മരണ സമയത്തും ആ കണ്ണ് ഉണങ്ങിയിരുന്നില്ല. al_madheena_
*📗al_madheena_*
*"മരണ സമയത്തും ആ കണ്ണ് ഉണങ്ങിയിരുന്നില്ല!*
*ഉമറു ബ്‌നു അബ്ദില്‍ അസീസ് മരണവും പ്രതീക്ഷിച്ച് കിടക്കുകയാണ്. അവിടുന്ന് കരയുന്നുണ്ട്.* അടുത്തുള്ളവരിലാരോ അദ്ദേഹത്തെ സമാശ്വസിപ്പിക്കാനെന്നോണം ചോദിച്ചു:
'ഓ അമീറുല്‍ മുഅ്മിനീന്‍, അങ്ങ് എന്തിനാണ് കരയുന്നത്? എത്ര തിരുസുന്നത്തുകളെ പുനരുജ്ജീവിപ്പിച്ച വ്യക്തിത്വമാണ് നിങ്ങള്‍! ഈ സമയത്ത് അങ്ങ് സന്തോഷിക്കുകയല്ലേ വേണ്ടത്?.അങ്ങ് ഈ രാജ്യത്ത് നീതി നടപ്പിലാക്കിയില്ലേ? '
ഇതു കേട്ടതും മഹാനവര്‍കള്‍ വീണ്ടും കരയാന്‍ തുടങ്ങി. കരയുന്നതിനിടയില്‍ അവിടുന്ന് പറഞ്ഞു:
'നാളെ അല്ലാഹുവിന്റെ മുമ്പില്‍ എന്നെ നിറുത്തിയിട്ട് ഈ പ്രജകളുടെ കാര്യത്തില്‍ എന്നെ ചോദ്യം ചെയ്യപ്പെടില്ലേ?! അല്ലാഹുവാണേ സത്യം ഞാന്‍ ഈ ജനങ്ങളോട് നീതി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നുണ്ടെങ്കില്‍ തന്നെ; നാളെ റബ്ബിന്റെ മുമ്പില്‍ ഞാനിവര്‍ക്ക് നീതി ചെയ്തിട്ടുണ്ട് എന്നു പറയാനുള്ള തെളിവും എന്റെ റബ്ബ് തന്നെ എനിക്ക് തോന്നിപ്പിച്ച് തരണ്ടേ! അപ്പൊ പിന്നെ നാം ചെയ്തുകൂട്ടിയ ധാരാളം പ്രവര്‍ത്തനങ്ങളുടെ അവസ്ഥ എന്തായിരിക്കും....!? '
ഇതു പറഞ്ഞതിന് അല്‍പ്പ സമയത്തിനകം മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞു.
85- عَنْ يَحْيَى بْنِ أَبِي كَثِيرٍ قَالَ: لَمَّا حَضَرَ عُمَرَ بْنَ عَبْدِ الْعَزِيزِ الْمَوْتُ بَكَى، فَقِيلَ لَهُ: مَا يُبْكِيكَ يَا أَمِيرَ الْمُؤْمِنِينَ؟ أَبْشِرْ، فَإِنَّ اللَّهَ قَدْ أَحْيَا بِكَ سُنَنًا، وَأَظْهَرَ بِكَ عَدْلًا. فَبَكَى ثُمَّ قَالَ: " أَلَيْسَ أُوقَفُ فَأُسْأَلُ عَنْ أَمْرِ هَذَا الْخَلْقِ؟ فَوَاللَّهِ لَوْ رَأَيْتُ أَنِّي عَدَلْتُ فِيهِمْ لخِفْتُ عَلَى نَفْسِي أَنْ لَا تَقُومَ بِحُجَّتِهَا بَيْنَ يَدَيِ اللَّهِ إِلَّا أَنْ يُلَقِّنَهَا حُجَّتَهَا، فَكَيْفَ بِكَثِيرٍ مِمَّا صَنَعْنَا؟ قَالَ: ثُمَّ فَاضَتْ عَيْنَاهُ. فَلَمْ يَلْبَثْ إِلَّا يَسِيرًا بَعْدَهَا حَتَّى مَاتَ. رَحِمَهُ اللَّهُ " [المحتضرين لابن أبي الدنيا]
*ഗുണപാഠം:*
ഉമറു ബ്‌നു അബ്ദില്‍ അസീസ് നീതിമാനായ ഭരണാധിപനായിരുന്നു. നീതിയുടെ പര്യായമായ ഉമറു ബ്‌നുല്‍ ഖത്താബിന്റെ ഇളമുറക്കാരനാണ് അദ്ദേഹം എന്നാണ് പരക്കെ ഖ്യാതി. പക്ഷെ, മഹാന്‍ മരിക്കുമ്പോള്‍ കരയുകയായിരുന്നു!. കരയുന്ന മഹാനോട് അങ്ങ് ഈ നാട്ടുകാര്‍ക്ക് നീതിമാനായ ഭരണാധിപനും ഇസ്ലാമിക ചര്യകളെ പുനരുജ്ജീവിപ്പിച്ച വ്യക്തിത്വവുമല്ലേ....പിന്നെന്തിനാണ് അങ്ങ് കരയുന്നത് എന്ന് ചോദിച്ചപ്പോള്‍ മഹാന് കണ്ണീരടക്കാനായില്ല. ഞാനിവര്‍ക്ക് നീതി ചെയ്തിട്ടുണ്ട് എന്ന് എന്റെ റബ്ബിന് മുമ്പില്‍ ഞാന്‍ തെളിവു നിരത്തണമെങ്കില്‍ ആ തെളിവ് എന്റെ റബ്ബ് തന്നെ എനിക്ക് കാണിച്ചു തരണ്ടേയെന്നോര്‍ത്താണ് മഹാന്റെ കരച്ചില്‍!.
ഒരു ഭരണാധിപനായിരിക്കെ അല്ലാഹുവിനെയോര്‍ത്ത് ജീവിച്ച ഉമറു ബ്‌നു അബ്ദുല്‍ അസീസ് മുമ്പില്‍ നില്‍ക്കെ റബ്ബിനെയോര്‍ത്ത് കരയുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നമ്മളെന്തുപായം പറയും?. തിരക്കുകള്‍ക്കിടയില്‍ എനിക്കതിന് സാധിച്ചില്ലായെന്നോ?! മറക്കരുത് ഉമറുബ്‌നു അബ്ദില്‍ അസീസും മറ്റു മഹാന്മാരും ഈ ഭൂമിയില്‍ തന്നെ ജീവിച്ചു തീര്‍ത്തവരാണ്.
*ഇൻശാ അല്ലാഹ്... തുടരും*
Post a Comment