ദജ്ജാല്‍ ദജ്ജാലിന്റെറ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും

🚪 *ദജ്ജാല്‍* 🚪

1⃣3⃣1⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 


ഖിയാമത് നാളിന് മുമ്പ് വരാനിരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമാണ് മസീഹുദാജ്ജാലിന്റെ ആഗമനം. 

ദജ്ജാലിന്റെറ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അവന്റെ രൂപവും ഭാവവുമൊക്കെവിവരിക്കുന്ന ഒട്ടേറെഹദീസുകള്‍ ബുഖാരി, മുസ്ലിം, അബുദാവൂദ്, ഇബ്നുമാജ, തിര്മി്ദി തുടങ്ങി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം. *നബി(സ) ഇങ്ങനെ പറയുന്നത് കേട്ടതായി ഇമ്രാന്‍(റ) റിപ്പോര്ട്ട് ചെയ്യുന്നു. “ആദം നബി(അ)യെ സൃഷ്ടിച്ചത് മുതല്‍ ഖിയാമത്നാള്വടരെ ദജ്ജാലിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായിട്ടില്ല” (മുസ്ലിം)* ദജ്ജാല്‍ പ്രത്യക്ഷപ്പെടുന്ന കാലഘട്ടത്തെക്കുറിച്ചും നബി(സ) വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.ജനങ്ങള്‍ ദജ്ജാലിനെ പറ്റി അശ്രദ്ധയിലാവുകയും മിമ്പറൂകളില്‍ നിന്ന് ഇമാമുകള്‍ ഈവിഷയം സംസാരിക്കുന്നത്ഉപേക്ഷിക്കുകയും സമുദായത്തില്‍ ഭിന്നതയും ചേരിതിരിവുകള്‍ ഉണ്ടാകുകയും ദീന്‍ വളരെകുറഞ്ഞു പോവുകയും ഇടപാടുകളില്‍ തെറ്റായ സമീപനം ഉണ്ടാവുകയും ചെയ്യുന്ന കാലത്താണ് ദജ്ജാലിന്റെ ആഗമനം എന്ന് അവിടുന്ന് മുന്നറിയിപ്പ് നല്കി.മുഹമ്മദ്‌നബി(സ)മാത്രമല്ല,ലോകത്ത് വന്ന എല്ലാ അമ്പിയാക്കന്മാരും മസീഹു ദജ്ജാലിനെകുറിച്ച് മുന്നറിയിപ്പ് നല്കിതയിട്ടുണ്ട്. അവിടുന്ന് അരുളി: “ *കള്ളനും ഒറ്റകണ്ണനും ആയവനെപറ്റി താകീതുനല്കാത്ത ഒരു പ്രവാചകനും ഉണ്ടായിട്ടില്ല. അവന്‍ ഒറ്റക്കണ്ണന്‍ ആണ്, നിങ്ങളുടെ നാഥന്‍ ഒറ്റക്കണ്ണനല്ല അവന്റെന ഇരു കണ്ണുകളിലും ‘കഫറ’ (കാഫിര്‍ ) എന്ന് എഴുതപ്പെട്ടിരിക്കും ” (ബുഖാരി ,മുസ്ലിം)”* *അല്ലാഹു ഒറ്റക്കണ്ണനല്ല, അറിയുക മസീഹുദജ്ജാല്‍വലതുഭാഗത്ത്‌ കാഴ്ചയില്ലാത്തവനാണ്.വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന മുന്തിരിപോലെ തുറിച്ചു നില്ക്കുന്ന കണ്ണാണ് അവന്‍റെത് ” (ബുഖാരി ,മുസ്ലിം)* മറ്റൊരിക്കല്‍ തിരുമേനി (സ)പറഞ്ഞു:“ ഞാന്‍ അമ്പിയാക്കളില്‍അവസാനത്തെ നബിയാണ്. നിങ്ങള്‍ സമുദായങ്ങളില്‍ അവസാനത്തെ സമുദായമാണ്. നിശ്ചയം ഞാന്‍ പറയുന്നു അവന്‍(ദജ്ജാല്‍)നിങ്ങളിലാണ് വരിക. ഒരു സംശയവും വേണ്ട. അവന്‍റെ വരവ് സത്യവുമാണ് അവന്‍ വളരെ അടുത്തു തന്നെ വരുന്നതാണ്.”

