നരക ശിക്ഷ* 1⃣4⃣9️⃣ഇസ്ലാമിക പഠനങ്ങൾ *✍🏽മദീനയുടെ👑വാനമ്പാടി*
*നരക ശിക്ഷ*
1⃣4⃣9️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
നരക ശിക്ഷ വേദനയേറിയതും ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറവുമുള്ളതാണ്.
إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം *നരകത്തിലിട്ട് കരിക്കുന്നതാണ്* . അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :4/56)
فَٱلَّذِينَ كَفَرُوا۟ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ يُصْهَرُ بِهِۦ مَا فِى بُطُونِهِمْ وَٱلْجُلُودُ
…...... എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. (ഖു൪ആന്‍ :22/19-20)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ الْحَمِيمَ لَيُصَبُّ عَلَى رُءُوسِهِمْ فَيَنْفُذُ الْحَمِيمُ حَتَّى يَخْلُصَ إِلَى جَوْفِهِ فَيَسْلِتَ مَا فِي جَوْفِهِ حَتَّى يَمْرُقَ مِنْ قَدَمَيْهِ وَهُوَ الصَّهْرُ ثُمَّ يُعَادُ كَمَا كَانَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നിശ്ചയം അവരുടെ തലക്കുമീതെ, ഹമീം (തിളക്കുന്ന വെള്ളം) ചൊരിയപ്പെടുന്നതാണ്. ഹമീം നരകവാസിയുടെ ഉള്ളില്‍ പ്രവേശിക്കുകയും അത് അവന്റെ ഉള്ളിലുള്ളത് ഉരുക്കുകയും കാല്‍പാദങ്ങളിലൂടെ പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യും. ഇതാണ് സ്വഹ്൪. പിന്നീട് അവന്‍ പൂ൪വ്വസ്ഥിതിയിലേക്ക് മടക്കപ്പെടും. (സുനനുത്തി൪മിദി:39/2783 - ഇമാം തി൪മിദി ഹസനുന്‍ സ്വഹീഹുന്‍ ഗരീബുന്‍ എന്ന് വിശേഷിപ്പിച്ചു)
وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِى ٱلْأَصْفَادِ سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ
ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. (ഖു൪ആന്‍ :14/49-50)
تَلْفَحُ وُجُوهَهُمُ ٱلنَّارُ وَهُمْ فِيهَا كَٰلِحُونَ
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.(ഖു൪ആന്‍ :23/104)
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " نَارُكُمْ هَذِهِ الَّتِي يُوقِدُ ابْنُ آدَمَ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ حَرِّ جَهَنَّمَ " . قَالُوا وَاللَّهِ إِنْ كَانَتْ لَكَافِيَةً يَا رَسُولَ اللَّهِ . قَالَ " فَإِنَّهَا فُضِّلَتْ عَلَيْهَا بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهَا مِثْلُ حَرِّهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: മനുഷ്യൻ കത്തിക്കുന്ന നിങ്ങളുടെ ഈ തീ നരകതാപത്തിന്റെ എഴുപതില്‍ ഒരംശംമാത്രമാണ്. സ്വഹാബത്ത് പറഞ്ഞു: ദൈവദൂതരേ, ഇതുതന്നെ വേണ്ടത്ര ചൂടുണ്ടല്ലോ? തിരുമേനി(സ്വ) അരുളി: നരകത്തീ ഇതിനേക്കാൾ അറുപത്തൊമ്പത് ഇരട്ടി ചൂടുള്ളതായിരിക്കും. ഓരോ ഇരട്ടിയും ഇതുപോലെ ചൂടുള്ളതാണ്.(മുസ്‌ലിം: 2843)
عَنْ سَمُرَةَ، أَنَّهُ سَمِعَ نَبِيَّ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ مِنْهُمْ مَنْ تَأْخُذُهُ النَّارُ إِلَى كَعْبَيْهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى حُجْزَتِهِ وَمِنْهُمْ مَنْ تَأْخُذُهُ إِلَى عُنُقِهِ
സമുറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: നരകവാസികളിൽ ചിലരുടെ കണങ്കാല് വരെ നരകാഗ്നി പിടികൂടുന്നതാണ്. ചിലരുടെ മുട്ടുവരേയും മറ്റു ചിലരുടെ അരക്കെട്ട് വരേയും ചിലരുടെ തൊണ്ടക്കുഴിവരെയും നരകാഗ്നി പിടികൂടുന്നതാണ്. (മുസ്‌ലിം: 2845)
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم وَذُكِرَ عِنْدَهُ عَمُّهُ فَقَالَ :لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ، فَيُجْعَلُ فِي ضَحْضَاحٍ مِنَ النَّارِ، يَبْلُغُ كَعْبَيْهِ، يَغْلِي مِنْهُ دِمَاغُهُ
അബൂ സഈദുൽ ഖുദ്'രിയില്‍(റ) നിന്ന് നിവേദനം: നബിയുടെ(സ്വ) അടുത്ത് വെച്ച് അവിടുത്തെ പിതൃവ്യൻ അബുത്വാലിബ് അനുസ്മരിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ പറ്റി നബി(സ്വ) ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അന്ത്യനാളിൽ എന്റെ ശുപാർശ അദ്ദേഹത്തിന് ഉപകാരപ്പെട്ടേക്കാം. അങ്ങനെ അദ്ദേഹം തന്റെ മടമ്പ് കാൽ വരെ എത്തുന്ന, നരകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്താക്കപ്പെടാം എന്നാൽ അതു നിമിത്തം തന്നെ അദ്ദേഹത്തിന്റെ തലച്ചോർ തിളച്ചു കൊണ്ടിരിക്കും. (ബുഖാരി: 3885)
നരകത്തിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് അബുത്വാലിബിന് ലഭിക്കുന്നത്. അതുപോലും ഇത്ര കഠിനമാണെങ്കില്‍ നരകശിക്ഷ എത്രമാത്രം ഭയാനകരമായിരിക്കും. നരക ശിക്ഷയുടെ കാഠിന്യത്തേയും വൈവിധ്യത്തേയും കുറിച്ച് സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ ഖു൪ആനിലും സുന്നത്തിലും കാണാവുന്നതാണ്. മനുഷ്യജീവിതത്തിന്റെ ലക്ഷ്യംതന്നെ നരകത്തില്‍ നിന്നും രക്ഷപെട്ട് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുക എന്നുള്ളതാണ്.
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(ഖു൪ആന്‍ :3/185)
നരകത്തില്‍ നിന്നുള്ള രക്ഷ ലഭിക്കാന്‍
സത്യവിശ്വാസം സ്വീകരിച്ച് സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതം ചിട്ടപ്പെടുത്തി അല്ലാഹുവിനെ ഭയന്ന് സൂക്ഷിച്ച് ജീവിക്കുകയെന്നുള്ളതാണ് നരകത്തില്‍ നിന്നുള്ള രക്ഷ ലഭിക്കാനുള്ള മാ൪ഗ്ഗം
Post a Comment