നാം ദിവസേന പതിവാക്കേൻട ദിക്ക്റുകൾ...al_madheena_. അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 

*=======================*
   
    *🔶നാം ദിവസേന പതിവാക്കേൻട ദിക്ക്റുകൾ🔶*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
       
എന്നും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകളും ദുആകളും
ചൊല്ലേണ്ട സമയം :
 
രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതുവരെയാണ്.
വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേയുമാണ്.
നബി (സ) അരുളി : “അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത്. (പ്രതിഫലമുള്ളത്); അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെ പോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റു) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്).
 
 
 
(1) പ്രാര്‍ത്ഥനയുടെ തുടക്കത്തിലെ ‘ഹംദും’ ‘സ്വലാത്തും’ ‘1’ തവണ ചൊല്ലുക:
 
الحمد لله وحده والصلاة والسلام على من لانبي بعده
 
: (صححه الألباني في سنن الترمذي:٣٣٨٠)
 
“അല്‍ഹംദുലില്ലാഹ്, വഹ്ദഹു വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹു.”
 
“എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബി (മുഹമ്മദ്‌ സ) യുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ”
 
 
 
(2) ദിവസവും രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട പ്രാര്‍ത്ഥനാ സൂക്തങ്ങള്‍:
 
(എ) ആയത്തുല്‍-കുര്‍സി ‘1’ തവണ:
 
ഉബയ്യ്ബിന്‍ കഅബ് (റ) നിവേദനം. ശൈത്വാന്‍ എനിക്ക് അറിയിച്ചുതന്നു : “ആരെങ്കിലും വൈകുന്നേരമാകുമ്പോള്‍ ആയത്തുല്‍-കുര്‍സി ഓതിയാല്‍ പിറ്റേന്ന് രാവിലെ വരേയും ആരെങ്കിലും രാവിലെയാകുമ്പോള്‍ ആയത്തുല്‍-കുര്‍സ്സിയ്യ് ഓതിയാല്‍ അന്ന് വൈകുന്നേരം വരേയും അയാള്‍ ഞങ്ങളില്‍ നിന്ന് (ശൈത്താനില്‍ നിന്ന്) സംരക്ഷണം ലഭിച്ചവനായി.” പിറ്റേന്ന് രാവിലെ ഈ വാര്‍ത്ത നബി(സ)യുടെ അടുത്തു പോയി അറിയിച്ചു. നബി(സ) അരുളി: “ശൈത്വാന്‍ സത്യം പറഞ്ഞു!” (صحيح الترغيب والترهيب:٦٦٢)
 
 
 
 
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ : (سورة البقرة:٢٥٥)
 
(صحيح الترغيب والترهيب:٢٢٦)
 
“അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഹുദുഹു സിനതുന്‍ വലാ നൌം, ലഹു മാഫിസ്സമാവാത്തി വ മാഫില് ‍അര്‍ള്വ്, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ ബിമാ ശാഅ, വസിഗ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ള്വ വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.”
 
 
 
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.(2:255)
 
 
 
(ബി) സൂറത്ത് : ഇഖ്ലാസ്, ഫലഖ്, നാസ് ‘3’ തവണ വീതം:
 
 
നബി (സ) അരുളി : “എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നീ ഖുല്‍ ഹുവല്ലാഹു അഹദ്…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ‘ഖുല്‍ അഊദു ബിറബ്ബിന്നാസ്’… സൂറത്തുകള്‍ പാരായണം ചെയ്‌താല്‍ നിനക്ക് (രോഗം, സിഹ്റ്, കണ്ണേറ്, വിഷാദരോഗം…) എല്ലാറ്റിനും അവ മതിയാകുന്നതാകുന്നു!” – (حسنة الألباني في سنن أبي داود:٥٠٨٢)
 
 
سْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
 
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
 
: (سورة الإخلاص:١-٤)
 
“കുല്‍: ഹുവല്ലാഹു അഹദ്, അല്ലാഹു സ്വമദ്, ലം യലിദ്, വലം യൂലദ്, വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്.”
 
