ലൈലത്തുല്‍ ഖദ്റും വിശ്വാസിയും🌹1⃣4⃣5⃣ഇസ്ലാമിക പഠനങ്ങൾ *✍🏽മദീനയുടെ👑വാനമ്പാടി*
🌹 *ലൈലത്തുല്‍ ഖദ്റും വിശ്വാസിയും* 🌹
1⃣4⃣5⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
**************************
റമളാനിലെ അവസാനത്തെ പത്തിൽ എല്ലാ രാത്രികളും ഇബാദത്താൽ ഹയാത്ത് ആകുന്നവനാണ് ഏറ്റവും *നല്ല ബുദ്ധിമാൻ* നഷ്ട്ടപ്പെടാൻ ഒന്നുമില്ല ലഭിക്കുന്നതോ കണക്കില്ലാത്ത പ്രതിഫലവും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ
( വീടിൻ്റെ റൂമിൻ്റെ ഒരു ചെറിയ ഭാഗമെങ്കിലും വഖ്ഫ് ചെയ്താൽ ഈ കോറോണ കാലത്തും ഇഹ്തികാഫിൻ്റെ പൂർണ്ണ പ്രതിഫലം നമുക്ക് നേടിയെടുക്കാം റബ്ബ് പൂർണ്ണ പ്രതിഫലം നൽകുമാറാകട്ടെ)
*ആയിശ(റ)ൽ നിന്ന്:
''പ്രവാചകൻ(സ) റമസാനിലെ അവസാനത്തെ പത്തിൽ ഇഅതികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും: *നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമസാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക."*
(ബുഖാരി:2020,മുസ്ലിം:1169)*
ആയിശ(റ)റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം:
നബി(സ)പറഞ്ഞു:
"റമളാൻ മാസത്തിലെ അവസാന പത്തുകളില്‍ *ഒറ്റയൊറ്റ രാവുകളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചു കൊള്ളുക"*
(ബുഖാരി:2017)
(21,23,25, 27,29)
*ഈ കോറോണ കാലത്ത് വീടിൻ്റെ ഒരു 'ഭാഗം വഖ്ഫ് ചെയ്യൽ ഏറ്റവും നല്ല കാര്യമാണ് ഇഹ്തികാഫിൻ്റെ പ്രതിഫലവും കാരുണ്യവാനായ റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് നമുക്ക് ലഭിക്കട്ടെ... ആമീൻ*
*നമ്മുടെ വീടിന്‍റെ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാമോ?*
👇🏽👇🏽
നമ്മുടെ വീടിന്‍റെ ഒരു റൂം പള്ളിയാക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക.പള്ളിയായി വഖ്ഫ് ചെയ്യുമ്പോള്‍ ആ റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചെയ്യാതെ ഈ റൂമിന് അകത്ത് പ്രതേഗമായ മാര്‍ബിളോ ടൈല്‍സോ പതിക്കുക.എന്നിട്ട് ഈ മാര്‍ബിള്‍,അല്ലങ്കില്‍ ടൈല്‍സ് മാത്രം പള്ളിയായി വഖ്ഫ് ചെയ്യുക.അതുമല്ലങ്കില്‍ നിലവിലുള്ള വീട്ടില്‍ നമ്മള്‍ എത്ര സ്ഥലമാണോ ഉദ്ദേശിക്കുന്നത് അത്രയും വലിപ്പമുള്ള ഒരു കാര്‍പെറ്റ് വാങ്ങുക.ഈ കാര്‍പെറ്റ് പശ തേച്ച് ഒട്ടിക്കുക.അതല്ലങ്കില്‍ ആണി അടിച്ച് ഉറപ്പിക്കുക.എന്നിട്ട് ഈ കാര്‍പെറ്റ് പള്ളിയായി വഖ്ഫ് ചെയ്യുക.ഈ ഭാഗം ഇനി പള്ളി അല്ലാതെക്കേണ്ട അവസ്ഥ വന്നാല്‍ ഈ ടൈല്‍സോ,മാര്‍ബിളോ,കാര്‍പെറ്റോ പൊളിച്ചെടുത്താല്‍ മതി.പൊളിച്ചെടുത്താലും അത് പള്ളി തന്നെയാണ്.ഈ പൊളിച്ചെടുത്തത് മറ്റൊരു സ്ഥലത്ത് പള്ളിയായി സ്ഥാപിക്കണം.സ്ഥാപിക്കാന്‍ പറ്റില്ലെങ്കില്‍ പൊട്ടക്കിണറ്റിലോ മറ്റോ ഇട്ട് മണ്ണിട്ട് മൂടണം.ഇങ്ങിനെയല്ലാതെ ഒരു റൂം ഒന്നിച്ച് പള്ളിയായി വഖ്ഫ് ചൈതാല്‍ പള്ളിയുടെ ഹുര്‍മത് അതിന് എപ്പഴും നിലനില്‍ക്കും.