❗നഖം വെട്ടലിന്റെ ഇസ്ലാമിക വശം❗. al_madheena_
അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ
❗നഖം വെട്ടലിന്റെ ഇസ്ലാമിക വശം❗
✍🏼കൈകാലുകളുടെ നഖം മുറിക്കൽ സുന്നത്താണല്ലോ... എന്നാൽ നഖം മുറിക്കുവാൻ ഏറ്റവും നല്ല ദിവസം ഏതാണ്?
ഏത് വിരൽ മുതൽക്കാണ് മുറിക്കാൻ തുടങ്ങേണ്ടത്..?
*📍വെട്ടേണ്ട രീതി*
വലത് കൈയുടെ ചൂണ്ട് വിരൽ മുതൽ തുടങ്ങി വഴിക്ക് വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച് ശേഷം തള്ള വിരലിന്റേത് മുറിക്കണം. ഇടത് കൈയുടെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെയും ക്രമം തെറ്റാതെയും മുറിച്ച് തീർക്കണം...
കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച് ഇടത് കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച് ചെറുവിരൽ വരെ മുറിച്ച് അവസാനിപ്പിക്കണം. ഇതാണ് നഖം മുറിക്കുന്നതിന്റെ രൂപം...
(തുഫാ : 2-476)
*📍വെട്ടേണ്ട സമയം*
വ്യാഴാഴ്ച്ച പകലോ വെള്ളിയാഴ്ച്ച രാവിലയോ നഖം വെട്ടൽ പുണ്യകരമാണ്...
(തുഹ്ഫ 2/476, ഫത്ഹുൽ മുഈൻ 145, ഖുലാസ 2 / 151)
തിങ്കളാഴ്ച്ചയും നഖം മുറിക്കൽ സുന്നത്തുണ്ട്.
(ബാജൂരി 1/252, ശർവാനി 2 / 476)
10 ദിവസം കൂടുമ്പോൾ മുറിക്കൽ സുന്നത്താണ്...
(അൻവാർ, ഖുലാസ2/151)
രാത്രി നഖം വെട്ടല് കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്...
(നിഹായ 2/341)
വൂളൂഅ് ഉള്ളവന് നഖം മുറിച്ചാൽ വുളൂഅ് പുതുക്കൽ സുന്നത്തുണ്ട്...
(ബുഷ്‌റല് കരീം 2/10)
ഇടതു കൈയ്യിന്റെ നഖം മുറിക്കാൻ പലർക്കും ശീലമില്ലാത്തതിനാൽ അവർക്ക് ആ കൈയിന്റെ നഖം നീക്കാൻ മറ്റൊരാളെ ഏൽപ്പിക്കുന്നതാണ് കൂടുതൽ നല്ലത്...
(ഇഹ്താഫ് - ശറഹുൽ ഇഹ് യ 2/412 )
*📍ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
അകാരണമായി ഒരു കാലിന്റേയോ ഒരു കൈയിന്റെയോ മാത്രം നഖം നീക്കൽ കറാഹത്ത്...
(ഫത്ഹുൽ മുഈൻ 145)
കൈയുടെയോ കാലുകളുടേയോ മാത്രം നഖം നീക്കൽ കറാഹത്തില്ല...
(ശർവാനി 2 /475,76)
പല്ലുകൊണ്ട് നഖം മുറിക്കൽ കറാഹത്താണ്...
(ഇഹ്താഫ് 2 / 412)
നഖം മുറിച്ചയുടൻ ആ സ്ഥലം കഴുകണം...
(ഖുലാസ 2/151)
രണ്ടു കയ്യില് ഒന്നിന്റെയോ രണ്ടു കാലില് ഒന്നിന്റെയോ മാത്രം നഖം നീക്കല് കറാഹത്താണ്. രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില് രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല...
(തുഹ്ഫ : ശർവാനി 2/475)
നഖം വെട്ടിയ ഭാഗം പെട്ടെന്നു തന്നെ കഴുകുക. കഴുകുന്നതിനു മുമ്പ് അതു കൊണ്ട് ചൊറിഞ്ഞാൽ വെള്ളപ്പാണ്ടു രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്...
(തുഹ്ഫ 2/476)
പുരുഷന്റെ നഖം വെട്ടിയത് ആളുകൾ കാണാത്ത സ്ഥലത്തു മറച്ചു വെക്കൽ സുന്നത്തും സ്ത്രീയുടേതാണെങ്കിൽ നിർബന്ധവുമാണ്...
(തുഹ്ഫ 3/161, ശർവാനി 7/207)
*📍ഹൈളോ നിഫാസോ ഉള്ളപ്പോള്‍ നഖം, മുടി എന്നിവ നീക്കുന്നതിന്റെ വിധി:*
ആര്‍ത്തവം പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല. വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി (റ) പറഞ്ഞിട്ടുണ്ട്.
*☝🏼അല്ലാഹു അഅ്ലം☝🏼*
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
*💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه💚*
Post a Comment