ദജ്ജാലിനെ കുറിച്ച് നബി(സ) വിവരിക്കുന്ന മറ്റൊരദീസ് കാണുക *“നിശ്ചയം മുടി ജടകുത്തിയ ഒരു യുവാവാണവന്‍. കണ്ണ് അല്പം തുറിച്ചു നില്ക്കും. അബുല്‍ ഉസ്സയോട് സാദ്രിശ്യ മുള്ളവനാനവന്‍‍. നിങ്ങളില്‍ ആരെങ്കിലും അവനെ കണ്ടാല്‍ സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ ഓതികൊള്ളുക.(* സൂറത്തുല്‍ കഹ്ഫിലെ അവസാനത്തെ പത്തെന്നും പറയുന്നുണ്ട്) ഇറാഖിന്‍റെയും സിറിയയുടെയും ഇടയിലുള്ള ഖല്ലത്തിലാണ് അവന്‍ പ്രത്യക്ഷപ്പെടുക. എന്നിട്ടവന്‍ ഇടത്തും വലത്തും കുഴപ്പമുണ്ടാക്കും. ല്ലാഹുവിന്റെ ദാസന്മാ്രെ, നിങ്ങള്‍ ഉറച്ചു നില്ക്കു വിന്‍. ഞങ്ങള്‍ ചോദിച്ചു:അവന്‍ എത്ര കാലം ഭൂമിയില്‍ താമസിക്കും? അവിടുന്ന് പറഞ്ഞു: *നാല്പതു ദിവസം. ഒരു ദിവസം ഒരു മാസവും ഒരു ദിവസം ഒരു ജുമുആ (ആഴ്ചയും) പോലെയായിരിക്കും* .മറ്റുള്ള ദിവസങ്ങള്‍ നിങ്ങളുടെ സാധാരണ ദിനങ്ങള്‍ പോലെ തന്നെ. ഞങ്ങള്‍ ചോദിച്ചു *അല്ലാഹുവിന്റെു ദൂതരെ (സ) ഒരു കൊല്ലത്തിനു സമാനമായ ദിവസത്തില്‍ ഒരു ദിവസത്തെ നമസ്കാരം മതിയാകുമോ? അവിടുന്ന് പറഞ്ഞു: പോരാ, നിങ്ങള്‍ കണക്കിന്‍റെ അടിസ്ഥാനത്തില്‍നമസ്കരിക്കുക.” (മുസ്ലിം) ഓരോ നമസ്കാരത്തിന്റെ്യും ഇടയിലുള്ള മണിക്കൂറുകള്‍ കണക്കുകൂട്ടി അതടിസ്ഥാനത്തില്‍ നമസ്കരിക്കനമെന്നാണ് നബി തങ്ങള്‍ (സ) പഠിപ്പിക്കുന്നത്‌.* ഹദീസ് തുടരുന്നു “ഞങ്ങള്‍ ചോദിച്ചു (സഹാബികള്‍): അല്ലാഹുവിന്റെി ദൂതരെ അവന്റെപ വേഗത എത്രയാണ്? *അവിടുന്ന് പറഞ്ഞു: ഒരു മഴയെ കാറ്റ് കൊണ്ടുപോകുന്നത് പോലെ ചില ജനങ്ങളുടെ അടുത്തു ചെന്ന് അവന്‍ ക്ഷണിക്കുമ്പോള്‍ അവര്‍ അവനില്‍ വിശ്വസിക്കുകയും അവനുത്തരം നല്കുകകയും ചെയ്യും അവന്‍ ആകാശത്തോട് ആജ്ഞാപിക്കുമ്പോള്‍ അത് മഴ വര്ഷിപ്പികും ഭൂമിയോട് ആജ്ഞാപിക്കുമ്പോള്‍ അത് സസ്യത്തെ മുളപ്പിക്കും അവരുടെ നാല്ക്കാ ലികള്‍ വളര്‍ന്നതും അകിടുകള്‍ നിറഞ്ഞോഴുകുന്നതും ഊര (പുഷ്ടിച്ചു) നീണ്ട് നിവര്‍ന്നതുമായിരിക്കും.”* 

