മാസപ്പിറവി നിർണയിക്കാൻകണക്കും കാഴ്ചയും പരിഗണിക്കണം

*മാസപ്പിറവി നിർണയിക്കാൻ
കണക്കും കാഴ്ചയും പരിഗണിക്കണം* 

ഇസ്‌ലാമികമായി മാസം കണക്കാക്കേണ്ടത് ചന്ദ്രപ്പിറവിയുടെ കൂടി അടിസ്ഥാനത്തിലാണ്.
അവിടെ കണക്കിനെ അവലംബിച്ചാൽ മാത്രം പോരാ ,കാഴ്ചയെ തന്നെ അവലംബിക്കണം.അതാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. അതു തന്നെയാണ് അഹ്ലുസ്സുന്നയുടെ നിലപാടും.
കണക്കനുസരിച്ച് കാണാൻ സാധ്യതയില്ല എന്ന് തെളിഞ്ഞ സമയങ്ങളിൽ കണ്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാനും പാടില്ല.

റമദാനിന്റെ മുമ്പുള്ള ശഅബാൻ മാസത്തെ തിട്ടപ്പെടുത്തുന്നതിനെപ്പറ്റി പ്രത്യേകമായ കൽപന ഹദീഥുകളിൽ വന്നിട്ടുള്ളത് ശ്രദ്ധേയമാണ് . അതിന്റെ ഹിലാൽ (ചന്ദ്രപ്പിറവി ) ദർശിക്കൽ നിർബന്ധമാണെന്ന് തന്നെ ചില പണ്ഡിതൻമാർ പറയുന്നുണ്ട്. 
പ്രസ്തുത മാസത്തിന്റെ ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ സൂചിപ്പിക്കുകയാണ്.

عن عبد الله بن عمر رضي الله عنهما قال: سمعت رسول الله - صلى الله عليه وسلم - يقول: "إذا رأيتموه فصوموا، وإذا رأيتموه فأفطروا، فإن غم عليكم فاقدروا له". متفق عليه.
"നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."

ഈ വിഷയത്തിൽ നമുക്കാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവുകയില്ല. എന്നാൽ ഇതോടൊപ്പം പണ്ഡിതർ പറയുന്ന ഒരു കാര്യം ശഅബാൻ മാസപ്പിറവിയും പ്രത്യേകം കാണണമെന്നാണ്. ചിലർ നിർബന്ധമാണെന്നും പറയുന്നു. അതിനുള്ള ഒരു തെളിവാണ് മുകളിലെ ഹദീസ്.
റമദാൻ മാസപ്പിറവി നോക്കേണ്ടത് ശഅബാൻ 29 നാണ് . അപ്പോൾ എന്നാണ് ശഅബാൻ 29 എന്നറിയണം .അതിന് ശഅബാൻ മാസപ്പിറവി നോക്കണം.ശഅബാൻ 29 ന് റമദാൻ പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 തികയ്ക്കണം.ശഅ ബാൻ 30 കണക്കാക്കണമെങ്കിലും ശഅബാൻ മാസപ്പിറവി ശ്രദ്ധയോടെ കണ്ടിരിക്കണം.

റമദാൻ കൃത്യമാവാൻ നബി(സ) ശഅബാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആ ഇശ(റ) പറയുന്നു.

وعن عائشة - رضي الله عنها - قالت: "كان رسول الله - صلى الله عليه وسلم - يتحفظ من هلال شعبان ما لا يتحفظ من غيره، ثم يصوم برؤية رمضان، فإن غم عليه عد ثلاثين يومًا ثم صام". رواه أحمد وأبو داود وصححه ابن خزيمة[5].
"മറ്റു മാസങ്ങളിൽ ശ്രദ്ധിക്കാത്ത അ ത്ര ശഅബാൻ മാസപ്പിറവിയുടെ വിഷയത്തിൽ നബി (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിന്നെ റമദാൻ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കും മേഘം മൂടിയാൽ ശഅബാൻ മുപ്പത് തികയ്ക്കും."

ഇനി റമദാനിന്റെ ക്യത്യതക്ക് വേണ്ടി ശഅബാൻ മാസപ്പിറവി പ്രത്യേകം കാണാൻ നബി(സ) കൽപിക്കുന്നത് നോക്കൂ,

عن أبي هريرة قال : قال رسول الله - صلى الله عليه وآله وسلم - : " أحصوا هلال شعبان لرمضان " 
حسنه الألباني في صحيح الترمذي (678)
 
"റമദാനിനുവേണ്ടി നിങ്ങൾ ശഅബാൻ മാസപ്പിറവി കൃത്യമായി നിർണയിക്കുക."
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഹാഫിദ് ഇബ്നു ഹജർ(റ) പറയുന്നു.

  أي اجتهدوا في إحصائه وضبطه بأن تتحروا مطالعه وتتراءوا منازله لأجل أن تكونوا على بصيرة في إدراك هلال رمضان على حقيقة حتى لا يفوتكم منه شيء " .
അതായത് അത് (ശഅബാൻ മാസപ്പിറവി ) നിർണയിക്കാനും കൃത്യമാക്കാനും നിങ്ങൾ നന്നായി പരിശ്രമിക്കുക.
റമദാനിൽ നിന്ന് നിങ്ങൾക്ക് ഒന്നും നഷ്ടമാവാതിരിക്കാൻ അതിന്റെ (ശഅബാൻ മാസപ്പിറവി ) ഉദയ സ്ഥലങ്ങൾ , അത് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക .

2020 മാർച്ച് 24 ചൊവ്വാഴ്ച റജബ് 29 ആയിരുന്നുവല്ലോ. അന്നേ ദിവസം ശഅബാൻ മാസപ്പിറവി കണ്ടതായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല, അതിനാൽ റജബ്‌ 30 തികച്ച് ശഅബാൻ ഒന്ന് മാർച്ച് 26ന് വ്യാഴാഴ്ചയായിരുന്നു. അങ്ങനെ വരുമ്പോൾ ഏപ്രിൽ 23 ന് വ്യഴാഴ്ച ശഅബാൻ 29 ആയിരിക്കുമല്ലോ. അന്ന് എല്ലാവരും റമദാൻ മാസപ്പിറവി നോക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായി വിവരം കിട്ടിയാൽ ഏപ്രിൽ 24 വെള്ളിയാഴ്ച റമദാൻ ഒന്നായിരിക്കും. മാസപ്പിറവി കണ്ടതായി വിവരം കിട്ടാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഏപ്രിൽ 25 ശനിയാഴ്ച റമദാൻ 1 ആയിരിക്കും.
ഈ വിഷയത്തിൽ സൂക്ഷമതക്കുറവ് പറ്റിയവർ തിരുത്തുമല്ലോ.
വിഭാഗീയതകൾ കയ്യൊഴിച്ച് ദീനിൻ്റെ നിർദ്ദേശങ്ങൾ പ്രമാണബദ്ധമായി മനസ്സിലാക്കുവാനും ആചരിക്കുവാനും റബ്ബ് അനുഗ്രഹിക്കട്ടെ!
___________________________