ചരിത്രം ഇഷ്ടപ്പെടുന്നവർക്കായി 🐫📚ചരിത്ര ചെപ്പ്

ചരിത്രം ഇഷ്ടപ്പെടുന്നവർക്കായി*     
    *🐫📚ചരിത്ര ചെപ്പ് 🌈*
     *📘STORY TIME - 717📘*
••===••===••===••===••===••
🎈ഇന്നാണ് ആ കല്യാണം-
           ഭാഗം - 04
(ഷംസീർക്കാന്റെ) ഉമ്മാന്റെ ഏട്ടത്തി ഞാൻ കേൾക്കാൻ പാകത്തിന് അത് പറഞ്ഞപ്പോൾ ...,മനസ്സൊന്ന് പിടഞ്ഞു പോയി....., 

ആരും കാണാതെ കണ്ണൊന്ന് മുഖമമർത്തി തുടച്ചു കൊണ്ട് ഞാൻ എന്നിലെ നൊമ്പരങ്ങളെല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് താഴേക്ക് ഇറങ്ങി...,മനസ്സിൻറെ പതർച്ച കൊണ്ട് ഓരോ കാലടികളും ഇടറി കൊണ്ടിരുന്നു.....,വീഴാതിരിക്കാൻ വേണ്ടി ചുമരിൽ ഒരു കൈ വെച്ചു കൊണ്ട് ആണ് ഞാൻ ഇറങ്ങിയത്. .,

"കണ്ട കണ്ട ഓൾടെ ഒരഹങ്കാരം പുയ്യാപ്ല ഒന്ന് കൂടെ കെട്ടിയെങ്കിലുംആ അഹങ്കാരത്തിന് ഒരു കൊറവുല്യ"

എല്ലാരേയും നോക്കി കൊണ്ട് ഉമ്മാന്റെ കയ്യിലെ സാരി പിടിച്ച കവർ വാങ്ങാൻ നിൽക്കുമ്പോൾ ആണ് (ഷംസീർക്കന്റെ എളേമ) അത് ഞാൻ കേൾക്കാൻ പാകത്തിന് ഇക്കാന്റെ മൂത്തമ്മയോട് പറഞ്ഞത്.......,
അത് ശ്രദ്ധിച്ചില്ല എന്ന രീതിയിൽ ഉമ്മാന്റെ കയ്യിൽ നിന്നും കവർ വാങ്ങി.....,

"അന്നേ നമ്മള് ബിളിക്കാൻ നിൽക്കേർന്ന്.....,"

"ന്തമ്മ....,"

"അല്ല പെണ്ണിന് മാറ്റിച്ചാനും(വസ്ത്രം മാറ്റി കൊടുക്കാൻ) മോഡി കൂട്ടാനും ഒരാൾ മാണ്ടേ....,നമ്മള് ബിച്ചാർച്ചു ഇജ് ബരൂലാന്ന്"

സാധാരണ പോലെ ഉമ്മ അത് പറഞ്ഞപ്പോൾ എനിക് മനസ്സിലാക്കാൻ പാകത്തിന് ഒരു കുത്ത് വാക്ക് അതിൽ ഉണ്ടായിരുന്നു...., അപ്പോയും ഞാൻ ചിരിച്ചു കാണിച്ചു...,

തലവേദന എന്ന് പറഞ്ഞു കൊണ്ട് ഒഴിയാൻ നിൽക്കുവായിരുന്നു...., ഏതു പെണ്ണാണ് കണ്മുന്നിൽ തന്റെ ജീവന്റെ പാതി മറ്റൊരുത്തിക്ക് മഹർ ചാർത്തുന്നത് കണ്ടു നിൽക്കാൻ കഴിയുക....., പക്ഷെ ഇനി പോകാതെ നിവർത്തി ഇല്ല....,

"മോളെ........, ഉമ്മാക്ക് തീരെ വയ്യ....., ഇജ് ഇവിടെ നിൽക്കോ....,"

ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട്., ഉള്ളിലെ വിങ്ങൽ അടക്കാൻ നോക്കുമ്പോൾ ആണ് അമ്മായി അത് പറഞ്ഞത്...,

"അതിപ്പോ എങ്ങെനെ...,"