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3) അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)
 
 
 
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
 
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
 
(سورة الفلق:١-٥)
 
“കുല്‍: അഊദു ബി റബ്ബില്‍ ഫലഖ്. മിന്‍ ശര്‍റി മാ ഖലക്. വമിന്‍ ശര്‍റി ഗാസിഖിന്‍ ഇദാ വഖബ്. വമിന്‍ ശര്‍റി ന്നഫ്ഫാസാത്തി ഫില്‍ ഗുഖദ്. വമിന്‍ ശര്‍റി ഹാസിദിന്‍ ഇദാ ഹസദ്.”
 
“പറയുക. പുലരിയുടെ റബ്ബിനോട്‌ ഞാന്‍ രക്ഷതേടുന്നു.(1) അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, (2) ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, (3) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, (4) അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. (5)”
 
 
 
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
 
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
 
(سورة الناس:١-٦)
 
“കുല്‍: അഊദു ബി റബ്ബിന്നാസ്‌. മലികിന്നാസ്‌. ഇലാഹിന്നാസ്‌. മിന്‍ ശര്‍റില്‍ വസ്വാസില്‍ ഖന്നാസ്. അല്ലദീ യുവസ്വിസു ഫീ സ്വുദൂരിന്നാസ്.മിനല്‍ ജന്നത്തി വന്നാസ്.”
 
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (1) മനുഷ്യരുടെ രാജാവിനോട്‌. (2) മനുഷ്യരുടെ ദൈവത്തോട്‌. (3) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌. (4) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (5) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (6)
 
(حسنة الألباني في سنن أبي داود:٥٠٨٢)
 
(3) ദിവസവും രാവിലെ ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന
 
 
 
 
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ . وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ.
 
: (مسلم:٢٧٢٣ وصححه الألباني في سنن أبي داود:٥٠٧١)
 
“അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദല്‍ യൌമി വ ഖൈറ മാ ബഅ്ദഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദല്‍ യൌമി വ ശര്‍റി മാ ബഅ്ദഹു, റബ്ബി അഊദുബിക മിനല്‍ കസ് ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.”
 
“ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! നാഥാ ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.”
 
 
 
(4) ദിവസവും വൈകുന്നേരം ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر
 
(مسلم:٢٧٢٣ وصححه الألباني في سنن أبي داود:٥٠٧١)
 
“അംസയ്നാ വ അംസല്‍ മുല്‍കു ലില്ലാഹി, വല്‍ ഹംദുലില്ലാഹി,ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദിഹി ലൈലത്തി വ ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസ് ലി,വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.”
 
ഞങ്ങള്‍ വൈകുന്നേരത്തിലേക്ക്‌ പ്രവേശിച്ചു, വൈകുന്നേരത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! റബ്ബേ! നാഥാ! ഈ രാതിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു.ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാതിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.”
 
 
 
(5) ദിവസവും രാവിലെ ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور
 
: (صححه الألباني في سنن الترمذي:٣٣٩١)
 
“അല്ലാഹുമ്മ ബിക അസ്ബഹ്നാ വ ബിക അംസയ്നാ വബിക നഹ്യാ വബിക നമൂത്തു വ ഇലയ്ക ന്നുശൂര്‍.”
 
“അല്ലാഹുവേ! നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്കുവേണ്ടിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും.”
 
 
 
(6) ദിവസവും വൈകുന്നേരം ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
اللّهُـمَّ بِكَ أَمْسَـينا، وَبِكَ أَصْـبَحْنا، وَبِكَ نَحْـيا، وَبِكَ نَمـوتُ وَإِلَـيْكَ المَصـير
 
: (صححه الألباني في سنن الترمذي:٣٣٩١)
 
“അല്ലാഹുമ്മ ബിക അംസയ്നാ വ ബിക അസ്ബഹ്നാ വബിക നഹ്യാ വബിക നമൂത്തു വ ഇലയ്ക ന്നുശൂര്‍.”
 
“അല്ലാഹുവേ! നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു. നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെക്കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ മരണശേഷമുള്ള മടക്കവും.”
 
