മദീനതത്തുല്‍ മുനവ്വറഃ. ഭാഗം=1 ചരിത്രം തുടങ്ങുന്നു.....

*ചരിത്രം തുടങ്ങുന്നു............ ഭാഗം=1*

*✍️മദദ് മിനൽ മദീന*
==================




*മദീനതത്തുല്‍ മുനവ്വറഃ
❤️💙🖤❤️💙🖤

*മദീന* എന്ന നാമം ഏതൊരു വിശ്വാസിയേയാണ് പുളകമണിയിക്കാത്തത്.വിശ്വാസിയുടെ മാനസാന്തരങ്ങളില്‍ വസന്തത്തിന്റെ ഉറവയെടുക്കുന്ന തേനരുവിയാണ് *മദീനത്തുല്‍ മുനവ്വറ* എന്ന പ്രശോഭിത നഗരം. സത്യവിശ്വാസിയെ സംബന്ധിച്ചെടത്തോളം മനസ്സിനെ ആലിംഗനം ചെയ്യുന്ന ഹൃദയഹാരിയായ വചന പ്രസാദമാണ് *മദീന* എന്ന പേര് പോലും.മുഅ്മിനിന്റെ മനസ്സ് എന്നും *മദീന* യിലാണ്. വിശ്വാസിയുടെ ഹൃദയതാളം റൗളാ ശരീഫുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. വിശ്വാസിയുടെ ഹൃദയം സ്പന്ദിക്കുന്നത് വിശുദ്ധ *മദീനയില്‍* എത്താനുള്ള അനിതരസാധാരണമായ അഭിനിവേശത്തോടെയാണ്.
എന്നാല്‍ സഹോദരാ, ആ തിരു മണ്ണിലൊന്നു കാലുകുത്താന്‍ ഭാഗ്യം ലഭിച്ചാലോ?
ആ മുറ്റത്ത് വന്ന് നില്‍ക്കുന്നതിന്റെ അനിര്‍വ്വചനീയത പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. കേട്ടതിനേക്കാളും അറിഞ്ഞതിനേക്കാളും ആഗ്രഹിച്ചതിനേക്കാളും അപ്പുറത്താണ് മദീനയുടെ മണ്ണും വിണ്ണും.
*മദീനക്കു പകരം മദീന മാത്രം.*

*മദീന* അനുരാഗത്തിന്റെ അനശ്വരതയാണ്.

മദീനതുല്‍ മുനവ്വറ അനുരാഗത്തിന്റെ അനശ്വരതയിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകും. സ്‌നേഹത്തിന്റെ കുളിരു കൊണ്ട് പിടപിടക്കുന്ന ഖല്‍ബുമായി കഴിഞ്ഞു കൂടുന്ന ഒരു പ്രവാചക പ്രേമിക്ക് തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം അവിടത്തോടുള്ള ഹുബ്ബ് ഏറ്റവും അധികം പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് തിരുറൗള സിയാറത്ത് ചെയ്യുന്നതിലൂടെയാണ്. ഓരോ വിശ്വാസിയുടെ മനസ്സിലും മദിനയെന്ന ആനന്ദലോകം അഭിരമിക്കുകയാണ്.
വിശ്വാസിയുടെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഇശ്ഖിന്റെ വേലിയേറ്റത്തില്‍ ആശ്വാസത്തിന്റെ കരക്കണിയാന്‍ അവിടുത്തെ തിരുസന്നിധിയിലേക്ക് ചെല്ലുകയല്ലാതെ വിശ്വാസി എന്തുചെയ്യും?. ഇശ്ഖിന്റെ കാണാചുഴികളില്‍ ഉഴലുമ്പോഴൊക്കെ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തെ തലോടാന്‍ അവന്റെ സൃഷ്ടി ജാലങ്ങളില്‍ തിരുറൗളയല്ലാതെ മറ്റെന്തുണ്ട്.?
*മദീനതുല്‍ മുനവ്വറ* സാന്ത്വനത്തിന്റെ ശാന്തസമുദ്രമാണ്. ആശ്വാസത്തിന്റെ തലോടലാണ്. അനുഗ്രഹത്തിന്റെ ആലിംഗനമാണ്.
 *തിരുനബി(സ്വ)* യുടെ റൗളയെ ലക്ഷ്യം വെച്ചുള്ള യാത്ര എത്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. അതിപ്പോഴും അനസ്യൂതം തുടരുകയാണ്.
പുന്നാര *നബി(സ്വ)* യുടെ കാലത്തും വഫാത്തിന് ശേഷവും പ്രവാചക പ്രേമികള്‍ വലയം ചെയ്യാതെ അവിടത്തെ ചാരത്ത് വന്നണയാതെ *മദീനയുടെ* ഒരു നിമിഷവും കഴിഞ്ഞുപോയിട്ടില്ല. ഒരു നേതാവിന്റെ സാനിദ്ധ്യവും ഇത്രയധികം അനുയായികള്‍ ഇങ്ങനെ നിറഞ്ഞു നിന്നിട്ടില്ല.
മദീനയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഒരു വിശ്വാസിക്കും *മദീനയില്‍* നിന്ന് മടങ്ങിപ്പോരാന്‍ സാധ്യമല്ല. തിരുറൗളയില്‍ വിതുമ്പിക്കരയാത്ത ആരുമില്ല.
*അണപ്പൊട്ടി ഒഴുകുന്ന* കളങ്കരഹിതമായ സ്‌നേഹധാരയില്‍ മദീന കുതിര്‍ന്നു നില്‍ക്കുന്നതായി നമുക്ക് കാണാം. തങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അനുരാഗ പുഷ്പത്തിനു വേണ്ടി കോടാനുകോടി കണ്ണുനീര്‍ കണങ്ങള്‍ അവിടെ അടര്‍ന്നു വീഴുന്നു. *തിരുനബി(സ്വ)* സമക്ഷത്തിലെ ജനത്തിരക്കി ലേക്കൊന്നു നോക്കൂ, എല്ലാവരും വിതുമ്പിക്കരയുന്നതു കാണാം.
രാജാവും പ്രജയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും പാവപ്പെട്ടവനും പണക്കാരനും ആ സന്നിധിയില്‍ വിതുമ്പിക്കരയുകയാണ്...😭
❤️💙🖤
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*...... തുടരും......*
ഇൻഷാ അല്ലാഹ്