♥ആദ്യബാങ്ക്♥. ✍️മദീനയാണെന്റെ സ്വപ്നം
*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥ആദ്യബാങ്ക്♥*
🌹♥🌹♥🌹♥♥🌹
*അങ്ങിനെ ഹിജ്റ പോയവർ കുറച്ച് കുറച്ച് ആളുകൾ ആയി മദീനയിലേക്ക് വന്നു തുടങ്ങി. മദീനയിലെ സ്ഥിതിഗതികൾ ഏറെകുറെ നബി(ﷺ) തങ്ങൾക്കും സ്വഹാബാക്കൾക്കും അനുകൂലമായി വന്നു. കുറെ നാളുകൾക്ക് ശേഷം നബി(ﷺ)യും മദീനയിലേക്ക് വന്നു. മദീനയിൽ ഐക്യത്തിന്റെ സാഹോദര്യത്തിന്റെ നാളുകൾ ആഗതമായി.🌹🌹🌹😊*
*തിരുനബി(ﷺ)യും സ്വഹാ ബത്തും ജമാത്തത്തായി നിസ്ക്കരിക്കാൻ തുടങ്ങി. തങ്ങളുടെ പുണ്യ നേതാവിന്റെ കീഴിൽ അണിയായി നിസ്ക്കരിക്കാനുള്ള ഭാഗ്യം. ഇതിൽപരം തങ്ങൾക്കിനി എന്ത് വേണം അവർ മനസ്സാ അല്ലാഹുവിനെ സ്തുതിച്ചു.☺☺🌹🌹*
*എന്നാൽ ഓരോരുത്തരും അവരുടെ തൊഴിലിന് വേണ്ടി പുറത്തേക്ക് പോവുമ്പോൾ പലർക്കും ജമാഅത്ത് നഷ്ടമാവാൻ തുടങ്ങി. ചിലർ പള്ളിയിൽ വന്നാൽ ജമാ അത്ത് കഴിഞ്ഞിട്ടുണ്ടാവും. ചിലർ അറിഞ്ഞ് ട്ടുണ്ടാവില്ല, ചിലർ വളരെ നേരത്തെ എത്തിയിട്ടുണ്ടാവും. നബി(ﷺ)യെ പിന്തുടരാതെ ഉള്ള നിസ്ക്കാരം അവർക്കത് ആലോചിക്കാൻ വയ്യാതെ ആയി. ഇതിന് ഒരു പരിഹാരം കാരണം. നബി (ﷺ) യുടെ നേത്യത്തിൽ സ്വഹാബികൾ യോഗം ചേർന്നു ജനങ്ങളെ നിസ്ക്കാര സമയം അറിയിക്കാൻ ഒരു മാർഗം വേണം .പലരും പല അഭിപ്രായങ്ങൾ പറഞ്ഞു.🌹🌹*
*നമസ്കാര സമയമായാൽ നമുക്കൊരു കൊടി ഉയർത്താം. അല്ലെങ്കിൽ തീപ്പന്തം ഉയർത്തിക്കാട്ടാം".☺☺*
*"രണ്ടും പ്രാവർത്തികമല്ല. അത് കാണുന്നവർ മാത്രമേ അറിയൂ. മാത്രമല്ല .തീപ്പന്തം തീയാരാധകരുടെ പ്രതീകമാണ്. നമുക്കത് വേണ്ടേ വേണ്ട."☺☺*
*എന്നാൽ നമുക്ക് കുഴലൂതി അറിയിച്ചാലോ, ഒരാൾചോദിച്ചു. അത് ജൂതൻമാരുടെ ആചാരമാണ് അതും നമുക്ക് വേണ്ട തിരുനബി (ﷺ)പറഞ്ഞു.😊😊*
*എന്നാൽ ചെണ്ട മുട്ടി അറിയിച്ചാലോ" കൂട്ടത്തിൽ ചിലർ ചോദിച്ചു.*
*കൂട്ടത്തിൽ നല്ലതെന്ന് തോന്നിയ ചെണ്ട മുട്ടലിന് തീരുമാനമായി.🌹🌹*
