🔷ദിക്ർ ചൊല്ലിയാൽ കിട്ടുന്ന പ്രതിഫലങ്ങൾ🔷
*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================*
*=======================*
.
*🔷ദിക്ർ ചൊല്ലിയാൽ കിട്ടുന്ന പ്രതിഫലങ്ങൾ🔷*
🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് അനേകായിരം പ്രതിഫലങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അല്ലാഹു വാഗ്ദാനം ചെയ്തതായി കാണുന്നു.
എന്ത് കൊ ണ്ടാണ് ദിക്‌റിന് ഇത്രയും മഹത്വം ലഭിക്കാന്‍ കാരണം. ?
ഇത്രയും പവര്‍ ലഭിക്കുന്നത് എന്ത് കൊണ്ടാണ്.?
അല്ലാഹുവിന്റെ ദിക്‌റില്‍ നിന്ന് മനുഷ്യന്‍ തെറ്റിപ്പോവുമ്പോഴാണല്ലോ വിശ്വാസികളില്‍ തെറ്റു സംഭവിക്കുന്നത്. അല്ലാഹുവിന്റെ സ്മരണ മനസ്സി ല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തെറ്റുകളുമായി ഇടപഴകാന്‍ വിശ്വാസിക്ക് സാധിക്കുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മനസ്സില്‍ നിന്ന് മറഞ്ഞുപോവുമ്പോഴാണ് തെറ്റു സംഭവിക്കുന്നതെങ്കില്‍ ആ തെറ്റിന്റെ പ്രായശ്ചിത്തം എന്താണ്.? ദിക്ര്‍ മറന്നതിന് ദിക്ര്‍ രണ്ടാമത് ചെയ്യിപ്പിക്കു ക. അതാണല്ലോ അതിന്റെ പ്രായശ്ചിത്തം. അത്‌കൊണ്ട് ദിക്‌റാണ് തെറ്റുകള്‍ മായ്ച്ചു കളയാന്‍ ഏറ്റവും ഉപകാരമായിട്ടുള്ളത്.
മഹത്വപ്പെടുത്തുക, ഓര്‍മ്മിക്കുക, ഉച്ചരിക്കുക, ഉണര്‍ത്തുക, എന്നിങ്ങ നെയാണ് ദിക്ര്‍ എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം. പരലോകത്ത് പ്രതിഫലമായത് എന്നാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍ പാരായണം, സ്വലാത്ത് ചൊല്ലല്‍, തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ദിക്‌റുകളുണ്ട്.
ദിക്ര്‍ ചൊല്ലുന്നതിന്റെ പിന്നിലെ രഹസ്യങ്ങള്‍ അറിയാത്തത് കൊ ണ്ടാണ് പലരും അതത്ര കാര്യത്തിലെടുക്കാത്തത്. പ്രതിഫലം കിട്ടുക മാ ത്രമല്ല ദിക്‌റിന്റെ രഹസ്യം, മറിച്ച് അത് വിശ്വാസിയുടെ സര്‍വോൻമുഖ വിജയത്തിന്റെ ലളിതമായ ഒരു മാര്‍ഗ്ഗം കൂടിയാണ്.
ദിക്‌റിന്റെ നേട്ടങ്ങള്‍
1) പിശാചിനെതിരെ രക്ഷാകവചം തീര്‍ക്കുന്നു.
2) ശാരീരിക മോഹങ്ങളെ തളച്ചിടുന്നു.
3) റബ്ബിനോടുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു.
4) പാപങ്ങള്‍ കഴുകികളയാന്‍ കാരണമാകുന്നു.
5) റബ്ബിന്റെ പൊരുത്തം കരസ്ഥമാക്കാന്‍ കഴിയുന്നു.
6) ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു.
7) സമാധാനവും സ്വസ്തയും നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍ സൃഷ് ടിക്കപ്പെടുന്നു.
8) അല്ലാഹുവിന്റെ ഇഷ്ടദാസൻമാരുമായി ബന്ധപ്പെട്ടു ജീവിക്കാന്‍ കഴിയുന്നു.
9) അല്ലാഹുവിന്റെ പ്രശംസക്ക് കാരണമാകുന്നു.
10) ദുരന്തങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ കഴിയുന്നു.
11) ജീവിതത്തില്‍ ബറകത് നിറയുന്നു.
12) ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാകുന്നു.
13) അല്ലാഹുവിന്റെ നന്ദിയുള്ള അടിമകളില്‍ പെടുന്നു.
