സൂര്യഗ്രഹണ നിസ്കാരം ♥ ♥ ♥ ♥ ♥ ഗ്രഹണ നമസ്കാരത്തിന്റെ രൂപം

26-12-19 ന് സൂര്യഗ്രഹണം നടക്കുകയാണല്ലോ
രാവിലെ 8 :5ന് തുടങ്ങി 11 വരെ നീളുന്ന ഈ വലയസൂര്യഗ്രഹണത്തിന്റെ എല്ലാ കൗതുകങ്ങളും ഉൾകൊണ്ട് കൊണ്ട്.'
നാഥന് സാഷ്ടാംഗം ചെയ്യാം

*സൂര്യഗ്രഹണ നിസ്കാരം*
🌎🌙🟢🔴
ഹദീസിന്‍റെ എല്ലാ കിതാബുകളിലും ഫിഖ്ഹിന്‍റെ എല്ലാ ഗ്രന്ഥങ്ങളിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട ഗ്രഹണ നമസ്കാരം നിര്‍വ്വഹിക്കുകയും ശേഷം ഒരു ഖുത്ബ നിര്‍വ്വഹിക്കുകയും ചെയ്താല്‍ ഈ സുന്നത്ത് സജീവമാക്കാന്‍ സാധിക്കുന്നതാണ്.

🌙🌙🌙🌙🌎🌍🌏

*ഗ്രഹണ നമസ്കാരത്തിന്റെ രൂപം* 👇🏿👇🏿👇🏿


1. തക്ബീറത്തുൽ ഇഹ്റാം ചൊല്ലി കൈ കെട്ടുക.

2. വജ്ജഹ്‌തുവോ മറ്റോ പോലുള്ള പ്രാരംഭ പ്രാർഥന ചൊല്ലുക.

3. ശേഷം സൂറത്തുല്‍ ഫാതിഹ ഓതുക.

4. അതിന് ശേഷം ദീർഘമായി ഖുർആൻ പാരായണം ചെയ്യുക.

5. ഒന്നാമത്തെ റൂകൂഅ് ചെയ്യുക, അതിൽ ദീർഘമായി ദിക്റുകളും ദുആകളും  ചൊല്ലുക.


6. ശേഷം സമിഅല്ലാഹു « سَمِعَ اللَّهُ لِمَنْ حَمِدَهُ ». പറഞ്ഞ് നിവർന്നു നിൽക്കുകയും, റബ്ബനാ വലകൽ ഹംദ് « رَبَّنَا وَلَكَ الْحَمْدُ » എന്നു പറഞ്ഞ ശേഷം *വീണ്ടും ഖുർആൻ പാരായണം ചെയ്യുക*. ആദ്യം പാരായണം ചെയ്തതിനേക്കാൾ അൽപം കുറച്ച് .

7. തുടർന്ന് രണ്ടാമത്തെ റൂകൂഅ് ചെയ്യുക. അതിലും ആദ്യത്തെ റുകൂഇന്റെ അത്രയില്ലെങ്കിലും ദീർഘസമയം ദിക്റുകളും ദുആകളും ചൊല്ലുക.

8. ശേഷം  സമിഅല്ലാഹു « سَمِعَ اللَّهُ لِمَنْ حَمِدَهُ ». പറഞ്ഞ് നിവർന്നു നിൽക്കുകയും, റബ്ബനാ വലകൽ ഹംദ് « رَبَّنَا وَلَكَ الْحَمْدُ » എന്നു പറഞ്ഞ ശേഷം ഇഅതിദാലിലുള്ള പ്രാർത്ഥനകൾ നിർവഹിച്ച് സുജൂദിലേക്കു പോവുകയും ദീർഘമായ രണ്ട് സുജൂദുകൾ നിർവഹിക്കുകയും ചെയ്യുക. ഓരോന്നിലും ധാരാളമായി ദിക്റുകളും ദുആകളും ചൊല്ലുക.

9. തുടർന്ന് രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റ് നിൽക്കുകയും രണ്ടാമത്തെ റക്അത്തിലും നേരത്തെ ഒന്നാമത്തെ റക്അത്തിൽ ചെയ്തതു പോലെയെല്ലാം ചെയ്യുക.

🟠🟠🟠🟠🟠🟠


നമസ്കാര ശേഷം ഒരു ഖുത്വുബ നിർവഹിക്കൽ സുന്നത്താണ്. അതാണ് സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുള്ളത്. 

*⛔വ്യത്യാസങ്ങൾ*👇🏿

ഓരോ റക്അത്തിലും ഈ രണ്ട് റുകൂഉകൾ ഉണ്ടായിരിക്കും.

നിറുത്തം, റൂകൂഅ് സുജൂദ് തുടങ്ങിയവക്കെല്ലാം ദൈർഘ്യം പരമാവധി വർദ്ധിപ്പിക്കണം.

നിറുത്തത്തിന്റെ ദൈർഘ്യം ഖുർആൻ പരായണത്തിലൂടെയും, റൂകൂഅ് സുജൂദുകളിൽ ദിക്റുകളും ദുആകളും വർദ്ധിപ്പിച്ചു കൊണ്ടുമാണ്  ദീർഘിപ്പിക്കേണ്ടത്. *(റൂകൂഇലും സുജൂദിലും ഖുർആൻ പാരായണം* *വിലക്കപ്പെട്ടതാണ്*)

⛔⛔⛔

 ഗ്രഹണം ദർശിച്ചപ്പോൾ, പ്രവാചകൻ(സ) ഉടനെ പള്ളിയിലേക്ക് പുറപ്പെടുകയും, എന്നിട്ട് നമസ്ക്കരിക്കുകയും, തുടർന്ന് നടത്തിയ ഖുത്വുബയിൽ ഇങ്ങനെ ഗ്രഹണം കാണുമ്പോൾ നിങ്ങൾ നമസ്ക്കാരത്തിൽ അഭയം പ്രാപിക്കുവീൻ എന്നും നബി (സ) പഠിപ്പിക്കുകയുണ്ടായി
🔴⚫🟣🔵🟢.
ഗ്രഹണത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അല്ലാഹു വിന്റെ അപാരമായ ഈ സംവിധാനങ്ങൾക്ക് നന്ദി ബോധമുള്ളവരാ'വാൻ ഇത്തരം സുന്നത്തുകൾ ജീവിപ്പിക്കാൻ എല്ലാവരും ഉൽസാഹിക്കുക