താന്തോന്നികളായ തലമുറയെ സൃഷ്ടിക്കുന്ന മാതാപിതാക്കൾ... al_madheena_

*അറിവിന്റെ ലോകത്തേക്ക് ഒരു👇 ചൂണ്ടുവിരൽ*
*=======================* 
*=======================*
       .
*🔶 താന്തോന്നികളായ തലമുറയെ സൃഷ്ടിക്കുന്ന മാതാപിതാക്കൾ...🔶*

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

     മക്കള്‍ സദ്ഗുണസമ്പന്നരായാല്‍ അതിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ രക്ഷിതാക്കള്‍ തന്നെയാണ്. ഇഹത്തിലും പരത്തിലും. മക്കള്‍ തെമ്മാടികളും സംസ്‌കാരശൂന്യരുമാണെങ്കില്‍ ഒരു പരിധിവരെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. മാത്രമല്ല അത്തരം മാതാപിതാക്കള്‍ സമൂഹത്തോടു ചെയ്യുന്ന അപരാധവും ചെറുതല്ല...

 ദുര്‍വൃത്തരായ ഒരു തലമുറയെ സൃഷ്ടിച്ചതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടാതിരിക്കില്ല. മക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തോട് അനിഷ്ടം കാണിക്കുന്നവരും ദുസ്സ്വഭാവികളുമാണെങ്കില്‍ അതില്‍ രക്ഷിതാക്കളും തെറ്റുകാരാണ്. മക്കളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാതെ അവരെ കുറിച്ച് പരാതിപ്പെടാന്‍ അവര്‍ക്കെന്ത് അര്‍ഹത..?

 ഒരിക്കല്‍ ഖലീഫാ ഉമർ(റ)ന്റെ സന്നിധിയില്‍ ഒരാള്‍ മകനെ കുറിച്ച് പരാതിയുമായി വന്നു. അയാള്‍ പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, എന്റെ മകന്‍ എന്നെ ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നു’. ഉമര്‍ പ്രസ്തുത മകനെ വിളിച്ചുവരുത്തി ദീര്‍ഘനേരം സംസാരിച്ചു. മാതാപിതാക്കളോടുളള കടമകളും അവരെ വെറുപ്പിച്ചാല്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളും ബോധ്യപ്പെടുത്തി...

 അന്നേരം അവന്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍, ഒരു പിതാവിന് തന്റെ സന്താനങ്ങളോട് വല്ല ബാധ്യതയുമുണ്ടോ’? ഉമര്‍ (റ) പറഞ്ഞു: ‘തീര്‍ച്ചയായും ഉണ്ട്’. അവന്‍ ചോദിച്ചു: ‘എങ്കില്‍ എന്തെല്ലാമാണവ’?

ഉമര്‍ (റ) പറഞ്ഞു: ‘അവന്റെ ഉമ്മയെ സംസ്‌കരിക്കുക, കുഞ്ഞിന് നല്ല പേരിടുക, ദൈവിക ഗ്രന്ഥം പഠിപ്പിക്കുക’. ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ് നിര്‍വഹിച്ചിട്ടില്ല. ഒരു അഗ്‌നിയാരാധകന്റെ കീഴില്‍ വളര്‍ന്ന അടിമപ്പെണ്ണാണ് എന്റെ മാതാവ്. ജുഅല (കരിവണ്ട്) എന്നാണ് അദ്ദേഹം എനിക്ക് പേര് വെച്ചിട്ടുള്ളത്. അല്ലാഹുﷻവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും പിതാവ് എന്നെ പഠിപ്പിച്ചിട്ടുമില്ല...

 ഇതുകേട്ട് ക്ഷുഭിതനായ ഉമര്‍(റ) പരാതിക്കാരനായ പിതാവിന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: മകന്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്? യഥാര്‍ത്ഥത്തില്‍ അവന്‍ താങ്കളെ ഉപദ്രവിക്കുന്നതിന് മുമ്പ് താങ്കള്‍ അവനെ ഉപദ്രവിച്ചു. അവന്‍ താങ്കളോട് മോശമായി പെരുമാറുന്നതിന് മുമ്പ് താങ്കള്‍ അവനോട് മോശമായി പെരുമാറി.

 ഇങ്ങനെ വളരുന്ന മക്കള്‍ രക്ഷിതാക്കള്‍ക്കെതിരെ തിരിയുന്നുവെന്ന് മാത്രമല്ല, സമൂഹത്തില്‍ അവരുണ്ടാക്കുന്ന അക്രമങ്ങളും പ്രശ്‌നങ്ങളും വിവരണാതീതവുമാണ്. ഒരു ഭാഗത്ത് ഇങ്ങനെ താന്തോന്നികളായി വളരുന്നവര്‍. മറുഭാഗത്ത് സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതെ മനസ്സിന്റെ ശ്രീകോവിലില്‍ പണത്തെ പ്രതിഷ്ഠിച്ചവര്‍...

 വിവാഹിതരാവുമ്പോള്‍ ദീനീബോധത്തിന് നല്‍കേണ്ട പ്രാധാന്യവും അത് മക്കളുടെ വളര്‍ച്ചയില്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നും അടിവരയിട്ട് വ്യക്തമാക്കുകയാണ് ഉമര്‍(റ). ഉമ്മ ഒരു പാഠശാലയാണെന്നും ഉമ്മ ഉത്തമസ്വഭാവിയാണെങ്കില്‍ ഒരു നല്ല തലമുറയെ അതിലൂടെ വളര്‍ത്തിയെടുക്കാമെന്നതും എത്ര യാഥാര്‍ത്ഥ്യം... 

 ഭൗതികതയില്‍ അള്ളിപ്പിടിച്ച ഭീരുക്കളായിട്ടല്ല, ധര്‍മപാതയിലെ ധീരപോരാളികളായിട്ടാണ് മഹാന്മാരും മഹതികളും അവരുടെ മക്കളെ വളര്‍ത്തിയത്.
📗📕📘📙📗📕📘📙📗📕📘
 🕌 *മുത്ത് റസൂലിനെ ഒരായിരംസലാത്ത്* 🕌
🍃 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🍃


al_madheena_
    *════❁✿🔸🔹🔸✿❁════*