തടയാൻ വേണ്ടി ഉമ്മ(സഫിയ) എന്തോ പറയാൻ നിൽക്കുമ്പോൾ ആണ് ഉമ്മാന്റെ നാത്തൂന്(ഷംസീർ ന്റെ ഉപ്പാന്റെ അനിയത്തി)അത് പറഞ്ഞത്

"അത് ശെരിയ......, ഓൾട ഉമ്മാക്ക് തീരെ വയ്യല്ലോ അപ്പൊ വരാനും പറ്റൂല..., ഓള് ഇബടെ നിന്നോട്ടെ..., കയ്യകലത്തിൽ ഒരാൾ നിൽക്കണത് നല്ലതാ.....,"

ന്ദോ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു...., എപ്പോഴും എന്നെ പരിഹസിക്കാൻ മാത്രം നേരം കണ്ടെത്തുന്ന ഉമ്മയും ഉമ്മാന്റെ കുടുംബക്കാരിൽ നിന്നൊക്കെ എന്നും ഒരു കൈ താങ്ങായി ഇക്കാൻറെ കൂടെ ആമയും ഉണ്ടടാവുമായിരുന്നു..., കുട്ടികൾ ഒക്കെ പടച്ചോന്റെ പരീക്ഷണല്ലേ എന്ന് പറഞ്ഞു എപ്പോഴും വാദിക്കാൻ ആമയും കൂടെ നിന്ന് ആശ്വാസിപ്പിക്കാൻ ശ്രമിച്ചിരുന്നു....,

"അയിന്....., പെണ്ണിനെ ചമയ്ക്കാൻ ആരെങ്കിലും മാണ്ടേ.....,നക്ക് ആണെങ്കിൽ മോനും മോളായിട്ടും ഓൻ തന്നെണ് ഇള്ളതും....,"

 എന്നെ നോക്കി കൊണ്ട് ചുണ്ട് കൊട്ടി ഉമ്മ അറിയിച്ചു.....,

"ന്റെ മോൾ അസ്ന ഇണ്ടല്ലോ....., കൂട്ടിന് മുഹ്‌സിനിം.....,"

അതിന് ഒന്നും പറയാതെ എന്നെ ഒരു നോട്ടം നോക്കി കൊണ്ട് ഉമ്മ കയ്യിലെ കവർ ഒരു വാശിയോടെ തട്ടി പറിച്ചു വാങ്ങി കൊണ്ട് എന്നെ കൗനിക്കാതെ മുന്നോട്ട് നടന്നു...,

"പെണ്ണിന്റെ വീട്ടിലേക്ക് പോരാൻ ഉള്ളോർ ഒക്കെ പോന്ന് വണ്ടീൽ കേറിക്കോളി.....,"

അതു പറഞ്ഞു ഉമ്മാന്റെ താത്ത പിറകെയും.....,

"ഞാനും പോവാണ് കുഞ്ഞാളു......., ആരെങ്കിലുമൊക്കെ വേണ്ടേ പെണ്കുട്ടിന്റെ വീട്ടിലേക്ക് നമ്മടെ കൂട്ടത്തിന്ന് അടുപ്പള്ളോർ....,"

കണ്ണ് നിറച്ചു കൊണ്ട് അമ്മായി എന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ഞാൻ വെറുതെ തലയാട്ടി....,
അമ്മായി പോകാൻ നിന്നപ്പോൾ ഞാൻ ആ കൈ പിടിച്ചു....,

"ന്ത കുട്ട്യേ....,"

എന്നെയും എന്റെ കൈ നേയും മാറി മാറി നോക്കി കൊണ്ട് അമ്മായി ചോദിച്ചു..,

"അമ്മായി നിക്കാഹ് കഴിഞ്ഞാൽ നക്ക് വിളിച്ചു പറയല്ലേ....., ഇവിടെ എത്തുന്നത് ഞാൻ അറിയണ്ട....., നക്ക് താങ്ങൂല......"

ചെറിയൊരു ഇടർച്ചയോടെ ഞാൻ പറഞ്ഞപ്പോൾ ന്നോട് ഒന്നും പറയാതെ എന്നെ ഒരു നോക്ക് നോക്കി കൊണ്ട് പോയി...,

കുറച്ചു പേര് വരുന്ന പെൺവീട്ടുകാരെ സൽക്കാരിക്കാൻ വേണ്ടിയും വയ്യായ്ക മൂലം യാത്രയുടെ രോഗങ്ങൾ ഉണ്ടായത് കാരണംകൊണ്ടും പോയിട്ടില്ലായിരുന്നു...


