തിരുനബി വചനം
*☘തിരുനബി വചനം ☘*
ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ കളവ് നടത്തിയ മഗ്‌സൂം ഗോത്രക്കാരിയുടെ കാര്യത്തിൽ ഖുറൈശികൾ വിഷമിച്ചു. അവർ പറഞ്ഞു ഇവളെക്കുറിച്ച് പ്രവാചകൻ ﷺ യോട് സംസാരിക്കാൻ കഴിവുള്ളവൻ ആരാണ്..? അവർ പറഞ്ഞു. നബിﷺയുടെ ഇഷ്ടതോഴൻ ഉസാമത്തിനല്ലാതെ ആർക്കാണതിന് ധൈര്യം വരിക. ഉസാമത്ത് അതിനെക്കുറിച്ച് നബിﷺയോട് സംസാരിച്ചു. നബി ﷺ ചോദിച്ചു: അല്ലാഹുﷻവിന്റെ ശിക്ഷാനടപടികളിൽപ്പെട്ട ഒന്നിലാണോ നീ ശുപാർശക്ക് വന്നിരിക്കുന്നത്..? അനന്തരം നബി ﷺ എഴുന്നേറ്റു നിന്നു പ്രസംഗിച്ചു. നിങ്ങളുടെ പൂർവ്വീകരെ നശിപ്പിച്ചത്, അവരിലെ നേതാക്കൾ കളവ് ചെയ്താൽ ശിക്ഷാനടപടി കൈകൊള്ളാതെ ഉപേക്ഷിക്കുകയും ദുർബലർ കളവ് ചെയ്താൽ ശിക്ഷിക്കുകയും ചെയ്തിരുന്നതാണ്. അല്ലാഹുവാണേ. മുഹമ്മദി(ﷺ)ന്റെ മകൾ ഫാത്തിമ കളവ് നടത്തിയാലും അവളുടെ കൈ ഞാൻ മുറിക്കുക തന്നെ ചെയ്യും.
حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، عَنِ ابْنِ شِهَابٍ، عَنْ عُرْوَةَ، عَنْ عَائِشَةَ ـ رضى الله عنها أَنَّ قُرَيْشًا، أَهَمَّهُمْ شَأْنُ الْمَرْأَةِ الْمَخْزُومِيَّةِ الَّتِي سَرَقَتْ، فَقَالَ وَمَنْ يُكَلِّمُ فِيهَا رَسُولَ اللَّهِ صلى الله عليه وسلم فَقَالُوا وَمَنْ يَجْتَرِئُ عَلَيْهِ إِلاَّ أُسَامَةُ بْنُ زَيْدٍ، حِبُّ رَسُولِ اللَّهِ صلى الله عليه وسلم، فَكَلَّمَهُ أُسَامَةُ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ ". ثُمَّ قَامَ فَاخْتَطَبَ، ثُمَّ قَالَ " إِنَّمَا أَهْلَكَ الَّذِينَ قَبْلَكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ، وَايْمُ اللَّهِ، لَوْ أَنَّ فَاطِمَةَ ابْنَةَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا
*☘ബുഖാരി: 3475,മുസ്‌ലിം: 1688☘*
Post a Comment