മുത്ത് നബിയെ(ﷺ)ഓർത്തു കരഞ്ഞിട്ടുണ്ടോ 😢😢😭
മുത്ത് നബിയെ(ﷺ)ഓർത്തു കരഞ്ഞിട്ടുണ്ടോ
നമ്മളെ ജീവനെക്കാളേറെ സ്നേഹിക്കുന്ന മുത്ത് നബി (ﷺ)തങ്ങളെ ആലോചിച്ച് ഒരിക്കലെങ്കിലും നമ്മളൊന്ന് പൊട്ടി കരഞ്ഞിട്ടുണ്ടോ? കണ്ണിൽ ഗ്ലൈസെറിന് ഒഴിച്ച് സീരിയലിൽ അഭിനയിച്ചു കരയുന്നവരെ ഓർത്ത് നമ്മൾ കരഞ്ഞിട്ടില്ലേ, നോവലുകളും കഥകളും വായിച്ചു നമ്മൾ കരഞ്ഞിട്ടില്ലേ, അവസാനശ്വാസംവരെ ഉമ്മത്തി ഉമ്മത്തി എന്നു വിളിച്ച് വിലപിച്ച മദീനയിലെ നമ്മുടെ നേതാവിനെ(ﷺ) ആലോചിച്ച് ഒരു തവണയെങ്കിലും നമ്മളൊന്ന് കരഞ്ഞിട്ടുണ്ടോ? എനിക്കെന്റെ സഹോദരങ്ങളെ കാണണമെന്ന് ആശിച്ച് അതിനുവേണ്ടി കരഞ്ഞ് അതിനു വേണ്ടി പ്രാർത്ഥിച്ച് നമുക്ക് വേണ്ടി മാത്രം ജീവിച്ച നബി തങ്ങൾ (ﷺ)എത്ര അധികം ത്യാഗങ്ങളാണ് നമുക്ക് വേണ്ടി സഹിച്ചത്. തീർത്തും ആധുനികതയിൽ അകപ്പെട്ട് സോഷ്യൽമീഡിയയിലും വാട്സ്ആപ്പിലും ആയി സമയം തള്ളി നീക്കുന്ന നാം നമ്മുടെ നേതാവിനെ(ﷺ) അറിയാനും സ്നേഹിക്കാനും അവിടുന്ന് അനുഭവിച്ച ത്യാഗങ്ങളെ കുറിച്ച് മനസ്സിലാക്കാനും സമയം കണ്ടെത്താത്തത് വലിയ വിഷമം തന്നെയാണ്. മക്കക്കാർക്ക് മുഴുവനും കണ്ണിലുണ്ണിയായി അൽ അമീൻ ആയി വളർന്ന മുത്ത് നബി(ﷺ) ജനിക്കുന്നതിന് മുമ്പ് യതീമായി.ആറാം വയസ്സിൽ ഉമ്മയും, എട്ടാം വയസ്സിൽ പിതാമഹനും, വഫാത്തായപ്പോൾ സഹിച്ച വിഷമം ഒന്നാലോചിച്ചുനോക്കൂ. നാല്പതാം വയസ്സിൽ പ്രബോധനവുമായി മുന്നോട്ടു വന്നപ്പോൾ ഖുറൈശികളിൽ നിന്ന് സഹിച്ച വേദന എത്രയാണ്. അത് സഹിക്കവയ്യാതെ ത്വാഇഫിലേക്ക് പോയപ്പോൾ അവർ അവിടെ നിന്ന് മുത്ത് നബി(ﷺ) തങ്ങളെ കളിയാക്കുകയും പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തു. അവിടുന്ന്(ﷺ) രക്ഷപ്പെട്ട് തിരിച്ച് നടക്കുമ്പോൾ ഓരോ ചവിട്ടുപടി വെക്കുമ്പോഴും രണ്ടു ഭാഗത്തുനിന്നും തെരുവ് പിള്ളേർ കല്ലെടുത്തെറിഞ്ഞു അവിടുത്തെ(ﷺ) തല പൊട്ടി