🔶📚 ഇസ്ലാമിക വിധി 📚🔶 🔷🚫 വിലക്കുകൾ 🚫🔷

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*:*
*=======================*
       .
. *🔶📚 ഇസ്ലാമിക വിധി 📚🔶* 

         *🔷🚫 വിലക്കുകൾ 🚫🔷*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

*1⃣❓ഒരു വസ്തുവിന്‍റെ വില 100 രൂപ ആയിരിക്കെ വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത വിലയില്‍ വില്‍ക്കുന്നതിന്‍റെ വിധി എന്താണ്..?*

*2⃣❓ഒന്നോ രണ്ടോ കോടിയുടെ വീട് എടുത്ത് കടമാണെന്ന് പറയുന്നവരുടെ സക്കാത്തിനെ കുറിച്ച് വിവരിക്കാമോ..?*

*3⃣❓ബക്കറ്റില്‍നിന്ന് ജനാബത്ത് കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ആ ബക്കറ്റിലേക്ക് തെറിച്ചാല്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കാമോ..?*

*4⃣❓വാഷിംഗ് മെഷീന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കുമ്പോള്‍, നജസുള്ളതും അല്ലാത്തതുമെല്ലാം ഒന്നിച്ച് അതിലേക്ക് ഇടുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതിലൂടെ അത് ശുദ്ധമാവുമോ, അത് ഉപയോഗിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുമോ..?*

*​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​*

അല്ലാഹുﷻന്റെ തിരുനാമത്തിൽ അല്ലാഹുﷻനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുﷻന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്‍...☝🏼   

*1⃣❓ഒരു വസ്തുവിന്‍റെ വില 100 രൂപ ആയിരിക്കെ വ്യത്യസ്ത ആളുകള്‍ക്ക് വ്യത്യസ്ത വിലയില്‍ വില്‍ക്കുന്നതിന്‍റെ വിധി എന്താണ്..?*

*✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി*

 🅰 ഒരു സാധനം വാങ്ങിക്കഴിഞ്ഞാല്‍ അത് ഏത് വിലക്ക് വില്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതിന്‍റെ ഉടമസ്ഥനാണ്. അയാള്‍ക്ക് എത്ര രൂപക്കും വില്‍ക്കാവുന്നതാണ്. എന്നാല്‍, അതിനായി കളവ് പറയുകയോ മറ്റോ അരുത്. ഇതിന്‍റെ യഥാര്‍ത്ഥ വില ഇത്രയാണെന്ന് കൂട്ടിപ്പറയുന്നതിലൂടെ അത് കളവാവും, അങ്ങനെ വരുമ്പോള്‍ അത് നിഷിദ്ധമാണ്. മറിച്ച്, ഈ വസ്തുവിന് ഇത്ര രൂപ തന്നാലേ ഞാന്‍ ഇത് വില്‍ക്കൂ എന്ന് അദ്ദേഹത്തിന് പറയാം, അങ്ങനെ വില നിശ്ചയിക്കുന്നതിന് പ്രത്യേക പരിധി ഇസ്ലാം നിശ്ചയിച്ചിട്ടില്ല. മനപ്പൂര്‍വ്വം പൂഴ്ത്തി വെപ്പ് നടത്തുകയോ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സമയത്ത് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കലോ നിഷിദ്ധമാണ്.

*2⃣❓ഒന്നോ രണ്ടോ കോടിയുടെ വീട് എടുത്ത് കടമാണെന്ന് പറയുന്നവരുടെ സക്കാത്തിനെ കുറിച്ച് വിവരിക്കാമോ..?*

*✍🏼മറുപടി നൽകിയത് : അബ്ദുല്‍ മജീദ് ഹുദവി*

🅰 മിതത്വം എല്ലാ കാര്യത്തിലും പാലിക്കേണ്ടതാണ്. അതേസമയം, ഓരോരുത്തര്‍ക്കും അവര്‍ക്ക് അനുയോജ്യമായ വിധമുള്ള വീട് നിര്‍മ്മിക്കാവുന്നതുമാണ്. ചോദ്യത്തില്‍ ഉദ്ദേശിച്ചത്, അയാള്‍ സകാത് കൊടുക്കേണ്ടതല്ലേ എന്നാണെങ്കില്‍, വീടുണ്ടാക്കാനായി ചെലവഴിച്ച തുകക്ക് സകാത് നല്‍കേണ്ടതില്ല എന്നതാണ് വിധി. വലിയ വീട് വെച്ച് കടം വന്ന ആള്‍ക്ക് സകാത് വാങ്ങാമോ എന്നതാണ് ഉദ്ദേശിച്ചതെങ്കില്‍, അയാളുടെ വീട് അയാളുടെ അവസ്ഥക്ക് അനുയോജ്യമായത് മാത്രമാണെങ്കില്‍ സകാത് വാങ്ങാമെന്നും അയാളുടെ അവസ്ഥക്ക് അപ്പുറത്താണെങ്കില്‍, സകാത് സ്വീകരിക്കാന്‍ അയാള്‍ക്ക് അവകാശമില്ലെന്നതുമാണ് വിധി. ആ വീട് വിറ്റ് അനുയോജ്യമായ വീട് വാങ്ങുകയോ വെക്കുകയോ ചെയ്ത് ബാക്കികൊണ്ട് കടം വീട്ടേണ്ടതാണ്. എന്നിട്ടും തീരാത്ത കടമുണ്ടെങ്കില്‍ അയാള്‍ക്ക് സകാത് വാങ്ങാവുന്നതുമാണ്. അനുവദനീയമായ മാര്‍ഗത്തില്‍ വന്നുപെട്ട കടം ഉള്ളവന് മാത്രമേ കടക്കാരന്‍ എന്ന നിലയില്‍ സകാത് നല്‍കാവൂ എന്ന് പറയേണ്ടതില്ലല്ലോ.

