ഗൗസുൽ അ'അളം ശൈഖ്**മുഹ്'യിദ്ദീൻ അബ്ദുൽ ഖാദിർ**ജീലാനി( رضي الله عنه ) നെ കുറിച്ച്**ചെറിയ വിവരണം

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*=======================*
       *ഗൗസുൽ അ'അളം ശൈഖ്*
*മുഹ്'യിദ്ദീൻ അബ്ദുൽ ഖാദിർ*
*ജീലാനി( رضي الله عنه ) നെ കുറിച്ച്*
*ചെറിയ വിവരണം*


മുസ്'ലിം ലോകത്ത് പ്രശസ്തമായ പേരാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി( رضي الله عنه ).
മഹാനവർകളുടെ സ്ഥാന പേര് മുഹ്'യിദ്ദീൻ ( رضي الله عنه ) എന്നാണ്.
മഹാനവർകളുടെ ജനനം ഹി.470 ൽ ജീലാനി എന്ന സ്ഥലത്താണ്.
ഏകദേശം ഒരു നൂറ്റാണ്ടോളം ഇസ്'ലാമിക പ്രബോധന രംഗത്ത് നിറഞ്ഞു നിന്ന വൃക്തിത്വം.
മനുഷൃഭൂത വർഗങ്ങളിൽ പരലക്ഷം പേരെ ഹിദായത്തിൻറെ സോപാനങ്ങളിൽ കൊണ്ടെത്തിച്ച ഗുരുവരൃർ.
ഇന്നും മിലൃണ് കണക്കിനു മനുഷൃർ മഹാനവർകളുടെ ഖാദിരിയ്യ ത്വരീഖത്തിലൂടെ സൻമാർഗം പ്രാപിച്ചുക്കൊണ്ടിരിക്കുന്നു.മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പൗത്രന്മാരായ സയ്യിദുനാ ഹസൻ( رضي الله عنه )
സയ്യിദുനാ ഹുസൈൻ( رضي الله عنه )
വഴിയിലൂടെ തറവാട് കൊണ്ടും പുകൾപെറ്റവരാണ് ജീലാനി തങ്ങളുപ്പാപ്പ( رضي الله عنه ).
പിതൃപരമ്പര സയ്യിദുനാ ഹസൻ( رضي الله عنه )വിലും മാതൃപരമ്പര സയ്യിദുനാ ഹുസൈൻ( رضي الله عنه ) വിലും എത്തിച്ചേരുന്നു.
ശൈഖ് ജീലാനി( رضي الله عنه ) തങ്ങളുപ്പാപ്പ ജനിക്കുന്നതിനു നൂറ് വർഷം മുമ്പ് മുതൽ അക്കാലത്ത് ജീവിച്ചിരുന്ന വലിയ്യുകൾക്ക് ജീലാനി തങ്ങളുടെ( رضي الله عنه ) പിറവിയെക്കുറിച്ച് 'കശ്ഫു'കളും സൂചനകളും ഉണ്ടായിരുന്നു.
അതിനാൽ ഔലിയാക്കളുടെ ലോകത്ത് കാത്തിരുന്ന വലിയ്യാണ് ശൈഖ് ജീലാനി ( رضي الله عنه ).
ശൈശവ കാലത്തെ റമളാൻ പകലുകളിൽ ശിശു മുലപ്പാൽ കുടിക്കാറില്ലായിരുന്നു.അനാഥയായി വളർന്നെങ്കിലും അന്നത്തെ കുട്ടികളുടെ കൂട്ടത്തിൽ കളിക്കാനും രസിക്കാനും പോകാറില്ലായിരുന്നു.
ഉമ്മയുടെ അനുവാദപ്രകാരം കുട്ടികാലത്തെ വിജ്ഞാനസമ്പാദനത്തിൽ ചിലവഴിച്ചു.പിറന്ന മണ്ണിൽ നിന്ന് പതിനെട്ടാം വയസ്സിൽ ബാഗ്ദാദിലേക്ക് വന്നു.ആയുസ്സിൻറെ ശിഷ്ടകാലം മുഴുവൻ ബാഗ്ദാദിൽ ചിലവഴിച്ചു(73വർഷം).അവയിൽ 33 കൊല്ലം വിജ്ഞാനം നേടാനും ബാക്കി കാലം പഠിപ്പിക്കാനുമാണ് ചെലവഴിച്ചത്.വളരെയെറെ
പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച മഹാനാണ് ശൈഖ് ജീലാനി തങ്ങളുപ്പാപ്പ( رضي الله عنه ).
