റമളാൻ മാസത്തെ സ്വാഗതം ചെയ്ത് മുത്തു നബിﷺയുടെ പ്രസംഗം ☘️
*☘️ റമളാൻ മാസത്തെ സ്വാഗതം ചെയ്ത് മുത്തു നബിﷺയുടെ പ്രസംഗം ☘️*
ﻭَﻋَﻦ ﺳﻠﻤَﺎﻥ ﺭَﺿِﻲ اﻟﻠﻪ ﻋَﻨﻪُ ﻗَﺎﻝَ ﺧَﻄَﺒﻨَﺎ ﺭَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻓِﻲ ﺁﺧﺮ ﻳَﻮْﻡ ﻣﻦ ﺷﻌْﺒَﺎﻥ ﻗَﺎﻝَ ﻳَﺎ ﺃَﻳﻬَﺎ اﻟﻨَّﺎﺱ ﻗﺪ ﺃﻇﻠﻜﻢ ﺷﻬﺮ ﻋَﻈِﻴﻢ ﻣﺒﺎﺭﻙ ﺷﻬﺮ ﻓِﻴﻪِ ﻟَﻴْﻠَﺔ ﺧﻴﺮ ﻣﻦ ﺃﻟﻒ ﺷﻬﺮ ﺷﻬﺮ ﺟﻌﻞ اﻟﻠﻪ ﺻِﻴَﺎﻣﻪ ﻓَﺮِﻳﻀَﺔ ﻭَﻗﻴﺎﻡ ﻟﻴﻠﻪ ﺗَﻄَﻮّﻋﺎ ﻣﻦ ﺗﻘﺮﺏ ﻓِﻴﻪِ ﺑﺨﺼﻠﺔ ﻣﻦ اﻟْﺨَﻴْﺮ ﻛَﺎﻥَ ﻛﻤﻦ ﺃﺩّﻯ ﻓَﺮِﻳﻀَﺔ ﻓِﻴﻤَﺎ ﺳﻮاﻩُ ﻭَﻣﻦ ﺃﺩّﻯ ﻓَﺮِﻳﻀَﺔ ﻓِﻴﻪِ ﻛَﺎﻥَ ﻛﻤﻦ ﺃﺩّﻯ ﺳﺒﻌﻴﻦ ﻓَﺮِﻳﻀَﺔ ﻓِﻴﻤَﺎ ﺳﻮاﻩُ ﻭَﻫُﻮَ ﺷﻬﺮ اﻟﺼَّﺒْﺮ ﻭَاﻟﺼَّﺒْﺮ ﺛَﻮَاﺑﻪ اﻟْﺠﻨَّﺔ ﻭَﺷﻬﺮ اﻟْﻤُﻮَاﺳَﺎﺓ ﻭَﺷﻬﺮ ﻳُﺰَاﺩ ﻓِﻲ ﺭﺯﻕ اﻟْﻤُﺆﻣﻦ ﻓِﻴﻪِ ﻣﻦ ﻓﻄﺮ ﻓِﻴﻪِ ﺻَﺎﺋِﻤﺎ ﻛَﺎﻥَ ﻣﻐْﻔﺮَﺓ ﻟﺬﻧﻮﺑﻪ ﻭَﻋﺘﻖ ﺭﻗﺒﺘﻪ ﻣﻦ اﻟﻨَّﺎﺭ ﻭَﻛَﺎﻥَ ﻟَﻪُ ﻣﺜﻞ ﺃﺟﺮﻩ ﻣﻦ ﻏﻴﺮ ﺃَﻥ ﻳﻨﻘﺺ ﻣﻦ ﺃﺟﺮﻩ ﺷَﻲْء ﻗَﺎﻟُﻮا ﻳَﺎ ﺭَﺳُﻮﻝ اﻟﻠﻪ ﻟَﻴْﺲَ ﻛﻠﻨﺎ ﻳﺠﺪ ﻣَﺎ ﻳﻔْﻄﺮ اﻟﺼَّﺎﺋِﻢ ﻓَﻘَﺎﻝَ ﺭَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻳُﻌْﻄﻲ اﻟﻠﻪ ﻫَﺬَا اﻟﺜَّﻮَاﺏ ﻣﻦ ﻓﻄﺮ ﺻَﺎﺋِﻤﺎ ﻋﻠﻰ ﺗَﻤْﺮَﺓ ﺃَﻭ ﻋﻠﻰ ﺷﺮﺑﺔ ﻣَﺎء ﺃَﻭ ﻣﺬﻗﺔ ﻟﺒﻦ ﻭَﻫُﻮَ ﺷﻬﺮ ﺃَﻭﻟﻪ ﺭَﺣْﻤَﺔ ﻭﺃﻭﺳﻄﻪ ﻣﻐْﻔﺮَﺓ ﻭَﺁﺧﺮﻩ ﻋﺘﻖ ﻣﻦ اﻟﻨَّﺎﺭ ﻣﻦ ﺧﻔﻒ ﻋَﻦ ﻣَﻤْﻠُﻮﻛﻪ ﻓِﻴﻪِ ﻏﻔﺮ اﻟﻠﻪ ﻟَﻪُ ﻭَﺃﻋْﺘﻘﻪُ ﻣﻦ اﻟﻨَّﺎﺭ ﻭاﺳﺘﻜﺜﺮﻭا ﻓِﻴﻪِ ﻣﻦ ﺃَﺭﺑﻊ ﺧِﺼَﺎﻝ ﺧَﺼْﻠَﺘَﻴْﻦِ ﺗﺮْﺿﻮﻥَ ﺑﻬﻤﺎ ﺭﺑﻜُﻢ ﻭﺧﺼﻠﺘﻴﻦ ﻻَ ﻏﻨﺎء ﺑﻜﻢ ﻋَﻨْﻬُﻤَﺎ ﻓَﺄَﻣﺎ اﻟﺨﺼﻠﺘﺎﻥ اﻟﻠَّﺘَﺎﻥ ﺗﺮْﺿﻮﻥَ ﺑﻬﻤﺎ ﺭﺑﻜُﻢ ﻓﺸﻬﺎﺩﺓ ﺃَﻥ ﻻَ ﺇِﻟَﻪ ﺇِﻻَّ اﻟﻠﻪ ﻭﺗﺴﺘﻐﻔﺮﻭﻧﻪ ﻭَﺃﻣﺎ اﻟﺨﺼﻠﺘﺎﻥ اﻟﻠَّﺘَﺎﻥ ﻻَ ﻏﻨﺎء ﺑﻜﻢ ﻋَﻨْﻬُﻤَﺎ ﻓﺘﺴﺄﻟﻮﻥ اﻟﻠﻪ اﻟْﺠﻨَّﺔ ﻭﺗﻌﻮﺫﻭﻥ ﺑِﻪِ ﻣﻦ اﻟﻨَّﺎﺭ ﻭَﻣﻦ ﺳﻘﻰ ﺻَﺎﺋِﻤﺎ ﺳﻘَﺎﻩُ اﻟﻠﻪ ﻣﻦ ﺣَﻮْﺿِﻲ ﺷﺮﺑﺔ ﻻَ ﻳﻈﻤﺄ ﺣَﺘَّﻰ ﻳﺪْﺧﻞ اﻟْﺠﻨَّﺔ ﺭَﻭَاﻩُ اﺑْﻦ ﺧُﺰَﻳْﻤَﺔ ﻓِﻲ ﺻَﺤِﻴﺤﻪ ﺛﻢَّ ﻗَﺎﻝَ ﺻَﺢَّ اﻟْﺨَﺒَﺮ ﻭَﺭَﻭَاﻩُ ﻣﻦ ﻃَﺮِﻳﻖ اﻟْﺒَﻴْﻬَﻘِﻲّ