 
 
(7) ദിവസവും രാവിലെയും വൈകുന്നേരം ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
നബി(സ) അരുളി : “ആരെങ്കിലും ഒരു ദിവസത്തെ പകലില്‍ (രാവിലെ) ദൃഢവിശ്വാസത്തോടെ ഇത് (ചുവടെ വരുന്ന 79ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലി ആ ദിവസം വൈകുന്നേരമാകുന്നതിന് മുമ്പ് മരിച്ചാല്‍ അയാള്‍ സ്വര്‍ഗാവകാശിയായിരിക്കും. ആരെങ്കിലും ദൃഢവിശ്വാസത്തോടെ ഇത് വൈകുന്നേരം ചൊല്ലിയാല്‍ പിറ്റേന്ന് നേരം പുലരുന്നതിന് മുമ്പ് അയാള്‍ മരിച്ചാല്‍ അയാളും സ്വര്‍ഗാവകാശിയായിരിക്കും!” (البخاري:٦٣٠٦)
 
 
 
 
اللّهـمَّ أَنْتَ رَبِّـي لا إلهَ إلاّ أَنْتَ ، خَلَقْتَنـي وَأَنا عَبْـدُك ، وَأَنا عَلـى عَهْـدِكَ وَوَعْـدِكَ ما اسْتَـطَعْـت ، أَعـوذُبِكَ مِنْ شَـرِّ ما صَنَـعْت ، أَبـوءُ لَـكَ بِنِعْـمَتِـكَ عَلَـيَّ وَأَبـوءُ بِذَنْـبي فَاغْفـِرْ لي فَإِنَّـهُ لا يَغْـفِرُ الذُّنـوبَ إِلاّ أَنْتَ
 
(البخاري:٦٣٠٦)
 
“അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലക്തനീ, വ അനാ അബ്ദുക, വ അനാ അലാ ഗഹ്ദിക വ വഗ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ-സ്വനഅ്തു, അബൂഉ ലക ബിനിഅ്മതിക അലയ്യ വ അബൂഉ ലക ബി ദന്‍ബീ. ഫ-ഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത.”
 
 
 
“അല്ലാഹുവേ! നീയാണ് എന്‍റെ റബ്ബ് (സൃഷ്ടാവും, സംരക്ഷകനും, അന്നം നല്‍കുന്നവനും, രക്ഷിതാവും…), യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്‍റെ അടിമയും ആരാധനകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാന്‍ പാലിക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. (അതിന് ശരിയാംവണ്ണം നന്ദി കാണിക്കാതെയും മറ്റും) ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.”
 
 
 
 പ്രാര്‍ത്ഥന “സഹീഹ് വളഈഫ് സുനന്‍ അബീദാവൂദ്” : 5078-ല്‍ ശൈഖ് അല്‍ബാനി ദുര്‍ബലമാക്കിയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല. (تحقيق الألباني ضيف في صحيح وضعيف سنن أبي داود:٥٠٧٨)
 
(8) ദിവസവും രാവിലെയും വൈകുന്നേരവും ‘1’ തവണ വീതം ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
നബി (സ) അരുളി : “ആരെങ്കിലും രാവിലെ ഇത് (ചുവടെ വരുന്ന 81ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആ പകലില്‍ അല്ലാഹുവോട്‌ കാണിക്കുന്ന നന്ദിയുടെ കുറവ്‌ ഇത് നികത്തുന്നതാണ്. ആരെങ്കിലും വൈകീട്ട് ഇത് ചൊല്ലിയാല്‍ അയാള്‍ക്ക് ആ രാത്രിയില്‍ അല്ലാഹുവോട്‌ കാണിക്കുന്ന നന്ദിയുടെ കുറവും ഇത് നികത്തുന്നതാണ്!” (قال الحافظ في الفتح:١٣١/١١ صححه ابن حبان في موارد:٢٣٦١)
 
 
 
 
اللّهُـمَّ ما أَصْبَـَحَ بي(أوْ: مَا أمْسَى بِي) مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر
 
(قال الحافظ في الفتح:١٣١/١١ صححه ابن حبان في موارد:٢٣٦١، وفي سنن أبي داود:٥٠٧٣ – تحقيق الألباني ضعيف)
 
“അല്ലാഹുമ്മ മാ അസ്ബഹ ബീ (അവ് : മാ അംസാ ബീ) മിന്‍ നിഅ്മത്തിന്‍ അവ് ബിഅഹദിന്‍ മിന്‍ ഖല്‍കിക ഫമിന്‍ക വഹ്ദക ലാശരീക്കലക, ഫലകല്‍ ഹംദു വലക-ശ്ശുക്റു.”
 
