ചരിത്രം തുടരുന്നു.........ഭാഗം=3. മദീനത്തുൽ മുനവ്വറ. (പുണ്യമദീനയുടെ പേരുകള്‍)
❤️💙🖤❤️💙🖤
*ചരിത്രം തുടരുന്നു.........ഭാഗം=3*
*✍️മദദ് മിനൽ മദീന*
==============
❤️💙🖤❤️💙🖤
*മദീനത്തുൽ മുനവ്വറ.*
(പുണ്യമദീനയുടെ പേരുകള്‍)
*മദീന* എന്ന പദത്തിന് പട്ടണം എന്നാണ് അര്‍ത്ഥം. *മദീനക്ക്* ഒരുപാട് പേരുകളുണ്ട്. പേരുകളുടെ ആധിക്യം ഒരു വസ്തുവിന്റെ സ്ഥാനത്തെയും മഹത്വത്തെയും കുറിക്കുമല്ലോ.
ഇമാം അദ്‌വി തന്റെ ബുലൂഗുല്‍ മസര്‍റാത്തില്‍ ശൈഖ് ഹാമി സാദവേില്‍ നിന്ന് *മദീനയുടെ* തൊണ്ണൂറ് പേരുകള്‍ ഉദ്ധരിക്കുന്നുണ്ട്.
ഇമാം ശീറാസി പ്രമാണങ്ങളില്‍ നിന്ന് ചികഞ്ഞടുത്ത *മദീനയുടെ* ചില പേരുകള്‍ വിവരിക്കാം.
{യസ്‌രിബ്, അര്‍ളുല്ലാഹി,അര്‍ളുല്‍ ഹിജ്‌റ,അകാലത്തുല്‍ ബുല്‍ദാന്‍,അകാലത്തുല്‍ ഖുറ അല്‍ ഈമാന്‍,അല്‍ ബാര്‍റ, അല്‍ ബുഹൈറ,അല്‍ ബഹീറ,അല്‍ ബലാത്വ്,അല്‍ ബലദ്, ബൈത്തുറസൂല്‍, ജസീറത്തുല്‍ അറബ്,അല്‍ ജന്നത്തുല്‍ ഹസ്വീന,അല്‍ ഹബീബ,അല്‍ ഹറം,ഹറമുറസൂലില്ലാഹ്,അല്‍ ജാബിറ,ജാബാരി,ജബ്ബാറ,ഹസന,അല്‍ ഖൈറ,അദ്ദാര്‍,ദാറുല്‍ അബ്‌റാര്‍,ദാറുല്‍ ഈമാന്‍,ദാറുസ്സുന്ന,ദാറുസ്സലാമ,ദാറുല്‍ ഫത്ഹ്,ദാറുല്‍ ഹിജ്‌റ,ദാതുല്‍ ഹജ്ര്‍,ദാതുല്‍ ഹിറാല്‍,ശിഫയ,ത്വാഹാ, ത്വയ്ബ,അല്‍ ആസ്വിമ,അല്‍ അദ്‌റാഅ്,അല്‍ അര്‍റാഅ്,അല്‍ അറൂള്,അല്‍ ഗര്‍റാള്,ഗലബ,അല്‍ ഫാളിഅ,അല്‍ ഖാസിമ,ത്വാഈ ശബ്ഉബാബ്,അല്‍ മദീന,അല്‍ മകീന,അല്‍ മജ്ബൂറ,അല്‍ മുഫിയ,അന്നാഹിയ, അബ്‌ലാള്,അന്നഹ്‌റ്,അല്‍ ഹദ്‌റഅ്,ഖുബ്ബത്തുല്‍ ഇസ്‌ലാം,ഖര്‍യത്തുല്‍ അന്‍സാര്‍,അല്‍ മുബാറക,ഖല്‍ബുല്‍ ഈമാന്‍,അല്‍ മുഅ്മിന,അല്‍ മഹബ്ബ,അല്‍ മുഹബ്ബ,അല്‍ മഹബൂബ…...}
തുടങ്ങി നൂറുക്കണക്കിന് നാമങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഈ പേരുകളൊക്കെ *മദീന* യിലേക്ക് വന്നതിന്റെ പാശ്ചാതലം വിശദീകരിച്ചു കൊണ്ട് ഇമാം സുംഹൂദി തന്റെ വഫാഉല്‍ വഫാഇല്‍ സവിസ്തരം പ്രതിബാധിച്ചിട്ടുണ്ട്.
യസ്‌രിബ് എന്ന നാമം നബി തങ്ങള്‍ മാറ്റിയിരുന്നു.
ആ പേര് വിളിക്കല്‍ കറാഹത്താണെന്ന് മറ്റൊരിടത്ത് സുംഹൂദി പറയുന്നുണ്ട്.
അബൂ യഅ്‌ലവേും, അഹ് മദ്‌വേും സാക്ഷ്യപ്പെടുത്തുന്ന ഹദീസ് കാണുക. ” *മദീനയെ* ആരെങ്കിലും യസ്‌രിബ് എന്ന് വിളിച്ചാല്‍ അവന്‍ പാപമോചനം തേടിക്കൊള്ളട്ടെ.” അതിന് ‘നശീകരണം’ എന്ന അര്‍ത്ഥം ധ്വനിയുള്ളതാകാം കാരണമെന്ന് അനുമാനിക്കപ്പെടുന്നു.