മറ്റൊരു ജനതയുടെ അടുത്ത് ചെന്ന് അവരെ അവന്‍ ക്ഷണിക്കും അവര്‍ അവന്‍റെ വാദത്തെ തിരസ്കരിക്കും .അപ്പോള്‍ അവന്‍ തിരിച്ചുപോകും പ്രഭാതമാകുമ്പഴെക്ക് അവര്‍ക്ക് കഠിന ക്ഷാമം ബാധിക്കും. അവരുടെ ധനത്തില്‍ നിന്ന് യാതൊന്നും അവരില്‍ നിലനില്‍ക്കുകയില്ല. *ഒരു വരണ്ട പ്രദേശത്തുകൂടി അവന്‍ സഞ്ചരിക്കുകയും അതിലെ നിധികളോട് പുറത്ത്‌ വരാന്‍ അവന്‍ കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ തേനിച്ചയെ പോലെ ആനിധികള്‍അവനെ പിന്‍തുടരും” (മുസ്ലിം)* 

നിശ്ചയം ദജ്ജാല്‍ പുറത്ത്‌ വരികതന്നെ ചെയ്യും. *അവന്‍റെ കൂടെ വെള്ളവും അഗ്നിയുമുണ്ടാകും. വെള്ളമാണെന്നു തോന്നുന്നത് കരിക്കുന്ന തീയും തീയാണെന്നു തോന്നുന്നത് തണുത്ത വേള്ളവുമായിരിക്കും. നിങ്ങളാരെങ്കിലും അവനെ കണ്ടുമുട്ടുന്ന പക്ഷം അഗ്നിയായി തോന്നുന്നതില്‍ പ്രവേശിക്കുക”. (ബുഖാരി,മുസ്ലിം)* 

നിശ്ചയം അവന്‍ *ഒറ്റക്കണ്ണനാണ്.സ്വര്‍ഗത്തിന്‍റെയും നരകത്തിന്‍റെയുംരൂപമായിട്ടാണ് അവന്‍ വരിക. അവന്‍ സ്വര്‍ഗമാണെന്ന് പറഞ്ഞ്‌ കാണിക്കുന്നത് നരകമായിരിക്കും”. (ബുഖാരി ,മുസ്ലിം)* 

” *മക്കയും മദീനയും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ദജ്ജാല്‍ പ്രവേശിക്കുന്നതാണ്* .അവ രണ്ടിന്‍റെയും എല്ലാവിടവുകളിലും മലക്കുകള്‍ അണിനിരന്ന് സംരക്ഷിക്കുന്നതാണ്. എങ്കിലും മദീനയോടടുത്ത ഒരു ചതുപ്പ് ഭൂമിയില്‍ അവന്‍ ഇറങ്ങും. അപ്പോള്‍ മദീനയില്‍ മൂന്ന് പ്രകമ്പനമുണ്ടാകും അത് മൂലം എല്ലാ സത്യനിഷേധികളും കപട വിശ്വാസികളും പുറത്ത് വരപ്പെടും”. (മുസ്ലിം)

ഗ്രാമീണനായ ഒരാളോട് “നിന്‍റെ മാതാപിതാക്കളെ ജീവിപ്പിച്ചാല്‍ നീഎന്നില്‍ വിശ്വസിക്കുമോ?”എന്ന് ദജ്ജാല്‍ ചോദിക്കും. ഗ്രാമീണന്‍ അതെ എന്ന് ഉത്തരം പറയും. *അങ്ങിനെ അയാളുടെ ഉപ്പയുടെയും ഉമ്മയുടെയും രൂപത്തില്‍ രണ്ടു പിശാചുക്കള്‍ പ്രത്യക്ഷപ്പെടുകയും ‘നീ ഇവനെ പിന്‍പറ്റികൊള്ളുക’ എന്ന് പറയുകയും ചെയ്യും. വലിയൊരു പരീക്ഷണമായിരിക്കും അത്“* 

