നാം. എത്ര. ദൂരത്തായി. കാണുന്നുവോ. അത്‌. പോലെയായിരിക്കും, താഴെ. തട്ടിലുള്ളവർ. മുകളിലുള്ളവരെ. കാണുക. എന്നാണു.

.👑സ്വർഗ്ഗീയ. ഭവനങ്ങളുടെ. നിർമ്മിതി. :

5⃣. നബിയോട്‌. ചോദിക്കപ്പെട്ടു, എന്തു. കൊണ്ടാണു. അത്‌. നിർമ്മിക്കപ്പെട്ടിട്ടുള്ളത്‌ ?, അവിടുന്ന്. പറഞ്ഞു :

👉🏼 ” സ്വർണ്ണം. കൊണ്ടും. വെള്ളികൊണ്ടുമുള്ള. ഇഷ്ടികകൾ, അതിന്റെ. ചായം ( പെയ്ന്റ്‌ ). കസ്തൂരി, കൽപൊടിയാകട്ടെ. മുത്തും. മാണിക്യവും, അതിലെ. മണ്ണു കുങ്കുമവും ”

(📚 ഇമാം. അഹമദ്‌. രിവായത്ത്‌. ചെയ്തത്‌ )

👑 ഒറ്റ. മുത്തിൽ. തീർത്ത. “അതിവിശാലമായ.” മണിമാളിക ( കൊട്ടാരം):

ഇങ്ങനെ. ഒരു. വീട്‌. ആരെങ്കിലും. സങ്കൽപ്പിച്ചിട്ടുണ്ടോ. ?, സങ്കൽപ്പിച്ചാലും. ഇല്ലെങ്കിലും. സംഭവം. സ്വർഗ്ഗത്തിൽ. ഉണ്ട്‌. എന്ന്. സ്വഹീഹായ. ഹദീസിൽ. വന്നിട്ടുണ്ട്‌.

6⃣. അബൂമൂസൽ. അശ്‌ അരി (റ). നിവേദനം , നബി (സ). പറഞ്ഞു :

👉🏼 ” സത്യവിശ്വാസിക്ക്‌. സ്വർഗ്ഗത്തിൽ. ഒറ്റ. മുത്തിൽ. തുരന്നുണ്ടാക്കിയ. ഒരു. സൗധമുണ്ട്‌, അതിന്റെ. വലുപ്പം. 60. മൈൽ ആണു. സത്യവിശ്വാസിക്ക്‌. അതിൽ. കുടുംബങ്ങൾ. ഉണ്ട്‌, വിശ്വാസി. അവരുടെയെല്ലാം. അരികിൽ. ചെല്ലും, എന്നാൽ. അവരിൽ. ഒരാൾ. മറ്റൊരാളെ. കാണുകയില്ല ”

(📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ഉദ്ധരിച്ചത്‌ )

[📌 1 മൈൽ. എന്നത്‌. ഏകദേശം. 1.6. കിലോമീറ്ററാണു, അപ്പോൾ. ഏകദേശം. 100. കിലോമീറ്റരോളം. പരന്നു. കിടക്കുന്ന. അതിവിശാലമായ. ഒറ്റമുത്തിൽ. തീർത്ത. കൊട്ടാരം. !!!! ]

🔴 ഇതൊന്നും. ഊഹമോ. (സ്വപ്ന) സങ്കൽപ്പ. കഥകളിലെ. . കൊട്ടാരമോ. അല്ല, മറിച്ച്‌. നടക്കാനിരിക്കുന്ന. സത്യമാണു, മുകളിൽ. കൊടുത്ത. ഒന്നാമത്തെ. ആയത്തിൽ. സ്വർഗ്ഗവീടുകളെ. പറ്റി. പറഞ്ഞ. ശേഷം. അള്ളാഹു. പറഞ്ഞല്ലോ :

👉🏼 “….അള്ളാഹു. കരാർ. ചെയ്തത്ത്രേ. അത്‌, അള്ളാഹു. കരാർ. ലംഘിക്കുകയില്ല “. (📖സുമർ :20)

(➡ സ്വർഗ്ഗത്തിലെ. മാളികകൾ / വീടുകൾ. തുടരും……)

( ☝🏼മറ്റ്‌. ഗ്രൂപുകൾക്കും. ആളുകൾക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക)
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 10)

⏩സ്വർഗ്ഗത്തിലെ. വീടുകളും. മാളികകളും ( തുടർച്ച….)

👑നബി ( സ). മി അറാജ്‌. യാത്രയിൽ. സ്വർഗ്ഗത്തിൽ. കണ്ട. ചില. വീടുകൾ. ഹദീസുകളിൽ. വന്നത്‌. പരിശോധിക്കാം :

1⃣. അനസ്‌ (റ). നിവേദനം : അദ്ദേഹം.- നിശായാത്രയുടെ. ഹദീസ്‌. പറഞ്ഞു – റസൂൽ (സ). പറഞ്ഞു :

“…..പിന്നെ. ജിബ്‌ രീൽ. എന്നെയും. കൊണ്ട്‌. പോയി , ‘സിദ്‌ റത്തുൽ. മുൻ തഹാ’. എത്തുവോളം, അതിനെ. പല. വർണ്ണങ്ങൾ. കൊണ്ട്‌. പൊതിഞ്ഞിരിക്കുന്നു, അതേതൊക്കെയാണെന്നു. എനിക്കറിയില്ല, പിന്നെ. ഞാൻ. സ്വർഗ്ഗത്തിൽ. പ്രവേശിപ്പിക്കപ്പെട്ടു, അപ്പോഴതാ. അതിൽ. മുത്തിന്റെ. കുംഭ -ഗോപുരങ്ങൾ, അവിടുത്തെ. മണ്ണു കസ്തൂരിയും ”

(📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ശേഖരിച്ച. നബിവചനം )

