🔷തിരുനബി വചനം 🔷. al_madheena_
അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
****************************************************************************
.
*🔷തിരുനബി വചനം 🔷*
ഉമ്മുസലമ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും വല്ല ആപത്തുകളും സംഭവിക്കുകയും അപ്പോൾ അവൻ
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا إِلاَّ أَجَرَهُ اللَّهُ فِي مُصِيبَتِهِ وَأَخْلَفَ لَهُ خَيْرًا مِنْهَا
(നിശ്ചയം നാം അല്ലാഹുﷻവിന്റേതാണ്, നാം അവനിലേക്ക് തന്നെ മടക്കപ്പെടുന്നവരുമാകുന്നു, അല്ലാഹുവേ എന്റെ പ്രയാസങ്ങൾക്കു നീ എനിക്ക് പ്രതിഫലം നൽകേണമേ, അതിനേക്കാൾ ഗുണകരമായത് എനിക്കു നീ പകരം നൽകേണമേ), എന്ന് പറയുകയും ചെയ്താൽ അല്ലാഹു ﷻ അവന്റെ പ്രയാസത്തിന് പ്രതിഫലം നൽകുകയും, അതിനേക്കാൾ ഗുണകരമായത് പകരം നൽകുകയും ചെയ്യും. ഉമ്മുസലമ പറഞ്ഞു. അബൂസലമ മരിച്ചപ്പോൾ റസൂൽ(സ) എന്നോട് ആജ്ഞാപിച്ചിരുന്നപോലെ ഞാൻ പ്രാർത്ഥിച്ചു. അതിനാൽ അദ്ദേഹത്തേക്കാൾ ഉത്തമരായ റസൂൽ(സ)യെ എനിക്ക് അല്ലാഹു ﷻ പകരം നൽകുകയും ചെയ്തു.
【മുസ്‌ലിം: 918 】
وَحَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو أُسَامَةَ، عَنْ سَعْدِ بْنِ سَعِيدٍ، قَالَ أَخْبَرَنِي عُمَرُ بْنُ كَثِيرِ بْنِ أَفْلَحَ، قَالَ سَمِعْتُ ابْنَ سَفِينَةَ، يُحَدِّثُ أَنَّهُ سَمِعَ أُمَّ سَلَمَةَ، زَوْجَ النَّبِيِّ صلى الله عليه وسلم تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ فَيَقُولُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا إِلاَّ أَجَرَهُ اللَّهُ فِي مُصِيبَتِهِ وَأَخْلَفَ لَهُ خَيْرًا مِنْهَا قَالَتْ فَلَمَّا تُوُفِّيَ أَبُو سَلَمَةَ قُلْتُ كَمَا أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم فَأَخْلَفَ اللَّهُ لِي خَيْرًا مِنْهُ رَسُولَ اللَّهِ صلى الله عليه وسلم
❄❄❄❄❄❄❄❄❄❄❄
📗📕📘📙📗📕📘📙📗📕📘
Post a Comment