ആൺ കുഞ്ഞ് ജനിക്കാൻ എന്ത് വേണം?

    
     ✍🏼ശൈഖ് യൂസഫുന്നബ്ഹാനി (റ) പറയുന്നു. ഭാര്യയുമായി ബന്ധപ്പെടുന്നതിനു മുൻപ് 10 തവണ يَا مُتَكَبِّرُ (യാ മുതഖബ്ബിർ) (അഹംഭാവി) എന്നു ചൊല്ലുന്നത് ആൺ സന്താനമുണ്ടാവാൻ ഉത്തമമാണ്...

 പെൺമക്കൾ മാത്രമുള്ളവർ ആൺ സന്താനമുണ്ടാകാനും ആൺസന്തതികൾ മാത്രമുള്ളവർ ഒരു പെൺസന്തതിക്കും വേണ്ടി ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

 ഏതൊരു കുടുംബത്തിലും പെൺമക്കൾ ബറകത്താണെന്ന് നബി ﷺ പറഞ്ഞത് ഇതോടൊപ്പം ചേർത്തി വായിക്കണം.

 ആൺകുഞ്ഞുങ്ങളില്ലാതെ വിഷമിച്ച ഒരാളോട് ഇബ്നു അബ്ബാസ് (റ) പറഞ്ഞത് താങ്കൾ اَسْتَغَفِرُ اللّٰهِ الْعَظِيمْ എന്നു വർദ്ധിപ്പിക്കണമായിരുന്നു. കാരണം സൂറത് നൂഹിൽ അല്ലാഹു ﷻ നൂഹ് നബിയെ ഉദ്ദരിച്ച് പറഞ്ഞു.

اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿•﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿•﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا

അല്ലാഹു ﷻ പറയുന്നു : നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പൊറുക്കലിനെ തേടുക. തീർച്ചയായും അവൻ പാപങ്ങളെ പൊറുക്കന്നവനായിരിക്കുന്നു. അതു വഴി നിങ്ങൾക്ക് കോരിചെരിയുന്ന മഴ വർഷിപ്പിക്കുകയും സമ്പാദ്യങ്ങളും ആൺ സന്താനങ്ങളും കനിഞ്ഞ് നൽകുകയും ചെയ്യും. അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗീയാരാമങ്ങളും സ്വർഗ്ഗീയ പുഴകളും സംവിധാനിക്കും...
  (സൂറതുനൂഹ്)

 നമ്മുടെ ദോഷങ്ങളെല്ലാം പൊറുത്ത് ഹൃദയശുദ്ധീകരണം വരുത്തുന്നതോടൊപ്പം അതികമായ സുഖലഭ്യതക്കും പാപമോചനത്തിന് സിദ്ധിയുണ്ടെന്നതാണ് സൂറതുനൂഹിലെ ഈ ആയത്തുകൾ നമ്മെ തൊട്ടുണർത്തുന്നത്.

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
ആമീൻ,,,,,,,,,