ഞാൻ ഉമ്മാന്റെ റൂമിൽ പോയി...,എന്നെ കണ്ടപ്പോൾ എന്നെ പ്രതീക്ഷിച്ച പോലെ ഒന്നും പറഞ്ഞില്ല....,ആ മടിയിൽ തല വെച്ചു കിടന്നപ്പോൾ എവിടെയോ ഒരു ചെറിയ സുഖം അനുഭവപ്പെട്ടു....,

"ന്റെ കുട്ടിക്ക് സങ്കടായോ....,"

തലയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് ഉമ്മ അത് ചോദിച്ചപ്പോൾ നിറമിഴികളോടെ ഞാൻ ഉമ്മാനെ നോക്കി കൊണ്ട് ഇല്ല എന്ന രീതിയിൽ തലയാട്ടി....,എന്നിട്ട് പഴയത് പോലെ ആ മടിയിൽ ചുരുണ്ടു കൂടി...,

"ന്റെ കുട്ടി ഒരിക്കലും വിഷമിക്കരുത് .....,"

ഇടറിയ സ്വരത്തിൽ ഉമ്മ അത് പറഞ്ഞപ്പോൾ എൻറെ കണ്ണ് അറിയാതെ ഒന്ന് നിറഞ്ഞു പോയി...., ഒന്നും പറയാതെ ആ മടിയിൽ തല വെച്ചു കൊണ്ട് ഞാൻ മുന്നിലെ ക്ലോക്കിലേക്ക് കണ്ണ് പായിച്ചു...,
ഇനി കുറച്ചു നിമിഷങ്ങൾ മാത്രം.....,
എന്ന ചിന്ത മനസ്സിൽ മനസ്സിൽ വന്നതും ഞാൻ ഒരു വിങ്ങലോടെ കരഞ്ഞു പോയി...,

അപ്പോയും ഉമ്മാന്റെ കൈ കൈകൾ ഒരു ആശ്വാസം പോലെ എന്നെ തഴുകുന്നുണ്ടായിരുന്നു....,

"കുഞ്ഞാളു ......,,"

സ്വരം ഇടറി കൊണ്ട് ഉമ്മ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്....., കരഞ്ഞു കരഞ്ഞു എപ്പോയോ ഉറങ്ങി പോയിരുന്നു ഞാൻ...,

"ന്ത ഉമ്മച്ചി....,"

കണ്ണ് തുടച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു...,

"മോള് മുഖമൊക്കെ കഴുകി വാ.....,"

എന്നെ നോക്കാതെ ഉമ്മ അത് പറഞ്ഞപ്പോൾ ഞാൻ ക്ലോക്കിൽ നോക്കി 
യാ റബ്ബി....., മണി അഞ്ചേ മുപ്പത്തി നാല് ആയി....,

എന്ന് മനസ്സിൽ പറഞ്ഞില്ല അപ്പോയേക്കും മുറ്റത്ത് കാർ വന്ന സൗണ്ട് കേട്ടു...,

പിടക്കുന്ന നെഞ്ചിടിപ്പോടെ ഞാൻ ഉമ്മയെ നോക്കിയപ്പോൾ ഉമ്മ എന്നെ നോക്കുന്നില്ലയിരുന്നു.....,

"മോളെ....., നിക്കാഹ് കഴിഞ്ഞു...., കുട്ടി ഒറങ്ങല്ലേ ന്നു ബിച്ചാർച്ചു ഞാൻ വിളിപ്പിക്കാഞ്ഞത്....., ഓലക്കെ ഇവിടെ എത്തി....,"

വാതിൽ തുറന്നു കൊണ്ട് അയൽവാസി അത് പറഞ്ഞപ്പോൾ ശ്വാസം നിലച്ചത് പോലെ എനിക് തോന്നി...,