*അത്യപ്തിയോടെയാണെങ്കിലും മുന്നിൽ മറ്റുവഴികൾ ഇല്ലാത്തത് കൊണ്ടും, സ്വഹാബാക്കളുടെ ജമാഅത്ത് നഷ്ടമാവുന്ന തിലുള്ള സങ്കടം കൊണ്ട് നബി(ﷺ) അതിന് സമ്മതം മൂളി.☺☺🌹*
*പിറ്റേന്ന് പ്രഭാതത്തിൽ അബ്ദുല്ലാഹിബ്നു സൈദ് رضي الله عنه ഓടിക്കിതച്ച് തിരുനബി (ﷺ) സന്നിധിയിലെത്തി.🌹🌹🌹*
*എന്താണ് സൈദ് رضي الله عنه താങ്കൾ ഓടിക്കിതച്ച് എത്തിയത്??*
*നബിയേ(ﷺ) താങ്കളോട് ഒരു കാര്യം പറയാനുണ്ട്. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു ".*
*എന്ത് സ്വപ്നം ????*
*"പച്ച വസ്ത്രം ധരിച്ച ഒരാൾ ഒരു ചെണ്ടയുമായി പോവുന്നത് ഞാൻ കണ്ടു. ഞാൻ അയാളോട് ചെണ്ടവിൽക്കുന്നുണ്ടോ ചോദിച്ചു. അയാൾ എന്തിനാ എന്ന് ചോദിച്ചു?. ഞാൻ പറഞ്ഞു നമസ്ക്കാര സമയം ജനങ്ങളെ അറിയിക്കാം എന്നാ തീരുമാനിച്ചത്.🌹🌹*
*അപ്പോൾ അയാൾ പറഞ്ഞു: ഇതിനേക്കാൾ നല്ലൊരു മാർഗം ഞാൻ നിനക്ക് പറഞ്ഞ് തരട്ടെയോ???*
*എന്താണത് ഞാൻ ചോദിച്ചു .നമസ്ക്കാര സമയമാവുമ്പോൾ*
*'അല്ലാഹു അക്ബർ ................................ ..*
*ലാ ഇലാഹ ഇല്ലല്ലാഹ്................ എന്ന വചനങ്ങൾ ഉരുവിടുക. അതാ ന്ന് കൂടുതൽ നല്ലത്.🌹🌹🌹*
*''ഇതാണ് നബി(ﷺ)യേ ഞാൻ കണ്ട സ്വപ്നം.*
*ഒരു നിമിഷം നബി=ﷺ) ശ്രദ്ധയോടെ കേട്ട് നിന്നു. സൈദിലൂടെ അല്ലാഹു സമൂഹത്തിന് നൽകിയ പുണ്യമാണ് ആവചനങ്ങൾ എന്ന് നബി (ﷺ) തങ്ങൾക്ക് മനസ്സിലായി.*
*നിങ്ങൾ കണ്ടത് സത്യമായ സ്വപനം ആണ്. നബി(ﷺ) പറഞ്ഞു. ബാങ്കിന്റെ വചനങ്ങൾ അല്ലാഹു പറഞ്ഞ് തന്നതാണ്. നിങ്ങൾ ആ വചനങ്ങൾ ബിലാൽ (റ)വിന്റെ ചെവിയിൽ പറഞ്ഞ് കൊടുക്കുക. കാരണം ബിലാൽ (റ) ശബ്ദം മധുര മുള്ളതാണ്.🌹🌹🌹*
*അങ്ങിനെ ബിലാൽ (റ) ബാങ്ക് പഠിച്ചു.അടുത്ത നിസ്ക്കാര സമയത്ത് ബിലാൽ (റ) ബാങ്ക് കൊടുത്തു.🌹🌹🌹*
*അന്ന് മുതൽ ബാങ്ക് വിളിക്കൽ തുടങ്ങി🌹🌹*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
Post a Comment