[📌 ‘ സിദ്‌ റത്തുൽ. മുൻ തഹാ’. എന്നാൽ. സ്വർഗ്ഗത്തിനടുത്തുള്ള. ഒരു. മരമാണു ( മലയാളത്തിൽ ‘ ഇലന്തമരം’), നബി. അവിടുത്തെ. മി അറാജ്‌. യാത്രയിൽ. ഈ. മരം. കണ്ടിട്ടുണ്ട്‌, അതിന്റെ. ഭംഗിയും. അതിന്റെ. ഇലകളുടെ. വലുപ്പവുമൊക്കെ. പറയുന്ന. ഹദീസുകളുണ്ട്‌,. ഈ. മരത്തിന്റെ. പേർ. കുർ ആനിൽ. “സൂറത്തു. നജ്‌ മിലും ” പരാമർശ്ശിക്കുന്നുണ്ട്‌, ഈ. മരം. സ്വർഗ്ഗത്തിനടുത്താണു. സ്ഥിതി. ചെയ്യുന്നത്‌ ]

2⃣ കൗസർ. നദിയുടെ. തീരത്തുള്ള. മുത്തിൽ. തീർത്ത. ഭവനങ്ങൾ. :

അനസ്‌ (റ). നിവേദനം : നബി (സ). അവിടുത്തെ. ആകാശാരോഹണം ( മി അറാജ്‌). കഴിഞ്ഞെത്തിയപ്പോൾ. പറഞ്ഞു :

” അങ്ങനെ. ഞാൻ.(സ്വർഗ്ഗത്തിലെ ) ഒരു. നദിയുടെ. അരികിലെത്തി, അതിന്റെ. തീരങ്ങളിലാകട്ടെ. മുത്തുകൾ. തുരന്നുണ്ടാക്കിയ. മാളികകളുണ്ട്‌, ഞാൻ. ജിബ്‌ രീലിനോട്‌. ചോദിച്ചു : ‘. ഏതാണീ. നദി ?, അദ്ദേഹം. പറഞ്ഞു. : ” ഇതാണു. കൗസർ. നദി ”

( 📚 ഇമാം. ബുഖാരി. അദ്ദേഹത്തിന്റെ. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

കൗസർ. നദിയുടെ. തീരത്ത്‌. മനോഹരമായ. മുത്തുകൊണ്ടുള്ള. വീടുകളുണ്ടെന്ന്. ഈ. ഹദീസ്‌. വ്യക്തമാക്കുന്നു.

3⃣. ഉമർ (റ ) വിന്റെ. ” സ്വർണ്ണ- വീട്‌” :

ജാബിറുബിനു. അബ്‌ ദുള്ള. നിവേദനം , നബി (സ). പറഞ്ഞു : ” ഞാൻ. സ്വർഗ്ഗത്തിൽ. കടന്നു, അങ്ങനെ. ഞാനൊരു. സ്വർണ്ണ. മാളികക്കടുത്തെത്തി, ഞാൻ. ചോദിച്ചു. : “. ഇതാർക്കുള്ളതാണു ??, അപ്പോൾ. അവിടെയുള്ളവർ. പറഞ്ഞു : “. ഇത്‌. കുറൈശികളിൽ. പെട്ട. ഒരാളുടേതാണു “, (ശേഷം നബി. പറഞ്ഞു ) : “. ഖത്താബിന്റെ. മകനേ, താങ്കളുടെ. നീരസം (അനിഷ്ടം ) എനിക്കറിയാവുന്നത്‌. കൊണ്ട്‌. ഞാൻ. അതിൽ. കടന്നില്ല, (ഇത്‌. കേട്ട). ഉമരുബിനുൽ. ഖത്താബ്‌ (റ). പറഞ്ഞു : “. റസൂലേ. അവിടുത്തോട്‌. ഞാൻ. നീരസം. കാണിക്കുമോ ?”

(📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. അവരുടെ. സ്വഹീഹുകളിൽ. ഉദ്ധരിച്ചത്‌ )

(സ്വർഗ്ഗത്തിലെ. മാളികകളും. വീടുകളും. ” തുടരും…..”)➡🔜

( ☝🏼മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 11)

⏩(സ്വർഗ്ഗത്തിലെ. വീടുകളും. മാളികകളും….തുടർച്ച….)

👑സ്വർഗ്ഗത്തിൽ. -” ഭവനം “- കിട്ടുമെന്ന്. നബി (സ). പറഞ്ഞ. ചില. കർമ്മങ്ങൾ :

സ്വർഗ്ഗപ്രവേശനത്തിനർഹരായ. വിശ്വാസികൾക്ക്‌. അവിടെ. മനോഹരങ്ങളായ. ഭവനം ( ഭവനങ്ങൾ). ഉണ്ടെന്ന്. നാം. പറഞ്ഞല്ലോ, അത്‌. കൂടാതെ. ചില. പ്രത്യേക. കാര്യങ്ങളുടെ. പ്രതിഫലമായി. ” സ്വർഗ്ഗത്തിൽ. വീടുകൾ “. കിട്ടുമെന്ന്. നബി (സ). പഠിപ്പിച്ചിട്ടുണ്ട്‌, അവയേതൊക്കെയെന്ന്. പരിചയപ്പെടാം….

1⃣. അങ്ങാടിയിൽ. പ്രവേശിക്കുമ്പോഴുള്ള. പ്രാർത്ഥന. :

വളരെയധികം. പ്രതിഫലം. വാഗ്ദാനം. ചെയ്യപ്പെട്ട. ഒന്നാണു. അങ്ങാടി (മാർക്കറ്റ്‌)യിൽ. പ്രവേശിക്കുമ്പോഴുള്ള. ദു ആ, നിർഭാഗ്യകരമെന്നു. പറയട്ടെ, ബഹുഭൂരിപക്ഷത്തിനും. ഈ. ദു ആ അറിയില്ല,

👇🏼നബി (സ). പറഞ്ഞു :

ആരെങ്കിലും. അങ്ങാടിയിൽ. പ്രവേശിക്കുമ്പോൾ.

