🔷ഞാൻ അറിഞ്ഞ ഇസ്ലാം വിശ്വസം🔷

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*:*
*=======================*

       *🔷ഞാൻ അറിഞ്ഞ ഇസ്ലാം വിശ്വസം*🔷

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

*🔶കനേഡിയന്‍ കാത്തലിക് വനിത ഇസ് ലാമിലെത്തിയ കഥ*


*✍(പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത, കനഡയിലെ ഒരു കത്തോലിക്കന്‍ വനിതയുടെ ഇസ് ലാം ആശ്ലേഷത്തെക്കുറിച്ച വിവരണം)*✍

കത്തോലിക്കാ വിശ്വാസങ്ങള്‍ കൃത്യമായി പാലിക്കുന്ന സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ ഞങ്ങള്‍ ചര്‍ച്ചില്‍ പോയിരുന്നു. കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുന്ന കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് െ്രെപമറിഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.

ഉപരി പഠനത്തിനായി പിന്നീട് കോളേജില്‍ ചേര്‍ന്നപ്പോഴാണ് എന്റെ വിശ്വാസത്തെകുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും ചിന്തിക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് കത്തോലിക്കാ കുടുബപശ്ചാതലമുള്ളവരോട് മാത്രമായിരുന്നു എന്റെ സൗഹൃദങ്ങളധികവും. എന്നാല്‍, കോളേജില്‍ എനിക്ക് സ്വതന്ത്രമായി ചിന്തിക്കാനും ഇടപഴകാനും അവസരങ്ങളുണ്ടായി. അങ്ങനെയാണ് എന്റെ വിശ്വാസരീതികളെക്കുറിച്ച് ഞാന്‍ ചിന്തിക്കാനാരംഭിക്കുന്നത്. താത്വികമായി ക്രിസ്ത്യാനിസം ബിംബാരധനക്കെതിരാണ്. കാത്തിയിസം ക്ലാസുകളില്‍ കേട്ടതനുസരിച്ച് ക്രിസ്ത്യാനിറ്റിയില്‍ ബഹുദൈവാരാധനയുമില്ല. പിന്നെയെന്തിനാണ് പള്ളിയില്‍ രൂപവും രൂപക്കൂടും വെച്ചിരിക്കുന്നത് ? എന്തിനാണ് കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കുന്നത് ?

ബിംബാരാധനയെ എതിര്‍ക്കുന്ന ക്രിസ്ത്യാനികള്‍ എന്തിനാണ് രൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നത് ? എന്റെ ചോദ്യങ്ങള്‍ നീണ്ട് പോയി.
ത്രിയേകത്വത്തിന്റെ യുക്തി എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായില്ല. ക്രിസ്തു ദൈവമാണെങ്കില്‍ ക്രിസ്തു പ്രാര്‍ത്ഥിക്കുന്നതായി ബൈബിളിലുണ്ടല്ലോ. ആ പ്രാര്‍ത്ഥന ആരോടാണ് ? ദൈവം അനശ്വരനാണെങ്കില്‍ പിന്നെ ക്രസ്തു കുരുശിലേറി മരിക്കുന്നതെങ്ങനെയാണ് ? ഇങ്ങനെ ഉത്തരം ലഭിക്കാത്ത ഒരു പാട് ചോദ്യങ്ങള്‍ എന്നെ അലട്ടി. ഈ കാര്യങ്ങള്‍ എന്ന ഒരു തരം ആജ്ഞേയവാദത്തിലേക്ക് നയിച്ചു.
പീന്നീടാണ് കോളേജിലെ ചില മുസ് ലിം സുഹൃത്തുക്കളുമായി ഞാനിക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. മുസ്‌ലിംകളല്ലാത്തവരില്‍ നിന്ന് തെറ്റിദ്ധരിക്കപെട്ട ഇസ്‌ലാമിക ആശയങ്ങളാണ് ലഭിച്ചിരുന്നത്. മുസ് ലികള്‍ തീവ്രവാദകളാണെന്നും മനുഷ്യസനേഹമില്ലാത്തരാണെന്നും ഞങ്ങളെ എല്ലാവരും പറഞ്ഞു പഠിപ്പിച്ചു.
ദൈവം അനാദിയും അനശ്വരനും ഏകനുമാണെന്ന സങ്കല്‍പമുണ്ടെങ്കിലും അത് ബുദ്ധിപരമായി മനസിനെ തൃപ്തിപ്പെടുത്താന്‍ എനിക്കായില്ല. അതേസമയം ഞാന്‍ ഇസ്‌ലാമിനെ കയ്യൊഴിഞ്ഞുമില്ല. എന്റെ അന്വേഷണം കൂടുതല്‍ ശക്തമാക്കി. വീട്ടീല്‍ നിന്നാരും എന്റെ മതാന്വേഷണത്തെ പ്രോല്‍സാഹിപ്പിക്കില്ലെന്നായിരുന്നു ധാരണയെങ്കിലും സഹോദരി എന്നെ പിന്തുണച്ചു. നോമ്പ് കാലത്ത് അവരുടെ കൂടെയാണ് ഞാന്‍ താമസിച്ചത്. ഇസ്‌ലാമുമായുള്ള എന്റെ ആഭിമുഖ്യം അവര്‍ക്കറിയില്ലായിരുന്നു.
ഒരു ദിവസം പുലര്‍ച്ചെതന്നെ സഹോദരി ഭക്ഷണം കഴിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാര്യം ചോദിച്ചപ്പോള്‍ താന്‍ നോമ്പ് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എനിക്കല്‍ഭുതം തോന്നി. ഞാനും അവരെപ്പോലെ ഇസ് ലാമിനെ പഠിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്നെ പ്രോല്‍സാഹിപ്പിക്കാനും സഹോദരി മറന്നില്ല. പിന്നീട് ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് ഇസ്‌ലാമിക പരിപാടികളില്‍ പങ്കെടുക്കാനും വായിക്കാനുമാരംഭിച്ചു. കുറച്ച് കാലങ്ങള്‍ക്കകം തന്നെ ഞങ്ങള്‍ ശഹാദത്ത് ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു.
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*


al_madheena_
    *════❁✿🔸🔹🔸✿❁════*