*3⃣❓ബക്കറ്റില്‍നിന്ന് ജനാബത്ത് കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ആ ബക്കറ്റിലേക്ക് തെറിച്ചാല്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കാമോ..?*

*✍🏼മറുപടി നൽകിയത് : അബ്ദുല്‍ വഹാബ് ഹൈതമി*

🅰 നിര്‍ബന്ധമായ കുളിയില്‍ ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ (ഏകദേശം 161 ലിറ്റര്‍ ) ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചായിരിക്കും. പഴച്ചാറിന്‍റെ നിറം, ഉറുമാന്‍പഴ നീരിന്‍റെ വാസന തുടങ്ങി സാധാരണ മിതമായ വാസനയോ നിറമോ രുചിയോ ഉള്ള ഒരു വസ്തുവായിരുന്നു അത്രയും അളവ് അതിലേക്ക് തെറിച്ചതെങ്കില്‍, അത് പകര്‍ച്ചയാകുമോ എന്ന് സങ്കല്‍പിച്ചുനോക്കേണ്ടതും ആകുമെങ്കില്‍ ഈ വെള്ളവും മുതഗയ്യിര്‍ ആണെന്ന് മനസ്സിലാക്കേണ്ടതുമാണ്. പൊതുവെ വീണ വെള്ളത്തിന്‍റെ അളവ് മനസ്സിലാക്കാന്‍ പ്രയാസമാവുമെന്നതിനാല്‍, കുറഞ്ഞ വെള്ളത്തില്‍നിന്ന് നിര്‍ബന്ധ കുളി നിര്‍വ്വഹിക്കുകയോ വുളൂഅ്‌ ചെയ്യുകയോ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

*4⃣❓വാഷിംഗ് മെഷീന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കുമ്പോള്‍, നജസുള്ളതും അല്ലാത്തതുമെല്ലാം ഒന്നിച്ച് അതിലേക്ക് ഇടുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതിലൂടെ അത് ശുദ്ധമാവുമോ, അത് ഉപയോഗിച്ച് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുമോ..?*

🅰 നജസുള്ള വസ്തുക്കള്‍ രണ്ട് ഖുല്ലതിനേക്കാള്‍ കുറഞ്ഞ വെള്ളം കൊണ്ടാണ് ശുദ്ധിയാക്കുന്നതെങ്കില്‍, വെള്ളം ആ വസ്തുവിലേക്ക് ഒഴിക്കുകയാണ് വേണ്ടത്. മറിച്ച്, വെള്ളത്തിലേക്ക് ആ വസ്തു അങ്ങോട്ട് ഇടുന്നതോടെ ആ വെള്ളം കൂടി അശുദ്ധമായിത്തീരും. ഇത് തന്നെയാണ് എല്ലായിടത്തും നിയമം. വാഷിംഗ് മെഷീനില്‍ അലക്കുമ്പോഴും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാഷിംഗ് മെഷീനിലേക്ക് നജസായ വസ്ത്രവും അല്ലാത്തതും ഒന്നിച്ച് ഇടുന്നതോടെ, ആ വെള്ളം തന്നെ അശുദ്ധമാവുകയും മറ്റു വസ്ത്രങ്ങള്‍ കൂടി മുതനജ്ജിസ് ആയിത്തീരുകയും ചെയ്യും. ഇത് ഏറെ ശ്രദ്ദിക്കേണ്ടതാണ്. നജസായ വസ്ത്രങ്ങള്‍ ആദ്യം സ്വന്തമായി അതിന് മുകളിലേക്ക് വെള്ളമൊഴിച്ച് നജസില്‍നിന്ന് ശുദ്ധമാക്കിയ ശേഷമേ വാഷിംഗ് മെഷീനില്‍ ഇടാന്‍ പാടുള്ളൂ. മുതനജ്ജിസായ വസ്ത്രം ഉപയോഗിച്ച് നിസ്കരിച്ചാല്‍ ശരിയാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃

Al madheena Vayanashala
    *════❁✿🔸🔹🔸✿❁════*