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ كُلُّهُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ
ഇങ്ങനെ. പറഞ്ഞാൽ, അള്ളാഹു. അവനു. ആയിരമായിരം ( പത്തുലക്ഷം )പുണ്യം. രേഖപ്പെടുത്തുകയും, ആയിരമായിരം (പത്തുലക്ഷം ). തിന്മകൾ. മായ്ചുകളയുകയും, ആയിരമായിരം (പത്തുലക്ഷം ). പദവികൾ. ഉയർത്തുകയും. ,ഒപ്പം. സ്വർഗ്ഗത്തിൽ.-” ഒരു. ഭവനം”-. തയ്യാറാക്കുകയും. ചെയ്യും ”

( 📚നസാ ഇ, തിർമ്മിദി, എന്നിവർ. ഉദ്ധരിച്ചത്‌, ശൈഖ്‌. അൽ ബാനി. ഹദീസ്‌. ‘ ഹസൻ ‘. ആണെന്ന്. പറഞ്ഞു )

2⃣. ഭൂമിയിൽ. അള്ളാഹുവിന്റെ. വീടുണ്ടാക്കിയവനു. സ്വർഗ്ഗത്തിൽ. അള്ളാഹുവും. വീടുണ്ടാക്കും :

നബി (സ)👇🏼. പറഞ്ഞു :

“. ആരെങ്കിലും. അള്ളാഹുവിനു. വേണ്ടി. ഒരു. പക്ഷിക്കൂടിന്റെ. വലുപ്പമെങ്കിലുമുള്ള ,അല്ലെങ്കിൽ. അതിനേക്കാൾ. ചെറുതായ. ഒരു. പള്ളിയെങ്കിലും. പണിതാൽ. , അള്ളാഹു. അവനു. വേണ്ടി. സ്വർഗ്ഗത്തിൽ. ഒരു. വീടു. പണിയും. ”

(📚 ബുഖാരി., മുസ്‌ ലിം, ഇബ്നു മാജ, തിർമ്മിദി, നസാ ഇ. എന്നിവർ. ഉദ്ധരിച്ച. നബിവചനം )

3⃣. സൂറത്തുൽ. ഇഖ്‌ ലാസ്‌. 10. തവണ. ഓതൽ :

നബി ( സ) പറഞ്ഞു :

“ആരെങ്കിലും. സൂറത്തുൽ. ഇഖ്‌ ലാസ്‌ ( ഖുൽ ഹുവള്ളാഹു. അഹദ്‌…). 10 തവണ. ഓതിയാൽ. അള്ളാഹു. അവനു. സ്വർഗ്ഗത്തിൽ. ഒരു. ഭവനം. പണിയും. ”

( 📚 ജാമി ഉസ്സഗീർ, സ്വഹീഹാണെന്ന്. ശൈഖ്‌. അൽ ബാനി. പറഞ്ഞു )

[ 📌 സൂറത്തുൽ. ഇഖ്‌ ലാസ്‌. എന്നത്‌, തൗഹീദിന്റെ. അന്തസ്സത്ത. ഉയർത്തിക്കാട്ടുന്ന. കുർ ആനിലെ. ചെറിയതെങ്കിലും. പ്രധാനപ്പെട്ട. ഒരു. അധ്യാമാണു, അതുകൊണ്ടു. തന്നെയാകാം. ഒരു. പക്ഷെ . അതിനു. ഇത്രയും. വലിയ. പ്രതിഫലം. നിശ്ചയിക്കപ്പെട്ടത്‌ ]

4⃣. സ്ഥിരമായുള്ള 12. റക അത്ത്‌. സുന്നത്ത്‌. നമസ്കാരം :

നബി (സ). പറഞ്ഞു:

” ആരെങ്കിലും. ഫർദ്ദ്‌. നമസ്കാരമല്ലാതെ. 12 റക അത്ത്‌. സുന്നത്ത്‌. നമസ്കാരം. പതിവാക്കിയാൽ., സ്വർഗ്ഗത്തിൽ. അള്ളാഹു. അവനൊരു. വീട്‌. പണിയും. ”

(📚 ഇമാം. മുസ്‌ ലിം. സ്വഹീഹിൽ ഉദ്ധരിച്ച. നബിവചനം )

[ 📌 ഹദീസിൽ. പറയപ്പെട്ട. 12. റക അത്തുകൾ. ഇവയാണു. : സുബ്‌ ഹിനു. മുമ്പ്‌- 2, ദുഹറിനു. മുമ്പ്‌ -4, ദുഹറിനു. ശേഷം- 2, മ ഗ്രിബിനു. ശേഷം -2, ഇഷാ ഇനു. ശേഷം -2 , ….ആകെ. മൊത്തം 12]

5⃣,6⃣,7⃣ : തർക്കം. ഒഴിവാക്കൽ, സത്യം. പറയൽ, സൽ സ്വഭാവം :

ഒരേ. ഹദീസിൽ. തന്നെ. സ്വർഗ്ഗത്തിൽ. വീട്‌. കിട്ടുന്ന. 3. വിഭാഗം. ആളുകളെ. കുറിച്ച്‌. നബി. പറയുന്നുണ്ട്‌ , ഹദീസ്‌. ഇതാണു. :

നബി (സ)👇🏼. പറഞ്ഞു :

5⃣. ” സത്യം. തന്റെ. ഭാഗത്താണെങ്കിലും.(അനാവശ്യമായി) തർക്കം. ഉപേക്ഷിക്കുന്നവനു. സ്വർഗ്ഗത്തിന്റെ. താഴെതട്ടിൽ. ഒരു. വീടു. ഞാൻ. വാഗ്ദാനം. ചെയ്യുന്നു… ”

6⃣. “….തമാശക്ക്‌. പോലും. കളവ്‌. ഉപേക്ഷിക്കുന്നവനു. സ്വർഗ്ഗത്തിന്റെ. മധ്യത്തിൽ. ഒരു. വീടും….”