“അല്ലാഹുവേ! എനിക്കോ നിന്‍റെ ഏതെങ്കിലും സൃഷ്ടിക്കോ രാവിലെയായപ്പോള്‍ (അല്ലെങ്കില്‍) വൈകുന്നേരമായപ്പോള്‍ ലഭിച്ചിട്ടുള്ള ഏതൊരു അനുഗ്രഹവും നിന്നില്‍ നിന്നാണ്. നിന്നില്‍ നിന്നു മാത്രമാണ്. (ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതിലും നീ മാത്രം ആരാധനക്കര്‍ഹനാകുന്നതിലുമെല്ലാം) നിന്‍റെ കൂടെ യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്.”
 
 
 
(9) ദിവസവും രാവിലെയും വൈകുന്നേരവും ‘3’ തവണ വീതം ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصْرِي، لاَ إِلَهَ إِلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ، لاَ إِلَهَ إِلاَّ أَنْتَ
 
: (حسنه الألباني في صحيح سنن أبي داود:٥٠٩٠)
 
“അല്ലാഹുമ്മ ഗാഫിനീ ഫീ ബദനീ, അല്ലാഹുമ്മ ഗാഫിനീ ഫീ സംഈ,അല്ലാഹുമ്മ ഗാഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്റി, ലാ-ഇലാഹ-ഇല്ലാ അന്‍ത.”
 
“അല്ലാഹുവേ! എന്‍റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ! എന്‍റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ! ഖുര്‍ആനും നബിചര്യയും മറ്റും നിഷേധിക്കുന്ന അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല.” (മൂന്നു തവണ ചൊല്ലുക)
 
 
 
 
 
ഈ പ്രാര്‍ത്ഥന “സഹീഹ് വളഈഫ് സുനന്‍ അബീദാവൂദ്” : 5081-ല്‍ ശൈഖ് അല്‍ബാനി ‘മൗളൂഅ്’ (കെട്ടിയുണ്ടാക്കപ്പെട്ടത്) ആയി വിലയിരുത്തിയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല. (تحقيق الألباني:موضوع في صحيح وضيف سنن أبي داود:٥٠٨١)
 
 
 
(10). ദിവസവും രാവിലെയും വൈകുന്നേരവും ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي
 
: (صححه الألباني في سنن ابن ماجة:٣٨٧١)
 
“അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ഗഫ്’വ വല്‍ ആഫിയത ഫിദ്ദുന്‍യാ വല്‍ ആഖിറതി, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ഗഫ്’വ വല്‍ ആഫിയത ഫീ ദീനീ വ ദുന്‍യാ വ അഹ് ലീ വ മാലീ, അല്ലാഹുമ്മ-സ്തുര്‍ ഗവ്റാതീ, വ ആമിന്‍ റവ്ഗാതീ, അല്ലാഹുമ്മ-ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബിഗളമതിക അന്‍ ഉഗ്താല മിന്‍ തഹ്തീ.”
 
“അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ! എന്‍റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്‍റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും, വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്‍റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു.”
 
 
 
(11). ദിവസവും രാവിലെയും വൈകുന്നേരവും ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
اللّهُـمَّ عالِـمَ الغَـيْبِ وَالشّـهادَةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كـلِّ شَـيءٍ وَمَليـكَه ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْت ، أَعـوذُ بِكَ مِن شَـرِّ نَفْسـي وَمِن شَـرِّ الشَّيْـطانِ وَشِـرْكِه ، وَأَنْ أَقْتَـرِفَ عَلـى نَفْسـ ي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم
 
(صححه الألباني في سنن الترمذي:٣٥٢٩، وصححه الألباني في صحيح الجامع:٧٨١٣)
 
“അല്ലാഹുമ്മ ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ-ശ്ശഹാദതി, ലാ ഇലാഹ ഇല്ലാ അന്‍ത, റബ്ബി കുല്ലി ശയ്ഇന്‍ വ മലീകഹു, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന്‍, അവ് അജുര്‍റഹു ഇലാ മുസ്ലിമിന്‍.”
 
 
 
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ)! എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്‍റെയും അവന്‍റെ ശരീരത്തിന്‍റെയും തിന്മയില്‍ നിന്നും, പിശാചിന്‍റെയും അവന്‍റെ ശിര്‍ക്കിന്‍റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.”
 
