മദീനത്തുൽ മുനവ്വറ. (മദീനയുടെ സ്ഥാനം). ഭാഗം=2
*ചരിത്രം തുടരുന്നു.........ഭാഗം=2*
*✍️മദദ് മിനൽ മദീന*
================
❤️💙🖤❤️💙🖤
*മദീനത്തുൽ മുനവ്വറ*
(മദീനയുടെ സ്ഥാനം)
ലോകത്തുള്ള എല്ലാ സ്ഥലങ്ങളെക്കാളും സ്ഥാനമുള്ളത് മക്കയും *മദീന* യുമാണെന്നതില്‍ പക്ഷാന്തരമില്ല.
ഇവ രണ്ടില്‍ നിന്നും *മദീന* ക്കാണ് പദവി കൂടുതലുള്ളത് എന്ന് ഉമര്‍ ബ്‌നുൽ ഖത്താബ്(റ), അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ), മാലിക് ബ്‌നു അനസ്(റ) തുടങ്ങിയവര്‍ പറയുന്നുണ്ട്. *നബി(സ്വ)* യുടെ ഹുജ്‌റത്തു-ശ്ശരീഫ അല്ലാത്ത *മദീന* യിലെ മറ്റു സ്ഥലങ്ങളെക്കാള്‍ മക്കക്കാണ് പോരിശയുള്ളത് എന്ന കാര്യത്തിലും പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്. *നബി(സ്വ)* തങ്ങള്‍ കിടക്കുന്ന സ്ഥാനത്തിനാണ് കഅ്ബയെക്കാള്‍ പദവി എന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഖാളി ഇയാള് അഭിപ്രായപ്പെടുന്നുണ്ട്. അര്‍ശിനേക്കാള്‍ പോരിശ *നബി(സ്വ)* തങ്ങളുടെ കിടപ്പുസ്ഥാനത്തിനുണ്ടെന്ന് താജുദ്ധീനുസ്സുബ്കി(റ) രേഖപ്പെടുത്തിയ അഭിപ്രായം കാണാം. അവിന്റെ സൃഷ്ടി ജാലങ്ങളില്‍ അത്യുന്നത സ്ഥാനമുള്ള *റസൂല്‍(സ്വ)* കിടക്കുന്നയിടം തന്നെയാണല്ലോ ഏറ്റവും പോരിശയുള്ള സ്ഥലവും.
അവിടത്തെ ആദരവിന്റെ വര്‍ണോജ്ജ്വലതയിലാണ് ലോകത്തിന് സമര്‍പ്പിക്കപ്പട്ടിട്ടുള്ളത് തന്നെ.
മുസ്ഹഫുണ്ടായിരിക്കെ അതിന്റെ അലമാറ പോലും വുളൂഅ് ഇല്ലാതെ തൊടാന്‍ പാടില്ലെന്നാണ് നിയമം. മുസ്ഹഫ് അകത്തുണ്ട് എന്നതാണ് ‘തൊടാന്‍ പാടില്ല’ എന്ന നിയമത്തിന് കാരണം. അതുപോലെ *അശ്‌റഫുല്‍ ഖല്‍ഖ്(സ്വ)* കിടക്കുന്ന മണ്ണിനും ആദരവ് വരുന്നു എന്ന് ഇമാം സര്‍ക്കശി(റ) വിവരിക്കുന്നത് കാണാം.
ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കുന്നത് കാണുക. കഅ്ബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ല. *പുന്നാരനബി(സ്വ)* യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന *മദീന* കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് *മദീന* എന്നതില്‍ ഇജ്മാഅ് ആണ്.
ഭൂമിയിലെ ഏറ്റവും ശ്രേഷ്ടമായ മണ്ണ്
*പുന്നാരനബി(സ്വ)* യുടെ പൂമേനി തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യമണ്ണ് അഖില ലോകങ്ങളിലെ സകല വസ്തുക്കളെക്കാളും ബഹുമതി വന്നുപോയി. അത് കൊണ്ടാണ് പ്രവാചകാനുരാഗികള്‍ ആ മണ്ണില്‍ ചെരുപ്പിടാതെ നടക്കാന്‍ കാരണം.
ആ പുണ്യ ഭൂമി കാരണം *മദീന* മാത്രമല്ല ഭൂമി മുഴുക്കെയും പവിത്രമായിത്തീര്‍ന്നു. മറ്റ് ഗ്രഹങ്ങളും അനന്തകോടി നക്ഷത്രങ്ങളും ഭൂമിയെ നോക്കി അസൂയപ്പെടുകയാണ്.