☘️☘️☘️☘️☘️☘️☘️☘️
പ്രസിദ്ധ സ്വഹാബി സല്‍മാന്‍ (റ) പറയുന്നു: നബിﷺതങ്ങള്‍ ശഅ്ബാന്‍ അവസാന ദിവസം ങ്ങങ്ങളോട് ഒരു പ്രസംഗം ചെയ്തു. അതിപ്രകാരമായിരുന്നു. ‘ഓ… ജനങ്ങളേ, വളരെ മഹത്തരവും അനുഗ്രഹീതവുമായ ഒരുമാസം നിങ്ങളിലേക്കിതാ കടന്നുവരുന്നു. ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ ഒരു രാത്രി അതിലുണ്ടായിരിക്കും. പ്രസ്തുത മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നത് അല്ലാഹു ﷻ നിര്‍ബന്ധമാക്കുകയും അതിലെ രാത്രികളിലെ നിസ്‌കാരം സുന്നത്താക്കുകയും ചെയ്തിരിക്കുന്നു.
ആരെങ്കിലും ഈ മാസത്തില്‍ ഒരു സുന്നത്തായ കാര്യം ചെയ്താല്‍ മറ്റു മാസങ്ങളില്‍ ഒരു നിര്‍ബന്ധ കാര്യം നിര്‍വഹിച്ചവനെപ്പോലെയും ഒരു ഫർളായ കാര്യം ചെയ്താല്‍ മറ്റു മാസങ്ങളില്‍ എഴുപത് ഫർളായ കാര്യങ്ങള്‍ ചെയ്തവനെപ്പോലെയും ആയിരിക്കും’.
‘ക്ഷമയുടെ മാസമാണ്. ക്ഷമക്കുള്ള പ്രതിഫലം സ്വര്‍ഗമാണ്. പരസ്പര സഹായത്തിന്റെ മാസവുമാണ്. സത്യവിശ്വാസിയുടെ ഭക്ഷണത്തില്‍ സമൃദ്ധിയുണ്ടാകുന്ന മാസമാണ്. ആരെങ്കിലും നോമ്പുതുറപ്പിച്ചാല്‍ പാപമോചനവും നരകമോചനവും അവന് ലഭിക്കും. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന് ഒന്നും ചുരുക്കാതെ തന്നെ തുറപ്പിച്ചവന് നോമ്പുകാരന്റെ പ്രതിഫലത്തോട് സമാനമായത് നല്‍കും.’
സ്വഹാബികൾ പ്രവാചകരോട് (ﷺ) ചോദിച്ചു: ‘അല്ലയോ പ്രവാചകരേ, ഞങ്ങളില്‍ എല്ലാവര്‍ക്കും അതിനു കഴിയില്ലല്ലോ.’ നബിﷺതങ്ങള്‍ പറഞ്ഞു: ‘ഒരു മുറുക്ക് പാല്‍, അല്ലെങ്കില്‍ ഒരു കാരക്ക, അതുമല്ലെങ്കില്‍ ഒരു കപ്പ് വെള്ളം എന്നിവ കൊണ്ടു തുറപ്പിച്ചവനും മേല്‍പ്രതിഫലം കിട്ടും. നോമ്പുകാരന്റെ വയറു നിറപ്പിച്ചാല്‍ എന്റെ ഹൗളുല്‍ കൗസറില്‍ നിന്ന് സ്വര്‍ഗപ്രവേശം വരെ ഒരിക്കലും ദാഹമുണ്ടാകാത്തവിധം അല്ലാഹു ﷻ അവനെ കുടിപ്പിക്കും...
(ബൈഹഖി)
Post a Comment