7⃣. “…..സൽ സ്വഭാവിക്ക്‌. സ്വർഗ്ഗത്തിന്റെ. മുകൾ. തട്ടിൽ. ഒരു. വീടും. (ഞാൻ. വാഗ്ദാനം. ചെയ്യുന്നു ) ”

( 📚ഇമാം. അബൂദാവൂദ്‌. ഉദ്ധരിച്ചത്‌, ഈ. ഹദീസ്‌. സ്വഹീഹാണു. )

8⃣. മക്കളുടെ. മരണത്തിൽ. ക്ഷമിച്ചവൻ. :

നബി (സ). പറഞ്ഞു :

” ( വിശ്വാസിയായ ). ഒരു. അടിമയുടെ. കുട്ടി. മരണപ്പെട്ടാൽ. അള്ളാഹു. മലക്കുകളോട്‌. ചോദിക്കും. : ” നിങ്ങൾ. . എന്റെ. അടിമയുടെ. കുട്ടിയുടെ. അത്മാവിനെ. പിടിച്ചോ ??”, അപ്പോൾ. മലക്കുകൾ. പറയും : ” അതെ “, (അള്ളാഹു 🙂 ” നിങ്ങൾ. അവന്റെ. ഹൃദയത്തിന്റെ. കനിയെ. ( പ്രിയപ്പെട്ട. എന്നർത്ഥം). എടുത്തോ ?, അപ്പോൾ. മലക്കുകൾ. പറയും : ” അതെ “, അപ്പോൾ. അള്ളാഹു. പറയും. : ” ( എന്നിട്ട്‌) എന്താണു. എന്റെ. അടിമ. പറഞ്ഞത്‌ ??, മലക്കുകൾ. : “. അവൻ. നിന്നെ. സ്തുതിച്ചു, എല്ലാം. നിന്നിലേക്ക്‌. മടങ്ങും. എന്നും. ( ഇന്നാ. ലില്ലാഹി. വ. ഇന്നാ. ഇലയ്ഹി….). പറഞ്ഞു . അപ്പോൾ. അള്ളാഹു. പറയും. :

” എന്റെ. അടിമക്ക്‌. സ്വർഗ്ഗത്തിൽ. ഒരു. ഭവനം. തയ്യാറാക്കുകയും. , അതിനു. സ്തുതിയുടെ. ഭവനം. എന്നു. പേരുവെക്കുകയും. ചെയ്യുക ”

(📚 ഇമാം. തിർമ്മിദി. ഉദ്ധരിച്ചത്‌, ഹദീസ്‌. ഹസനാണെന്ന്. ശൈഖ്‌. അൽ ബാനി. (റ). പറഞ്ഞു )

🔴 അപ്പോൾ. സ്വർഗ്ഗത്തിൽ. വീടു. ലഭിക്കാൻ. പല. വഴികൾ. ഹദീസുകളിൽ. വന്നിട്ടുണ്ട്‌, മുകളിൽ. പറഞ്ഞ. എല്ലാ. രീതികളും. അനുവർത്തിക്കാൻ. കഴിയുന്നവർ ഉണ്ടാകും, അല്ലാത്തവർക്ക്‌. തന്നാൽ. കഴിയുന്ന. മുകളിലെ . ഏതെങ്കിലും. ഹദീസുകൾ. അവലംബിച്ചും. അള്ളാഹുവിൽ. നിന്നുള്ള. ” 🔹ഈ. മഹത്തായ.’ ഓഫർ 🔹’. ഉപയോഗപ്പെടുത്താം…….

( ☝🏼മറ്റ്‌. ഗ്രൂപുകൾ, കുടുംബങ്ങൾ , കൂട്ടുകാർ. എന്നിവർക്കും. കൂടി. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 12)

👑സ്വർഗ്ഗ. വീടുകളിലെ. ഉപകരണങ്ങളും. സാധനസാമഗ്രികളും :

സ്വർഗ്ഗവാസികൾ. മേൽത്തരം. സ്വർണ്ണത്തിന്റെയും. വെള്ളിയുടെയും. സ്ഫടികത്തിന്റെയും പാത്രങ്ങളാണു. ഉപയോഗിക്കുക. എന്നു. കുർ ആനിൽ. നിന്നും. ഹദീസുകളിൽ. നിന്നും. വ്യക്തമാകുന്നുണ്ട്‌, ചില. ആയത്തുകളും. ഹദീസുകളും. കാണാം :

1⃣. “. കപ്പുകളും. കൂജകളും (ജഗ്ഗ്‌). നിറഞ്ഞൊഴുകുന്ന. വീഞ്ഞിന്റെ. ഗ്ലാസ്സുകളുമുണ്ട്‌ ”

( 📖സൂറത്തുൽ. വാഖി അ : 18)

2⃣. ” സ്വർണ്ണം. കൊണ്ടുള്ള. വലിയ. പാത്രങ്ങളും. കപ്പുകളും അവർക്കിടയിൽ. ( ഭക്ഷണങ്ങളുമായി ) ചുറ്റിക്കൊണ്ടിരിക്കും…….”

(📖സൂറത്തു. സുഖ്‌ റുഫ്‌. : 71)

3⃣ . ” വെള്ളിയുടെ. പാത്രങ്ങളും. സ്ഫടികത്തിന്റെ. കപ്പുകളും. അവർക്കിടയിലൂടെ. നീങ്ങിക്കൊണ്ടിരിക്കും ; വെള്ളികൊടുള്ള – സ്ഫടികസമാനമായവ, അതുമുഖേന. അവർ. അളന്നെടുക്കും ”

( 📖സൂറത്തുൽ. ഇൻസാൻ : 15)

[ 📌 ആയത്തിൽ. പ്രയോഗിച്ച. പദങ്ങൾ ” ഖവാരീർ” , ” ഖവാരീറ. മിൻ. ഫിദ്ദ്വ” – എന്നൊക്കെയാണു, ഇബ്‌ നു അബ്ബാസ്‌ (റ), മുജാഹിദ്‌ (റ), ഹസൻ ബസ്വരി (റ). എന്നിവരിൽ. നിന്ന്. ഉദ്ധരിക്കപ്പെടുന്ന. വിശദീകരണപ്രകാരം, ” ഖവാരീർ”. എന്നാൽ. -” വെള്ളികൊണ്ട്‌. നിർമ്മിക്കപ്പെട്ടതും. അതേ. സമയം. അതിന്റെ. ലോലതയും. മിനുസവും. കാരണം. പുറമേ. നിന്ന്. അകം. കാണാവുന്നതുമായ. പാത്രങ്ങൾ “. എന്നാണു, ഇത്തരം. ഒരു. പാത്രം. മനുഷ്യർക്ക്‌. നിർമ്മിക്കാൻ. സാധ്യമല്ലല്ലോ, ഇവരുടെ. ഈ. വിശദീകരണം. കൊടുത്ത. ശേഷം. ഇമാം. ഇബ്‌ നു. കസീർ (റ). പറഞ്ഞു ” ഇങ്ങനെയുള്ളത്‌. ഈ. ലോകത്ത്‌. കാണുക. സാധ്യമല്ല “]

4⃣. നബി (സ)/ പറഞ്ഞു :

” രണ്ടു. തോട്ടങ്ങൾ , അവയിലെ. പാത്രങ്ങളും. അതിലുള്ളതെല്ലാം. വെള്ളികൊണ്ടുള്ളതാണു, വേറെയും. രണ്ട്‌. സ്വർഗ്ഗങ്ങൾ. അവയിലെ. പാത്രങ്ങളും. അവയിലുള്ളതെല്ലാം. സ്വർണ്ണം. കൊണ്ടുള്ളതുമാണു…….”

( 📚ഇമാം. ബുഖാരി. സ്വഹീഹിൽ. ഉദ്ധരിച്ച. ഹദീസിന്റെ. ഒരു. ഭാഗം )

👑 സ്വർഗ്ഗവാസികളുടെ. വസ്ത്രങ്ങളും. ആഭരണങ്ങളും. :

അള്ളാഹു. പറയുന്നു. :

1⃣. ” സ്വർഗ്ഗീയാരാമങ്ങളിൽ. അവർ. പ്രവേശിപ്പിക്കപ്പെടും, അവിടെ. അവർക്ക്‌. സ്വർണ്ണത്തിന്റെയും. രത്നങ്ങളുടെയും. വളകൾ. ധരിപ്പിക്കപ്പെടും, അവരുടെ. വസ്ത്രങ്ങളാകട്ടെ. പട്ടുകൊണ്ടുള്ളതും. ”

(📖 സൂറത്തുൽ. ഫാത്വിർ : 33)

2⃣. ” അവരുടെ. മേൽ. നേർത്ത. പച്ചപ്പട്ടും. കട്ടിയുള്ള പട്ടുവസ്ത്രവുമുണ്ടായിരിക്കും, അവർ. വെള്ളികൊണ്ടുള്ള. വളകളാൽ. അലങ്കരിക്കപ്പെട്ടവരായിരിക്കും, അവരുടെ. റബ്ബ്‌. പരിശുദ്ധമായ. പാനീയങ്ങളും. അവർക്ക്‌. നൽകും ”

(📖 സൂറത്തുൽ. ഇൻ സാൻ : 21)

3⃣. ഇമാം. ബുഖാരിയും. മുസ്‌ ലിമും. ഉദ്ധരിക്കുന്ന. ഒരു. സംഭവം. കാണുക :

” ഒരിക്കൽ, ഉകൈദിർ. രാജാവ്‌. റസൂലിനു. നേരിയ. പട്ടുകൊണ്ടുള്ള. ഒരു. ജുബ്ബ. സമ്മാനമായി. നൽകി, ജനങ്ങൾ അതിന്റെ. ഭംഗിയിൽ. ആശ്ചര്യപ്പെട്ടു. പോയി, അപ്പോൾ. നബി (സ). പറഞ്ഞു :

” സ്വർഗ്ഗത്തിൽ. (സ്വഹാബിയായ ) സ ‘അദിന്റെ. കർ ചീഫ്‌. ഇതിനേക്കാൾ. എത്രയോ. അഴകുള്ളതായിരിക്കും. ”

( 📚 ഇമാം. ബുഖാരിയും. മുസ്‌ ലിമും. സ്വഹീഹുകളിൽ. ഉദ്ധരിച്ചത്‌ )

🔹 രാജാവിന്റെ. സമ്മാനം. എന്നു. പറഞ്ഞാൽ. അത്‌. എത്രമാത്രം. ഉയർന്ന. “ക്വാളിറ്റി”. ഉള്ളതായിരിക്കുമെന്ന്. ഊഹിക്കാമല്ലോ, അതും നബിക്ക്‌. സമ്മാനമായി. കൊടുക്കുമ്പോൾ. നിലവാരം. ഒട്ടും. കുറയാൻ. വഴിയില്ല, ആ. വസ്ത്രം. നോക്കിയാണു. നബി. ഇങ്ങനെ. 👆🏻 പറഞ്ഞത്‌….

👑സ്വർഗ്ഗത്തിലെ. വസ്ത്രം. കായ്ക്കുന്ന. മരം. !!! :

ചിലർക്ക്‌. വസ്ത്രങ്ങൾ. എന്ന്. പറഞ്ഞാൽ. ഒരു. ഹരമാണു, എത്ര. വസ്ത്രങ്ങൾ. വാങ്ങിയാലും. മതിയാകില്ല, പുതിയ. പുതിയ. മോഡലുകൽ. വാങ്ങാനാഗ്രഹം , വസ്ത്രപ്രിയർക്കിതാ. സ്വർഗ്ഗത്തിൽ. വസ്ത്രം. കായ്ക്കുന്ന. 👇🏼ഒരു. മരം !!!. ,

4⃣ 👉🏼 സിമാക്ക്‌ (റ). നിവേദനം, അദ്ദേഹം. ഇബ്‌ നു അബ്ബാസ്‌ (റ) നെ. മദീനയിൽ. വെച്ച്‌. കണ്ടുമുട്ടി, അപ്പോഴേക്കും അദ്ദേഹത്തിന്റെ. ( ഇബ്‌ നു. അബ്ബാസ്‌ (റ) ന്റെ ). കാഴ്ച്ച. നഷ്ടപ്പെട്ട്‌. കഴിഞ്ഞിരുന്നു, ( വൃദ്ധനായിക്കഴിഞ്ഞിരുന്നു.) അദ്ദേഹം. ചോദിച്ചു : സ്വർഗ്ഗവാസികളുടെ. വസ്ത്രം. എന്താണു ?, അദ്ദേഹം ( ഇബ്നു അബ്ബാസ്‌ (റ)): “. സ്വർഗ്ഗത്തിൽ. ഒരു. മരമുണ്ട്‌, അത്‌. റുമ്മാൻ. പോലുള്ള. ഒരു. പഴം. ഉൽപ്പാദിപ്പിക്കും, അള്ളാഹുവിന്റെ. കൂട്ടുകാരൻ ( വിശ്വാസി). വസ്ത്രം. ആഗ്രഹിച്ചാൽ. ആ. മരം. 70. ജോഡി. വസ്ത്രങ്ങൾ. താനെ ഉൽപ്പാദിപ്പിക്കും, വ്യത്യസ്ത. വർണ്ണങ്ങളിൽ, അങ്ങനെ. അവൻ. ഇഷ്ടപ്പെട്ടത്‌. തെരഞ്ഞെടുത്താൽ. ബാക്കിയുള്ളവ. താനേ. ആ. മരത്തിലേക്ക്‌. മടങ്ങും. ”

