നിലാവ് പെയ്യും പരിമള കവിളിണ വിടർന്നീടുന്നേ... മദ്ഹ് ഗാനം
🌷 മദ്ഹ് ഗാനം🌷
നിലാവ് പെയ്യും പരിമള കവിളിണ വിടർന്നീടുന്നേ...
ത്വാഹ മലരിന്റെ മധുഹാസം ഖൽബുണർത്തുന്നിതാ...
ഫർഹാൽ സദാ...
ഉണർത്തുന്നിതാ...ഫർഹാൽ സദാ...
നിതാന്ത ജ്ഞാന പൊരുളിനെ നോക്കി
നികന്തങ്ങളേതും വാഴ്ത്തി പാടുന്നിതാ...
(നിലാവ് പെയ്യും)
കുലം നല്ല ഖുറൈശി തൻ അഭിമാന ദൂതരെ...
ഗുരു നബി മുജ്തബ അരുമപൊൻ താജരേ...
ഫലം നൽകും തണൽ അന്തരാത്മാവിൽ....2
ഹാത്തിമുൽ അമ്പിയാ തിരുജഗ ജയനിധി യാ നബി..
പെരുമ നിറയുമൊരു സുഖമ വഴിയിലൊരു മഹിമ സിറാജൊളിവായവരേ...
നൂറു ളലാമി...ദാറു സലാമി...2
വാഴത്തിപ്പാടാം യാ സയ്യിദീ...
(നിലാവ് പെയ്യും)
ബലം റൂഹുൽ ഖുദ്സെണ്ടാം അവധാന ദീപമേ...
വരം നൽകും കരം കൊണ്ടാൽ ജനി മോക്ഷമേകുമെ...
സ്ഥലം ത്വയ്ബ മണൽ മേട്ടിലാ വാസം...2
പൊൻതരുൾ ദയാനിധീ.. ഗുണമരുളിടും ഗുരു യാനബീ...
സുലഭ മധുരമതി സുവർഗ്ഗ വദന നിധി ശലഭ നിരാങ്കിത കണ്മണിയേ...
നൂറു ളലാമി...ദാറു സലാമി...2
വാഴത്തിപ്പാടാം യാ സയ്യിദീ...
(നിലാവ് പെയ്യും)
_______________________________
Text by;
*💕🔹ലൈറ്റ് ൦£ 🕌മദീനാﷺ🔹💞*
Whatspp Group
*ADMIN*
*_താജുദ്ധീൻ,നീലഗിരി_*
*8870 864 834*
💞🌲💕🌲💞🌲💕🌲💞🌲💕🌲💞🌲
Post a Comment