*മദീനാ* ഹറമിന്റെ പോരിശകള്‍
സൃഷ്ടി ജാലങ്ങളില്‍ അതി മഹോന്നത ആദരവുകള്‍ നല്‍കിയ തിരുനബിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്കും വസ്തുക്കള്‍ക്കും തന്നെയാകണമല്ലോ ഏറ്റവും മഹത്വവും. മക്കാ പ്രദേശം ഹറമാക്കപ്പെട്ടത് പോലെ *മദീനാ മുനവ്വറ*(പ്രശോഭിത നഗരം)യും സത്യവിശ്വാസിയുടെ വിശുദ്ധ ഹറമാണ്. *നബി(സ്വ)* പറയുന്നത് കാണുക.
”അല്ലാഹുവേ ഇബ്‌റാഹീം നബിയിലൂടെ മക്കാ പ്രദേശത്തെ നീ ഹറമാക്കി.
ഞാനിതാ *മദീനയെ* ഹറമായി പ്രഖ്യാപിക്കുന്നു. അതില്‍ വേട്ട മൃഗങ്ങളും വൃക്ഷങ്ങളും നശിപ്പിക്കപ്പെടരുത്.”
*മദീനയുടെ* കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത ചരല്‍ ഭൂമിക്കു തെക്കും വടക്കുമുള്ള ഗാര്‍-സൗര്‍ മലകള്‍ക്കുമിടയിലുള്ള സ്ഥലങ്ങള്‍ തിരുദൂതരുടെ പ്രഖ്യാപനം മുതല്‍ നിശിദ്ധഭൂമിയാണ്. *മദീന* ശാന്തിയുടെയും നിര്‍ഭയത്വത്തിന്റെയും നാടായി മാറി. മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും, സസ്യലതാതികളടക്കമുള്ള സര്‍വ്വ വസ്തുക്കള്‍ക്കും ആശ്വാസത്തിന്റെ ഭൂമിയാണ്. മൃഗങ്ങള്‍ക്കു തീറ്റക്കു വേണ്ടി ഇലകള്‍ കൊഴിച്ചു കൊടുക്കലല്ലാതെ മരക്കൊമ്പു മുറിക്കലോ,ചെടികള്‍ പറിച്ചു കളലോ, മുള്ളുകള്‍ പോലും അനാവശ്യമായി വെട്ടിമുറിക്കലോ അനുവദനീയമല്ല. അതിന്റെ കാരണം മഹാന്മാര്‍ പറഞ്ഞത് *പുണ്യ റസൂലു(സ്വ)* മായി *മദീനയിലെ* സകല വസ്തുക്കള്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബന്ധമുണ്ട് എന്നത് കൊണ്ടാണ്. അവിടത്തെ സകല ചരാചരങ്ങളും പുണ്യ റസൂലിന് സലാം പറയാറുണ്ടായിരുന്നു എന്നത് *മദീനയിലെ* സകല വസ്തുക്കളോടും ആദരവ് വരാന്‍ പര്യാപ്തമായ സംഗതിയാണ്.
ഇവിടെയാണ് ഭൂമിയിലെ സ്വര്‍ഗ്ഗം.
പ്രപഞ്ചത്തിലൊരിടത്തുമില്ലാത്ത ഒരു വിശേഷണം *മദീനക്കുണ്ട്.* *‘ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പ്’* *നബി(സ്വ)* പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു.
ഇതിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്‌നു ഹജര്‍(റ)മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.
ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്.ഹറം ശരീഫില്‍ നിന്ന് ഒരു റക്അത്ത് നിസ്‌കരിച്ചാല്‍ അതിന് സ്വര്‍ഗ്ഗം തരാമെന്ന് പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ വരുമ്പോള്‍ അതിനേക്കാള്‍ വലുത് തന്നെയാണല്ലോ.
രണ്ട്:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് *മദീനയിലെ* *റൗള* എന്ന സ്ഥലമാണ്.
ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം *മദീനയല്ലാതെയില്ല.*
മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു. സത്യവിശ്വാസിയെ രോമാഞ്ചം കൊള്ളിക്കുന്ന അര്‍ത്ഥമാണിത് തരുന്നത്.
സ്വര്‍ഗ്ഗത്തില്‍ കടന്നുവെന്ന് പറയാന്‍ മാത്രം മഹത്വപ്പെടുത്തിയ വല്ലാത്ത ഒരു സ്ഥലമാണിത്. സ്വര്‍ഗ്ഗിനു നേരെ *മദീനയിലെ* തിരു റൗളയല്ലാതെ ഭൂമിയില്‍ മറ്റൊരിടമുണ്ടോ?
ഈ സ്ഥലത്തിന് ഇത്രമാത്രം മഹത്വമുണ്ടാകാനുള്ള കാരണം വിശദീകരിച്ചു കൊണ്ട് ഇമാം യൂസുഫുന്നബ്ഹാനി(റ) പറഞ്ഞു. ”റസൂലുല്ലാഹി(വ)യുടെ കാല്‍പാദം ഇത്രയും പെരുമാറിയ ഒരു സ്ഥലമില്ല എന്നതാണ്.”
❤️💙🖤
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*.......തുടരും.......*
ഇൻഷാ അല്ലാഹ്........
Post a Comment