പിന്നീട് അത് പൊളിക്കേണ്ടി വരികയോ ഞമ്മള്‍ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ അതിന് പറ്റാത്ത ആളുകള്‍ വരുമ്പോള്‍ അത് ബുദ്ധിമുട്ടാകും.ടൈല്‍സ്,മാര്‍ബിള്‍,കാര്‍പെറ്റ്,പലക ഇതുപോലെയുള്ള സാദനങ്ങള്‍ നിലത്ത് ഉറപ്പിച്ചാലെ പള്ളിയായി വഖ്ഫ് ചെയ്യാന്‍ പറ്റൂ.അല്ലാതെ ഒരു റൂമില്‍ മുസ്വല്ല കൊണ്ട് വിരിച്ചാല്‍ മാത്രം പള്ളിയാകില്ല.ഇങ്ങനെ വഖ്ഫ് ചെയ്ത ഭാഗം പള്ളിയുടെ ഹുര്‍മതോടെ സംരക്ഷിക്കണം.അവിടെ വീട്ടിലുള്ള സ്ത്രീകള്‍ക്ക് നിസ്കരിക്കാം,ഇഹ്തികാഫ് ഇരിക്കാം പള്ളിയിലെ പ്രതിഫലം കിട്ടുന്നതാണ്. എല്ലാവരും അവരുടെ വീടുകളില്‍ സൌകര്യമുണ്ടാങ്കില്‍ ഒരു ഭാഗം പള്ളിയായി വഖ്ഫ് ചെയ്യാനും അവിടെ പള്ളിയുടെ ഹുര്‍മത് പാലിച്ച് സംരക്ഷിക്കാനും നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ കല്‍പിച്ചതായി ആഇശ (റ) വില്‍ നിന്നുള്ള ഹദീസ് ഉണ്ട്.ഇങ്ങനെയുള്ള പള്ളി കളില്‍ ചിലത് നബി സ്വല്ലള്ളാഹുഅലൈഹിവസല്ലമ തങ്ങള്‍ പോയി നിസ്കരിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
......
മുഹമ്മദ് നബി(സ)യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്‍.
ഖദ്ര്‍ എന്നാല്‍ വിധി, തീരുമാനം,മഹത്വം എന്നൊക്കെ അര്‍ത്ഥം.
ഈ വിധി നിര്‍ണായക രാത്രിയിലെ ആരാധന ലൈലതുല്‍ ഖദ്ര്‍ അല്ലാത്ത ആയിരം മാസങ്ങളിലെ(83 വർഷം)ആരാധനകളെക്കാള്‍ ശ്രേഷ്ഠമാണ്.
വര്‍ഷത്തിലെ ഏറ്റവും പുണ്യമുള്ള രാത്രി.
അതിന്റെ ശ്രേഷ്ഠതകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശദീകരിക്കുന്നു:
إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْ ر
നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന നിനക്കറിയാമോ?
لَيْلَةُ ٱلْقَدْرِ خَيْرٌۭ مِّنْ أَلْفِ شَهْرٍ
നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു.
تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍۢ
മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു.
سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ
പ്രഭാതോദയം വരെ അത് സമാധാനമത്രെ.
(വി.ഖു.97:1 -5 )
ലൈലത്തുല്‍ ഖദറിന്റെ രാവില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് നബി(സ)വാഗ്ദാനം ചെയ്യുന്നു:
حَدَّثَنِي أَبُو هُرَيْرَةَ أَنَّ رَسُولَ اللَّهِ
صَلَّى اللَّهُ عَلَيْهِوَسَلَّمَ قَالَ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَاتَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًاغُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്:
"ഈമാനോടും പ്രതിഫലേച്ഛയോടെയും ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ആരെങ്കിലും നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുക്കപ്പെടും"
(ബുഖാരി:2014,മുസ്ലിം:1165 )
ലൈലത്തുൽ ഖദ്‌ർ റമദാനില്‍ ഏതു ദിവസമാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നിലായിരിക്കാം എന്നു ധാരാളം പ്രബലമായ നബി വചനങ്ങളിലുണ്ട്.
അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍(റമദാൻ 21,23,25,27,29) ലൈലത്തുല്‍ ഖദ്റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്.
ഇബ്നു ഉമര്‍(റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക് ലൈലത്തുല്‍ ഖദര്‍ അവസാനത്തെ ഏഴു ദിവസങ്ങളില്‍ ഒന്നിലാണെന്ന് സ്വപ്ന ദര്‍ശനമുണ്ടായെന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.അവരത് നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്നു നബി(സ) അവരോടു പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കുവാന്‍ അവരോടു ആഹ്വാനം നടത്തുകയും ചെയ്തു.
ഈ ബഹുശ്രേഷ്ഠമായ രാവിനെ നാഥന്‍ മറച്ചുവെച്ചിരിക്കുന്നു. നാം ആ പുണ്യം നേടിയെടുക്കാന്‍ സദാ ജാഗരൂകരാകാന്‍ വേണ്ടിയാണത്.
അവർ തന്നെ നിവേദനം:
"ഇതര മാസങ്ങളിൽ പരിശ്രമിക്കാത്ത വിധം പ്രവാചകൻ(സ)റമസാൻ മാസത്തിൽ തീവ്രമായി പരിശ്രമിക്കുമായിരുന്നു. റമസാനിലെ മറ്റു ദിവസങ്ങളിൽ പരിശ്രമിക്കുന്നതിനേക്കാൾ ഉപരിയായി അതിലെ അവസാനത്തെ പത്തിൽ പരിശ്രമിക്കുമായിരുന്നു."
(മുസ്ലിം:1175)
അവർ തന്നെ നിവേദനം:
അവർ പറയുന്നു:
"നബി(സ) അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും.രാത്രിയെ(ആരാധന കൊണ്ട്)സജീവമാക്കും. വീട്ടുകാരെ വിളിച്ചുണർത്തും."
(ബുഖാരി:2024)
അവർ തന്നെ നിവേദനം:
''ഞാൻ നബി(സ)യോട് ചോദിച്ചു:അല്ലാഹുവിന്റെ ദൂതരേ,ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞാൽ ഞാൻ അതിൽ എന്താണ് പറയേണ്ടതെന്ന് പറഞ്ഞു തന്നാലും? അവിടുന്ന് പറഞ്ഞു:നീ ഇങ്ങനെ പറയുക:
اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
(അല്ലാഹുവേ!നിശ്ചയം,മാപ്പ് നൽകുന്നവനാണ്.മാപ്പ് നൽകുന്നത് നീ ഇഷ്ടപ്പെടുന്നു.നീ എനിക്ക് മാപ്പ് നൽകേണമേ!) "
(തിർമുദി)
ലൈലത്തുൽ ഖദ്ർ റമസാന്‍ മാസത്തിലാണെന്നു പരക്കെ അറിയപ്പെട്ടതും, സൂ:അല്‍ബഖറഃ185ല്‍ നിന്നു മനസ്സിലാക്കാവുന്നതുമാണ്.
റമസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്നതാണ് അവിടെ പറഞ്ഞിരിക്കുന്നത്.
അനുഗൃഹീതമായ ഒരു രാത്രിയിലാണെന്നു സൂറ:ദുഖാനിലെ 3-ാം വചനത്തിലും,ലൈലത്തുല്‍ ഖദ്റിലാണെന്നു സൂറ:ഖദ്റിലെ 1-ാം വചനത്തിലും പറയുന്നു.
അപ്പോള്‍,
ലൈലത്തുല്‍ഖദ്‌ര്‍ റമസാന്‍ മാസത്തില്‍ ആണെന്നും,അതു തന്നെയാണ് അനുഗൃഹീത രാത്രിയെന്നും സ്പഷ്ടമാണ്.
എന്നാല്‍,ഖുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായതു ഇരുപത്തിമൂന്ന് കൊല്ലക്കാലം കൊണ്ടാണെന്നിരിക്കെ,ഈ രാത്രിയില്‍(അല്ലെങ്കില്‍ റമസാന്‍ മാസത്തില്‍) അവതരിച്ചു എന്നു പറഞ്ഞതിന്‍റെ താല്‍പ്പര്യം എന്താണെന്നുള്ളതിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായാന്തരമുണ്ട്.
ജ്ഞാനരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂളി’ല്‍ നിന്നു ഏറ്റവും അടുത്ത ആകാശത്തിലേക്കു ഇറക്കിയത് ആ രാത്രിയിലാണ്.പിന്നീടു സന്ദര്‍ഭമനുസരിച്ചു കുറേശ്ശെയായിട്ടാണ് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നത്രെ ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും അഭിപ്രായം.മുന്‍ഗാമികള്‍ മിക്കവാറും ഈ അഭിപ്രായം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതും.