പട്ടിണി മുന്നിൽ കണ്ട ജീലാനി തങ്ങളുപ്പാപ്പ വെളളം കുടിച്ചും പച്ചക്കറി കഴിച്ചും ജീവൻ നിലനിർത്തി.
ഒരാളോടും യാചിക്കാൻ ജീലാനി ഉപ്പാപ്പയുടെ മനസ്സ് സമ്മതിച്ചില്ല.
ജീലാനി തങ്ങളുപ്പാപ്പ ഒരു സദസ്സിൽ പറയുകയുണ്ടായി :"നദീക്കരയിൽ വിളയുന്ന പച്ചിലകളും പച്ച വെളളവും കുടിച്ച് ഞാൻ ജീവൻ നിവനിർത്തി.
ദിവസങ്ങളോളം പട്ടിണി കിടന്നു.
ഭക്ഷണാവശിഷ്ടങ്ങൾ പെറുക്കിയെടുക്കാൻ വരെ പോയിട്ടുണ്ട്.
പലപ്പോഴും എന്നെ മറികടന്ന് പലരും അത് കൈപറ്റും."
സുബ്ഹാനല്ലാഹ്... ..അത്രയെറെ മഹാനാണ് നമ്മുടെ ജീലാനി തങ്ങളുപ്പാപ്പ( رضي الله عنه ).
അഹമ്മദ് ബിൻ മുസ്'ലിമുദ്ദബാസ് ( رضي الله عنه )
അബൂ സഈദുൽമുബാറക്ക് ( رضي الله عنه )എന്നിവരിൽ നിന്ന് ത്വരീഖത്തിൻറെ വിജ്ഞാനവും ഇജാസത്തും കരസ്ഥമാക്കി.
ഒട്ടുമുക്കാൽ വിജ്ഞാന കലകളിലും പ്രാവീണൃം നേടിയ ജീലാനി തങ്ങളുപ്പാപ്പ( رضي الله عنه )
അവയിലെല്ലാം ദർസ് നടത്തിയിരുന്നു.
നാനാദിക്കുകളിൽ നിന്നും ആളുകൾ ജീലാനി തങ്ങളുപ്പാപ്പയെ കാണാൻ ബാഗ്ദാദിലേക്ക് എത്തുമായിരുന്നു.
വിജ്ഞാന കുതുകികൾ , ഭരണകർത്താക്കൾ, ചിന്തകർ,എല്ലാം അക്കൂട്ടതിലുണ്ടായിരുന്നു.ഓരോ ദർസിലും എഴുപതിനായിരം വിദ്യാർത്ഥികൾ ,മൊഴിമുത്തുകൾ പകർത്തിയെഴുതാൻ ഒരേ സമയം നാനൂറ് മഷിക്കുപ്പികൾ, ജീവിതത്തിൽ വഴിപിഴച്ചു നടന്നിരുന്ന ആളുകൾ പശ്ചാത്താപത്തിൻറെ മനസ്സുമായി ജീലാനി തങ്ങളുപ്പാപ്പയെ ( رضي الله عنه ) സമീപിക്കുന്നവർ ഒരു ലക്ഷം ,ശൈഖിൻറെ കരം കവർന്ന് ഇസ്'ലാം പുൽകുന്ന കാഫിറുകൾ അയ്യായിരം, 
ഓരോ വർഷവും പഠനം പൂർത്തിയാക്കി ദഅ'വത്തിനിറങ്ങുന്നവർ മുവ്വായിരം.
ഒരു മനുഷൃൻറെ മഹത്വത്തിന് ഇതിനപ്പുറമെന്ത് വേണം ?
..ശൈഖ് ജീലാനി തങ്ങളുപ്പാപ്പ( رضي الله عنه ) പറയുന്നത് കാണുക :"ജനങ്ങൾ തടിച്ചു കൂടി.എഴുപതിനായിരത്തോളം പേർ ദിനേനെ ഒത്തുകൂടിയിരുന്നു.അല്ലാഹു എന്നെ കൊണ്ട് ജനങ്ങൾക്ക് ഉപകാരം ചെയ്യണമെന്ന് തീരുമാനിച്ചു.
