തിരുനബി (സ) യുടെ മൊഴിമുത്തുകൾ

*════❁✿☘﷽☘✿❁════*

*തിരുനബി (സ) യുടെ മൊഴിമുത്തുകൾ*

👉🏻 നബി (സ) പറഞ്ഞു: ഒരു മനുഷ്യന്റെ മതം അവന്റെ ധിഷണയാകുന്നു മതമില്ലാത്തവന് ധിഷണയില്ല (അബൂനുഐം)

👉🏻 നബി (സ) പറഞ്ഞു: തലപ്പാവണിഞ്ഞുള്ള രണ്ട് റക്അത്ത് അത് കൂടാതെയുള്ള എഴുപത് റക്അത്തിനേക്കാൾ ശ്രേഷ്ഠമാകുന്നു (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: മതവിദ്യ തടയൽ അനുവദനീയമല്ല (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: മതവിദ്യ എന്റെയും എന്റെ പൂർവ്വ പ്രവാചകരുടെയും അനന്തര സ്വത്താകുന്നു (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: ഏകാന്തത രക്ഷയാകുന്നു (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: ഫാതിഹ സർവ്വ രോഗങ്ങൾക്കും ശമനമാണ് (ബൈഹഖി)

👉🏻 നബി (സ) പറഞ്ഞു: പരദൂഷണം കൊലയേക്കാൾ കഠിനമാണ് (ബൈഹഖി)

👉🏻 നബി (സ) പറഞ്ഞു: ചെറുപ്പത്തിലെ വിദ്യ (സമ്പാദനം) കല്ലിൽ ചിത്രം കൊത്തിയതിന് സമാനമാണ് (ബൈഹഖി)

👉🏻 നബി (സ) പറഞ്ഞു: തന്റെ നാഥനും മാതാപിതാക്കൾക്കും വിധേയനാവുന്ന അടിമ സ്വർഗീയാരാമത്തിലെ ഉന്നതിയിലായിരിക്കും (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: മാനവഹൃദയം കുരുവിയെപോലെ ദിവസത്തെ ഏഴു പ്രാവശ്യം മറിയും (ബൈഹഖി)

👉🏻 നബി (സ) പറഞ്ഞു: ലജ്ജക്കുറവ് കൃതഘ്നതയാകുന്നു (ഇബ്നു അസാക്കിർ) 

👉🏻 നബി (സ) പറഞ്ഞു: സ്വയം ഉരുകി മറ്റുള്ളവർക്ക് പ്രഭചൊരിയുന്ന ദീപം പോലെയാണ് (അറിവനുസരിച്ച്) പ്രവർത്തിക്കാത്ത പണ്ഡിതൻ (ദൈലമി)

👉🏻 നബി (സ) പറഞ്ഞു: മതപണ്ഡിതനും മതവിദ്യയും സൽക്കർമ്മവും സ്വർഗ്ഗത്തിലാണ് (ദൈലമി)

✍🏻അലി അഷ്ക്കർ 

🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