🔶സഹോദരിമാരെ, ഒരു നിമിഷം🔶 al_madheena_

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*:*
*=======================*
       .
*🔶സഹോദരിമാരെ, ഒരു നിമിഷം🔶*

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

ഇസ്ലാമിക് റിപബ്ലിക്കിന്റെ നാലാമത്തെ ഖലീഫ അലി(റ)യാരാണ് പറയുന്നത്: 

'ഞാനും ഭാര്യ ഫാത്വമയും കൂടി നബിയോരുടെ അടുത്തേക്ക് കടന്നു ചെന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടുന്ന് കരയുകയാണ്. ഞാന്‍ ചോദിച്ചു:  

*'എന്തിനാണ് നബിയെ അങ്ങ് കരയുന്നത്? '*

അവിടുന്ന് ഞങ്ങളോട് പറഞ്ഞു:

 'ഞാന്‍ ആകാശ ആരോഹണം നടത്തിയ(ഇസ്‌റാഅ്, മിഅ്‌റാജിന്റെ രാത്രി) ആ രാത്രിയില്‍ എനിക്ക് അല്ലാഹു എന്റെ സമുദായത്തില്‍പ്പെട്ട കുറച്ചു സ്ത്രീകളെ കാണിച്ചു തന്നു. അവരെ വ്യത്യസ്ത ശിക്ഷകള്‍ക്കൊണ്ട് കഠിനമായി ശിക്ഷിക്കപ്പെടുന്നുണ്ട്. അവരുടെ ശിക്ഷയുടെ കാഠിന്യമോര്‍ത്തിട്ട് എനിക്ക് കരയാതിരിക്കാന്‍ സാധിക്കുന്നില്ല.'


തുടര്‍ന്ന് നബിത്തങ്ങള്‍ അവിടെ കണ്ട ശിക്ഷയെ വിശദീകരിക്കാന്‍ തുടങ്ങി: 

'തലച്ചോറ് തിളച്ചു മറിയുന്ന ഒരു സ്ത്രീയുടെ ശരീരം മുടിയുമായി കൂട്ടികെട്ടപ്പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. മറ്റൊരു സ്ത്രീയുടെ നാവുകൊണ്ട് ശരീരം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നിട്ട് അവളുടെ തൊണ്ടയിലേക്ക് തിളച്ചുമറിയുന്ന വെള്ളം ഒഴിച്ചു കൊണ്ടിരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുടെ മാറിടം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്തതായി ഞാന്‍ കണ്ട സ്ത്രീയുടെ കാലുകള്‍ മാറിടത്തോട് ചേര്‍ത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു. കൂടാതെ അവളുടെ രണ്ടു കരങ്ങളും മൂര്‍ദ്ധാവിലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു. എന്നിട്ട് പാമ്പുകളും തേളുകളും നിറഞ്ഞ പ്രതലത്തിലേക്ക് അവളെ ഇറക്കി നിറുത്തിയിരിക്കുന്നു!. മറ്റൊരുപെണ്ണിന്റെ തല പന്നിയുടെ തലയായും ശരീരം കഴുതയുടേതായും മറിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ശിക്ഷകളുടെ ലക്ഷകണക്കിന് വകഭേതങ്ങള്‍ ആ സ്ത്രീയില്‍ ഇറങ്ങി കൊണ്ടിരിക്കുന്നുമുണ്ട്. മറ്റൊരു സ്ത്രീയുടെ കോലം നായയായി രൂപാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. അവളുടെ വായയിലൂടെ കടക്കുന്ന തീയ്യ് പിന്‍ദ്വാരത്തിലൂടെയാണ് പുറത്ത് വരുന്നത്. തീയ്യിന്റെ ദണ്ഡുകൊണ്ട് അവളുടെ ശിരസ്സ് മലക്കുകള്‍ അടിച്ചു പൊളിക്കുന്നുണ്ട്. 

