❤️ യാ റസൂലല്ലാഹ് (ﷺ)


യാ റസൂലല്ലാഹ് (ﷺ
)

അവിടുന്നു(ﷺ) ജനിച്ച നാടേതാണെന്ന് ചോദിച്ചാൽ അതു മക്കയാണോ മദീനയാണോ എന്ന് സംശയിച്ചു പോയിരുന്ന ആളായിരുന്നു ഞാൻ.അല്ലാഹുവിന്റെ മഹത്തായ തൗഫീഖ് ലഭിച്ചതിനാലാകാം. ഇന്ന് ഞാൻ അങ്ങയെ കുറിച്ച് അറിഞ്ഞു. വായിച്ചു. കേട്ടു. പഠിച്ചു. സിനിമ തിയേറ്ററുകളിൽ അടക്കം കറങ്ങി നടന്ന ഈ കൊടും പാപിയെ അവിടുന്ന് മദ്ഹിന്റെ വേദികളിൽ എത്തിച്ചു. സിനിമയും സിനിമ നടന്മാരും നടിമാരും മാത്രമുള്ള ഈ ഹൃദയത്തിൽ അവിടുത്തോടുള്ള സ്നേഹം കടന്നു കൂടിയതിൽ പിന്നെ എനിക്ക് അവരോടെല്ലാം വെറുപ്പായി. മുബൈൽ ഫോണുമെടുത്തു പുതിയ പുതിയ സിനിമകൾ കിട്ടാനായി കൂട്ടുകാരുടെ അടുക്കലേക്ക് നടന്നിരുന്ന ഞാനിന്ന് സിനിമ എന്ന് കേൾക്കുന്നത് തന്നെ വെറുക്കാൻ തുടങ്ങി. അന്യ പെണ്ണിനെ കണ്ടാൽ പിന്നെ തങ്ങളെ(ﷺ) കാണാൻ പറ്റുമോന്ന് ഇന്റെ ഉസ്താദ് ചോദിച്ചതിൽ പിന്നെ ഞാൻ ഒരു പെണ്ണിന്റെയും മുഖത്തു നോക്കിയില്ല.സിനിമ കണ്ടു ഹറാം കണ്ടു കണ്ണ് കേടുവരുത്തിയാൽ റസൂലുള്ളാനെ കാണാൻ പറ്റൂലാന്ന് നഈമി ഉസ്താദ് പറഞ്ഞതിൽ പിന്നെ ഞാൻ കോമഡികൾ അടക്കം എല്ലാം ഉപേക്ഷിച്ചു. ഖൽബ് കേടു വന്നാൽ അതിലേക്ക് മഹബ്ബത്ത് കടക്കൂലാന്ന് കേട്ടപ്പോൾ പിന്നെ ഖൽബിൽ നിന്ന് അഹങ്കാരം, ദേഷ്യം, അസൂയ, പക,അഹംഭാവം ഇങ്ങനെ തുടങ്ങി ഓരോന്നും എടുത്ത് ഒഴിവാക്കാൻ തുടങ്ങി. അവിടുത്തെ കുറിച്ച് ഓരോന്ന് കേട്ടപ്പോഴും ഓരോന്ന് മാറ്റാൻ തുടങ്ങി.അനിയൻമാർ വെറുപ്പിക്കാൻ വന്നപ്പോൾ അവരോടു കയർത്തു സംസാരിച്ച എനിക്ക് മനസ്സിലേക്ക് ഓടി വന്നത് എന്റെ നേതാവ് കുട്ടികളോട് കാരുണ്യം കാണിച്ചവരാണല്ലോ എന്നതാണ്. ചെറിയ കാര്യങ്ങൾക്ക് വരെ ഉമ്മയോട് തർക്കിച്ച ഞാൻ മുത്തു നബി തങ്ങൾക്ക്(ﷺ) ഇഷ്ടമാവില്ല എന്ന് കരുതി അതും ഒഴിവാക്കി. അങ്ങനെ ജീവിതത്തിൽ നിന്ന് ഓരോ മോശ സ്വഭാവങ്ങളും എടുത്ത് ഒഴിവാക്കാൻ ഇന്നും ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് അങ്ങയോടുള്ള സ്നേഹം കൊണ്ടാണ്. എന്നാലും അങ്ങയെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്കറിയില്ല. സ്നേഹിക്കണമെന്ന ഒരാശയെ ഒള്ളൂ. സ്നേഹം ഉണ്ടെന്ന് വാദിക്കാനല്ലാതെ അവിടുത്തെ വേണ്ടവിധം പിൻപറ്റാനോ സ്വലാത്ത് ചൊല്ലാനോ തെറ്റുകളാൽ ഇരുണ്ടു പോയ ഈ ഖല്ബിനും ശരീരത്തിനും കഴിയുന്നില്ല. നബിയെ (ﷺ) ഞാൻ അവിടുത്തെ സൗന്ദര്യം ഒരുപാട് വായിച്ചു. സൂര്യനെയും ചന്ദ്രനെയും വെല്ലുന്ന മുഖകാന്തിയല്ലേ അവിടുത്തേക്ക് 😥. ഓരോ അവയവങ്ങളുടെയും സൗന്ദര്യം നഈമി ഉസ്താദ് പറയുന്നത് ഇങ്ങനെ കേൾക്കുമ്പോൾ ഖൽബ് പിടക്കുകയാണ്. അങ്ങയെ കാണുന്നതിന് മുമ്പ് ഞാനെങ്ങാനും മരിച്ചു പോയാലോ 😭അല്ലാഹ് എനിക്കത് ആലോചിക്കാൻ പോലും വയ്യ.അനസ് ബിൻ മാലിക് തങ്ങളെ പോലെ അവിടുത്തേക്ക് പരിചരണം നൽകാൻ ഈ പാപിക്ക് അവസരം കിട്ടിയില്ല. സഹാബത്തിനു കിട്ടിയത് പോലെ അവിടുത്തെ വുളൂഇന്റെ വെള്ളവും കിട്ടിയില്ല. ഇബ്നു മസ്ഊദ് തങ്ങളെ അവിടുത്തെ ചെരുപ്പ് പോലും ഞങ്ങൾക്ക് കിട്ടിയില്ല. അവിടുത്തെ കാലത്ത് ജീവിക്കാൻ ആയില്ല. തങ്ങളെ (ﷺ), ഈ വിളി അദബ്കേടാകുമോന്ന് അറിയില്ല😭ഇപ്പൊ മരിക്കാനാണ് എന്റെ വിധിയെങ്കിൽ അതിനു മുൻപ് അവിടുത്തെ ഒരു നോക്കെങ്കിലും ഒന്ന് കാണാൻ കഴിയണമെന്ന ഒരു അത്യാഗ്രഹം മാത്രമേ ഈ കുറ്റവാളിക്കൊള്ളൂ. അര മണിക്കൂറോളം ഇരുന്നു ഞാനെഴുതിയ ഈ എഴുത്ത് ഒന്നിനും പറ്റില്ലെന്നറിയാം. മഹാന്മാരെല്ലാം ജീവിതം മുഴുവൻ അവിടുത്തെ മദ്ഹ് എഴുതാൻ വേണ്ടി മാറ്റി വെച്ച അവരാണല്ലോ. അങ്ങനെ നോക്കുമ്പോൾ ഈ പാപിക്കൊന്നുമില്ല. എന്നാലും അവിടുന്ന് കാരുണ്യത്തിന്റെ നേതാവ് ആണല്ലോ. ആ ഒരു പ്രതീക്ഷയോടെ എന്റെ ജീവിതം മുഴുവൻ അവിടേക്ക് സമർപ്പിച്ചുകൊണ്ട് ഞാൻ നിർത്തുന്നു. 


                  ഒരു പാപി 🤲