( 📚 ഇബ്‌ നു. അബിദ്ദുൻ യാ. ഉദ്ധരിച്ചത്‌, ഇതിന്റെ. പരമ്പര. ‘ ഹസൻ’. ആണെന്ന്. ഹാഫിദ്‌. മുൻ ദിരി. പറയുന്നു, – അത്തർഗ്ഗീബ്‌. വ. ത്തർഹീബ്‌- 4 / 518)

ഇതിനെ. പിൻ ബലപ്പെടുത്തൂന. രിവായത്തുകൾ. വേറെയുമുണ്ട്‌, കാണുക :

5⃣നബി (സ). 👇🏼 പറഞ്ഞു. :

“. സ്വർഗ്ഗത്തിൽ. തൂബാ. എന്നൊരു മരമുണ്ട്‌, അത്‌. 100. കൊല്ലത്തിന്റെ ( യാത്രയുടെ ). വലുപ്പമുണ്ട്‌, അതിന്റെ. പുറമെയുള്ള. ആവരണത്തിൽ. നിന്നാണു. സ്വർഗ്ഗവാസികളുടെ. വസ്ത്രങ്ങൾ. ഉണ്ടാക്കപ്പെടുന്നത്‌ ”

( 📚ഇബ്‌ നു. ഹിബ്ബാൻ. ഉദ്ധരിച്ചത്‌, ഹദീസ്‌. ഹസൻ. ആണെന്ന്. ശൈഖ്‌. നാസിറുദ്ധീൻ. അൽ ബാനി. പറഞ്ഞു )

⏩അള്ളാഹുവാണു. കൂടുതൽ. അറിയുന്നവൻ……

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. ആളുകൾക്കും. കൂടി. ഷെയർ. ചെയ്യുക )

സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 13)

👑സ്വർഗ്ഗത്തിലെ. “മാംസാഹാരങ്ങൾ” :

സ്വർഗ്ഗത്തിലെ. പലതരം. പഴങ്ങളെ. കുറിച്ചും നാം. വിശദീകരിക്കുമ്പോൾ “മാംസ പ്രിയരായ ” ചിലരെങ്കിലും. ” മാംസാഹാരങ്ങളെ. കുറിച്ച്‌ ” ചിന്തിച്ചു. കാണും….. അതെ. സ്വർഗ്ഗത്തിൽ. ലഭിക്കുന്ന. പല. തരം. മാംസാഹാരങ്ങളെ. കുറിച്ചും. കുർ ആനിലും. ഹദീസിലും. പരാമർശ്ശങ്ങളുണ്ട്‌,

1⃣. പക്ഷി. മാംസങ്ങൾ….. :

അനസ്‌ (റ). ഉദ്ധരിക്കുന്നു:

നബി (സ)യോട്‌. കൗസറിനെ. കുറിച്ച്‌. ചോദിക്കപ്പെട്ടു, അവിടുന്നു. പറഞ്ഞു : ” അത്‌. അള്ളാഹു. സ്വർഗ്ഗത്തിൽ. എനിക്കു. നൽകുന്ന. ഒരു. നദിയാണു, അതിനു. പാലിനേക്കാൾ. വെള്ള നിറവും, തേനിനേക്കാൾ. മധുരവുമുണ്ട്‌, അതിൽ. ഒട്ടകത്തെ. പോലെ. (നീണ്ട). കഴുത്തുള്ള. ഒരു. തരം. പക്ഷികളുമുണ്ട്‌….ഉമർ (റ). ചോദിച്ചു, : “. അവ. മനോഹരങ്ങളായിരിക്കുമല്ലോ ??, നബി (സ). : അവയെ. ഭക്ഷിക്കുന്നവർ. അതിനേക്കാൾ. മനോഹരങ്ങളായിരിക്കും ”

(📚 അനസ്‌ (റ) വിൽ. നിന്ന്. ഇമാം. തിർമ്മുദിയും. ഇമാം. അഹ്‌ മദും. ഇത്‌. ഉദ്ധരിക്കുന്നുണ്ട്‌, ഹദീസ്‌. പണ്ഡിതനായ. ശൈഖ്‌. നാസിറുദ്ധീൻ. അൽബാനി. ഇത്‌. സ്വഹീഹാണെന്ന്. പറഞ്ഞു )

നദിയിലൂടെ. നീന്തുന്ന നീണ്ട. കഴുത്തുള്ള. പക്ഷികൾ. എന്ന്. പറഞ്ഞാൽ. നമ്മുടെ. മനസ്സിൽ. വരുക, വല്ല. അരയന്നങ്ങളോ. കൊറ്റികളോ. താറാവുകളോ ഒക്കെയാണു, എന്നാൽ. സ്വർഗ്ഗത്തിലുള്ളവ. എന്താണെന്ന്. അള്ളാഹുവാണു. നന്നായി. അറിയുന്നവൻ…..

2⃣. എന്നാൽ. ഇതു. മാത്രമല്ല, ആഗ്രഹിക്കുന്ന. ഏതു. തരം. പക്ഷിയിറച്ചിയും. അവിടെ. സുസജ്ജമാണു, അള്ളാഹു. അവന്റെ. ഗ്രന്ഥത്തിൽ. പറയുന്നു:

” അവർ. തിരഞ്ഞെടുക്കുന്ന. പഴവർഗ്ഗങ്ങളും ; അവർ. ആഗ്രഹിക്കുന്ന. പക്ഷിമാംസങ്ങളും. ”

( 📖സൂറത്തുൽ. വാഖി അ : 20, 21)

“ആഗ്രഹിക്കുന്ന. പക്ഷിമാംസങ്ങൾ”. എല്ലാമുണ്ടെന്നു. പറഞ്ഞാൽ. പിന്നെ. ഓരോ. പക്ഷിയുടെയും. പേരെടുത്ത്‌. വിശദീകരിക്കേണ്ടതില്ലല്ലോ…..

