ഖുർആൻ പറഞ്ഞ കഥ | 📖വിശുദ്ധ ഖുർആനിലെ കഥകൾ



_*🌴AL MADINA🌴
 
    . *ഖുർആൻ പറഞ്ഞ കഥ*

 *════❁✿☘﷽☘✿❁════*

*📖വിശുദ്ധ ഖുർആനിലെ കഥകൾ*

*സഹോദരന്മാർ ഈജിപ്തിൽ*

രാജാവ് ഖുത്ഫാർ കണ്ട സ്വപ്നത്തിന്റെ പൊരുൾ പ്രകടമായി തുടങ്ങിയിരുന്നു രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട് തുടങ്ങി ജനങ്ങൾ ദാരിദ്ര്യത്തിന്റെ രുചി അനുഭവിക്കാൻ തുടങ്ങി രാജാവിന്റെ സ്വപ്നം അതിനു പുതിയ രാജായി അധികാരമേറ്റ യൂസുഫ് നബിയുടെ വ്യാഖ്യാനവും അക്ഷരംപ്രതി പുലർന്നെന്ന് ഈജിപ്തുകാർ വിശ്വസിച്ചുറച്ചു 

ഈജിപ്തിൽ വ്യാപിച്ച വറുതി കാരണം കൊടിയക്ഷാമം അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചു ശാമിലുൾപ്പെട്ട ഫലസ്തീനിലും കൊടും വരൾച്ചയുണ്ടായി മറ്റു രാജ്യങ്ങളിൽ നിന്നും ഭക്ഷണം തേടിവരുന്നവർക്കും ഒരു ഒട്ടകപ്പുറത്ത് വഹിക്കാവുന്നയത്ര ധാന്യങ്ങൾ മിസ്റിലെ പുതിയ രാജാവ് നൽകുന്നുവെന്ന വാർത്ത സഹോദരന്മാരുടെ ചെവിയിലുമെത്തി 

പിതാവ് യഅ്ഖൂബ് നബി (അ) തന്റെ സന്താനങ്ങളെയെല്ലാം വിളിച്ചു വരുത്തി പറഞ്ഞു മക്കളേ, നിങ്ങൾ ഉടൻ ഈജിപ്തിലേക്ക് പുറപ്പെടണം നിങ്ങൾ പത്ത് പേർ പോയാൽ മതി ബിൻയാമിൻ എന്റെ കൂടെ ഇവിടെ നിൽക്കട്ടെ നിങ്ങൾ മടങ്ങിയെത്തുന്നതുവരെ എനിക്ക് ഏകാന്തതക്ക് ഒരു പരിഹാരമാവുമല്ലോ 

ഈജിപ്തിലെ പുതിയ രാജാവ് സഹോദരനാണെന്നറിയാതെ അവർ യാത്രക്കൊരുങ്ങി യൂസുഫ് നബി (അ) യെ കിണറ്റിലെറിഞ്ഞ് മുപ്പത് വർഷം കഴിഞ്ഞാണ് ഈ യാത്ര ഈജിപ്തിലെത്തിയ അവർ ഉടൻ രാജാവ് കൊട്ടാരം ലക്ഷ്യമാക്കി നടന്നു അവർ കൊട്ടാരത്തിൽ പ്രവേശിക്കുമ്പോഴുള്ള സാഹചര്യം ഖുർആൻ വിശദീകരണം ഇങ്ങനെ: അവർ രാജാവിന്റെയടുക്കൽ പ്രവേശിക്കുകയും രാജാവ് തത്സമയം തന്നെ അവരെ മനസ്സിലാക്കുകയും ചെയ്തു 

*فَعَرَفَهُمْ وَهُمْ لَهُ مُنْكِرُونَ*

*'അപ്പോൾ അവരെ അദ്ദേഹം മനസ്സിലാക്കി എന്നാൽ അവർ യൂസുഫ് നബിയെക്കുറിച്ച് അജ്ഞതരായിരുന്നു ' (സൂറത്തുൽ: യൂസുഫ് 58)*

അവർ പത്ത് പേർ കൊട്ടാരത്തിലേക്ക് കടന്നുവരുന്ന ദൃശ്യം യൂസുഫ് നബിയുടെ ദൃഷ്ടിയിൽപ്പെട്ടു ദൂര യാത്ര ചെയ്ത ക്ഷീണവും പട്ടിണിയറിഞ്ഞ ശരീരവും യൂസുഫ് നബി (അ) മനസ്സിലാക്കി അന്യനാടുകളിൽ നിന്നും വന്നവർക്ക് വിശിഷ്ടാതിഥികൾ എന്ന പദവി നൽകണമെന്ന ആജ്ഞ പ്രത്യേകമുണ്ടായിരുന്നു അവർക്ക് വേണ്ടവിധം സൗകര്യങ്ങളും ഒട്ടകപ്പുറത്ത് നിറയെ കൊണ്ടുപോവാൻ സാധ്യമാവുന്ന ധാന്യങ്ങളും നൽകി 

