കുഞ്ഞിനെ പഠിപ്പിക്കുന്നതിന് മുമ്പ് നമ്മൾ പഠിക്കേണ്ടത്... അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
======================
*=======================*
🔶കുഞ്ഞിനെ പഠിപ്പിക്കുന്നതിന് മുമ്പ് നമ്മൾ പഠിക്കേണ്ടത്...🔶
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
✍🏼കുട്ടികള്‍ പറഞ്ഞതൊന്നും കേള്‍ക്കുന്നില്ലെന്നത് പൊതുവെ മാതാപിതാക്കളുടെ പരാതികളില്‍ ഒന്നാണ്. പലപ്പോഴും പറയുന്ന കാര്യത്തിന് നേരെ എതിരാണ് മക്കള്‍ ചെയ്യുന്നതെന്നും അവര്‍ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. ശരിയായിരിക്കാം...*
*നമ്മുടെ മക്കളുടെ കുട്ടിക്കാലത്തെ ദുശ്ശാഠ്യം അതിനൊരു പരിധി വരെ കാരണമാകുന്നുമുണ്ട്. എന്നാല്‍ മക്കളോടുള്ള നമ്മുടെ പെരുമാറ്റം കൂടി അവരുടെ ഈ സ്വഭാവത്തിന് കാരണമാകുന്നുണ്ടെന്ന് നാം അറിയാതെ പോകുന്നു. കുട്ടികളോട് എന്തെങ്കിലും പറയുമ്പോഴും കല്‍പിക്കുമ്പോഴുമെല്ലാം സൂത്രത്തില്‍ പെരുമാറാനായാല്‍ തന്നെ ഒരു പരിധിവരെ നമുക്ക് ഈ സ്വഭാവദൂഷ്യം പരിഹരിക്കാനാകും.*
*എണീറ്റതു മുതല്‍ ഉറങ്ങുന്നത് വരെ മക്കളോടുള്ള കല്‍പനകള്‍ മാത്രം നടത്തിക്കൊണ്ടിരിക്കുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ട്. അങ്ങനെ നിരവധി കല്‍പനകള്‍ മാത്രം കേള്‍ക്കുന്നത് തന്നെ കുഞ്ഞിന് മടുപ്പുണ്ടാക്കും. അതിന് പകരം സൂത്രത്തില്‍ വിഷയമവതരിപ്പിക്കാന്‍ രക്ഷിതാക്കള്‍ പഠിക്കണം...*
*ഒരു ഉദാഹരണം പറയാം. ‘നിന്‍റെ കളിപ്പാട്ടം എടുത്തുവെക്കടാ’ എന്ന് മകനോടു പറയുന്നതിന് പകരം ‘എടാ കളിപ്പാട്ടം എടുത്തു വെച്ചില്ലെങ്കില്‍ അവ പൊട്ടിപ്പോകില്ലെ’ എന്ന് ചോദിച്ചു നോക്കൂ. വെറും കല്‍പനയേക്കാള്‍ അത് ഏറെ ഉപകാരം ചെയ്യും...*
*ഇനി ഇങ്ങനെ പറഞ്ഞിട്ടും കുഞ്ഞില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലെന്ന് വെക്കുക. എന്നാല്‍ പിന്നെ ഒന്നുകൂടെ മാറ്റിപ്പിടിക്കേണ്ടിവരും. ‘ശരി, നമ്മള് രണ്ടു പേരും ചേര്‍ന്ന് എടുത്തു വെക്കുകയല്ലെ’ എന്ന് ചോദിച്ച് നിങ്ങളായിട്ട് എടുത്തു വെക്കാന്‍ തുടങ്ങുക. കുഞ്ഞ് നിങ്ങളുടെ മുന്നെ അവിടെ എത്തിയിരിക്കും...*
പലപ്പോഴും മക്കള്‍ തെറ്റ് ചെയ്യും. കാരണം അവര്‍ മക്കളാണെന്നത് തന്നെ.അതിന് പക്ഷെ അവരുടെ വ്യക്തിത്വത്തെ നാം കുറ്റപ്പെടുത്തി കൂടാ. നമ്മള്‍ കുറ്റം പറയുന്നത് കുഞ്ഞിനെയല്ലെന്നും കുഞ്ഞിന്‍റെ പ്രവര്‍ത്തനത്തെയാണെന്നും അവനെ ബോധിപ്പിക്കാനാകണം.
തന്‍റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതു കുഞ്ഞിനും ഇഷ്ടമാകില്ല. അതുകൊണ്ട് ആ സ്വഭാവം ഒഴിവാക്കണം.
‘നിന്‍റെ മടിയാണ് കാരണം’, ‘നീ ഈ പണി തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് തോന്നിയതാണ്’ തുടങ്ങിയ വാക്യങ്ങള്‍ നേരിട്ട് കുഞ്ഞിന്‍റെ വ്യക്തിത്വത്തെയാണ് ആക്രമിക്കുന്നത്. അത് ചെയ്യരുത്. മറിച്ച് അവന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തനത്തെ/ സമീപനത്തെ ചൂണ്ടി അത് തെറ്റായി പോയെന്ന് പറയുക...
*അങ്ങനെയെങ്കില്‍ അത് മനസ്സിലാക്കാനുള്ള ശ്രമം അവന്‍റെ ഭാഗത്ത് നിന്നു ഉണ്ടാകും. കാരണം ഒരു കുഞ്ഞെന്ന നിലയില്‍ അവന് ലഭിക്കേണ്ട ബഹുമാനം നിങ്ങളവന് നല്‍കിയാല്‍ രക്ഷിതാവെന്ന നിലയില്‍ തിരിച്ച് നല്‍കേണ്ട ബഹുമാനത്തെ കുറിച്ച് അവന് നല്ല ബോധ്യം വരും, തീര്‍ച്ച...
റബ്ബ് സുബ്ഹാനഹുവതാല നമ്മുടെ മക്കളെ നമ്മൾക്ക് ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹായ മക്കളായി വളർത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍...
🔚🔚🔚🔚🔚🔚🔚🔚🔚🔚
📗📕📘📙📗📕📘📙📗📕📘
🕌
മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🍃
AL Madheena
Post a Comment