ഇക്കാക്ക് ഒരു ജീവിതം ഏറെ ആഗ്രഹിച്ചു എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു അത് കേട്ടപ്പോൾ...,
പക്ഷെ ഇപ്പോൾ കണ്ണീരൊന്നും വന്നില്ലായിരുന്നു....., ഒരു തരം പേരറിയാത്ത നിർവീര്യതയായിരുന്നു അപ്പോൾ....,

ഒന്നും പറയാതെ ഞാൻ മുഖം കഴുകി കൊണ്ട് പുറത്തിറങ്ങി...പുതിയ പെണ്ണിനെ കാണാൻ ഉള്ള വ്യാഗ്രതയിൽ വീട് മൊത്തം ബഹളമായിരുന്നു....,
മഹറിന്റെ കനം തൂക്കി നോക്കിയും പെണ്ണിന്റെ മൊഞ്ച് നോക്കിയും പുതു പെണ്ണിനെ എല്ലാരും പൊതിയുകയായിരുന്നു.....,
അത് വരെ ചിരിച്ചു സംസാരിച്ച ഉമ്മ എന്നെ കണ്ടപ്പോൾ ഒരു തരം വാശിയോടെ ഇക്കാനെ ശബാനയുടെ അടുത്തേക്ക് നീക്കി നിർത്തി....,

"ഇജ് എവിടെർന്നു...., അവിടെ പണിയില്ലേ... അനക്ക്....,"

ഉമ്മ എന്നെ ഒഴിവാക്കാൻ വേണ്ടി അത് പറഞ്ഞപ്പോൾ ആണ് ശബാന എന്ന കാണുന്നത്...,

ചെറിയ വെള്ളാരം കണ്ണുകളും, നീണ്ട വെളുത്ത മുഖവുമുള്ള ഒരു മൊഞ്ചത്തി ആയിരുന്നു അവൾ എല്ലാം കൊണ്ടും ന്റെ ഇക്കാക്ക് യോജിച്ച ഒരു പെണ്കുട്ടി.....,

എന്ന് ആലോചിച്ചപ്പോൾ തന്നെ ഞാൻ ഷാൾ ചുണ്ട് കൊണ്ട് കൂട്ടി പിടിച്ചു...,

പക്ഷെ എന്നിലുള്ള അവളുടെ കണ്ണുകൾ എന്റെ കഴുത്തിൽ കിടക്കുന്ന മഹറിൽ പോയപ്പോൾ ചങ്കിലൊരു പിടച്ചിലോടെ ഞാൻ അത് കൂട്ടി പിടിച്ചു..

പക്ഷെ അപ്പോയും മനസ്സിലാക്കാത്ത ഒരു ഭാവത്തോടെ അവൾ എന്റെ മാറിൽ കൂട്ടി പിടിച്ച കൈകളിലേക്ക് തന്നെ നോക്കിയപ്പോൾ നെഞ്ച് പൊടിയുന്ന പോലെ തോന്നി...,

ഒരിക്കലും ഇതിന്റെ അവകാശവാതത്തിന് ഞാൻ നിന്റെ മുന്നിൽ വരില്ല എന്ന് പറഞ്ഞു കൊണ്ട് അവളുടെ മുന്നിൽ പൊട്ടി കരയാൻ ഞാൻ വേമ്പി.....,

"അവിടെ പണിണ്ട് ഇജ് ഇവിടെ നിക്കാതെ പോവാൻ നോക്ക്....,"

ഉമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഇക്കാനെ ഒന്ന് നോക്കി....., എന്നെ നോക്കാതെ വേറെ ഭാഗത്ത് നോക്കി നിന്നപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു കടൽ ആർത്തിരമ്പി...,

ഒരു നോട്ടത്തിലൂടെ എങ്കിലും ന്റെ വാവക്ക് ഞാൻ ഉണ്ട് എങ്കിലും പറയുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോയ്‌......,

ഞാൻ ഇക്കയെയും ഇക്കാൻറെ കൂടെ ചേർന്നു നിൽക്കുന്ന ശബാനയെയും നോക്കി കൊണ്ട് പതിയെ ഞാൻ പിൻവാങ്ങി.....,
അപ്പോയും ശബാന എന്റെ കഴുത്തിൽ കിടക്കുന്ന മഹറിൽ നിന്ന് നോട്ടം മാറ്റിയില്ലായിരുന്നു.....
        (തുടരും)