 
 
(12) ദിവസവും രാവിലെയും വൈകുന്നേരവും ‘3’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
നബി (സ) അരുളി : ” ആരെങ്കിലും വൈകുന്നേരം ഇത് (ചുവടെ വരുന്ന 86-ആം നമ്പര്‍ പ്രാര്‍ത്ഥന) മൂന്നു തവണ ചൊല്ലിയാല്‍ അയാള്‍ക്ക്‌ പിറ്റേന്ന് രാവിലെ വരെ പെട്ടെന്നുള്ള ആപത്തുകളൊന്നും ബാധിക്കുകയില്ല. ശേഷം ആരെങ്കിലും രാവിലെ ഇത് ചൊല്ലിയാല്‍ അയാള്‍ക്ക്‌ അന്ന് വൈകുന്നേരം വരെ പെട്ടെന്നുള്ള ആപത്തുകളൊന്നും ബാധിക്കുകയില്ല!”
 
 
بِسـمِ اللهِ الذي لا يَضُـرُّ مَعَ اسمِـهِ شَيءٌ في الأرْضِ وَلا في السّمـاءِ وَهـوَ السّمـيعُ العَلـيم . (ثلاث مرات)
 
(صححه الألباني سنن أبي داود:٥٠٨٨)
 
“ബിസ്മില്ലാഹി-ല്ലദീ ലാ യളുര്‍റു മഅ്സമിഹി ശയ്ഉന്‍ ഫില്‍ അര്‍ള്വി വലാ ഫിസ്സമാഇ വഹുവ സ്സമീഉല്‍ അലീം.”
 
“അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല! അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.”
 
 
 
13. ദിവസവും രാവിലെ ‘3’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
നബി (സ) അരുളി : ” അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നംനല്‍കുന്നവനുമെല്ലാമായ) റബ്ബായും; ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും; മുഹമ്മദ്‌ (സ) യെ (സന്മാര്‍ഗ ജീവിതത്തിന് പിന്‍പ്പറ്റേണ്ട) നബിയായും 
رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً : (ثلاث مرات)
 
(السلسلة الصحيحة:٢٦٨٦)
 
“റളീത്തു ബില്ലാഹി റബ്ബന്‍, വബില്‍ ഇസ്ലാമി ദീനന്‍, വബി മുഹമ്മദിന്‍(സ) നബിയ്യന്‍.”
 
അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നംനല്‍കുന്നവനുമല്ലാമായ) റബ്ബായും; ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും; മുഹമ്മദ്‌ (സ)യെ (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.”
 
 
 
(14) ദിവസവും രാവിലെയും വൈകുന്നേരവും ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين
 
: (حسنه الألباني في صحيح الجامع:٥٨٢٠)
 
“യാ ഹയ്യു, യാ ഖയ്യൂം, ബി-റഹ്മതിക അസ്തഈസു അസ്ലിഹ് ലീ ശഅ്നീ കുല്ലഹു വലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്ന്‍.”
 
“യാ ഹയ്യു, യാ ഖയ്യൂം! (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്‍റെ പരമകാരുണ്യം കൊണ്ട് എന്‍റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.”
 
 
 
(15) ദിവസവും രാവിലെ ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
أَصْبَـحْـنا وَأَصْبَـحْ المُـلكُ للهِ رَبِّ العـالَمـين ، اللّهُـمَّ إِنِّـي أسْـأَلُـكَ خَـيْرَ هـذا الـيَوْم ، فَـتْحَهُ ، وَنَصْـرَهُ ، وَنـورَهُ وَبَـرَكَتَـهُ ، وَهُـداهُ ، وَأَعـوذُ بِـكَ مِـنْ شَـرِّ ما فـيهِ وَشَـرِّ ما بَعْـدَه
 
: (حسنه الألباني في صحيح الجامع:٣٥٢)
 
“അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹി റബ്ബില്‍ ആലമീന്‍. അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദല്‍ യൌമി: ഫത്‌ഹഹു, വ നസ്വ്റഹു, വ നൂറഹു, വ ബറകതഹു, വ ഹുദാഹു; വ അഊദുബിക മിന്‍ ശര്‍റി മാ ഫീഹി വ ശര്‍റി മാ ബഅ്ദഹു”
 
“ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രഭാതത്തിലെ പരമാധികാരം ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. നന്മ, വിജയം, സഹായം, പ്രകാശം (നേര്‍മാര്‍ഗം, നീതി), അനുഗ്രഹം, സന്മാര്‍ഗം തുടങ്ങിയ ഈ ദിവസത്തിലുള്ള നന്മകളെ നിന്നോട് ഞാന്‍ ചോദിക്കുന്നു; ഈ ദിവസത്തിലുള്ളതും ഇതിന് ശേഷമുള്ളതുമായ സര്‍വ്വ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.”
 
