♥️ മുത്ത് നബി (ﷺ)തങ്ങളെ അറിയാത്ത ആരും ഇല്ല♥️ ✍മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥️ മുത്ത് നബി (ﷺ)തങ്ങളെ അറിയാത്ത ആരും ഇല്ല♥️*
💚❣️💚❣️💚❣️❣️
*ഒരിക്കൽ സഫീന (റ) തോണിയിൽ കയറി ഒരു യാത്ര പോവുകയായിരുന്നു.☺️*
*സഫീന (റ) നബി(ﷺ) തങ്ങളുടെ കരങ്ങളാൽ മോചിതനായ ഒരു അടിമയാണ് അദ്ദേഹം വളരെയധികം മർദ്ധനങ്ങൾ സഹിച്ച ഒരു സ്വഹാബിയാണ്.*
*അങ്ങിനെ തോണിയിൽ കയറി അതിവേഗം പോയി .കുറച്ച് കഴിഞ്ഞപ്പോൾ തോണി എവിടെയോ തട്ടി തകർന്നു. അകത്തേക്ക് വെള്ളം കയറി. പലകകൾ പല വഴി ഒഴുകി.*
*സഫീന (റ) ഒരു പലകയിൽ പറ്റിപ്പിടിച്ച് കിടന്ന് കൈ കൊണ്ട് തുഴഞ്ഞു .എങ്ങിനെയോ കരക്കണഞ്ഞു .അതൊരു വിജനമായ സ്ഥലമായിരുന്നു. ആകെ ഭീതിപ്പെടുത്തുന്ന പ്രദേശം ഒരു മനുഷ്യനെപ്പോലും കാണാനില്ല.*
*പെട്ടെന്ന് ബാക്കിൽ നിന്ന് ഒരു മുരൾച്ച കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ ഒരു പുലി അത് തന്റെ നേർക്കു വരികയാണ്. വിശന്ന് വലഞ്ഞ് എന്നെ ഇപ്പോൾ പിടിച്ച് തിന്നും സഫീന (റ) കരഞ്ഞ് കൊണ്ട് പറഞ്ഞു "നബി (ﷺ)തങ്ങളാൽ മോചിക്കപ്പെട്ട അടിമയാണ് ഞാൻ പുലിയേ എന്നെ ഒന്നും ചെയ്യല്ലേ "*
*നബി (ﷺ)തങ്ങളുടെ പേരുകേട്ടപ്പോൾ പുലിനിന്നു. പിന്നെ പിന്നെ അതിന്റെ ഭാവം മാറി അത് വളരെ അനുസരണ കാണിച്ചു വാല് താഴ്ത്തി അടുത്ത് വന്നു നിന്നു.💚*
*പിന്നെ എന്തോ ഒരു ശബ്ദം പുറപ്പെടുവിച്ച് കൊണ്ടു നടന്നു. സ്വഹാബിവര്യൻ പുലിയുടെ പിറകെ നടന്നു. പുലി ഒരു വഴികാട്ടിയായും.☺️☺️*
*അങ്ങിനെ നടന്ന് നടന്ന് ജനങ്ങൾ ഉള്ള സ്ഥലത്തെത്തി സഫീന (റ) പുലിയെ നോക്കി. ഒരു സൽകർമം ചെയ്ത സന്തോഷമായിരുന്നു.*
*അതിന്റെ കണ്ണുകൾ നിറഞ്ഞു .സഫീന (റ) യുടെ കണ്ണുകളും നിറഞ്ഞു. പുലി തിരിഞ്ഞു നടന്ന് പോകുന്നതും നോക്കി സഫീന (റ) അങ്ങിനെ നിന്ന് പോയി.☺️☺️☺️*
*നോക്കൂ കൂട്ടുകാരെ മുത്ത് ഹബീബി (ﷺ) തങ്ങളുടെ പേര് പറഞ്ഞപ്പോഴേക്കും ആക്രമിക്കാൻ വന്ന ഒരു മ്യഗം മുത്ത് നബി (ﷺ) എന്ന് കേട്ടപ്പോഴേക്കും അങ്ങ് താഴ്ന്ന് അലിമയോടെ നിന്നത്. നമുക്കും പ്രണയിക്കാം ആതിരുഹ ബീബ് (ﷺ)തങ്ങളെ'. അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെ ഖൽബിലും മുത്ത് നബി (ﷺ)യോടുള്ള മഹബ്ബത്ത് വർദ്ധിപ്പിച്ച് തരണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ.☺️☺️*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment