☘️ റമളാനിൽ ലഭിക്കുന്ന അഞ്ച് അനുഗ്രഹങ്ങൾ ☘️

*☘️ റമളാനിൽ ലഭിക്കുന്ന അഞ്ച് അനുഗ്രഹങ്ങൾ ☘️*


ﻋَﻦ ﺟَﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺭَﺿِﻲ اﻟﻠﻪ ﻋَﻨْﻬُﻤَﺎ ﺃَﻥ ﺭَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻗَﺎﻝَ ﺃَﻋْﻄَﻴْﺖ ﺃﻣﺘِﻲ ﻓِﻲ ﺷﻬﺮ ﺭَﻣَﻀَﺎﻥ ﺧﻤْﺴﺎ ﻟﻢ ﻳُﻌْﻄﻬﻦَّ ﻧَﺒِﻲ ﻗﺒﻠﻲ ﺃﻣﺎ ﻭَاﺣِﺪَﺓ ﻓَﺈِﻧَّﻪُ ﺇِﺫا ﻛَﺎﻥَ ﺃﻭﻝ ﻟَﻴْﻠَﺔ ﻣﻦ ﺷﻬﺮ ﺭَﻣَﻀَﺎﻥ ﻧﻈﺮ اﻟﻠﻪ ﻋﺰ ﻭَﺟﻞ ﺇِﻟَﻴْﻬِﻢ ﻭَﻣﻦ ﻧﻈﺮ اﻟﻠﻪ ﺇِﻟَﻴْﻪِ ﻟﻢ ﻳﻌﺬﺑﻪ ﺃﺑﺪا ﻭَﺃﻣﺎ اﻟﺜَّﺎﻧِﻴَﺔ ﻓَﺈِﻥ ﺧﻠﻮﻑ ﺃَﻓْﻮَاﻫﻬﻢ ﺣِﻴﻦ ﻳﻤﺴﻮﻥ ﺃﻃﻴﺐ ﻋِﻨْﺪ اﻟﻠﻪ ﻣﻦ ﺭﻳﺢ اﻟْﻤﺴﻚ ﻭَﺃﻣﺎ اﻟﺜَّﺎﻟِﺜَﺔ ﻓَﺈِﻥ اﻟْﻤَﻼَﺋِﻜَﺔ ﺗﺴﺘﻐﻔﺮ ﻟَﻬُﻢ ﻓِﻲ ﻛﻞ ﻳَﻮْﻡ ﻭَﻟَﻴْﻠَﺔ ﻭَﺃﻣﺎ اﻟﺮَّاﺑِﻌَﺔ ﻓَﺈِﻥ اﻟﻠﻪ ﻋﺰ ﻭَﺟﻞ ﻳَﺄْﻣﺮ ﺟﻨﺘﻪ ﻓَﻴَﻘُﻮﻝ ﻟَﻬَﺎ اﺳﺘﻌﺪﻱ ﻭﺗﺰﻳﻨﻲ ﻟﻌﺒﺎﺩﻱ ﺃﻭﺷﻚ ﺃَﻥ ﻳﺴﺘﺮﻳﺤﻮا ﻣﻦ ﺗَﻌﺐ اﻟﺪُّﻧْﻴَﺎ ﺇِﻟَﻰ ﺩَاﺭﻱ ﻭﻛﺮاﻣﺘﻲ ﻭَﺃﻣﺎ اﻟْﺨَﺎﻣِﺴَﺔ ﻓَﺈِﻧَّﻪُ ﺇِﺫا ﻛَﺎﻥَ ﺁﺧﺮ ﻟَﻴْﻠَﺔ ﻏﻔﺮ اﻟﻠﻪ ﻟَﻬُﻢ ﺟَﻤِﻴﻌًﺎ ﻓَﻘَﺎﻝَ ﺭﺟﻞ ﻣﻦ اﻟْﻘَﻮْﻡ ﺃَﻫِﻲ ﻟَﻴْﻠَﺔ اﻟْﻘﺪﺭ ﻓَﻘَﺎﻝَ ﻻَ ﺃﻟﻢ ﺗَﺮَ ﺇِﻟَﻰ اﻟْﻌﻤَّﺎﻝ ﻳﻌْﻤﻠُﻮﻥَ ﻓَﺈِﺫا ﻓﺮﻏﻮا ﻣﻦ ﺃَﻋْﻤَﺎﻟﻬﻢ ﻭﻓﻮا ﺃُﺟُﻮﺭﻫﻢ ﺭَﻭَاﻩُ اﻟْﺒَﻴْﻬَﻘِﻲّ ﻭَﺇِﺳْﻨَﺎﺩﻩ ﻣﻘﺎﺭﺏ ﺃﺻﻠﺢ ﻣِﻤَّﺎ ﻗﺒﻠﻪ