 
 
(16) ദിവസവും വൈകുന്നേരം ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
أَمْسَيْـنا وَأَمْسـى المُـلكُ للهِ رَبِّ العـالَمـين ، اللّهُـمَّ إِنِّـي أسْـأَلُـكَ خَـيْرَ هـذهِ اللَّـيْلَة ، فَتْحَهـا ، وَنَصْـرَهـا ، وَنـورَهـا وَبَـرَكَتَـهـا ، وَهُـداهـا ، وَأَعـوذُ بِـكَ مِـنْ شَـرِّ ما فـيهـاِ وَشَـرِّ ما بَعْـدَهـا
 
: (حسنه الألباني في صحيح الجامع:٣٥٢)
 
“അംസയ്നാ വ അംസല്‍ മുല്‍കു ലില്ലാഹി റബ്ബില്‍ ആലമീന്‍. അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദിഹി ലൈലലത്തി : ഫത്‌ഹഹാ, വ നസ്വ്റഹാ, വ നൂറഹാ, വ ബറകതഹാ, വ ഹുദാഹാ; വ അഊദുബിക മിന്‍ ശര്‍റി മാ ഫീഹാ വ ശര്‍റി മാ ബഅ്ദഹാ”
 
“ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വൈകുന്നേരത്തിലെ പരമാധികാരം ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. നന്മ, വിജയം, സഹായം, പ്രകാശം (നേര്‍മാര്‍ഗം, നീതി), അനുഗ്രഹം, സന്മാര്‍ഗം തുടങ്ങിയ ഈ രാത്രിയിലുള്ള നന്മകളെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാത്രിയിലുള്ളതും ഇതിന് ശേഷമുള്ളതുമായ സര്‍വ്വ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.”
 
 
 
(17) ദിവസവും രാവിലെയും വൈകുന്നേരവും ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
أَصْـبَحْنا [أوْ: أَمْسَـينا] علـى فِطْـرَةِ الإسْلام ، وَعَلـى كَلِـمَةِ الإخْـلاص ، وَعلـى دينِ نَبِـيِّنا مُحَِـمَّدٍ وَعَاـى مِلَّـةِ أبينـا إِبْـراهيـمَ حَنيـفاً مُسْلِـماً وَمـا كـانَ مِنَ المُشـرِكيـن
 
: (صححه الألباني في صحيح الجامع:٤٦٧٤)
 
” അസ്ബഹ്നാ (അവ്‍: അംസയ്നാ) അലാ ഫിത്‌റത്തില്‍ ഇസ്ലാമി, വ കലിമതില്‍ ഇഖ്‌ലാസി വ ദീനി നബിയ്യിനാ മുഹമ്മദിന്‍(സ്വ), വ മില്ലത്തി അബീനാ ഇബ്രാഹിമ , ഹനീഫന്‍ മുസ്ലിമന്‍ വമാ കാന മിനല്‍ മുശ്രിക്കീന്‍.”
 
“ഇസ്‌ലാമിന്‍റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ്‌ (സ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബി(അ)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ (അല്ലെങ്കില്‍, വൈകുന്നേരത്തില്‍) പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി അ) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല)”
 
 
 
(18) ദിവസവും രാവിലെയും വൈകുന്നേരവും ‘100’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
سُبْحـانَ اللهِ وَبِحَمْـدِهِ (مأة مرة)
 
: (مسلم:٢٦٩٢)
 
“സുബ്ഹാനല്ലാഹി വബിഹംദിഹി”
 
“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും!”
 
