തിരുസൗരഭ്യം 🌿🌿✍മദീനയാണെന്റെ സ്വപ്നം

*മദീനയാണെന്റെ സ്വപ്നം*
------------------------
*തിരുസൗരഭ്യം(ﷺ)*
🌹🌹🌹🌹🌹

*പ്രവാചകർ (ﷺ) യുടെ ശരീരത്തിന്റെ മറ്റൊരു മഹത്വമാണിത് തിരുശരീരത്തിന് സൗന്ദര്യമുള്ളതുപോലെ സൗരഭ്യവും ഉണ്ട് ലോകത്തുള്ള മുഴുവൻ സുഗന്ധത്തെയും മറികടക്കുന്ന സുഗന്ധമാണിത് നബി (ﷺ) യുടെ സുഗന്ധം അനുഭവിച്ചവർ നിരവധിയുണ്ട് സ്വപ്നത്തിൽ പോലും നബി (ﷺ) യുടെ സുഗന്ധം ആസ്വദിച്ച മഹാന്മാർ പൂർവ്വീകരിൽ ഉണ്ട് തിരുനബി (ﷺ) വിശ്രമിക്കുന്ന വിശുദ്ധമണ്ണിനുപോലും സുഗന്ധമുണ്ട് നബി (ﷺ) യുടെ ശരീരത്തിന്റെ സുഗന്ധത്തെ പരാമർശിക്കുന്ന ചില സംഭവങ്ങൾ ഇവിടെ ചേർക്കാം*

*അനസ്ബ്നു മാലിക് (റ) ൽ നിന്ന് നിവേദനം: 'നബി (ﷺ) യുടെ സുഗന്ധത്തേക്കാൾ വാസനയുള്ള കസ്തൂരിയോ അത്തറോ ഞാൻ വാസനിച്ചിട്ടില്ല ' (അശ്ശിഫാ 1/62)*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*