സത്യവിശ്വാസികളില്‍ ഒരാള്‍ ദാജ്ജാലിന്‍റെ നേരെ തിരിയും. അപ്പോള്‍ ദാജ്ജാലിന്‍റെ അനുയായികള്‍ അദ്ദേഹത്തെ നേരിട്ട് കൊണ്ട് ചോദിക്കും നീ ആരെയാണ് ഉദ്ദേശിക്കുന്നത്? അവന്‍ പറയും: അടുത്തതായി രംഗത്തു വന്നവനാണ് എന്‍റെ ലക്‌ഷ്യം. അവര്‍ പറയും, നങ്ങളുടെ രക്ഷിതാവില്‍ നീ വിശ്വസിക്കുന്നില്ലേ? അവന്‍ പറയും: നങ്ങളുടെ രക്ഷിതാവില്‍ യാതൊരു അവ്യക്തതയുമില്ല. അവന്‍ പറയും: ഇവനെ വധിച്ചു കളയുവിന്‍. അപ്പോള്‍ അവരില്‍ ചിലര്‍ ചിലരോട് പറയും: നമ്മുടെ രക്ഷിതാവിന്‍റെ(ദാജ്ജാലിന്‍റെ) അസാന്നിധ്യത്തില്‍ ആരെയും വധിക്കരുതെന്ന് നമ്മുടെ രക്ഷിതാവ് വിരോധിചിട്ടില്ലേ? തദവസരം അവനെയും കൊണ്ട് അവര്‍ ദാജ്ജാലിന്‍റെ സന്നിധിയിലേക്ക് പോകും. *സത്യവിശ്വാസി അവനെ കാണുമ്പോള്‍ പ്രഖ്യാപിക്കും ജനങ്ങളെ!ഇവന്‍ ദാജ്ജാലാണ്. നമ്മുടെ നബി നമ്മോട് മുന്നറിയിപ്പ് നല്‍കിയവന്‍. അപ്പോള്‍ ദജ്ജാല്‍ കല്‍പിക്കും അവനെ പിടിച്ചുകെട്ടി തല്ലിത്തകര്‍ത്തു വയറും മുതുകും അടിച്ചുപരത്തി വികൃത രൂപമാക്കുവിന്‍ .എന്നിട്ട് നീ എന്നില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് അവന്‍ ആക്രോശിക്കും. നീ തന്നെയാണ് പെരുങ്കള്ളനായ മസീഹുദജ്ജാല്‍ എന്നവന്‍ പ്രത്യുത്തരം നല്‍കും. തലമുതല്‍ കാലുകള്‍ വരെ വാളുകൊണ്ടു ഈര്‍ന്ന് പിളര്‍ക്കാന്‍ അവന്‍ കല്‍പിക്കും. എന്നിട്ട് പിളര്‍ക്കപ്പെട്ട ഭാഗങ്ങളില്‍ കൂടി നടന്നിട്ട് അവന്‍ പറയും. നീ എഴുന്നേല്‍ക്കൂ. അപ്പോള്‍ അവന്‍ നേരെ എഴുനേറ്റു നില്‍ക്കും ശേഷം അവന്‍ പറയും നിന്നെ സംബന്ധിച്ചുള്ള സത്യാവസ്ഥ എനിക്ക് കൂടുതല്‍ ബോധ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് ആ സത്യവിശ്വാസി പറയും: മനുഷ്യരെ! എനിക്ക് ശേഷം മനുഷ്യരില്‍ നിന്നാരെയും ഇവന്നു ഇപ്രകാരം ചെയ്യാന്‍ സാധിക്കുകയില്ല, ഉടനെ ദജ്ജാല്‍ അവന്‍റെ കണ്ടാല്‍ അറുക്കുവാന്‍ വേണ്ടി പിടിക്കും അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ പിരടി മുതല്‍ തൊണ്ടക്കുഴി വരെയുള്ള സ്ഥലം പിച്ചളയാക്കി മാറ്റും തന്നിമിത്തം അറുക്കാന്‍ അവന്നു കഴിയില്ല. അന്നേരം ദജ്ജാല്‍ അവന്‍റെ കയ്യും കാലും പിടിച്ചുകൊണ്ടു അവനെ വലിച്ചെറിയും. ജനങ്ങള്‍ വിചാരിക്കും അഗ്നിയിലെക്കാണ്‌ അവനെ വലിച്ചെരിഞ്ഞതെന്നു* . യഥാര്‍ത്ഥത്തില്‍ *സ്വര്‍ഗത്തിലെക്കാണവന്‍ എറിയപ്പെട്ടത്‌* .നബി(സ)പറഞ്ഞു. ഇവനാണ് രക്ഷിതാവിന്‍റെ അടുക്കല്‍ *ഏറ്റവും വലിയ രക്തസാക്ഷി” (മുസ്ലിം)* 