 
 
(19) ദിവസവും ’10’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير : (عشر مرات)
 
: (البخاري:٦٤٠٤ ومسلم:٢٦٩٣)
 
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍”
 
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!” (മടി മാറാന്‍ ഒരു തവണയും ചൊല്ലുക)
 
 
 
(20). ദിവസവും രാവിലെയോ മറ്റൊ ‘100’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
നബി (സ) അരുളി : “ആരെങ്കിലും ഒരു ദിവസം നൂറ് തവണ (ചുവടെ വരുന്ന 93ആം ദിക്റ്‍‍) ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. കൂടാതെ അയാള്‍ക്ക് നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും, അയാളുടെ നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരംവരെ അയാള്‍ക്ക് ശൈത്താനില്‍ നിന്ന് അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കുന്നതുമാണ്. (പിന്നീട് അന്ന്‍ വൈകുന്നേരവും ഇത് ചൊല്ലിയാല്‍ പിറ്റേന്ന് രാവിലെ വരെയും സംരക്ഷണം ലഭിക്കുന്നതാണ്); ശേഷം അതിനെക്കാള്‍ കൂടുതല്‍ ചെയ്താലല്ലാതെ അയാളെക്കാള്‍ ഉത്കൃഷ്ടമായിട്ടാരുമുണ്ടാകില്ല!”- (البخاري:٦٤٠٣ والألباني في سنن أبي داود:٥٠٧٧)
 
 
 
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير
 
“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍”
 
: (البخاري:٦٤٠٣ ومسلم:٢٦٩١)
 
“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!”
 
 
 
(21). ദിവസവും രാവിലെ ‘3’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
 
: (مسلم:٢٧٢٦)
 
“സുബ്ഹാനല്ലാഹി വബിഹംദിഹി : അദദ ഖല്‍കിഹി, വ രിളാ നഫ്സിഹി, വദിനത അര്‍ശിഹി, വ മിദാദ കലിമാതിഹി.”
 
“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്‍റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്‍റെ തൃപ്തിയോളവും അവന്‍റെ അര്‍ശിന്‍റെ (അതിഗംഭീരമുള്ള പരമാധികാര പീഠത്തിന്‍റെ) ഭാരത്തോളവും, അവന്‍റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോളവുമുള്ള സ്തുതിയും നന്ദിയും!”
 
 
 
(22) ദിവസവും രാവിലെ ‘1’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَ رِزْقاً طَيِّباً، وَ عَمَلاً مُتَقَبَّلاً
 
: (صححه الألباني في سنن ابن ماجة:٩٢٥)
 
“അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍, വ രിദ്ഖന്‍ ത്വയ്യിബന്‍, വ അമലന്‍ മുതഖബ്ബലന്‍.”
 
“അല്ലാഹുവേ! ഉപകരിക്കുന്ന വിജ്ഞാനവും വിശുദ്ധമായ ഉപജീവനമാര്‍ഗവും, (നീ) സ്വീകരിക്കുന്ന സല്‍ക്കര്‍മ്മങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു.”
 
 
 
(23) ദിവസവും രാവിലെയോ മറ്റൊ ‘100’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ (مأة مرة في اليوم)
 
: (مسلم:٢٧٠٢)
 
“അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലയ്ഹി.”
 
“അല്ലാഹുവേ! നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.”
 
 
 
(24) ദിവസവും വൈകുന്നേരം ‘3’ തവണ ചൊല്ലേണ്ട പ്രാര്‍ത്ഥന:
 
 
 
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق
 
: (مسلم:٢٧٠٩)
 
“അഊദു ബി കലിമാത്തില്ലാഹി-ത്താമ്മാത്തി മിന്‍ ശര്‍റി മാ ഖലക്.”
 
അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.”
 
 
 
(25) ദിവസവും രാവിലെയും വൈകുന്നെരവും ’10’ തവണ വീതം നബി(സ)ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന (സ്വലാത്ത്):
 
 
 
നബി (സ) അരുളി : “ആരെങ്കിലും എന്‍റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്‍റെ ശഫാഅത്ത് (പരലോക ശുപാര്‍ശ) ഖിയാമത്നാളില്‍ ലഭിക്കപ്പെടും.” : (حسنه الألباني في صحيح الجامع:٢٣٥٧)
 
 
 
 
اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ
 
: (حسنه الألباني في صحيح الجامع:٢٣٥٧)
 
“അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.”
 
“അല്ലാഹുവേ! ഞങ്ങളുടെ നബി മുഹമ്മദ്‌ (സ)യുടെ മേല്‍ നിന്‍റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ!”
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃

al_madheena_