ഇതെല്ലാം കേട്ട് ഭയവിഹ്വലതയോടെ നില്‍ക്കുന്ന ഫാത്വിമ (റ) നബി തങ്ങളോട് ചോദിച്ചു:

'ഓ പ്രിയ്യപ്പെട്ട ഉപ്പാ, ഇതല്ലാം സഹിക്കാന്‍ മാത്രം ആ സ്ത്രീകളെല്ലാം ചെയ്തു കൂട്ടിയ തെറ്റുകളെന്താണ്? '

നബിതങ്ങള്‍ സ്‌നേഹത്തോടെ ഫാത്വിമാ ബീവി(റ)യുടെ മുഖത്തേക്ക് നോക്കിയിട്ട് പറായാന്‍ തുടങ്ങി: 

'മോളേ, ഫാത്വിമാ നമ്മള്‍ ആദ്യം പറഞ്ഞ ആ സ്ത്രീയുണ്ടല്ലോ?! മുടികൊണ്ട് കൂട്ടിക്കെട്ടപ്പെട്ട ആ സ്ത്രീ! അവള്‍ ജീവിത കാലത്ത് അന്യപുരുഷന്മാരില്‍ നിന്ന് അവളുടെ മുടിയെ മറക്കാറില്ലായിരുന്നു!. നാവുകൊണ്ട് ശരീരം കൂട്ടികെട്ടപ്പെട്ട ആ സ്ത്രീയുണ്ടല്ലോ അവള്‍ തന്റെ ഭര്‍ത്താവിനെ നാവുകൊണ്ട് പ്രയാസപ്പെടുത്തുന്നവളായിരുന്നു. മൂന്നാമത് മാറിടം കൊണ്ട് ബന്ധിക്കപ്പെട്ട സ്ത്രീ അവള്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ട് തന്റെ പുതപ്പ് നശിപ്പിച്ചവളായിരുന്നു. രണ്ട് കാലും മാറിടത്തിലേക്ക് ചേര്‍ത്ത് കൈകള്‍ രണ്ടും മൂര്‍ദ്ധാവിലേക്ക് കൂട്ടികെട്ടപ്പെട്ട ആ സ്ത്രീയുണ്ടല്ലോ അവള് ഹൈളിന്റെയും(പീരീഡ്‌സ്) നിഫാസിന്റെയും ടൈമില്‍ നിര്‍ബന്ധമായ കുളി നടത്താത്തവളും നിസ്‌കാരത്തെ നിസാരമായി കാണുന്നവളുമായിരുന്നു. പന്നിയും കഴുതയുമായിമറിക്കപ്പെട്ട ആ സ്ത്രീയുണ്ടല്ലോ അവള്‍ ഏഷണി പരത്തുന്ന സ്ത്രീയായിരുന്നു. നായയുടെ കോലത്തിലേക്ക് മറിക്കപ്പെട്ട ആ സ്ത്രീ അസൂയക്കാരിയായിരുന്നു. എന്നിട്ട് നബിതങ്ങള്‍ പറഞ്ഞു:
ഓ പൊന്നുമോളെ നരകത്തിലെ നാശമാകുന്ന നാശം മുഴുവന്‍ ഭര്‍ത്താവിന് എതിരു ചെയ്യുന്ന സ്ത്രീകള്‍ക്കാണ്!.

