റമളാനിലെ പ്രാർഥനകൾ
🌹 *റമളാനിലെ പ്രാർഥനകൾ* 🌹
1⃣2⃣1⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
1.നിയ്യത്ത്
نَوَيْتُ صَوْمَ غَدٍ عَنْ أَدٰاءِ فَرْضِ رَمَضَانَ هٰذِهِ السَّنَةِ للهِ تَعَالَى.
(ഈ കൊല്ലത്തെ റമളാൻ മാസത്തിൽ നിന്നുള്ള അദാആയ ഫർളായ നാളത്തെ നോമ്പിനെ അല്ലാഹുവിനു വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി) ഇതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം
റഹ്‌മത്ത്, മഗ്‌ഫിറത്ത്, ഇത്‌ഖ്
റമദാനില്‍ നാല് കാര്യങ്ങള്‍ അധികരിപ്പിക്കുക. രണ്ട് കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതും രണ്ടെണ്ണം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. റബ്ബിനെ തൃപ്തിപ്പെടുത്തുന്ന രണ്ടെണ്ണം :
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ اللهഎന്ന ദിക്‌റാണ്.
അത്യാവശ്യമായ രണ്ടെണ്ണം സ്വര്‍ഗ്ഗത്തെ ചോദിക്കലും നരകത്തെ തൊട്ട് കാവല്‍ തേടലുമാണ്. അഥവാ
أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ
എന്ന ദിക്‌റുമാണ്. ഈ ദിക്‌റ് അധികരിപ്പിക്കല്‍ റമദാനിലേറ്റവും പുണ്യകര്‍മ്മമെത്രെ.
*أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ*
റമദാനിന്റെ ഒന്നാമത്തെ പത്ത് റഹ്‌മത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേയും മുന്നാമത്തേത് നരകമോചനത്തിന്റേതുമാണ്. അതിനാല്‍ ഒന്നാമത്തെ പത്തില്‍ അല്ലാഹുവിനോട് കരുണാകടാക്ഷങ്ങള്‍ക്ക് ധാരാളമായി ചോദിക്കണം. അതിങ്ങിനെയാവാം :
🌹 *ഒന്നാമത്തെ പത്തില്‍* 🌹
اَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينَ.
🌹 *രണ്ടാമത്തെ പത്തില്‍*🌹
اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينْ.
🌹 *മൂന്നാമത്തെ പത്തില്‍* 🌹
اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ.
കൂടാതെ
اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي.
എന്നും ഉരുവിടുന്നത് വളരെ പുണ്യകരമാണ്. പ്രത്യേകിച്ച് അവസാന പത്തില്‍.
🌹 *നോമ്പ് മുറിക്കുമ്പോൾ ചൊല്ലേണ്ട ദുഅ* 🌹
« اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ »
“അല്ലാഹുവേ! നിനക്ക് വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു.” (അബൂദാവൂദ്:2360 )
اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّةً عَلَيْنٰا.
Post a Comment