തിരുപ്പിറവി lyrics | Sayyid Thwaha Thangal & Shahin Babu | Thangal Shahin Official
തിരുപ്പിറവി (Lyrics)
Sayyid Thwaha Thangal & Shahin Babu
Thalaal badru alaina
Minsaniyyathil vadaahi
Vajaba shukru alainaa
Madhaaa lillahi dhaiee
മുത്തോളി തങ്ങൾ പിറന്നു
ആലങ്ങൾ സന്തോഷം കൊണ്ടു
ആമിനാ ബീവിന്റെ പൈതൽ
ആരിലും അത്ഭുതം നിറച്ചു
Thalaal
പുണ്യ റബീഈന്റെ പുലരി
പന്ത്രണ്ടാം നാളിന്റെ സുബഹി
നേരത്തായ് ഭൂവിൽ പിറന്നു
മാലോകർ സന്തോഷം ചൊന്നു
ya nabi
മലക്കുകൾ അമ്പിയാ വന്നു
ആശംസ ബീവിക്ക് ചൊന്നു
ആനന്ദ പിറവി നടന്നു
മക്കത്തു ആഘോഷം വന്നു
Marhaba
നേരിന്നായ് വന്ന റസൂല്
നേരുന്നതെല്ലാം ഹുസൂല്
വിസ്‌മയം കൊണ്ട വുജൂദ്
കൺ മിഴിച്ചല്ലോ ജൂഹാല്
Thalal
റബീഇന്റെ തിങ്കൾ പുലർന്നേ...
ആ പുലരിയിൽ കണ്ടേ
ലോകം മുൻപോന്നറിയാത്ത നൂറേ
ആ നൂറ് കണ്ടത് ഹബീബിൽ നിന്നേ..
അർഷും കുർസിയ്യും സന്തോഷ തിമർപ്പിൽ തന്നെ...
മലക്കുകൾ വാന ലോകത്തതൃർപ്പം കൊണ്ടേ... സർവ്വ ചരാചര ലോകം ആ വരവറിഞ്ഞേ..
നൂറാറ്റൽ വരവിന്നായ് മർഹബ ചൊന്നേ
മർഹബ യാ നൂറ ഐനി
മണ്ണിൽ വിരുന്നെത്തി അനുഗ്രഹതിരകളും
ഖാതിമുനബിയുടെ ചാരെ
പ്രപഞ്ചമന്നാലങ്കാര ചിരി തൂകി
ഹബീബിന്റെ തിരു പിറവിയിൽ ബഹു കേമം
വരവായി കുഞ്ഞോമൽ
കനിവായി നൂറാറ്റൽ
ആമിന ബീവിക്കരികിൽ അണവായി മലക്കുകൾ
തിരുപ്പിറവി അടുത്ത വാർത്തയിൽ ബീവിചിരിച്ചു..
മുഹമ്മെദെന്ന പേരിടാനായ് അവർ അറീച്ചു
സുബ്ഹിയോടടുത്ത നേരം
നൂറുദിച്ചു...
Ya nabi
ആയിരത്തി നാന്നൂറ്റി നാൽപ്പത് വസന്തങ്ങൾ
കഴിഞ്ഞു പോയി നമ്മൾ മറന്ന് പോയി
വസന്തം വരുമ്പോഴും റബീ എത്തി ചേർന്നാലും വരവേറ്റെങ്കിൽ നമ്മൾ സൽഗുണരായി..
ഈ പ്രപഞ്ചം കാക്കും റബീ എത്തി ചേരാൻ
മണ്ണും വിണ്ണും മർഹബ ചൊരിഞ്ഞീടും
ഈ യുഗത്തിൽ നമ്മൾ ഉണർത്തണം ലോകരെ
ഖാതിമുന്നബിന്റെ പുകളറിയിക്കണം
ya nabi
Post a Comment