🌙വിശുദ്ധ റമളാൻ



_*🌴AL MADINA🌴* 
 
    . *🧎‍♂നിസ്കാരത്തിന്റെ മസ്അലകൾ*

 *════❁✿☘﷽☘✿❁════*

    . *വിഷയം*

      . *🌙വിശുദ്ധ റമളാൻ* 

     . *ഭാഗം- 5*
    
     _*بسم الله الرحمن الرحيم*_ 
_*الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.*_

       _ഏകദേശം *130 കി മീ* ദൂരത്തേക്ക്‌ ( *82 കി മീ* ഉണ്ടായാലും മതി എന്ന് അഭിപ്രായമുണ്ട്‌) ഹലാലായ യാത്ര നടത്തുന്ന ആർക്കും *നോമ്പ്‌* ഉപേക്ഷിക്കാവുന്നതാണ്. പക്ഷെ ഇവിടെയും *നോമ്പ്‌* തുടരുന്നതാണ് നല്ലത്‌. ഭ്രാന്തനു *നോമ്പ്‌* നിർബന്ധമില്ല. ദിവസം മുഴുവൻ മസ്തായവന്റെയും ബോധക്കേടായവന്റെയും *നോമ്പ്‌* സാധുവാകുന്നതല്ല. പകലിൽ ഏതെങ്കിലും ഒരു നിമിഷം ബോധം തെളിഞ്ഞാൽ *നോമ്പ്‌* സാധുവാകും._

        _ആർത്തവ, പ്രസവ രക്തമുള്ള സമയത്ത്‌ *നോമ്പ്‌* നിർബന്ധമില്ല നോൽക്കൽ ഹറാമാണ്. രക്തം പുറപ്പെട്ടത്‌ നോമ്പുള്ളപ്പോഴാണെങ്കിൽ ആ *നോമ്പ്‌* ബാത്വിലാകും പ്രഭാതത്തിനു മുമ്പ്‌ രക്തസ്രാവം നിന്നാൽ ഉടനെ *നോമ്പ്‌* അനുഷ്ടിക്കണം. കുളി പ്രഭാതശേഷമായാലും മതി. രാത്രി സംയോഗത്തിലേർപ്പെട്ട്‌ പ്രഭാതം വരെ കുളിക്കാതിരിക്കുന്നത്‌ നോമ്പിനു തടസ്സമല്ല. *സുബ്‌ഹി* നിസ്ക്കാരത്തിനു ഏതായാലും കുളി നിർബന്ധമാണല്ലോ!. കുട്ടിക്ക്‌ *നോമ്പ്‌* നിർബന്ധമില്ലെങ്കിലും *ഏഴ്‌* വയസ്സായായാൽ നോൽക്കാൻ കഴിയുമെങ്കിൽ *നോമ്പ്‌* എടുക്കാൻ കൽപ്പിക്കൽ രക്ഷിതാക്കൾക്ക്‌ കടമയാണ്. *പത്ത്‌* വയസ്സായിട്ടും നോൽക്കുന്നില്ലെങ്കിൽ അടിക്കുകയും വേണം ചെറുപ്പത്തിൽ തന്നെ *കാൽ നോമ്പ്‌, അര നോമ്പ്‌* ഇങ്ങനെ എടുത്ത്‌ ശീലിപ്പിക്കണം പ്രായപൂർത്തിയാവുമ്പോൾ അത്‌ ചെയ്യാൻ പ്രചോദനമാവും വിധം നേരത്തെ തന്നെ പരിശീലിപ്പിക്കലാണിതു കൊണ്ടുള്ള ഉദ്ദേശ്യം മറിച്ച്‌ ശിക്ഷാനടപടിയല്ല അത്‌ കൊണ്ട്‌ തന്നെ പ്രായ പൂർത്തിയാവുന്നതിന്റെ മുമ്പ്‌ *നോമ്പ്‌* ഉപേക്ഷിച്ചതിന്റെ പേരിൽ കുട്ടി കുറ്റക്കാരനാവുന്നതല്ല ശാസിക്കാത്തതിന്റെ പേരിൽ രക്ഷിതാവാണ് ശിക്ഷക്കർഹനാവുന്നത്‌ അപ്പോൾ കുട്ടിക്ക്‌ നിർബന്ധമില്ലെങ്കിലും രക്ഷിതാവിനു കൽപ്പിക്കൽ നിർബന്ധമാണെന്ന് മനസിലായല്ലോ._

       _നോമ്പെടുക്കാൻ കഴിയാത്ത വാർദ്ധക്യം,സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയുള്ളവർക്ക്‌ *നോമ്പ്‌* നിർബന്ധമില്ല അവർ ഓരോ *നോമ്പിനും* പകരം *ഒരു മുദ്ദ്‌* വീതം *(650 ഗ്രാം.800മി.ലി)* ഭക്ഷ്യധാന്യം ദരിദ്രർക്ക്‌ നൽകേണ്ടതാണ് ഇവർ ഓരോദിവസവും അന്നത്തെ *മുദ്ദ്‌* നൽകലാണുത്തമം ഗർഭിണിക്കും മുലയൂട്ടുന്നവർക്കും സ്വന്തം ശരീരത്തിനോ കുട്ടിക്കോ രണ്ടിനും കൂടിയോ അസഹ്യമായ ബുദ്ധിമുട്ടുണ്ടാകുമെന്ന് ബോദ്ധ്യപ്പെട്ടാൽ *നോമ്പ്‌* ഉപേക്ഷിക്കാം പിന്നീട്‌ ഖളാ അ വീട്ടണം. കുട്ടിയുടെ കാര്യം പരിഗണിച്ച്‌ മാത്രമാണ് *നോമ്പ്‌* ഉപേക്ഷിച്ചതെങ്കിൽ *ഖളാഅ്* വീട്ടുന്നതിനു പുറമെ ഓരോ *നോമ്പിനും* ഓരോ *മുദ്ദും* നൽകണം_

     _അള്ളാഹു വിശുദ്ധ റമളാനിനെ ഗുണമായി സാക്ഷി പറയുന്നവരിൽ നാമേവരേയും മാതാപിതാക്കളെയും കുടുംബത്തേയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. അള്ളാഹു നമുക്കൊക്കെ ഈമാന്‍ നല്‍കി_ _അനുഗ്രഹിക്കു മാറാകട്ടേ..._
  *_اَمِين يَا رَبَّ الْعَالَمِيْن.._*

_*'' اَللَّهُمَّ بٰارِكْ لَنَا فِي شَعْبَانَ وَبَلِّغْنَا رَمَضٰانَ وَوَفِّقْنَا فِيهِ لِلصِّيٰامِ وَالْقِيٰامِ وَتِلاٰوَةِ الْقُرْآنِ يٰا ذَا الْجَلاٰلِ وَالْإِكْرٰامَْ''*_
   
_*وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين*_
.
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
*AL MADINA ISLAMIC *