മുത്ത് റസൂൽ (ﷺ) യുടെ - പോറ്റുമ്മ -
🌹മുത്ത് റസൂൽ (ﷺ) യുടെ🌹
🍃 പോറ്റുമ്മ 🍃
🌸ഉമ്മു ഐമൻ(റ) ചരിത്രം🌸
📖📖📖📖📖📖📖📖📖📖
〰〰〰〰〰〰〰〰〰〰
*ശാം യാത്ര*
*^^^^^^^^^^^^^^^^^^^^^^^^🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀*
_കാത്തിരുന്ന നിമിഷങ്ങളെത്തി നവദമ്പതികൾ വന്നുചേർന്നു ആഹ്ലാദം അലയടിച്ചുയർന്നു സ്ത്രീകളുടെ വൻ സംഘം മണവാട്ടിയെ എതിരേറ്റു ബറക ആൾക്കൂട്ടത്തിലൂടെ ഓടി നടക്കുന്നു കൊച്ചു പെൺകുട്ടിക്ക് എത്ര ശ്രമിച്ചിട്ടും മണവാട്ടിയുടെ മുഖം കാണാൻ കഴിയുന്നില്ല സാരമില്ല ഇവിടെത്തന്നെ കാണുമല്ലോ ആളൊഴുയുമ്പോൾ കാണാൻ ശ്രമിക്കാം_
ആചാരപ്രകാരം മണവാട്ടിയെ ഇറക്കിക്കൊണ്ടുവന്നു വീട്ടിലേക്കുള്ള പ്രവേശം കാരണോത്തിമാർ നിർദ്ദേശിച്ച പ്രകാരം മണവാട്ടി വീട്ടിൽ പ്രവേശിച്ചു ദമ്പതികൾക്ക് പാനീയം നൽകി ഉയർന്ന ഇരിപ്പിടങ്ങളിൽ ഇരുത്തി തിരക്കുകാരണം ബറകക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല സദ്യയുടെ തിരക്ക് പൊരിച്ച ആടിന്റെ ചുറ്റുമിരുന്ന് ആളുകൾ തീറ്റ തുടങ്ങി പിന്നെപ്പിന്നെ ആരവങ്ങളൊഴിഞ്ഞു വിരുന്നുകാർ സ്ഥലം വിട്ടു ബറക കാത്തിരുന്നു മണവാട്ടി മണിയറയിൽ നിന്ന് പുറത്തു വരട്ടെ അപ്പോൾ കാണാം
മനസ്സ് വല്ലാതെ തുടിക്കുന്നു ഈ കറുത്ത പെൺകുട്ടിയോട് വെളുത്ത സുന്ദരിയായ മണവാട്ടിക്ക് എന്ത് തോന്നും?
ഒടുവിൽ അത് സംഭവിച്ചു മണവാട്ടി പുറത്ത് വന്നു ബറക ആർത്തിയോടെ നോക്കിനിന്നു എന്തൊരഴകാണിത് ആ രൂപം മനസ്സിൽ പതിഞ്ഞുപോയി ഒരിക്കലും മായാത്ത വിധം കണ്ണുകൾ,പുരികം, നെറ്റിത്തടം , കവിളുകൾ, കാതുകൾ, ചുണ്ടുകൾ എല്ലാം കൗതുകത്തോടെ നോക്കിക്കണ്ടു വസ്ത്രത്തിന്റെ അഴകും ആഭരണങ്ങളുടെ തിളക്കവും നോക്കിനിന്നു ബറകയുടെ കറുത്ത ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു ആമിന വല്ലാതെ ഇഷ്ടപ്പെട്ടുപോയ പേര് അബ്ദുല്ല, ആമിന യജമാനനും യജമാനത്തിയും അവർ തമ്മിലെന്തൊരു ചേർച്ച
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു മണവാട്ടി വേലിക്കാരികളെയെല്ലാം പരിചയപ്പെട്ടു വരുന്നതേയുള്ളൂ മറക്കാനാവാത്ത നിമിഷം തന്നെ കണ്ടു മനോഹരമായ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു ആ പുഞ്ചിരിക്കെന്തൊരു ശോഭ കുളിരണിഞ്ഞുപോയ നിമിഷം സന്തോഷം കൊണ്ട് വീർപ്പുമുട്ടിപ്പോയി കിളിമൊഴിപോലെ ഒരു ചോദ്യം വന്നു
എന്താ പേര്?
