ഒരു ദിനം ഒരു ഹദീസ്

**************************************

***********************
ഒരു ദിനം ഒരു ഹദീസ്

حَدَّثَنَا عَمْرُو بْنُ سَوَّادٍ الْمِصْرِيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، عَنْ عَمْرِو بْنِ الْحَارِثِ، عَنْ سَعِيدِ بْنِ أَبِي هِلاَلٍ، عَنْ زَيْدِ بْنِ أَيْمَنَ، عَنْ عُبَادَةَ بْنِ نُسَىٍّ، عَنْ أَبِي الدَّرْدَاءِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏‏ أَكْثِرُوا الصَّلاَةَ عَلَىَّ يَوْمَ الْجُمُعَةِ فَإِنَّهُ مَشْهُودٌ تَشْهَدُهُ الْمَلاَئِكَةُ وَإِنَّ أَحَدًا لَنْ يُصَلِّيَ عَلَىَّ إِلاَّ عُرِضَتْ عَلَىَّ صَلاَتُهُ حَتَّى يَفْرُغَ مِنْهَا ‏"‏ ‏.‏ قَالَ قُلْتُ وَبَعْدَ الْمَوْتِ قَالَ ‏"‏ وَبَعْدَ الْمَوْتِ إِنَّ اللَّهَ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ ‏"‏ ‏.‏ فَنَبِيُّ اللَّهِ حَىٌّ يُرْزَقُ ‏.‏"


അബുദ്ദർദ്ദാഅ٘ (റ) ൽ നിന്ന് നിവേദനം: അല്ലാഹുﷻവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം എന്റെ മേൽ നിങ്ങൾ സ്വലാത്തുകൾ അധികരിപ്പിക്കുക. കാരണം നിശ്ചയം ആ ദിവസം മാലാഖമാരുടെ സാന്നിധ്യം ഉണ്ടാകുന്നതാണ്. ആരെങ്കിലും എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് എന്റെ മേൽ അത് വെളിപ്പെടുത്തപ്പെടുന്നതാണ്. മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: മരണാനന്തരവും അപ്രകാരമാണോ നബിയെ..? തിരു നബി ﷺ പറഞ്ഞു: മരണാനന്തരവും അപ്രകാരം തന്നെ, നിശ്ചയം അല്ലാഹു ﷻ പ്രവാചകന്മാരുടെ ശരീരം ഭൂമിയുടെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുﷻവിന്റെ പ്രവാചകൻ ജീവിച്ചിരിക്കുന്നവരും ഭക്ഷണം നൽകപ്പെടുന്നവരുമാണ്
(ഇബ്നു മാജ :1706)
📕📗📘📙📕📗📘📙📕📗📘