അഞ്ഞൂറിലധികം പേർ എൻറെ കരങ്ങളാൽ ഇസ്'ലാം സ്വീകരിച്ചരുന്നു.
ഒരു ലക്ഷത്തിലധികം പേർ തൗബ ചെയ്തിട്ടിമുണ്ട്.
അതൊക്കെ വലിയ ഖൈർ തന്നെ."
(സിയറു അഅലാം 20/447).ഇരുട്ട് വീണ രാത്രികളിൽ തിരി കത്തിച്ചും ചൂട്ട് മിന്നിയും ജനങ്ങൾ വന്ന് ഇരിപ്പിടം കണ്ടെത്തിയിരുന്നു.
ഒട്ടകപ്പുറത്തും കുതിരപ്പുറത്തും കയറി വന്നവരുമുണ്ടായിരുന്നു."(ഖലാഇദുൽ ജവാഹിർ-13)
"വർഷം മുവ്വായിരം വീതം പണ്ഡിതർക്ക് ഇജാസത്ത് നൽകി വിടുന്നു.മുപ്പത്തിമൂന്ന് വർഷം കൊണ്ടവർ ഒരു ലക്ഷത്തോളമാകുന്നു.
അവർ അക്കാലത്തു തന്നെ ലോകത്തിൻറ്റെ നാനാഭാഗങ്ങളിൽ വഴിവെളിച്ചങ്ങളാകുന്നു."(ഖുതുബുൽ അഖ്താബ് 42).
ജീലാനി തങ്ങളുപ്പാപ്പയുടെ പ്രിയ പതനിമാർ നാലു പേരും പുന്നാര മക്കൾ 49 ഉം അണ്..
ആ മക്കളിൽ നിന്നു വന്ന പരമ്പരയാണ് ഇന്ന് കാണുന്ന ജീലാനി കുടുംബം.
ഈ ഉമ്മത്തിന് വിലമതിക്കാനാവാത്ത അറിവുകളും ഉപദേശങ്ങളും നൽകി ജീലാനി തങ്ങളുപ്പാപ്പ ഹി.561 ൽ വഫാത്തായി..
ബാഗ്ദാദ് പട്ടണത്തിൽ തന്നെയാണ് ശൈഖ് ജീലാനി തങ്ങളുടെ മഖ്ബറ.
മഖാമും പളളിയും വലിയ പ്രൗഡിയിലാണ്.
മകൻ അബ്ദുൽ വഹാബ് ( رضي الله عنه ) തങ്ങളുടെ മഖ്ബറയും അതിനു മുമ്പിൽ തന്നെയാണ്.
ജീലാനി തങ്ങളുടെ ശൈഖുമാരായ ജുനൈദുൽ ബാഗ്ദാദി( رضي الله عنه )
സിറുസിഖ്തി( رضي الله عنه )
മഅ'റൂഫുൽ കർഖി( رضي الله عنه )
മൂസുൽകാളിം ( رضي الله عنه )
മഹാന്മാരുടെ മഖ്ബറകളും ബാഗ്ദാദിൽ തന്നെയാണ്..
കാരുണൃവാനായ അല്ലാഹു അവരുടെ ബരകത് കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ..ആമീൻ.
ശൈഖ് ജീലാനി തങ്ങൾപ്പാപ്പയുടെ കുരുത്ത്വവും മദദും പൊരുത്തവും നമുക്ക് കിട്ടണ്ടേ..
മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഹള്റത്തിലേക്കും 
അവിടുത്തെ പുന്നാര പേരകുട്ടി ശൈഖ് ജീലാനി തങ്ങളുടെ ഹള്റത്തിലേകും 
അവിടുത്തെ മുരീദുമാരുടെ ഹള്റത്തിലേകും ബുദ്ധിമുട്ടില്ലെങ്കിൽ കഴിയുന്നത്ര ഫാത്തിഹ ഒതുമല്ലോ.
മുഹ്'യിദ്ദിൻ ശൈഖ് തങ്ങളുടെ യഥാർഥ മുരീദുമാരിൽ കാരുണൃവാനായ അല്ലാഹു നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ..
ആമീൻ...
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃


Al_madheena_
    *════❁✿🔸🔹🔸✿❁════*