സ്വലാത്തിൻറെ 75 ഗുണങ്ങൾ... al_madheena_
1
സ്വലാത്തിൻറെ 75 ഗുണങ്ങൾ.
°°°°°°°°°°°°°°°°°°°°°°°°°°°°°
പുണ്യമായ റബീഉൽ അവ്വൽ വേളയിൽ നമ്മുടെ ഓരോരുത്തരുടേയും ഖല്ബിലെ വെളിച്ചമായ മുത്ത് നബി(സ) തങ്ങളുടെ
പേരിൽ സ്വലാത്തുകൾ വർദ്ധിപ്പിക്കുക..
ഓരോ സ്വലാതിനും അർഹമായ പ്രതിഫലം നമ്മുക്ക് ലഭിക്കും..
°°°°°°°°°°°°°°°°°°°°°°°°°°°°
സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം
°°°°°°°°°°°°°°°°°°°°°°°°°°°°°°
1. അല്ലാഹുവിന്റെ സ്വലാത്തും (ഗുണവും) സലാമും (രക്ഷയും) ലഭിക്കുന്നു.
2. മലക്കുകള്‍ ഗുണത്തിനും രക്ഷക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു.
3. പ്രവാചകന്മാര്‍ ഇവക്കുവേണ്ടി അല്ലാഹുവിനോട് തേടുന്നു.
4. അരുതായ്മകള്‍ പരിഹരിക്കുന്നു.
5. പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നു.
6. പരലോകത്ത് ഉയര്‍ന്ന പദവി കരസ്ഥമാകുന്നു.
7. പാപങ്ങള്‍ പൊറുക്കുന്നു.
8. സ്വലാത്തുകള്‍ അത് ചൊല്ലിയവരുടെ പാപമോചനം തേടുന്നു.
9. ഉഹ്ദ് പര്‍വ്വതത്തിന് സമാനമായ പ്രതിഫലം ലഭിക്കുന്നു.
10. ദുന്‍യാവിലെ കാര്യങ്ങളില്‍ പര്യാപ്തത വരുത്തുന്നു.
11. പരലോകത്ത് വിജയം നേടാന്‍ കഴിയുന്നു.
12. പാപങ്ങള്‍ റിക്കാര്‍ഡില്‍നിന്ന് മായ്ക്കുന്നു.
13. അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നു.
14. പ്രതിസന്ധികളില്‍നിന്നും മോചനം ലഭിക്കുന്നു.
15. പരലോകത്ത് നബി(സ) അനുകൂലമായി സാക്ഷി നില്‍ക്കുന്നു.
16. തിരുനബി(സ)യുടെ പ്രത്യേക ശഫാഅത്ത് അനിവാര്യമാക്കുന്നു.
17. അല്ലാഹുവിന്റെ തൃപ്തി നേടുന്നു..
18. അല്ലാഹുവിന്റെ കാരുണ്യം കൈവരിക്കുന്നു.
19. അല്ലാഹുവിന്റെ കോപത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.
20. സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള പ്രതിഫലം നല്‍കുന്നു.
21. അര്‍ശിന്റെ തണല്‍ ലഭിക്കുന്നു.
22. പരലോകത്ത് മീസാനിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു.
23. ഹൌളുല്‍ കൌസര്‍ ലഭിക്കുന്നു.
24. ശക്തമായ ദാഹം ഇല്ലാതെയാക്കുന്നു.
25. നരകമോചനം നേടുന്നു.
26. ഇടിമിന്നലിന്റെ വേഗതയില്‍ സ്വിറാത്പാലം കടക്കുന്നു.
27. മരണപ്പെടുന്നതിന്റെ മുമ്പ് സ്വര്‍ഗ്ഗത്തിലെ സ്ഥാനം കാണുന്നു.
28. സ്വര്‍ഗ്ഗീയ ലോകത്ത് ധാരാളം ഹൂറികളെ ലഭിക്കുന്നു.
29. സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനം നേടുന്നു.
30. 20 യുദ്ധങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പ്രതിഫലമുള്ളതാകുന്നു.
31. വിജയത്തിന്റെയും` നന്മയുടെയും മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരുന്നു.
32. ശരീരത്തിനും സമ്പത്തിനും സമൃദ്ധി കൈവരുന്നു.
33. ശരീരം, സമ്പത്ത് എന്നിവ പരിശുദ്ധമാകുന്നു.
34. മുതലില്‍ ബറകത്ത് ഉണ്ടാവുന്നു.
35. ഒരു സ്വലാത്കൊണ്ട് മാത്രം 100 ആവശ്യങ്ങള്‍ നിറവേറ്റുന്നു.
36. പ്രതിഫലാര്‍ഹമായ ആരാധന.
37. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സല്‍പ്രവര്‍ത്തനം.
38. സ്വലാത് വര്‍ദ്ധിപ്പിക്കുന്നത് സുന്നിയുടെ ലക്ഷണം.
39. സ്വലാത് ചൊല്ലുമ്പോഴെല്ലാം മലക്കുകളുടെ പ്രാര്‍ത്ഥന ലഭിക്കുന്നു.
40. സദസ്സുകള്‍ അലങ്കാരം നല്‍കുന്നു.
41. ദാരിദ്യ്രം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു.
42. ജീവിത ക്ളേശത്തില്‍ നിന്നും മുക്തി ലഭിക്കുന്നു.
43. നല്ല കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നു.
44. തനിക്കും കുടുംബത്തിനും ഉപകാരം സിദ്ധിക്കുന്നു.
45. സ്വലാതിന്റെ പ്രതിഫലം ഹദ്യ ചെയ്തവര്‍ക്കും ഉപകാരം ലഭിക്കുന്നു.
46. അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു.
47. തിരുനബി (ല) യുടെ സാമീപ്യം ലഭിക്കുന്നു.
48. ഖബറിലെ ഇരുട്ടില്‍ പ്രകാശം നല്‍കുന്നു.
49. മഹ്ശറ നാളില്‍ പ്രകാശം ചൊരിയുന്നു.
50. സ്വിറാത് പാലത്തില്‍ വെളിച്ചം വീശുന്നു.
51. ശത്രുക്കള്‍ക്കെതിരെ വിജയം വരിക്കുന്നു.
52. ഹൃദയത്തെ കാപട്യത്തില്‍നിന്നും മുക്തമാക്കുന്നു.
53. സത്യവിശ്വാസിയുടെ സ്നേഹം ലഭിക്കുന്നു.
54. ഹൃദയത്തില്‍ നല്ല ചിന്തകള്‍ സ്ഥാനം പിടിക്കുന്നു.
55. സ്വപ്നത്തില്‍ സ്വലാത് ചൊല്ലിയാലും പ്രതിഫലം കിട്ടുന്നു.
56. സ്വപ്നത്തില്‍ തിരുനബി (ല) യെ കാണാന്‍ സാധിക്കുന്നു.
57. സ്വലാത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണര്‍വ്വിലും തിരുദര്‍ശനം സാധ്യമാവുന്നു.
58. ആക്ഷേപങ്ങള്‍ കുറഞ്ഞ്വരും.
59. സല്‍കര്‍മ്മങ്ങളില്‍ കൂടുതല്‍ ബറകത്തുള്ളതാകുന്നു.
60. ഏറ്റവും അധികം ശ്രേഷ്ഠതയുള്ള സല്‍കര്‍മ്മം.
61. ഭൌതികലോകത്ത് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു.
62. പരലോകത്ത് ക്ളിപ്തപ്പെടുത്താനാവാത്ത പ്രതിഫലം നല്‍കുന്നു.
63. ഭക്ഷണം എളുപ്പമാക്കുന്നു.
64. അല്ലാഹുവിന്റെ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്നു.
65. മലക്കുകളോടൊപ്പം നാമും കൂട്ടുകൂടുന്നു.
66. തിരുനബി (ല) യോട് നാമും യോജിക്കുന്നു.
67. ഒന്നിന് അല്ലാഹുവിന്റെ 10 സ്വലാത് ലഭിക്കുന്നു.
68. പത്ത് പദവികള്‍ ഉയര്‍ത്തുന്നു.
69. പത്ത് നന്മകള്‍ രേഖപ്പെടുത്തുന്നു.
70. പത്ത് പാപങ്ങള്‍ മായ്ക്കുന്നു.
71. ദുആക്ക് സ്വീകാര്യത കൈവരുന്നു.
72. നൂനതകള്‍ മറക്കപ്പെടുന്നു.
73. മനഃപ്രയാസത്തില്‍ നിന്നും മോചനം നല്‍കുന്നു.
74. സ്വദഖ ചെയ്യുന്നതിന്റെ സ്ഥാനം ലഭിക്കുന്നു.
75. ആവശ്യ നിര്‍വ്വഹണം സാധ്യമാവുന്നതാണ്.
صلى الله على سيدنا محمد
صلى الله عليه وسلم
اللهم صل على سيدنا محمد
يا رب صل عليه وسلم..
بسم الله الرحمن الرحيم..
"ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍ (സ) ഇങ്ങനെ പറയുകയുണ്ടായി: എന്‍റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്‍റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)"
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°