ദജ്ജാല്‍ വരുന്നതിന്മുമ്പ് കഠിനമായ മൂന്ന് വര്‍ഷങ്ങള്‍ ഉണ്ടായിരിക്കും. *അക്കാലത്ത് ജനങ്ങളെ ശക്തമായ ക്ഷാമം പിടികൂടും. ആദ്യവര്‍ഷം മഴയുടെ മൂന്നിലൊരുഭാഗം തടഞ്ഞു വെക്കാന്‍ അല്ലാഹു കല്‍പിക്കും. ഭൂമിയോട് ഉല്പന്നങ്ങളില്‍ മൂന്നിലൊരുഭാഗം തടഞ്ഞു വെക്കാനും കല്‍പ്പിക്കും. രണ്ടാം വര്‍ഷം ആകാശത്തോട് മഴയുടെ മൂന്നില്‍ രണ്ടു ഭാഗം തടഞ്ഞു വെക്കാനും കല്‍പ്പിക്കും. മൂന്നാം വര്‍ഷം ആകാശത്തോട് മഴയുടെ മുഴുവന്‍ ഭാഗവും തടഞ്ഞുവെക്കാന്‍ അല്ലാഹു കല്‍പ്പിക്കും. ഭൂമിയോട് ഉല്‍പന്നങ്ങളില്‍ എല്ലാ ഭാഗവും തടഞ്ഞു വെക്കാനും കല്‍പിക്കും* .

പിന്നീട് ഒരു *പച്ചചെടിപോലും മുളക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ച ചിലതൊഴികെ എല്ലാ മൃഗങ്ങളും നശിക്കും* . സ്വഹാബത്ത് ചോദിച്ചു: അന്ന് ജനങ്ങള്‍ എങ്ങനെ ജീവിക്കും! നബീ(സ) പറഞ്ഞു: لا إلاه إلا الله الله أكبر سوبهاناللا എന്നിവയാണ് വിശ്വാസികളെ ജീവിപ്പിക്കുന്നത്‌.

സുന്ദരനായ ഒരു യുവാവിനെ വിളിച്ചു വരുത്തി തന്‍റെ വാളുകൊണ്ട് അവനെ വെട്ടി രണ്ടായി പിളര്‍ത്തുകയും പിന്നീട് വിളിച്ചാല്‍ പുഞ്ചിരി തൂകിക്കൊണ്ട്‌ അവന്‍ എഴുന്നേറ്റു വരികയും ചെയ്യും. ഇപ്രകാരം അവന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ മര്‍യമിന്‍റെ(റ)മകന്‍ മസീഹിനെ അല്ലാഹു നിയോഗിക്കും. *ഡമാസ്കസിന്‍റെ കിഴക്കുള്ള വെള്ള മിനാരത്തിന്‍റെ അടുത്തു രണ്ടു മലക്കിന്‍റെ ചിറകുകളില്‍ കൈവെച്ച് രണ്ടുമഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം ഇറങ്ങിവരിക. തല താഴ്ത്തിയാല്‍ വെള്ളം തുള്ളിയായി വീഴും, ഉയര്‍ത്തിയാല്‍ മുത്തു പോലെയുള്ള വെള്ളത്തുള്ളികള്‍ അതില്‍ നിന്ന് അടര്‍ന്നു വീഴും. അദ്ദേഹത്തില്‍ നിന്ന് പുറത്തു വരുന്ന സുഗന്ധം ശ്വസിക്കുന്ന ഏതൊരു സത്യനിഷേധിയും ഉടനെ തഞ്ഞെ മരണപ്പെടാതിരിക്കുകയില്ല. അവിടുത്തെ ശ്വാസം കണ്ണെത്തുന്ന സ്ഥലം വരെ എത്തും. ദജ്ജാലിനെ അദ്ദേഹം വധിച്ചു കളയുകയും ചെയ്യും.* ദജ്ജാലിന്‍റെ തിന്‍മയില്‍നിന്ന് സംരക്ഷിക്കപ്പെട്ട ചില ആളുകളുടെ അടുത്തു *ഈസാനബി(അ) ചെന്ന് അവരുടെ മുഖത്ത് തടവിക്കൊണ്ട് സ്വര്‍ഗത്തില്‍ അവര്‍ക്കുള്ള ഉന്നത പദവികളെ കുറിച്ച് അവരോടു സംസാരിക്കും* …………….(മുസ്ലിം)

