♥റമളാനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന നാം ഓരോരുത്തരും താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് വിലയിരുത്തുക. ♥

*✍മദീനയാണെന്റെ സ്വപ്നം*
------------------------
*♥റമളാനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന നാം ഓരോരുത്തരും താഴെ പറയുന്ന കാര്യങ്ങൾ ഒന്ന് വിലയിരുത്തുക. ♥*

*കലര്‍പ്പില്ലാത്ത മനസ്സുമായി റമളാനെ സ്വീകരിക്കുക☺*

*മാനസിക ശുദ്ധി ഏതൊരു പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനമാണല്ലോ. അതിനു പാപങ്ങളില്‍ നിന്ന് മോചനം നേടണം. ആത്മാര്‍ത്ഥമായ തൗബയിലൂടെ പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. നിര്‍ബന്ധ നിസ്കാരങ്ങള്‍ കഴിവതും ജമാഅത്തായി നിസ്കരിക്കുകയും റവാത്തിബ്‌ സുന്നത്തുകളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുക.*

*കുടുംബ ബന്ധം പുലര്‍ത്തുക☺*

*ഓരോ വെള്ളിയാഴ്ച രാവിലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുﷻവിന്റെ സന്നിധിയിലേക്ക്‌ ഉയര്‍ത്തപ്പെടുമ്പോള്‍ കുടുംബ ബന്ധം മുറിച്ചവന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയില്ലെന്നു പ്രവാചകര്‍ ﷺ അരുളിയത് ഓര്‍ക്കുക. പോയി കാണേണ്ടവരെ പോയിക്കാണുകയും അല്ലാത്തവരുമായി ഫോണിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും ബന്ധം പുലര്‍ത്തുകയും ചെയ്യുക.* *മതാപിതാക്കളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. അല്ലെങ്കില്‍ നമ്മുടെ റമളാന്‍ വൃഥാവിലാവും.*

*പിണക്കങ്ങള്‍ അവസാനിപ്പിക്കുക☺*

*കൂട്ടുകാര്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നാം ഇടപെടുന്ന ആളുകളുമായി പിണക്കങ്ങള്‍ ഉണ്ടെങ്കില്‍ അതവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുക. ഒരു മുസ്‌ലിം തന്റെ സഹോദരനുമായി മൂന്നു ദിവസത്തിലധികം പിണങ്ങികഴിയരുതെന്നു നബിﷺയുടെ താക്കീത്‌ നാം മറക്കരുത്. മനസ്സില്‍ ആരോടും പകയോ അസൂയയോയില്ലാത്ത സത്യം മാത്രം പറയുന്നവനാണ് ഏറ്റവും നല്ല മനുഷ്യനെന്ന് തിരുവരുള്‍ (ﷺ). അതുകൊണ്ട് അത്തരം പക മനസ്സില്‍ നിന്ന് ഒഴിവാക്കുക.*

 *സമയ ക്രമീകരണം.☺*

*റമളാന് വേണ്ടി സമയക്രമീകരണം ഇപ്പോഴേ ആരംഭിക്കുക. ചാറ്റ് റൂമുകളിലും ടി.വിക്ക് മുന്നിലും മൊബൈല്‍ ഗെയിമുകളിലും, സോഷ്യൽ മീഡിയകളിലും അനാവശ്യമായി സമയം ചെലവാക്കരുത്. നെറ്റ് ഉപയോഗം അനുവദനീയവും അത്യാവശ്യവുമായ കാര്യങ്ങളില്‍ ഒതുക്കുക, (ഉദാ: ഇസ്‌ലാമിക സൈറ്റുകള്‍) റമളാനുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ / ലേഖനങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുക. സമയ വിനിയോഗത്തിനു ചാര്‍ട്ട് തയ്യാറാക്കുന്നത് ഉപകരിക്കും.*

 *നോമ്പ് ഖളാഅ്‌ വീട്ടാനുള്ളവര്‍ അത് പെട്ടെന്ന് പൂര്‍ത്തിയാക്കുക☺*

*പ്രത്യേകിച്ചും സ്ത്രീകള്‍. അല്ലാത്തവര്‍ സുന്നത്തായി നോമ്പ് നോല്‍ക്കുക. തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ബറാഅത്ത് രാവുള്‍പ്പെടെ ശഅബാന്‍ 13,14,15 ദിവസങ്ങളിലെ നോമ്പുകളും അനുഷ്ഠിക്കുക. റമളാന്‍ കഴിഞ്ഞാല്‍ നബിﷺ ഏറ്റവും കൂടുതല്‍ നോമ്പ് നോറ്റിരുന്നത് ശഅബാനിലായിരുന്നു. സുന്നത്ത്‌ നോമ്പ് പതിവില്ലാത്തവര്‍ക്കു ശഅബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ്‌ വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം.*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*