3⃣. കന്നുകാലികളുടെ. മാംസങ്ങളും….:

മുകളിൽ. ആഗ്രഹിക്കുന്ന. പക്ഷി. മാംസങ്ങളെല്ലാമുണ്ട്‌. എന്ന്. മാത്രം. പറഞ്ഞപ്പോൾ, . മറ്റൊരിടത്ത്‌. അള്ളാഹു . പറയ്ഞ്ഞത്‌:

” അവർക്ക്‌. നാം. പഴങ്ങളും. അവരാഗ്രഹിക്കുന്ന. മാംസങ്ങളും. നൽകും ”

(📖 സൂറത്ത്‌. ത്വൂർ : 22)

ഈ. ആയത്തിൽ. ” ആഗ്രഹിക്കുന്ന “. മാംസങ്ങളെല്ലാം. നൽകും. എന്നാണു. പറഞ്ഞത്‌ , അപ്പോൾ. പക്ഷി. മാംസത്തിനു. പുറമെ. ” നിലവാരമുള്ള”. ആടുമാടുകളുടെ. മാംസങ്ങളും. ലഭ്യമായിരിക്കുമെന്നർത്ഥം. !!!, മാത്രമല്ല, ഒരു. ഹദീസിൽ. ഇങ്ങനെ. കാണാം ….

4⃣. സൗബാൻ (റ). നിവേദനം : ഒരിക്കൽ. ഒരു. ജൂതൻ. വന്ന്. നബിയോട്‌. ചോദിച്ചു : ” സ്വർഗ്ഗവാസികൾ. അതിൽ. പ്രവേശിച്ചാൽ. അവർ. എന്തായിരിക്കും. ഭക്ഷിക്കുക ??, നബി ( സ) : “. മത്സ്യത്തിന്റെ. കരൾ “, (ജൂതൻ): അതിനു ശേഷം എന്തു. ഭക്ഷിക്കും ?, നബി (സ) : ” സ്വർഗ്ഗത്തിന്റെ. ഓരങ്ങളിൽ. മേഞ്ഞു. നടക്കുന്ന. കാളകളെ. അവർക്കായി. അറുക്കപ്പെടും….( ജൂതൻ ) : ” അതിനു. ശേഷം. അവർ. എന്താണു. കുടിക്കുക. ??, നബി (സ). : “. സൽ സബീൽ- എന്ന. അരുവിയിൽ. നിന്ന് ” ജൂതൻ. പറഞ്ഞു : “. അതെ , താങ്കൾ. പറഞ്ഞത്‌. സത്യമാണു ”

( 📚ഇമാം. മുസ്‌ ലിം. അദ്ദേഹത്തിന്റെ. സ്വഹീഹിൽ. ഉദ്ധരിച്ചത്‌ )

[ 📌 നബിയുടെ. കാലത്ത്‌. ജൂതന്മാരും. ക്രൈസ്തവരും. നബിയോട്‌. ഇത്‌. പോലെ. പല. ചോദ്യങ്ങളും. വന്ന്. ചോദിക്കുമായിരുന്നു, ചിലർ. പഠിക്കണമെന്ന. ഉദ്ദേശത്തോടെയായിരുന്നെങ്കിൽ. വേറെ. ചിലർ, നബിയുടെ. പ്രവാചകത്വവും. വഹ്‌ യുമൊക്കെ. സത്യമാണോ. എന്ന്. പരിശോധിക്കാനായിരൂന്നു. ചോദിച്ചത്‌, അങ്ങനെ. ചോദ്യം. ചോദിച്ചവരിൽ. ചിലർ. ഇസ്ലാം. സ്വീകരികും, വേറെ. ചിലർ. മടങ്ങിപ്പോകും ]

⏩ ഏതായാലും. ഭൂമിയിലേത്‌. പോലെ. പഴങ്ങൾ. കഴിച്ചാൽ. ” ബ്ലഡ്‌ ഷുഗർ “. കൂടുമെന്നോ. മാംസാഹാരങ്ങൾ. അമിതമായി കഴിച്ചാൽ. ” കൊളസ്റ്റ്രോളും. ബിപിയും”. കൂടുമെന്നോ. ഒക്കെ. ഭയപ്പെടേണ്ടതില്ല…..കാരണം. സ്വർഗ്ഗവാസികൾക്ക്‌. ഒരിക്കലും രോഗമോ. വാർദ്ധക്യമോ. മരണമോ. ഒന്നും. പിടിപെടുകയില്ലെന്ന്. കുർ ആനിലും. ഹദീസുകളിലുമൊക്കെ. വന്ന. കാര്യമാണല്ലോ……


സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 14)

👑കട്ടിലുകൾ., ഇരിപ്പിടങ്ങൾ,…..:

അതെ, സ്വർഗ്ഗവാസികൾ. വിശ്രമിക്കുന്ന. ആഡംഭരപൂർണ്ണമായ. കട്ടിലുകളെ. കുറിച്ചും. ഇരിപ്പിടങ്ങളെക്കുറിച്ചും. കുർ ആൻ. പരാമർശ്ശിക്കുന്നുണ്ട്‌ :

1⃣. വിശാലമായ, നല്ല. പച്ചപ്പും. പഴവർഗ്ഗങ്ങളും , തണലുകളും, പല. വിധത്തിലുള്ള. അരുവികളുമുള്ള. തോട്ടങ്ങളിൽ. മുത്തുകൊണ്ടുള്ള. വീടുകളുള്ളത്‌. പോലെ. സ്വർഗ്ഗവാസികൾക്ക്‌. വിശ്രമിക്കാനും. സമയം. ചെലവിടാനും. . അവിടവിടങ്ങളിലായി. തണലുകളിൽ. കട്ടിലുകളും. ഇരിപ്പിടങ്ങളുമുണ്ടെന്ന്. അള്ളാഹു പറയുന്നു :

” അവരും. അവരുടെ. ഇണകളും. തണലുകളിൽ. അലംകൃതമായ. കട്ടിലുകളിൽ. ചാരിയിരിക്കുന്നവരായിരിക്കും ; അവർ. ചോദിക്കുന്ന. തരം. പഴവർഗ്ഗങ്ങളൊക്കെ. അവർക്കവിടെ. ഉണ്ടായിരിക്കും ”