ബറക
ഒരു പുഞ്ചിരികൂടി സമ്മാനിച്ചിട്ട് യജമാനത്തി നടന്നുപോയി
ബറകക്ക് സന്തോഷമായി തന്റെ പേര് ചോദിച്ചില്ലേ തന്നെ നോക്കി പുഞ്ചിരിച്ചില്ലേ ഇനി തന്നെ പേര് ചൊല്ലി വിളിക്കുമായിരിക്കും ഒന്നു വിളിച്ചെങ്കിൽ തന്നെക്കൊണ്ട് എന്തെങ്കിലൊമൊരു ജോലി ചെയ്യിച്ചെങ്കിൽ മനസ്സ് മോഹിച്ചുപോവുന്നു ഒരു പാത്രം കഴുകിക്കൊടുക്കാൻ ഒരു വസ്ത്രമെടുത്തു കൊടുക്കാൻ നിലം തുടച്ചു വൃത്തിയാക്കാൻ എന്തെങ്കിലുമൊരു ജോലിക്ക് തന്നെ വിളിക്കുമോ? അങ്ങനെ ഒരാശയുമായി നടക്കുകയാണ് ബറക ഒരു ദിവസം അത് സംഭവിച്ചു
മോളേ...ബറകാ
യജമാനത്തി വിളിക്കുന്നു സന്തോഷം കൊണ്ട് കരഞ്ഞുപോയി ഈ കറുത്തപ്പെണ്ണിനെ മോളേ....എന്നു വിളിച്ചു എന്തൊരു സ്നേഹമുള്ള വിളി ഓടിച്ചെന്ന് ഭവ്യതയോടെ നിന്നു ജോലിയിൽ സഹായിക്കാൻ വിളിച്ചതാണ് എന്തൊരു സ്നേഹം ഇതൊരു സാധാരണ ആളല്ല എന്തൊക്കെയോ പ്രത്യേകതയുള്ള ആളാണ് ഗോത്രത്തിലെ കുലീനവനിതകളൊന്നും അടിമപ്പെൺകുട്ടികളെ മോളേയെന്ന് വിളിക്കില്ല ആ മനസ്സ് സ്നേഹത്തിന്റെ തടാകം തന്നെ പിന്നെപ്പിന്നെ ആ പരിചയം വളർന്നു അബ്ദുല്ലയും ആമിനയും ബറകയെ സ്നേഹിച്ചു ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി ബറക മണവാട്ടിയുടെ മുറിയിലേക്ക് എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാം സംസാരിക്കാം
(ചരിത്ര ചെപ്പ്) 🌹
അബ്ദുല്ലയും ആമിനയും ബറകയെ കുറിച്ചു സംസാരിച്ചു ബറക നല്ല കുട്ടിയാണ് ബുദ്ധിമതിയാണ് സ്നേഹമുള്ളവളാണ് സംസാരം കേൾക്കാൻ നല്ല രസം സംസാരിക്കുമ്പോൾ അല്പം ധൃതിയുണ്ട് ചില അക്ഷരങ്ങൾ ശരിക്ക് പുറത്ത് കേൾക്കില്ല അത് കേൾക്കാനാണ് കൂടുതൽ രസം ചിരിച്ചുപോകും ഒരു ദിവസം ബറക യജമാനത്തിയുടെ മുഖത്ത് ദുഃഖം കണ്ടു എന്തിനാണാവോ ഈ ദുഃഖം പിന്നെ കാരണമറിഞ്ഞു കഅബാലയത്തിനു സമീപം ഒട്ടകക്കൂട്ടത്തെ കണ്ടു ചരക്കു കയറ്റിയ നൂറുകണക്കിന് ഒട്ടകങ്ങൾ അവ ഇന്ന് യാത്ര തിരിക്കും ശാമിലേക്ക് അബ്ദുല്ലയും കൂട്ടത്തിൽ പോവുന്നുണ്ട് വേർപാടിന്റെ വേദന അതാണ് യജമാനത്തിയുടെ മുഖത്ത് കണ്ടത് വേദനാജനകമായിരുന്നു ആ രംഗം ആമിന കണ്ണീർ തുടച്ചു ചുണ്ടിൽ പുഞ്ചിരി വരുത്തി ഭർത്താവിന് യാത്രാനുമതി നൽകി നടന്നകലുന്ന ഭർത്താവിനെ നോക്കിനിന്നു ഭർത്താവിന്റെ രൂപം കണ്ണിൽനിന്ന് മറഞ്ഞപ്പോൾ തേങ്ങിക്കരഞ്ഞു ആ കരച്ചിൽ കണ്ടു സഹിക്കാൻ ബറകക്ക് കഴിഞ്ഞില്ല ആ കൊച്ചുമനസ്സ് നീറിപ്പുകഞ്ഞു അവൾ ആരും കാണാതെ ശബ്ദമില്ലാതെ കരഞ്ഞു
ഒട്ടകസംഘം മക്കവിട്ടു വിശാലമായ മരുഭൂമിയിലൂടെ ആഴ്ചകളോളം യാത്ര ചെയ്യണം എന്നിട്ടാണ് ശാമിലെ ലോകപ്രസിദ്ധമായ മാർക്കറ്റിലെത്തുക ഈ ഘട്ടത്തിലാണ് ബറക യജമാനത്തിയുമായി കൂടുതൽ അടുത്തത്
ബറകാ.....
ഓ.....
എനിക്ക് വല്ലാത്ത സങ്കടം വരുന്നു
എന്തിനാണിങ്ങനെ സങ്കടപ്പെടുന്നത്? കച്ചവടം കഴിഞ്ഞാലുടനെ അവർ വരുമല്ലോ
ഇനിയെന്നാണവരെ കാണാനാവുക?
യജമാനത്തി സന്തോഷമായിരിക്കൂ ഈ സങ്കടം കണ്ടിട്ട് എനിക്ക് സഹിക്കാനാവുന്നില്ല
നിനക്കും സങ്കടമുണ്ടോ?
യജമാനൻ പോയതിനേക്കാൾ സങ്കടം യജമാനത്തിയുടെ കണ്ണീർ കാണുമ്പോഴാണ്
(ചരിത്ര ചെപ്പ്) 🌹
ബറകയുടെ വാക്കുകൾ ആമിനയുടെ മനസ്സിൽ തട്ടി ഈ പെൺകുട്ടി തന്നെ എന്തുമാത്രം സ്നേഹിക്കുന്നു
ബറകാ....
ഓ......
ഇങ്ങടുത്ത് വരൂ
ബറക അടുത്തേക്ക് ചെന്നു ആമിന അവളെ ചേർത്തുനിർത്തി അവളുടെ കൈ പിടിച്ചു
ബറക അതിശയത്തോട ആ കൈകൾ നോക്കി എന്തൊരു വെളുപ്പ് തന്റെ കറുത്ത കൈകൾ ആ വെളുത്ത കൈകൾ കൊണ്ട് പിടിച്ചിരിക്കുന്നു കൊച്ചുബാലിക നിർവൃതിയോടെ ലയിച്ചു താനിപ്പോൾ യജമാനത്തിയുടെ കരവലയത്തിലാണെന്ന സത്യം ബറക അറിഞ്ഞു
മോളേ...ബറകാ..... നിന്റെ സാമീപ്യം എനിക്കാശ്വാസം തരുന്നു നിന്റെ വാക്കുകൾ എന്റെ മനസ്സ് തണുപ്പിക്കുന്നു മോളേ.....
📘📒📗📔📙📓📕📘📒📗
Post a Comment