❓സംശയങ്ങൾ കുന്നോളം❓

*❓സംശയങ്ങൾ കുന്നോളം❓*
*🔹~~~~~~▪️💫▪️~~~~~~🔹*



*❓പകൽ സമയങ്ങളിൽ ഉറങ്ങിയാൽ നോമ്പിന്റെ പ്രതിഫലം..?*

*❓നോമ്പുകാരൻ ഉച്ചക്ക് ശേഷം കുളിക്കുന്നതിന്റെ വിധി എന്താണ്..?*

*❓നോമ്പ് നോറ്റ്കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന് നോക്കിയാൽ നോമ്പ് മുറിയുമോ..?*

*❓തുടർച്ചയായി കഫം വരുന്നു. അതുകൊണ്ട് തുപ്പിക്കളയാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ..?*

*​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​*

അല്ലാഹു *ﷻ* ന്റെ തിരുനാമത്തിൽ 
അല്ലാഹു *ﷻ* നാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹു *ﷻ* ന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍...☝🏼

*❓പകൽ സമയങ്ങളിൽ ഉറങ്ങിയാൽ നോമ്പിന്റെ പ്രതിഫലം..?*

🅰️ പകല്‍ സമയത്ത് ഉറങ്ങിയത് കൊണ്ട് മാത്രം നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുകയില്ല. നോമ്പുകാരന്‍റെ ഉറക്കവും അല്ലാഹുവിന്‍റെ അടുക്കല്‍ ഇബാദത് ആണല്ലോ. പക്ഷേ, നിസ്കാരമോ മറ്റു ബാധ്യതകളോ നിറവേറ്റാതെ ഉറങ്ങുന്നത് കുറ്റകരമാണ്... 

അതു പോലെ ഉറങ്ങല്‍ കറാഹത്തുള്ള സുബ്ഹിനു ശേഷം സൂര്യന്‍ ഉദിക്കുന്നതു വരെയും, അസ്റിനു ശേഷവുമുള്ള സമയത്തും ഉറക്കം ഉപേക്ഷിക്കല്‍ അഭികാമ്യമാണ്. രാത്രി തഹജ്ജുദ് നിസ്കരിച്ചവര്‍ക്ക് പകലില്‍ ഉച്ചക്ക് മുമ്പ് ഖൈലൂലത് ഉറങ്ങല്‍ സുന്നതാണ്. ഉണര്‍ന്നിരുന്നാല്‍ ഹറാം ചെയ്യാനുള്ള സാധ്യത കൂടുതലുള്ളവര്‍ക്ക് ഉറക്കാണ് നല്ലതെന്ന് ഗസാലി ഇമാം പറഞ്ഞിട്ടുണ്ട്. റമളാന്‍ പോലുള്ള പുണ്യദിനങ്ങള്‍ ഉറങ്ങി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ ആ നിമിഷങ്ങള്‍ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക ...

*❓നോമ്പുകാരൻ ഉച്ചക്ക് ശേഷം കുളിക്കുന്നതിന്റെ വിധി എന്താണ്..?*

🅰️ നോമ്പുകാരന് ഉച്ചക്കു ശേഷം കുളിക്കല്‍ അനുവദനീയമാണ്. അതു കൊണ്ടു മാത്രം നോമ്പു മുറിയുന്നതും അല്ല. പക്ഷേ, കുളിയുടെ സമയം ഫജ്റിനു മുമ്പേക്കാക്കലാണ് സുന്നത്ത്. പകല്‍ സമയത്ത് മുങ്ങികുളിക്കുന്നത് കറാഹത്താണ്. അങ്ങനെ മുങ്ങികുളിച്ചതു കാരണമായി മൂക്കിലൂടെയോ മറ്റൊ അകത്തേക്ക് വെള്ളം കയറിയാല്‍ അവന്‍റെ നോമ്പു ബാഥിലാകും. അതു പോലെ ശരീരം തണുപ്പിക്കാനോ വൃത്തിയാക്കാനോ വേണ്ടിയുള്ള കുളികളിലും വെള്ളം അറിയാതെ ശരീരത്തിന്‍റെ അകത്തു പോയാലും നോമ്പ് ബാഥിലാകും ...

*❓നോമ്പ് നോറ്റ്കൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ ഉപ്പ് ഉണ്ടോ എന്ന് നോക്കിയാൽ നോമ്പ് മുറിയുമോ..?*

🅰️ രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റിബഡ്സുകള്‍ ഉപയോഗിച്ചാണ്. അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിന്‍റെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല... 

അതേ സമയം, അതിനായി നാവില്‍ വെക്കുന്ന വസ്തുവിന്‍റെ അംശം അല്‍പം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാന്‍ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാഥ്വിലാവുന്നതുമാണ്. അത്കൊണ്ട്, നോമ്പ് കാരന്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതുല്‍ നല്ലത്...

*❓തുടർച്ചയായി കഫം വരുന്നു. അതുകൊണ്ട് തുപ്പിക്കളയാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ..?*

_✍🏼മറുപടി നൽകിയത്‍‍ : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി_

🅰️ തൊണ്ടയിൽ കഫം പുറത്തേക്ക് വന്നിട്ട് حاء ന്റെ മഖ്റജിനിലേക്ക് ( ح ഉച്ചരിക്കുന്ന സ്ഥലത്തേക്ക്) എത്തിയിട്ടുണ്ടെങ്കിൽ അതിനെ തുപ്പിക്കളയാൻ കഴിയുമെങ്കിൽ തുപ്പിക്കളയണം. തുപ്പിക്കളയാൻ കഴിഞ്ഞിട്ടും ഇറക്കിയാൽ നോമ്പ് മുറിയും... 
(ഫത്ഹുൽ മുഈൻ)

അഥവാ, കഫം വന്നാൽ തുപ്പിക്കളയൽ നിർബ്ബന്ധമാകുന്ന പരിധിയാണീ പറഞ്ഞത്. അതിന് അപ്പുറത്താണ് കഫം ഉള്ളതെങ്കിൽ അത് തുപ്പിക്കളയാൻ പ്രയാസമായതിനാൽ ഇറക്കാം നോമ്പ് മുറിയുകയില്ല...

കൂടുതല്‍ അറിയാനും, അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍☝🏼 

നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും ഉൾപ്പെടുത്തുക ...

*തുടരും ... ഇന്‍ ശാ അല്ലാഹ് ...💫*

         
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