( 📖കുർ ആൻ – 36: 56 , 57)

2⃣. സ്വർണ്ണം. കൊണ്ടുള്ള. ഇരിപ്പിടങ്ങളിൽ. പരസ്പരം ( മുഖാമുഖം ):

“. സ്വർണ്ണം. കൊണ്ട്‌. മെടഞ്ഞുണ്ടാക്കിയ ഇരിപ്പിടങ്ങളിൽ., മുഖാമുഖം. നോക്കിക്കൊണ്ട്‌. ചാരിയിരുന്നുകൊണ്ട്‌ ”

(📖 കുർ ആൻ – 56: 15, 16)

3⃣. ” അതിൽ. ഉയർത്തി. വെക്കപ്പെട്ട. ഇരിപ്പിടങ്ങളും. ഉണ്ടായിരിക്കും”

(📖 സൂറത്തുൽ. ഗാശിയ : 13)

👑. തലയണകൾ ( Pillow/Cushions) :

4⃣ “. നിരയായി വെക്കപ്പെട്ട. തലയണകളും ”

(📖 സൂറത്തുൽ. ഗാശിയ : 15 )

👑പരവതാനികൾ ( Carpets):

മുഖ്യാഥിതികളെ. സ്വീകരിക്കാനും. മുഖ്യമായ. സന്ദർഭങ്ങൾക്ക്‌. മാറ്റ്‌. കൂട്ടുവാനുമൊക്കെയാണല്ലോ. പരവതാനികൾ. വിരിക്കപ്പെടാറു, ഇതാ. അള്ളാഹുവിന്റെ. അഥിതികൾക്കായി. അവന്റെ. സ്വർഗ്ഗത്തിലും. പരവതാനികളുണ്ട്‌.

5⃣. “. വിരിക്കപ്പെട്ട. പരവതാനികളും ”

( 📖 സൂറത്തുൽ. ഗാശിയ : 16)

6⃣. മറ്റൊരിടത്ത്‌. അള്ളാഹു. പറഞ്ഞു . :

” പച്ച. തലയണകളിലും. അഴകുള്ള. (ആഡമ്പരമുള്ള) പരവതാനികളിലും. ചാരിക്കിടക്കുന്നവരായിരിക്കുമവർ ”

(📖 സൂറത്തു. റഹ്‌ മാൻ : 76)

( ☝🏼മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക )
സ്വർഗ്ഗം : സുഖാനുഗ്രഹങ്ങളുടെ. ശാശ്വതലോകം ( ഭാഗം : 15)

👑സ്വർഗ്ഗത്തിലെ. ഭൃത്യന്മാർ ( Servants) :

സ്വർഗ്ഗവാസികൾക്ക്‌. സഹായങ്ങൾ. ചെയ്യുന്നതിനായി. മാത്രം. അള്ളാഹു. ഒരു. പ്രത്യേക. വിഭാഗക്കാരെ. സൃഷ്ടിച്ചു. വെച്ചിട്ടുണ്ട്‌ ; അള്ളാഹു. പറയുന്നു :

1⃣. ” അനശ്വരരായ. (മരണമില്ലാത്ത ). ബാലന്മാർ. അവർക്ക്‌. ചുറ്റിലും. സഞ്ചരിച്ചു. കൊണ്ടിരിക്കും ; കപ്പുകൾ. കൊണ്ടും. കൂജകൾ. കൊണ്ടും. നിറഞ്ഞു. തുളുമ്പുന്ന. വീഞ്ഞിന്റെ. ചഷകങ്ങൾ. കൊണ്ടും…”

( 📖 സൂറത്തുൽ. വാഖി അ : 17, 18 )

മുകളിലെ. ആയത്തിൽ അവർ. മരണമില്ലാത്ത. ബാലന്മാരാണെന്ന്. പറയുന്നു , അതായത്‌. അവർ. എന്നെന്നും. ചെറുപ്പം. അല്ലെങ്കിൽ. യുവത്വം. തുളുമ്പുന്നവരായിരിക്കും. ( മറ്റ്‌ സ്വർഗ്ഗവാസികളെ. പോലെ )

👑വിതറപ്പെട്ട. മുത്തുകൾ. പോലെ. :

ഈ. ബാലന്മാർ. ഭംഗിയിലും. കാഴ്ചയിലും. സുന്ദരന്മാരായിരിക്കും, സ്വർഗ്ഗവാസികളുടെ. കണ്ണിനും. മനസ്സിനും. ആനന്ദം. പകരുന്നതായിരിക്കും , അള്ളാഹു. പറയുന്നു. :

2⃣. “. അനശ്വരന്മാരായ. ബാലന്മാർ. അവർക്ക്‌. ചുറ്റിലും. (സേവനത്തിനായി ) സഞ്ചരിച്ചു. കൊണ്ടിരിക്കും, നീയെങ്ങാനും. അവരെ. കണ്ടാൽ. അവർ. വിതറപ്പെട്ട. മുത്തുകളാണെന്ന്. നീ. ധരിച്ച്‌. പോകും ”

( 📖സൂറത്തുൽ. ഇൻ സാൻ : 19)

👑 സംരക്ഷിക്കപ്പെട്ട. മുത്തുകൾ. പോലെ. :

👉🏼 മറ്റൊരിടത്ത്‌. ഈ. ബാലന്മാരുടെ. സൗന്ദര്യത്തെ. കുറിച്ച്‌. അള്ളാഹു. പറഞ്ഞത്‌. “( ചിപ്പികളിൽ )സംരക്ഷിക്കപ്പെട്ട. മുത്തുകൾ. പോലെ”. എന്നാണു . അള്ളാഹു. പറയുന്നു :

3⃣ “. അവർക്ക്‌. ചുറ്റും. സഹായികളായി. ബാലന്മാരുണ്ടായിരിക്കും, (അവർ ) ” സംരക്ഷിക്കപ്പെട്ട. മുത്തുകൾ. പോലെയാണു ”

( 📖സൂറത്ത്‌. ത്വൂർ. : 24)

(☝🏼 മറ്റ്‌. ഗ്രൂപുകൾക്കും. കൂട്ടുകാർക്കും. കുടുംബങ്ങൾക്കും. കൂടി. ഷെയർ. ചെയ്യുക )