എന്താണു അവ്വാബീൻ നിസ്കാരം ? 🤔
*🍁അവ്വാബീൻ നിസ്കാരം🍁*
*☆҉➹⁀ വിജയ കവാടം ‿➹⁀☆҉**
*പന്ത്രണ്ടു വർഷത്തെ ഇബാദത്തിനു തുലൃമാണ് അവ്വാബീൻ നിസ്കാരം*
*അവ്വാബീൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവൻ എന്നാണ് അർഥം*
മഗ് രിബ്നു ശേഷം മറ്റു സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്.
ഈ നിസ്ക്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുലൃമാണെന്ന് ഇമാം ബുഖാരി( رضي الله عنه ),ഇമാം മുസ്'ലിം( رضي الله عنه ) ,ഇമാം തുർമുദി( رضي الله عنه ),ഇമാം ഇബ്നു മാജ( رضي الله عنه )
എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്.
ഇതു പതിവാക്കിയാൽ അമ്പതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമർ( رضي الله عنه )
എന്നിവരിൽ നിന്ന് ഇബ്നു നാസർ( رضي الله عنه ) നിവേദനം ചെയ്തിട്ടുണ്ട്.
അവ്വാബീൻ നിസ്കാരം കുറഞ്ഞത് നാലും കൂടിയാൽ 20 റക്അ ത്തുമാണ്...6 റക് അത്തായി നിസ്കരിക്കലാണ് മധ്യമമായ രീതി
മഗ്‌രിബ് നിസ്കാരത്തിന്റെയും ഇഷാ നിസ്കാരത്തിന്റെയും ഇടയിൽ നിസ്കരിക്കുകയാണ് വേണ്ടത് .
*മഗ്‌രിബ്* നിസ്കാരത്തിന്റെ ശേഷമുള്ള ദിക്റുകൾക് ഇടയിൽ നിസ്കരിക്കലാണ് ഉത്തമം ...
നിസ്കാരം ..
ഒന്നാം റക്അത്തിൽ ഫാതിഹാക്ക് ശേഷം ...(കാഫിറൂൺ സൂറത്ത് )
രണ്ടാം റക്അത്തിൽ (ഇദാ ജാഅ നസ്രുല്ലാഹി എന്ന് തുടങ്ങുന്ന സൂറത്ത്)
3 റക്അത്തിൽ (തബ്ബത് യാദാ അബീല ഹബിൻ എന്ന് തുടങ്ങുന്ന സൂറത്ത് ..
4. റക്അത്തിൽ ...കുൽഹു അള്ളാഹു അഹദ് എന്നാ സൂറത്ത്..
5. ഫലഖ്
6. നാസ്
മഗ് രിബ് നമസ്കരിച്ചു കഴിഞ്ഞ് വേറെ സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്
സാധാരണ സുന്നത്ത് നിസ്കാരത്തിന്റെ നിയ്യത്ത് പോലെ തന്നെയാണ് ഈ നിസ്ക്കാരത്തിന്റെയും നിയ്യത്ത്
അവ്വാബീൻ എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് *അല്ലാഹുവിന്* വേണ്ടി ഞാൻ നിസ്കരിക്കുന്നു, എന്നാണ് നിയ്യത്ത്
പലർക്കും ഈ ശ്രേഷ്ഠമായ സുന്നത്ത് നിസ്കാരം അറിയില്ലായിരിക്കാം.
നിങ്ങൾ കാരണം ഈ നിസ്കാരം ആരെങ്കിലും നിസ്കരിച്ചാൽ നിസ്ക്കരിച്ച അതേ പ്രതിഫലം കാരുണൃവാനായ റബ്ബ് തരുമല്ലോ..
*ഇൻഷാ അല്ലാഹ്..*
*മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ* ഉമ്മത്തിൽ പ്പെട്ട ആരും ഈ ശ്രേഷ്ഠമായ സുന്നത്ത് നമസ്കാരം അറിയാതെ പോകരുതേ..
*അല്ലാഹു നമുക്ക് തൗഫീക് നൽകുമാറാവട്ടെ..ആമീൻ.*
===========================
*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
*(تقبل الله منا ومنكم صالح الاعمال)*
*🤲🏻വിജയകവാടം🤲🏻0⃣1⃣*
📿📿📿📿💎💎📿📿📿📿
Post a Comment