തിരുനബി (സ) യുടെ മൊഴിമുത്തുകൾ
*മൊഴി മുത്തുകൾ*
*════❁✿☘﷽☘✿❁════*
*തിരുനബി (സ) യുടെ മൊഴിമുത്തുകൾ*
👉🏻 നബി (സ) പറഞ്ഞു: നാലുകാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ അവന്റെ കാൽ ഒരടി മുമ്പോട്ടു പോകില്ല തന്റെ ആയുഷ്കാലം എന്തിൽ വിനിയോഗിച്ചു തന്റെ യുവത്വം എന്നിൽ കഴിച്ചുകൂട്ടി സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു; ഏത് മാർഗത്തിൽ ചെലവഴിച്ചു തന്റെ വിജ്ഞാനം കൊണ്ട് എന്തു പ്രവർത്തിച്ചു (ത്വബ്റാനി)
👉🏻 നബി (സ) പറഞ്ഞു: എന്നെക്കുറിച്ചാരെങ്കിലും കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ ഉറപ്പാക്കിക്കൊള്ളട്ടെ (ബുഖാരി, മുസ്ലിം )
👉🏻 നബി (സ) പറഞ്ഞു: പൂർവ്വകാല പ്രവാചകന്മാരുടെ ചര്യ അഞ്ചാകുന്നു ചേലകർമ്മം, നഖം മുറിക്കൽ, മീശവെട്ടൽ, കക്ഷം വടിക്കൽ, ഗുഹ്യരോമങ്ങൾ നീക്കം ചെയ്യൽ (ബുഖാരി)
👉🏻 നബി (സ) പറഞ്ഞു: നന്നായി ഇബാദത്ത് ചെയ്തിരുന്ന ഒരാൾ രോഗിയായി മുമ്പത്തേപ്പോലെ ചെയ്യാൻ കഴിയാതെ വന്നാൽ മുമ്പു ചെയ്തിരുന്നത് പോലെ നന്മകൾ അവന്റെ പേരിൽ എഴുതി വെക്കാൻ അല്ലാഹു മലക്കുകളോട് ആജ്ഞാപിക്കുന്നതാണ് (അഹ്മദ്)
👉🏻 നബി (സ) പറഞ്ഞു: മുഖങ്ങൾ കറുക്കുന്ന ദിവസം വിപത്തുകൾ മുഖത്തെ വെളുപ്പിക്കുന്നതാണ് (ത്വബ്റാനി)
👉🏻 നബി (സ) പറഞ്ഞു: ക്ഷമയേക്കാൾ ഉത്തമവും വിശാലമായ മറ്റൊരു ധർമ്മവും അല്ലാഹു ആർക്കും നൽകിയിട്ടില്ല (ബുഖാരി, മുസ്ലിം)
👉🏻 നബി (സ) പറഞ്ഞു: ക്ഷമ പ്രകാശമാകുന്നു (മുസ്ലിം)
👉🏻 നബി (സ) പറഞ്ഞു: നിങ്ങൾ മീശവെട്ടുകയും താടി വളർത്തുകയും ചെയ്യുക ജൂതന്മാരോടും ക്രിസ്ത്യാനികളോടും സദൃശമാകരുത് (അഹ്മദ്)
✍🏻അലി അഷ്ക്കർ
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
*
Post a Comment