സക്കാത്ത് നൽകാത്തവർക്കുളള ശിക്ഷകൾ*. 🌹1⃣4⃣7️⃣ഇസ്ലാമിക പഠനങ്ങൾ *✍🏽മദീനയുടെ👑വാനമ്പാടി*

🌹 *💰സക്കാത്ത് നൽകാത്തവർക്കുളള ശിക്ഷകൾ*🌹

1⃣4⃣7️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 


     ✍🏼“അല്ലാഹുﷻവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ സ്വർണ്ണവും വെള്ളിയും സൂക്ഷിക്കുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടാകുമെന്ന് തങ്ങൾ അറിയിക്കുക. അവരുടെ സമ്പാദ്യത്തിന്റെ മേലിൽ (കിടത്തി അവരുടെ പാർശ്വങ്ങളും പിരടിയും നെറ്റിയുടെ ഭാഗങ്ങളുമെല്ലാം ചൂടാക്കപ്പെടുന്ന ദിനം. അവരോട് ഭയപ്പെടുത്തും വിധം പറയപ്പെടും, ഇതൊക്കെ നിങ്ങൾ നിങ്ങൾക്ക്
സമ്പാദിച്ചുവെച്ചതായിരുന്നു.”
  (സൂറതു തൗബ: 34,35)

 നബി ﷺ പറഞ്ഞു: ഒരു വ്യക്തിക്ക് അല്ലാഹു ﷻ സമ്പത്ത് നൽകി. അവൻ അതിന്റെ അർഹതപ്പെട്ട സകാത് നൽകിയതുമില്ല. എങ്കിൽ അന്ത്യനാളിൽ അവന്റെ സമ്പത്ത് കണ്ണുകൾക്ക് മീതെ രണ്ടു കറുത്ത പുളളികൾ ഉളള അതിഭീകര സർപ്പാകാരം പൂണ്ട് പ്രത്യക്ഷപ്പെടുന്നതാണ്. അത് ഈ മനുഷ്യന്റെ കഴുത്തിൽ മാലയായി ചുറ്റിപ്പിടിച്ച് ഞാൻ നിന്റെ സമ്പത്താണ്, നിന്റെ സൂക്ഷിപ്പുനിധിയാണ് എന്ന്
പറഞ്ഞുകൊണ്ടിരിക്കുമത്രെ..! 

 ശേഷം പ്രവാചകർ ﷺ ഖുർആനിൽ നിന്ന് താഴെ അർത്ഥം വരുന്ന വാചകം ഓതി. “അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹത്തിൽ നിന്ന് ചെലവു ചെയ്യാൻ അമാന്തം കാണിക്കുന്നവർ തങ്ങൾക്ക് അത് നല്ലതാണെന്ന് ഒരിക്കലും ധരിക്കണ്ട. അവർക്ക് തീർത്തും ഉപ്രദവമായിരിക്കുമത്. മാത്രമല്ല തങ്ങൾ ലൂബ്ദത കാണിച്ചു കൂമ്പാരമാക്കിയത് പരലോകത്ത് മാലയായി അണിയിക്കപ്പെടുന്നതുമാണ്...
  (ബുഖാരി)

*💫ജീവ വർഗ്ഗങ്ങളിലെ സക്കാത്ത് നൽകാത്തവന് ലഭിക്കുന്ന ശിക്ഷ*

   നബി ﷺ പറഞ്ഞു: “ആടോ പശുവോ ഒട്ടകമോ ഉണ്ടായിരിക്കെ അവയുടെ നിർബന്ധദാനം നൽകാതിരുന്നാൽ ആ ജീവികളെ ഭീകര രൂപത്തിൽ തടിച്ചുകൊഴുത്തവയായി ഹാജറാക്കപ്പെടും. അവ ഈ മനുഷ്യനെ കുളമ്പുകൾ കൊണ്ട് ചവിട്ടി മെതിക്കുകയും കൊമ്പുകൾ കൊണ്ട് കുത്തുകയും ചെയ്യും. ഓരോ കൂട്ടമായി വന്നുകൊണ്ടുളള ഈ ആക്രമണം ജനങ്ങൾക്കിടയിലെ വിധിതീർപ്പു സമയം വരെ തുടരുന്നതാണ്. " 
  (ബുഖാരി, മുസ്ലിം)

*💫സ്വർണ്ണം, വെള്ളിയുടെ സകാത്ത് നൽകാത്തവർക്കുള്ള ശിക്ഷ*

   അബൂഹുറൈറഃ (റ) പറഞ്ഞു. നബി ﷺ പറഞ്ഞിരിക്കുന്നു "സ്വർണ്ണം, വെള്ളി എന്നിവയിൽ അർഹതപ്പെട്ട വിഹിതം സകാത് നൽകിയില്ലെങ്കിൽ പാരത്രിക ലോകത്ത് ആ വസ്തുക്കളെ
തീപ്പലകകളാക്കി മാറ്റപ്പെടും. അതിന്റെ ഉടമസ്ഥനെ അതിന്റെ മീതെ കിടത്തി നരകാഗ്നിയിൽ ചൂടാക്കപ്പെടുകയും മുതുകും നെറ്റിയുടെ ഭാഗങ്ങളും കരിക്കപ്പെടുകയും ചെയ്യും. ഒരു ദിവസത്തിന് അമ്പതിനായിരം വർഷത്തെ ദൈർഘ്യമുളള മഹ്ശറയിൽ അടിമകൾക്കുളള സ്വർഗ നരകം നിർണ്ണയിക്കപ്പെടുന്ന സമയം വരെ ഈ ശിക്ഷ ആവർത്തിച്ചു കൊണ്ടിരിക്കും." 
  (ബുഖാരി)