മുസ്ലിംകള്‍ സുബ്ഹി നമസ്കാരത്തിനു ആനി നില്‍ക്കുന്ന സമയത്താണ് ഈസ(അ)യുടെ ആഗമനം അദ്ദേഹത്തോട് ഇമാമത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും ഇമാമിനെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്യും. ഈസ (അ) വന്നതറിഞ്ഞ് ദജ്ജാല്‍ ഭയന്ന് ഓടാന്‍ ശ്രമിക്കും. *വെള്ളത്തില്‍ ഉപ്പു അലിയുന്നത് പോലെ അവന്‍ അലിഞ്ഞു ഇല്ലാതാവാന്‍ നോക്കും. എന്നാല്‍ ഈസാ (അ) അവനെ വധിക്കുകയും രക്തം പുരണ്ട വാള്‍ അദ്ദേഹം ജനങ്ങളെ കാണിക്കുകയും ചെയ്യും“ (മുസ്ലിം)* 

തങ്ങളുടെ രക്ഷകനാണ്‌ ദജ്ജാല്‍ എന്നാണു ജൂതന്മാരുടെ വിശ്വാസം. അതിനാല്‍ അവര്‍ ഏറെ പ്രതീക്ഷയോടെയാണ് ദജ്ജാലിനെ കാത്തിരിക്കുന്നത്. *ഒരു പ്രത്യേക പുതപ്പ്‌ പുതച്ചിട്ടുള്ള അസ്ബഹാനിലെ എഴുപതിനായിരത്തോളം ജൂതന്മാര്‍ അവനെ പിന്‍പറ്റുകയും അവന്‍റെ കൂടെ ഉണ്ടാവുകയും ചെയ്യും. അതില്‍ ധാരാളം സ്ത്രീകളുമുണ്ടാകും.* 

ദജ്ജാലിന്‍റെ വധത്തോടെ ജൂതന്മാര്‍ക്ക് പരാജയം സംഭവിക്കും. ലോകം മുഴുവന്‍ അവര്‍ക്കെതിരാകും. അന്ന് ഭൂമിയിലുള്ള എല്ലാറ്റിന്റെയും പിന്നില്‍ അവര്‍ ഒളിക്കാന്‍ അവര്‍ ശ്രമിക്കും അപ്പോള്‍ കല്ലും മരവുമൊക്കെ വിളിച്ചു പറയും. ഹേ!മുസ്ലിമേ എന്‍റെ പിന്നിലിതാ ഒരു ജൂതന്‍ :വരൂ അവനെ വധിക്കൂ. “ *ഗര്‍ഘദ്‌ ” എന്നാ മരമോഴികെ. കാരണം അത് ജൂതന്മാരുടെ മരമാണ്.* (ബുഖാരി)




 *ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം* 

1. ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുക. തശഹ്ഹുദിലെ പ്രാര്‍ത്ഥന ദാജ്ജാലില്‍ നിന്ന് അഭയം തേടാനുള്ളതാണ്.

2. സൂറത്തുല്‍ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകള്‍ ഹൃദ്ധിസ്ഥമാക്കുക ദജ്ജാലിനെ കണ്ടുമുട്ടിയാല്‍ അവന്‍റെ മുഖത്തു നോക്കി ഈ പത്തു ആയത്തുകള്‍ ഒതിയാല്‍ അതവനു സംരക്ഷണം നല്‍കും.

3. ദജ്ജാല്‍ വന്നാല്‍ അവനെ കാണാതിരിക്കുക. അവനെ കുറിച്ച് കേട്ടാല്‍ അവനില്‍ നിന്ന് മാറി നില്‍ക്കുക. കാരണം ആരെങ്കിലും അവന്‍റെ അടുത്തു പോയാല്‍ അവന്‍റെ അത്ഭുതം കണ്ടു അവനെ പിന്‍പറ്റാന്‍ സാദ്ധ്യതയുണ്ട്.

4. മക്കയിലോ മദീനയിലോ പോയി താമസിക്കുക. യഥാര്‍ത്ഥ വിശ്വാസികളായി കൊണ്ട് അവിടെ താമസിക്കുന്നവര്‍ക്കെ രക്ഷ ലഭിക്കുകയുള്ളൂ.

ദാജാലിനെ കുറിച്ചുള്ള ഈ വസ്തുതകള്‍ മനസ്സിലാക്കി ക്കൊണ്ടായിരിക്കണം നാം തശഹ്ഹുദില്‍ അവനില്‍ നിന്ന് അല്ലാഹുവോട് രക്ഷ തേടുന്നത്. അല്ലാഹു അനുഗ്രഹിക്കട്ടെ.