ഹബീബിനെ ‎(ﷺ) ‏അറിയണേ. ‏❤️💙 🖤‏✍മദീനയാണെന്റെ സ്വപ്നം

*ഹബീബിനെ(ﷺ)അറിയണേ*

മുഹിബ്ബീങ്ങൾക്കെന്നും മദീനയും , മദീനയിലെ രാജകുമാരനും (ﷺ) ഒരു ലഹരിയാണ്. പച്ചഖുബ്ബയുടെ താഴെ ലോകത്തിന്റെ മുഴുവൻ ഗതിവിധികളും അറിഞ്ഞു കൊണ്ട് വിശ്രമിക്കുന്ന നേതാവിനെ(ﷺ) അറിയാത്താവരല്ലല്ലോ നമ്മളൊന്നും. വഴിവിട്ട ബന്ധങ്ങളുടെയും, പ്രണയങ്ങളുടെയും കഥപറയുന്ന പുതുയുഗത്തിൽ നിർവചനങ്ങൾക്ക് വഴങ്ങാത്ത ഒരു ജീവിത സത്യമായി കോടിക്കണക്കിന് മുഅമിനീങ്ങളുടെ ഖൽബിൽ നിത്യശോഭയായി നിലകൊള്ളുന്ന മുത്ത് നബി(ﷺ)തങ്ങൾ കേവലം മത നിയമങ്ങൾ പറഞ്ഞ് തന്ന് പോയ ഒരു നേതാവല്ല. ഒരാളെ കുറിച്ച് കൂടുതൽ അറിയുമ്പോഴാണ് അയാളോട് നമുക്ക് സ്നേഹം വർധിക്കുന്നത്. അത് കൊണ്ട് മുത്ത് നബി(ﷺ) തങ്ങളുടെ ഉമ്മത്തിൽ പെട്ട നാം ആ ഹബീബി(ﷺ)നെ അറിയാതെ പോയാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ നിർഭാഗ്യമല്ലേ? ഗാന്ധിജിയുടെയും , ഇന്ത്യൻ സ്വാതന്ത്രാ സമരത്തിന്റെയും ചരിത്രം പഠിക്കാൻ വ്യഗ്രത കാട്ടുന്ന നാം , അക്രമവും , അനീതിയും മാത്രം വിളയാടിയിരുന്ന 6ാംനൂറ്റാണ്ടീൽ 63 കൊല്ലം കൊണ്ട് നമ്മുടെ നേതാവ്(ﷺ) ഉണ്ടാക്കിയെടുത്ത വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നില്ല എന്നത് എത്ര അത്ഭുതമാണ്. മുത്ത് നബി (ﷺ) തങ്ങളുടെ അനുയായികളായ നമുക്ക് അവിടുത്തെ കുറിച്ച് എത്ര പഠിക്കാനുണ്ട്? അവിടുത്തെ സ്വഭാവം ,സൗന്ദര്യം
 ,സാമൂഹികപ്രവർത്തനം , യുദ്ധങ്ങൾ , കുടുംബം,സ്നേഹം,കാരുണ്യം,ഇടപെടലുകൾ ....ഇങ്ങനെ തുടങ്ങി അവിടത്തെ കുറിച്ച് അറിയാനും പഠിക്കാനും എത്രയാണ്.അവിടുത്തെ മദ്ഹിനും , മഹത്വത്തിനും ഒരതിരുമില്ലെന്നാണ് ബൂസ്വൂരി ഇമാം ബുർദയിലൂടെ നമ്മെ ഓർമപ്പെടുത്തിയത്. സ്നേഹവും , മഹബ്ബത്തും വാദിച്ചുനടക്കുന്ന നാം നമ്മുടെ നേതാവിനെ അറിയണം. അവിടുത്തെ കുറിച്ചുള്ള പുസ്തകങ്ങളും ,ചരിത്ര ഗ്രന്ഥങ്ങളും വായിക്കണം അവിടുത്തെ സുന്നത്തുകളെ തേടിപിടിക്കണം. ഒരു സുന്നത്തും വിടാതെ അവിടുത്തെ ചര്യകൾ ജീവിതത്തിൽ കൊണ്ടു നടക്കാൻ നമ്മൾ പരിശ്രമിക്കണം . അവിടുത്തെ സ്വഭാവത്തെ കുറിച്ചറിഞ്ഞാൽ അത് നമ്മുടെ സ്വഭാവത്തിലും മാറ്റം വരുത്തും . അവിടുത്തെ കാരുണ്യം നമ്മളെയും കാരുണ്യത്തിന്റെ ആളുകളാക്കും.അവിടുന്ന് കുട്ടികളോടും ,ചെറു ജീവികളോടും,സസ്യ ജാലങ്ങളോടും തുടങ്ങി സർവ്വതിനോടും കാരുണ്യം കാണിച്ച അതുല്യ വ്യക്തി പ്രഭാവമാണ്.അതു കൊണ്ട് ആ സ്നേഹത്തിന്റെ കരകാണാകടലായ മുത്ത് നബിയെ(ﷺ) സ്നേഹിക്കാനും അവിടുത്തെ മദ്ഹ് പറയാനും അവിടുത്ത കുറിച്ചറിയാനുമാണ് നാം നമ്മുടെ വിലപ്പെട്ട സമയങ്ങൾ വിനിയോഗിക്കേണ്ടത്.
അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ .

💞صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم🌹