14) റഹ്മത്തിന്റെ മാലാഖമാരുമായും അല്ലാഹുവിന്റെ റഹ്മത്തിലായി
ജീവിത വിജയം കൈവരിക്കുന്നു.
15) പരലോകത്ത് പദവികള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
16) സല്‍കര്‍മ്മങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിയുന്നു.
17) പ്രതിസന്ധികളെ അതിജയിക്കുവാന്‍ കഴിയുന്നു.
18) യാത്രയിലും മറ്റും സുരക്ഷിതത്വം ലഭിക്കുന്നു.
19) തിരുനബി ചര്യകള്‍ നിലനിന്നുപോരുന്നു.
20) അഭിമാനവും അന്തസ്സും മനക്കരുത്തും സാധ്യാമാവുന്നു.
എന്നിങ്ങനെയുള്ള പൊതുവായ ചില പ്രത്യേക ഗുണങ്ങള്‍ക്കു പുറമെ വിചിത്രങ്ങളായ ധാരാളം സവിശേഷതകളും അല്ലാഹുവില്‍ നിന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.
സ്വര്‍ഗത്തിലേക്കു നയിക്കുന്ന സൂത്രവാക്യം
ഇബ്‌ലീസ് അല്ലാഹുവിനോട് ചെയ്ത കരാര്‍ എന്താണ്?
മനുഷ്യന്റെ കഠിന ശത്രുവായ പിശാച് പറഞ്ഞു. അലങ്കാരമുണ്ടാക്കി ക്കൊണ്ട് അവരെ മുഴുവനും ഞാന്‍ പിഴപ്പിക്കും.
വിശ്വാസിയെ ചതിക്കുഴിയിലകപ്പെടുത്തി പരലോകം നഷ്ടപ്പെ ടുത്താന്‍ കച്ചകെട്ടി ഇറങ്ങിയ പിശാചില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള വഴികള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
അല്‍ ഹാരിസ് അല്‍ അശ്അരി(റ) വില്‍ നിന്ന് നിവേദനം. സകരിയ്യാ നബി(അ) ന്റെ മകന്‍ യഹ്‌യാ നബി(അ)ന് അല്ലാഹു അഞ്ച് കാര്യങ്ങള്‍ വഹ്‌യ് അറിയിച്ചു. ബനൂ ഇസ്‌റാഈല്യര്‍ അടക്കമുള്ള എല്ലാവരും അത് പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വിശദമായ ഹദീസാണത്.
നിങ്ങള്‍ ധാരാളമായി അല്ലാഹുവിന് ദിക്ര്‍ ചെയ്തു കൊണ്ടിരിക്കണം. കെണിവെച്ച് നരകത്തിലേക്ക് തള്ളിവിടുന്ന ശൈത്വാന്റെ ഫിത്‌നയില്‍ നിന്ന് രക്ഷപ്പെടാന്‍, ഒരു കോട്ടയുടെ ഉള്ളില്‍ ശത്രുക്കള്‍ രക്ഷപ്രാപിക്കാന്‍ ഒളിക്കുന്ന രംഗം ശ്രദ്ധിച്ചിട്ടുണ്ടോ? അതുപോലെയാണ് ദിക്ര്‍ ചൊല്ലുന്ന മനുഷ്യന്റെ അവസ്ഥ അവനെത്തേടി ശത്രുക്കള്‍ വരുമ്പോള്‍ ആ ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കോട്ടക്കുള്ളിലേക്കു കടക്കുന്ന മനുഷ്യനെ പ്പോലെ. ശൈത്വാനില്‍ നിന്ന് ഒരടിമ രക്ഷപ്പെടുകയില്ല അല്ലാഹുവിന് ദിക്ര്‍ ചെയ്യല്‍ കൊണ്ടല്ലാതെ. (ഹാകിം, തിര്‍മുദി)
അബൂദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. അമലുകളില്‍ വെച്ച് ഏറ്റവും ഖൈറായതും റബ്ബിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്നതും പദവിയില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണ്ണവും വെള്ളിയും ചെലവഴിക്കുന്നതിനേക്കാള്‍ നന്മ നിറഞ്ഞതും ശത്രുവിനെ കണ്ട് മുട്ടി പരസ്പരം കഴുത്തറത്തു മാറ്റുന്നതിനേക്കാള്‍ ഗുണകരമായതും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരട്ടയോ? നബി(സ) പറഞ്ഞു. അല്ലാഹുവിന്റെ ദിക്‌റാണ്.
📗📕📘📙📗📕📘📙📗📕📘
🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
al_madheena_
*════❁✿🔸🔹🔸✿❁════*
Post a Comment