മറ്റൊരു അഭിപ്രായം, നബി(സ)തിരുമേനിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയതു റമസാന്‍റെ ആ രാത്രിയിലായിരുന്നുവെന്നാകുന്നു.
രണ്ടായിരുന്നാലും ശരി,
കൊല്ലം തോറും റമസാന്‍ മാസങ്ങളില്‍ ആ പുണ്യരാവ് ആവര്‍ത്തിക്കപ്പെടുമെന്നു പല ഹദീസുകളിലും സംശയരഹിതമായി വന്നിട്ടുള്ളതും മുസ്ലിംകള്‍ എക്കാലത്തും അതു പൊതുവില്‍ അംഗീകരിച്ചു വന്നിട്ടുള്ളതുമാണ്. ഖുര്‍ആന്‍റെ പ്രസ്താവനകളും അതാണ് കാട്ടിത്തരുന്നതും.
സൃഷ്ടികളായ മനുഷ്യർക്ക് സ്രഷ്ടാവായ അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുവാൻ അവൻ പല മാർഗ്ഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.സൽക്കർമ്മം അനുഷ്ഠിക്കുമ്പോൾ പ്രതിഫലം കൂടുതൽ ലഭിക്കുന്ന ചില സമയങ്ങളും സ്ഥലങ്ങളും അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അത്തരത്തിൽ അല്ലാഹു വളരെ ശ്രേഷ്ഠത കല്പ്പിച്ചിരിക്കുന്ന ഒന്നത്രേ ലൈലത്തുല്‍ ഖദ്ർ. ഖുര്‍ആന്‍ അവതരിച്ചതു ആ രാത്രിയിലാണെന്നതു തന്നെ അതിനു മതിയായ കാരണമാണല്ലോ.
ഈ രാത്രിക്ക് വിധി നിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്.
നിർണയ രാവിനെക്കുറിച്ചു നിനക്കു വല്ലതും അറിയാമോ എന്ന് ചോദിച്ചുകൊണ്ട് അതിന്‍റെ മഹത്വത്തിലേക്കു സൂറ:ഖദ്റിലെ 2-ാം വചനം ശ്രദ്ധ ആകര്‍ഷിക്കുന്നു. തുടര്‍ന്നു കൊണ്ട് ആ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാണെന്ന് ഉണര്‍ത്തുന്നു.
സൂറ:ദുഖാനിലും ഈ സൂറത്തിലും ആ രാത്രിയില്‍ ഉണ്ടാകുമെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുള്ള വന്‍കാര്യങ്ങള്‍ അതിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആയിരം മാസത്തെക്കാള്‍ ഉത്തമം എന്ന് പറഞ്ഞതിന്‍റെ താല്പര്യം (പല മഹാന്‍മാരും പ്രസ്താവിക്കുന്നത് പോലെ) ലൈലത്തുല്‍ഖദ്‌ര്‍ കൂടാതെയുള്ള ആയിരം മാസങ്ങളില്‍ ചെയ്താലുണ്ടാകുന്ന അത്ര പ്രതിഫലം ആ രാത്രിയില്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്കു ലഭിക്കുമെന്നായിരിക്കാം. അല്ലെങ്കില്‍, തൊട്ടവചനങ്ങളില്‍ കാണുന്നത് പോലെ,ആ രാത്രിയില്‍ മലക്കുകളുടെ വരവ് തുടങ്ങിയ പല കാര്യങ്ങളും അന്ന് സംഭവിക്കുന്നുവെന്ന നിലക്കും ആയിരിക്കാവുന്നതാണ്.
ആ രാത്രിയില്‍ മലക്കുകളും‘റൂഹും’ അവരുടെ റബ്ബിന്റെ ഉത്തരവുപ്രകാരം ഇറങ്ങിവരുമെന്നാണ് അതിന്‍റെ സവിശേഷതയായി അല്ലാഹു പിന്നീട് പ്രസ്താവിക്കുന്നത്.