ചോരയൊലിച്ചില്ലെ. മക്കയിൽ നിന്ന് ഖുറൈശികൾ മൂന്നുവർഷം ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഭക്ഷണം പോലും കിട്ടാതെ ഇലകളും,എല്ലും,തോലും ഒക്കെ ഭക്ഷിച്ച് ആടുകൾക്ക് കാഷ്ടിക്കും പോലെയാണ് അവിടുന്ന്(ﷺ) കാഷ്ടിച്ചതെന്ന് ചരിത്രം പറയുന്നു. കഅബാലയത്തിനടുത്ത് സുജൂദിലായി കിടന്ന ഹബീബിന്റെ (ﷺ)മുതുകിൽ ഒട്ടകത്തിന്റെ കുടൽമാല കൊണ്ടുവന്നിട്ടില്ലേ. അതെടുത്തു മാറ്റാൻ കഴിയാതെ എത്രനേരമാണ് അവിടുന്ന്(ﷺ) അതേപോലെ കിടന്നത്. പിന്നെ ഫാത്തിമബീവി വന്നിട്ടില്ലേ അത് വലിച്ചെടുത്ത് മാറ്റി മുത്ത് നബി (ﷺ)തങ്ങളെ രക്ഷിച്ചത്. എത്ര വലിയ നേതാവായിട്ടും മൂന്നു ദിവസത്തിൽ കൂടുതൽ അവിടുന്ന്(ﷺ) വയറുനിറച്ച് ഭക്ഷണം പോലും കഴിച്ചിട്ടില്ല.ഖംന്ദഖിന്റെ കിടങ്ങ് കുഴിക്കുന്ന വേളയിൽ സ്വഹാബാക്കൾ വയറിന്മേൽ ഒരു കല്ല് കെട്ടി വെച്ചപ്പോൾ രണ്ട് കല്ലും കെട്ടി വെച്ച് കൊണ്ടല്ലേ അവിടുന്ന്(ﷺ) കിടങ്ങ് കുഴിച്ചത്. പേരക്കുട്ടികൾ (ഹസൻ, ഹുസൈൻ) ഭക്ഷണം കിട്ടാതെ കരഞ്ഞപ്പോൾ ഒരു അഅറാബിയുടെ തോട്ടത്തിൽ പോയി പണിയെടുത്തപ്പോൾ തൊട്ടി കിണറ്റിലേക്ക് വീണുപോയ കാരണത്താൽ ആ അഅറാബി മുത്ത് നബി(ﷺ) തങ്ങളുടെ മാർദ്ദവമേറിയ മുഖത്ത് ആഞ്ഞടിച്ചപ്പോൾ പുഞ്ചിരിച്ചു തിരിച്ചുപോന്നു ആ നേതാവിനെ(ﷺ) ഓർത്തിട്ട് നമുക്ക് എന്താണ് കരച്ചില് വരാത്തത്.മുത്ത് നബിയെ(ﷺ) ഇഷ്ടം വെക്കുന്നെന്ന് പറഞ്ഞു നടക്കുന്ന നാം ഒരു തവണയെങ്കിലും അവിടുത്തെ(ﷺ) ഓർത്തു കരഞ്ഞിട്ടില്ലെങ്കിൽ നമ്മുടെ മഹബ്ബത്തെവിടെയാണ്. നമുക്ക് വേണ്ടി നമ്മുടെ നേതാവ്(ﷺ) സഹിച്ചതിന് കയ്യും കണക്കുമില്ല. അതൊക്കെ ആലോചിച്ചാണ് നാം കണ്ണ് നീർ ഒഴുക്കേണ്ടത്.അള്ളാഹു മുത്ത് നബിയെ (ﷺ)ഓർത്ത് കരയാൻ നമുക്ക് തൗഫീഖ് നൽകട്ടെ
آمين بجاه النبي الأمين صلى الله عليه وآله وأصحابه وسلم🤲
💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹
Post a Comment