നമ്മുടെ മുത്ത്നബി (ﷺ)ആരായിരുന്നു??....❤️ മദീനയാണെന്റെ സ്വപ്നം

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*നമ്മുടെ മുത്ത്നബി (ﷺ)ആരായിരുന്നു??*
🌹💚🌹💚🌹💚🌹💚🌹💚

*നമ്മുടെ കരളായ മുത്ത് നബി(ﷺ) ആരായിരുന്നു വെളുവെളുത്ത സൽമാൻ ഫാരിസിനെയും, കറുകറുത്ത ബിലാലിനെയും ഒരേ നിരയിൽ അണിനിരത്തി, വർണ്ണവിവേചനം അരുതെന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*ഉമ്മാന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*അയൽവാസി പട്ടിണികിടന്നാൽ വയറു നിറക്കരുതെന്ന് കൽപ്പിച്ച്, അതിൽ ജാതി നോക്കരുതെന്ന് പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*കട്ടത് എന്റെ മകൾ ഫാത്തിമ(റ)യാണെങ്കിലും കൈ മുറിക്കുക തന്നെ വേണമെന്ന് പറഞ്ഞ നീതിമാൻ(ﷺ)*

*മരിച്ചത് നമ്മുടെ മതത്തിൽപ്പെട്ട കുഞ്ഞുങ്ങളല്ല എന്ന് അനുയായി പറഞ്ഞപ്പോൾ, കുഞ്ഞുങ്ങൾക്കെന്ത് മതമാണ് എന്ന് ചോദിച്ച് അനുയായിയെ ശകാരിച്ച പ്രവാചകൻ(ﷺ)*

*മാതാപിതാക്കളോട് “ഛേ” എന്ന വാക്കുപോലും പറയരുതെന്ന് പറഞ്ഞ സ്നേഹ പ്രവാചകൻ(ﷺ)*

*മരണം മുന്നിൽ കണ്ടപ്പോഴും എന്റെ സമുദായം എന്നോർത്ത് കരഞ്ഞ പകരമില്ലാത്ത നേതാവ്(ﷺ)*

*ഭർത്താവിനെ ശപിക്കരുതേ, ഭാര്യയെ നോട്ടം കൊണ്ടുപോലും വിഷമിപ്പിക്കരുതേയെന്ന് പഠിപ്പിച്ച കുടുംബനാഥൻ,*
*പിതാവിന്റെ വിയർപ്പ് കുടുംബത്തിന്റെ നിലനിൽപ്പെന്ന് ഓർമിപ്പിച്ച പ്രവാചകൻ(ﷺ)*

*ശവമഞ്ചം വഹിച്ചു ജനം നടന്നു നീങ്ങുന്നത് കണ്ടപ്പോൾ എഴുനേറ്റുനിന്ന പ്രവാചകരോട്(ﷺ) അത് മുസ്ലിമിന്റെതല്ല എന്ന് അനുയായി പറഞ്ഞപ്പോൾ,*
*അത് മനുഷ്യന്റെതാണെന്ന് പറഞ്ഞുകൊടുത്ത് ബഹുമാനിച്ച പ്രവാചകൻ(ﷺ)*

*ഭർത്താവ് മൊഴിചൊല്ലുന്നതുപോലെ അവനിൽ നിന്ന് നിനക്ക് തൃപ്തികരമായ ജീവിതം ലഭിച്ചില്ലെങ്കിൽ തിരിച്ച് നിനക്കും ഭർത്താവിനെ മൊഴിചൊല്ലാമെന്ന് പഠിപ്പിച്ച് ആണിനും പെണ്ണിനും തുല്യനീതി ഉറപ്പാക്കിയ നീതിമാൻ(ﷺ)*

*ഒരാളോട് പുഞ്ചിരിച്ചാൽ അത് ദാനമാണെന്നും,*
*നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം,*
*മറ്റു മതങ്ങളെ പരിഹസിക്കരുതെന്നും പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെടേണ്ടവളും, ആദരിക്കപ്പെടേണ്ടവളുമാണെന്ന് ആദ്യമേ പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*വഴി തടസ്സപ്പെടുത്തി ഒരു മുള്ള് കണ്ടാൽ പോലും, ആ തടസ്സം നീക്കാതെ മുന്നോട്ട് പോവരുതെന്ന് പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*ഏറ്റവും ചിലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും മഹത്വമേറിയതെന്ന് പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*അറിവ് വിശ്വാസിയുടെ സമ്പത്താണ് അതെവിടെ കണ്ടാലും പൊറുക്കിയെടുക്കണമെന്ന് ഓർമിപ്പിച്ച പ്രവാചകൻ(ﷺ)*

*പെണ്ണിന്റെ സുരക്ഷിതത്വമാണ് സമൂഹത്തിന്റെ നിലനിൽപെന്നും,*
*പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ കുടുംബമെന്നും പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*നിന്റെ വിരലുകളിൽ നിന്നെ തിരിച്ചറിയാനുള്ള അടയാളമുണ്ടെന്ന് പഠിപ്പിച്ച പ്രവാചകൻ(ﷺ)*

*അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം കുട്ടിയെ ലാളിക്കരുതെന്ന് പഠിപ്പിച്ച കാരുണ്യ പ്രവാചകൻ(ﷺ)*

*ഇവിടെ എത്ര എണ്ണി പറഞ്ഞാലും തീരത്തായി ഒന്നു മാത്രം അത് എന്‍റ മുത്ത് നബി(ﷺ)യെ കുറിച്ചാണ്*

*എത്ര എഴുതിട്ടും,*
*എത്ര പറഞ്ഞിട്ടും,*
*ഇപ്പോഴും പൂർണമല്ലല്ലോ. എന്റെ വരികൾ,*
*വരികളിൽ ഒതുങ്ങാത്ത പ്രതിഭാസമേ….*
*വാക്കുകൾ കൊണ്ടും പ്രവർത്തനം കൊണ്ടും നന്മ വിതറിയ അങ്ങേ(ﷺ)ക്ക് ആയിരമായിരം സലാം…*

*عاشق رسولﷺ☺️*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*