‘റൂഹ്’എന്നാല്‍'ആത്മാവ്’എന്ന് വാക്കർത്ഥം.ജിബ്രീല്‍(അ) എന്ന മലക്കാണ് വിവക്ഷ. വേറെയും അഭിപ്രായമുണ്ടെങ്കിലും ഇതാണ് കൂടുതല്‍ സ്വീകാര്യമായി കാണുന്നത്. ‘റൂഹ്’എന്ന് ജിബ്രീലിനെ കുറിച്ച് ഖുര്‍ആനില്‍ത്തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. (ശുഅറാ:193)
നമ്മുടെ ദൃഷ്ടിക്കു കാണുവാന്‍ കഴിയാത്തതും, ബാഹ്യബുദ്ധികൊണ്ടു മാത്രം മനസ്സിലാക്കാവതല്ലാത്തതുമായ എത്രയോ കാര്യങ്ങള്‍ ഈ ലോകത്ത് മലക്കുകള്‍ വഴി നടന്നുവരുന്നുണ്ടെന്നു ഖുര്‍ആന്‍ കൊണ്ടും, നബിവചനങ്ങള്‍ കൊണ്ടും സ്ഥാപിതമായതാകുന്നു. അക്കൂട്ടത്തില്‍ മഹത്തായ പല കാര്യങ്ങളും അന്നത്തെ രാത്രി മലക്കുകള്‍ മുഖേന ഭൂമിയില്‍ നടക്കുന്നതായിരിക്കും. അന്നത്തെ അവരുടെ ആഗമനം അനുഗ്രഹത്തിന്‍റെ ആഗമനമായിരിക്കുമെന്നതില്‍ സംശയമില്ല.
മലക്കുകളുടെ വരവ് എല്ലാ കാര്യത്തെ സംബന്ധിച്ചുമാണ് എന്നു പറഞ്ഞതിന്റെ സാരം, ഭൂമിയില്‍ മലക്കുകള്‍ വഴി നടത്തപ്പെടുന്ന കാര്യങ്ങളുടെ ആവശ്യാര്ത്ഥം എന്നായിരിക്കും. والله اعلم
ആ രാത്രിയില്‍ എല്ലാ യുക്തിമത്തായ കാര്യങ്ങളും വേര്‍തിരിച്ചു വിവരിക്കപ്പെടുമെന്നു
സൂ:ദുഖാൻ 4-ാം വചനത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രാത്രി അത്രയും സമാധാനശാന്തിയാണെന്നും, അതു പ്രഭാതോദയം വരെ ഉണ്ടായിരിക്കുമെന്നും സൂറ: ഖദ്ർ 5-ാം വചനത്തിലും അല്ലാഹു പ്രസ്താവിക്കുന്നു.
നബി(സ)കാണിച്ചു തന്നതുപോലെ ആ രാത്രി വിനിയോഗിക്കുന്നവര്‍ക്കു ആ നന്‍മകള്‍ തികച്ചും അനുഭവിക്കുവാന്‍ ഭാഗ്യമുണ്ടാകുമെന്നു തീര്‍ച്ച.
ലോകരക്ഷിതാവിന്റെ ഭവനങ്ങളിൽ ഇഅതികാഫിലിരുന്നു കൊണ്ട്
രാത്രി മുഴുവൻ ദീർഘമായി ഖുർആൻ പാരായണം ചെയ്ത് നമസ്കരിച്ചും,അല്ലാഹു വിന്റെ പരിശുദ്ധ മാക്കപ്പെട്ട നാമങ്ങളും, അദ്കാറുകളും,
നബി(സ)പേരിലുള്ള സ്വലാത്തുകളും അധികരിപ്പിച്ച് നാം നമുക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുസ്ലിംകൾക്ക് വേണ്ടിയും,മാനവ ഐക്യത്തിന്നും സന്തോഷത്തിന്നും,,കുടുംബ ബന്ധം ചേർക്കുന്നതിന്നും,മരിക്കുമ്പോൾ ഈമാനോട് കൂടെ മരിപ്പിക്കാനും,നരക വിമുക്തി നൽകി സ്വർഗ്ഗം കരഗതമാക്കാനും പടച്ചതമ്പുരാനോട്
പ്രാർത്ഥിക്കുക. മനുഷ്യമനസ്സുകൾ ഏകാഗ്ര മനസ്സിന്റെ ഭക്തിതാപത്താല്‍ നിര്‍ഗളിക്കുന്ന ചുടുബാഷ്‌പങ്ങള്‍ കൊണ്ട്, ഈറനണിയിക്കുന്ന കണ്ണുകളുമായി തൗബ ചെയ്ത് അവനിലേക്ക് കൂടുതൽ അടുക്കുക.
ലൈലത്തുൽ ഖദ്ർ എന്ന രാവിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ട് ആ രാവിനെ ധന്യമാക്കുന്ന സജ്ജനങ്ങളിൽ നമ്മെയെല്ലാവരെയും ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ......ആമീന്‍
Post a Comment