യൂസുഫ് നബി (അ) അവരോട് പ്രത്യേക പരിചയം സ്ഥാപിച്ച ശേഷം നാടും വീടും വീട്ടിലെ വിശേഷങ്ങളുമെല്ലാം ചോദിച്ചറിഞ്ഞു യൂസുഫ് നബി (അ) ചോദിച്ചു: നിങ്ങൾ ഇത്രപേരെയുള്ളൂ? അവർ പറഞ്ഞു: ഞങ്ങൾക്ക് ഒരു കൊച്ചനിയൻ കൂടിയുണ്ട് ബിൻയാമിൻ എന്നാണ് അവന്റെ പേര് പിതാവ് അവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നതിനാൽ വിട്ടുപോവാൻ സന്നദ്ധനല്ല അവർക്ക് വേണ്ട സാധന സാമഗ്രികൾ കെട്ടി തയ്യാറാക്കിക്കൊടുത്തപ്പോൾ രാജാവ് പറഞ്ഞു: ഇനി വരുമ്പോൾ നിർബന്ധമായും ചെറിയ സഹോദരനെയും കൊണ്ടുവരണം ഖുർആൻ പറയുന്നു: 

*ائْتُونِي بِأَخٍ لَكُمْ مِنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّي أُوفِي الْكَيْلَ وَأَنَا خَيْرُ الْمُنْزِلِينَ* 

*'നിങ്ങളുടെ ബാപ്പയൊത്ത സഹോദരനെ നിങ്ങൾ എന്റടുക്കൽ കൊണ്ടുവരണം ഞാൻ ഭക്ഷ്യയളവ് പൂർത്തിയാക്കി നൽകുന്നവനും ഞാൻ ഉത്തമനായ ആതിഥേയനാണെന്നും നിങ്ങൾ കാണുന്നില്ലേ' (സൂറത്തുൽ: യൂസുഫ് 59)*

നിങ്ങൾ സഹോദരനില്ലാതെ പഴയപടി വന്നാൽ ഈ കൊട്ടാരത്തിൽ കാല് കുത്തരുത് കാരണം യാതൊരു കാരണവശാലും നിങ്ങൾക്ക് ധാന്യം നൽകുന്നതല്ല അല്ലാഹു യൂസുഫ് നബിയുടെ നിർദേശത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: 

*فَإِنْ لَمْ تَأْتُونِي بِهِ فَلَا كَيْلَ لَكُمْ عِنْدِي وَلَا تَقْرَبُونِ*

*'നിങ്ങൾ അവനെ കൊണ്ടുവന്നില്ലെങ്കിൽ നിങ്ങൾക്ക് എന്റടുക്കൽ ധാന്യം അളന്ന് തരികയില്ല എന്നോട് നിങ്ങൾ അടുത്തുപോവുകയും ചെയ്യരുത് ' (സൂറത്തുൽ: യൂസുഫ് 60)*

തന്റെ സഹോദരൻ ബിൻയാമിനെ കാണണമെന്ന ഏക ആഗ്രഹമായിരുന്നു ഈ പുതിയ നിബന്ധക്കുള്ളിലെ രഹസ്യം യൂസുഫിന്റെ വേർപാടിൽ മുപ്പത് വർഷമായി മനംനൊന്ത് കഴിയുന്ന പിതാവിൽ നിന്നും ബിൻയാമിനെ ലഭിക്കുകയെന്നത് അവർക്ക് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു 

ഫലസ്തീനിൽ നിന്നും വന്നവർക്കുള്ള ധാന്യങ്ങളിൽ കാണിക്കേണ്ട ചില മാറ്റങ്ങൾ യൂസുഫ് നബി (അ) കൊട്ടാരത്തിലെ സേവകർക്ക് അറിയിച്ചു കൊടുത്തു അവർക്ക് അൽപം കൂടുതൽ നൽകാനും നല്ല നിലയിൽ പെരുമാറി ആതിഥ്യ മര്യാദയോടെ നല്ല നിലയിൽ സഹവസിക്കാനും അയൽനാട്ടുകാരാണെന്നതിൽ നല്ല ഭക്ഷണം നൽകാനും രാജാവ് കൊട്ടാരസേവന്മാർക്ക് രഹസ്യ നിർദ്ദേശം നൽകി 

✍🏻അലി അഷ്ക്കർ 
(തുടരും)
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*
Al madheena vaynshala
❤ 💙 🖤 ❤ 💙 🖤 ❤ 💙 🖤 
https://instagram.com/al_madheena_?igshid=ug0qw0sp6ub0