☘️☘️☘️☘️☘️☘️☘️☘️

ജാബിർ (റ) അറിയിക്കുന്നു: മുത്തുനബി ﷺ പ്രഖ്യാപിച്ചു: പൂര്‍വ്വ സമുദായങ്ങള്‍ക്കൊന്നും നല്‍കപ്പെടാത്ത അഞ്ചു കാര്യങ്ങളാല്‍ റമളാന്‍ മാസത്തില്‍ അല്ലാഹു ﷻ എന്റെ ജനതയെ ധന്യമാക്കിയിരിക്കുന്നു.

*1)* റമളാന്‍ മാസത്തിലെ ആദ്യരാവ് സമാഗതമായാൽ അല്ലാഹു ﷻ തന്റെ സൃഷ്ടികളിലേക്ക് (കാരുണ്യത്തിന്റെ) തിരുനോട്ടം നടത്തുന്നതാണ്. ഇങ്ങനെ ഏതെങ്കിലും ദാസനെ അല്ലാഹു ﷻ പരിഗണിച്ചുകഴിഞ്ഞാല്‍ പിന്നീടവന്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടുന്നതല്ല.

*2)* പ്രദോഷമാകുമ്പോൾ 
നോമ്പുകാരന്റെ വായിൽ നിന്നും വരുന്ന വാസന അല്ലാഹുﷻവിന്റെ പരിഗണനയില്‍ കസ്തൂരിയെ വെല്ലുന്ന സുഗന്ധമാകുന്നു.

*3)* മാലാഖമാർ വിശ്വാസികള്‍ക്കുവേണ്ടി റമളാനിലെ ഓരോ ദിവസവും ഇസ്തിഗ്ഫാർ നടത്തുന്നതാണ്.

*4)* അല്ലാഹു ﷻ സ്വർഗ്ഗത്തിനോട് കൽപ്പിക്കും: സ്വർഗമെ! എന്റെ അടിമകൾക്ക് വേണ്ടി നീ തയ്യാറാവുകയും ഭംഗിയാവുകയും ചെയ്യുക. അവർ (നോമ്പെടുത്തവർ) ദുനിയാവിലെ പ്രയാസം സഹിച്ച് (നോമ്പെടുത്ത്) എന്റെ വീട്ടിലേക്ക് വിശ്രമിക്കാൻ വരുന്നവരാണ്.

*5)* റമളാനിലെ അവസാനരാവ് എത്തിയാൽ അവര്‍ക്ക് അല്ലാഹു ﷻ പൊറുത്തുകൊടുക്കുന്നതാണ്.
തിരുഹബീബിനോട് (ﷺ) ചോദിക്കപ്പെട്ടു: റസൂലേ (ﷺ), ആ രാവാണോ ലൈലതുല്‍ഖദ്ര്‍..? അവിടുന്ന് (ﷺ) പ്രതിവചിച്ചു. 
നിങ്ങൾ ജോലിയെടുക്കുന്ന ആളുകളെ കാണുന്നില്ലേ..! അവർ ജോലി പൂർത്തിയാക്കി കഴിഞ്ഞാൽ അവർക്ക് പ്രതിഫലം പൂർത്തിയാക്കി കൊടുക്കും.(അത് പോലെ നോമ്പ് മുഴുവനും എടുത്തു കഴിഞ്ഞാൽ അവൻക്കുള്ള പ്രതിഫലവും പൂർത്തിയാക്കി കൊടുക്കുന്നതാണ്)