- وَقَالَ عَلِيٌّ - كَرَّمَ اللَّهُ وَجْهَهُ - : دَخَلْت عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَا وَفَاطِمَةُ رَضِيَ اللَّهُ عَنْهُمَا *فَوَجَدْنَاهُ يَبْكِي بُكَاءً شَدِيدًا ، فَقُلْت : فِدَاك أَبِي وَأُمِّي يَا رَسُولَ اللَّهِ مَا الَّذِي أَبْكَاك ؟* قَالَ : يَا عَلِيُّ لَيْلَةَ أُسْرِيَ بِي إلَى السَّمَاءِ رَأَيْتُ نِسَاءً مِنْ أُمَّتِي يُعَذَّبْنَ بِأَنْوَاعِ الْعَذَابِ فَبَكَيْت لِمَا رَأَيْت مِنْ شِدَّةِ عَذَابِهِنَّ ، رَأَيْت امْرَأَةً مُعَلَّقَةً بِشَعْرِهَا يَغْلِي دِمَاغُهَا ، وَرَأَيْت امْرَأَةً مُعَلَّقَةً بِلِسَانِهَا وَالْحَمِيمُ يُصَبُّ فِي حَلْقِهَا ، وَرَأَيْت امْرَأَةً قَدْ شُدَّ رِجْلَاهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا وَقَدْ سَلَّطَ اللَّهُ عَلَيْهَا الْحَيَّاتِ وَالْعَقَارِبَ ، وَرَأَيْت امْرَأَةً مُعَلَّقَةً بِثَدْيَيْهَا ، وَرَأَيْت امْرَأَةً رَأْسُهَا بِرَأْسِ خِنْزِيرٍ وَبَدَنُهَا بَدَن حِمَارٍ وَعَلَيْهَا أَلْفُ أَلْف لَوْنٍ مِنْ الْعَذَابِ ، وَرَأَيْت امْرَأَةً عَلَى صُورَةِ الْكَلْبِ وَالنَّارُ تَدْخُلُ مِنْ فِيهَا وَتَخْرُجُ مِنْ دُبُرِهَا وَالْمَلَائِكَةُ يَضْرِبُونَ رَأْسَهَا بِمَقَامِعَ مِنْ نَارٍ ، فَقَامَتْ فَاطِمَةُ الزَّهْرَاءُ رَضِيَ اللَّهُ تَعَالَى عَنْهَا وَقَالَتْ : يَا حَبِيبِي وَقُرَّةَ عَيْنِي مَا كَانَ أَعْمَالُ هَؤُلَاءِ حَتَّى وَقَعَ عَلَيْهِنَّ هَذَا الْعَذَابُ ؟ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : يَا بُنَيَّةُ أَمَّا الْمُعَلَّقَةُ بِشَعْرِهَا فَإِنَّهَا كَانَتْ لَا تُغَطِّي شَعْرَهَا مِنْ الرِّجَالِ ، وَأَمَّا الْمُعَلَّقَةُ بِلِسَانِهَا فَإِنَّهَا كَانَتْ تُؤْذِي زَوْجَهَا ، وَأَمَّا الْمُعَلَّقَةُ بِثَدْيَيْهَا فَإِنَّهَا كَانَتْ تُؤْذِي فِرَاشَ زَوْجِهَا ، وَأَمَّا الَّتِي شُدَّ رِجْلَاهَا إلَى ثَدْيَيْهَا وَيَدَاهَا إلَى نَاصِيَتِهَا وَقَدْ سَلَّطَ اللَّهُ عَلَيْهَا الْحَيَّاتِ وَالْعَقَارِبَ فَإِنَّهَا كَانَتْ لَا تَغْتَسِلُ مِن الْجَنَابَةِ وَالْحَيْضِ وَتَسْتَهْزِئُ بِالصَّلَاةِ ، وَأَمَّا الَّتِي رَأْسُهَا رَأْسُ خِنْزِيرٍ وَبَدَنُهَا بَدَنُ حِمَارٍ فَإِنَّهَا كَانَتْ نَمَّامَةً كَذَّابَةً ، وَأَمَّا الَّتِي عَلَى صُورَةِ الْكَلْبِ وَالنَّارُ تَدْخُلُ مِنْ فِيهَا وَتَخْرُجُ مِنْ دُبُرِهَا فَإِنَّهَا كَانَتْ مَنَّانَةً حَسَّادَةً . يَا بُنَيَّةُ الْوَيْلُ لِامْرَأَةٍ تَعْصِي زَوْجَهَا (الزواجر عن اقتراف الكبائر / ابن حجر الهيتمي )

*ഗുണപാഠം:*
ജീവിതത്തില്‍ ഇടപെടുന്ന മേഖലകളെല്ലാം ശ്രദ്ധിക്കണം. പ്രത്യേകിച്ചും സഹോദരിമാര്‍. ചെയ്യാനുള്ളതെല്ലാം ചെയ്തുവെച്ചിട്ട് നാളെ വിരലുകടിക്കേണ്ട അവസ്ഥയുണ്ടാവരുത്. സ്ത്രീകള്‍ മാത്രമാണ് നരകത്തിലെന്ന് തെറ്റിദ്ധരിക്കരുത്. പക്ഷെ, ഏറ്റവും കൂടുതല്‍ നരകത്തിലേക്ക് പോകാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യത അവരില്‍ നിന്നാണ്. ലോലമായ ഹൃദയമാണ് സ്ത്രീകള്‍ക്ക്. പെട്ടെന്ന് തെറ്റുകളിലേക്ക് വഴുതിവീഴാന്‍ സാധ്യതയുള്ളവര്. അതുകൊണ്ടാണ് സ്ത്രീകളെ താക്കീത് ചെയ്തു കൊണ്ട് നബിതങ്ങളിത് പറഞ്ഞത്. സൂക്ഷിച്ചു ജീവിച്ചാല്‍ ദുഖിക്കേണ്ടിവരില്ല.
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃
*AL MADINA VAYANASHALA*

    *════❁✿🔸🔹🔸✿❁════*