ഏതൊരാളെയും മറമാടപ്പെട്ട സ്ഥലത്തുനിന്നാണ് ആ മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണെടുത്തിട്ടുള്ളത് എന്ന് തിരുവരുളുണ്ട്. ഒരിക്കല്‍ *തിരുനബി(സ്വ)* ഒരു വേളയിൽ ഒരു ഖബ്റിന്റെ ചാരത്തു കൂടി നടന്നുപോയി. അന്നേരം അവിടുന്ന് ചോദിച്ചു.”ഇതാരുടെ ഖബ്റാണ്”.
ആരോ മറുപടി പറഞ്ഞു. ”ഇതൊരു അബ്‌സീനിയക്കാരെന്റെ ഖബറാണ്.” അപ്പോള്‍ *നബി(സ്വ)* തങ്ങള്‍ പറഞ്ഞു.”ലാ ഇലാഹ ഇല്ലല്ലാഹ്, അയാളുടെ ഭൂമി മണ്ണില്‍ നിന്നും ആകാശത്തിന്റെ ചുവട്ടില്‍ നിന്നും അയാളെ സൃഷ്ടിക്കപ്പെട്ട മണ്ണിലേക്ക് തന്നെ നയിക്കപ്പെട്ടല്ലോ.”
*തിരുനബി(സ്വ)* യെ പടക്കപ്പെട്ട മണ്ണിലാണ് അവിടുന്ന് കിടക്കുന്നത്. അതിനാല്‍ മഹത്വം കൂടുതലുള്ളത് ഈ മണ്ണിനാണെന്ന് വ്യക്തമാണെല്ലോ.
ഇബ്‌നുല്‍ ജൗസി തന്റെ ‘വഫാഇല്‍’ കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. ആ പുന്നാര *നബി(സ്വ)* യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്‌രീല്‍നോട് *തിരുനബി(സ്വ)* കിടക്കുന്ന സ്ഥാനത്ത് (ഹുജ്‌റത്തുശ്ശരീഫിൽ) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ കല്‍പ്പിച്ചു.
പിന്നെ അതിനെ തസ്‌നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ *പുന്നാരനബി(സ്വ)* തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.
തിബ്‌റാനീ ഇമാം തന്റെ കബീറില്‍ റാഫി ഇബ്‌നു ഖദീജ്(റ)നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോര്‍ട്ട് കാണുക. ” *മദീന* മക്കയെക്കാള്‍ ശ്രേഷ്ടമാണ്.”
*മദീന* യുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്. ശിഫായുടെ മണ്ണാണ്. പക്ഷെ അതിനു വേണ്ടി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായത്തിലാണ്. കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം. അതുപോലെ ആ മണ്ണില്‍ വിളഞ്ഞ കാരക്കയും വളരെ പുണ്യമുള്ളതും ശിഫയുള്ളതുമാണ്. സ്വഹീഹായ ഹദീസുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
‘അജ്‌വാ’ എന്ന പേരില്‍ അറിയപ്പെടുന്ന കാരക്കക്കു മാത്രമുള്ള പ്രത്യേകതയല്ല. *മദീനയിലെ* അജ്‌വക്ക് വളരെ പോരിശയുണ്ട്.
ആ കാരക്ക തിന്നുന്നവന് സിഹ്‌റ്, നഞ്ച് ഉള്‍പ്പെടെയുള്ള ഒന്നും ബാധിക്കുകയില്ല എന്ന് *നബി(സ്വ)തങ്ങള്‍* പറഞ്ഞിട്ടുണ്ട്.
*മദീനയില്‍* നിന്ന് തിരിച്ച് പോകുമ്പോള്‍ *മദീനയിലെ* സാധനങ്ങള്‍ കുടുംബത്തിന് കൊണ്ടുവരല്‍ സുന്നത്തുണ്ട്.
ഇതാകാം *മദീനയില്‍* നിന്ന് കാരക്കയും മക്കയില്‍ നിന്ന് സംസം വെള്ളവും കൊണ്ടുവരുന്നതിന്റെ പാശ്ചാതലം.
*പുന്നാര നബി(സ്വ)* കിടക്കുന്ന മണ്ണിന്റെ സുഗന്ധം കുണ്ടൂര്‍ ഉസ്താദിന്റെ വരികളില്‍.
*"മധുരിതം അമൂല്യം അതുല്യമാം മണ്ണ്*
*തത്തുല്യമായതിനെ മുത്തിയവനാര്?*
*മഹത്തരം നമ്മുടെ നബി*
*കാരണം അത്*
*അമൂല്യമായ് ആ* *മണ്ണില്‍*
*സുഗന്ധം*
*മുത്തി മണത്തവര്‍ക്ക്* *എന്തൊരു വിജയം"*
❤️💙🖤
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
.....തുടരും...
ഇൻഷാ അല്ലാ....
Post a Comment