മയ്യിത്ത് നിസ്കാരം

*🍃 മയ്യിത്ത് നിസ്കാരം 🍃*
🔹〰️〰️🔻📝🔻〰️〰️🔹

*📌 ശർഥുകൾ*

1)    നിസ്കരിക്കുന്നവൻ ചെറിയ അശുദ്ധിയിൽ നിന്നു വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കുക.

2)    നജസിൽ നിന്ന് ശുദ്ധിയായിരിക്കുക.

3)    ഔറത്ത് മറക്കുക.

4)    ഖിബ്‌ലക്ക് മുന്നിടുക.

5)    മയ്യിത്തിനെ കുളിപ്പിച്ചതിനു ശേഷമായിരിക്കുക. കുളിപ്പിക്കാൻ പറ്റാത്ത വിധം വികൃതമാവുകയും കുളിപ്പിക്കലും തയമ്മും ചെയ്യലും പ്രയാസമാവുകയും ചെയ്താൽ നിസ്കരിക്കാൻ പാടില്ല.

6)    മുമ്പിലുള്ള മയ്യിത്തിനു മേൽ നിസ്കരിക്കുമ്പോൾ മയ്യിത്തിന്റെ പിന്നിൽ നിൽക്കുക.

*📌 ഫർളുകൾ*

1)    നിയ്യത്ത് (മയ്യിത്ത് മുമ്പിലുണ്ടെങ്കിൽ ഈ മയ്യിത്തിനെയും മറഞ്ഞ മയ്യിത്താണെങ്കിൽ നിശ്ചിത മയ്യിത്തിനെയും വ്യക്തമാക്കുക).

2)    നിൽക്കാൻ കഴിവുള്ളവർ നിൽക്കൽ.

3)    നാല് തക്ബീർ ചൊല്ലൽ.

4)    ആദ്യത്തെ തക്ബീറിനു ശേഷം ഫാതിഹ ഓതൽ.

5)    രണ്ടാം തക്ബീറിനു ശേഷം നബി (സ) യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ.

6)    മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കൽ.

7)    നാലാം തക്ബീറിനു ശേഷം സലാം വീട്ടൽ.

*📌 സുന്നത്തുകൾ*

പ്രാരംഭ പ്രാർത്ഥന (വജ്ജഹതു )ഒഴിവാക്കുക. പതുക്കെ ഓതുക, ഇമാം തക്ബീറും സലാമും ഉറക്കെ പറയുക, സ്വലാത്ത് ഇബ്‌റാഹിമീയ്യ ഓതുക, സ്വലാത്തിൽ സലാമും അതിന്റെ മുമ്പിൽ ഹംദും അവസാനം മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനയും കൊണ്ട് വരിക., നാലാം തക്ബീറിനു ശേഷം  ‘അല്ലാഹുമ്മ ലാ തഹ്‌രിംനാ അജ്‌റഹു….. “ എന്ന പ്രാർഥന കൊണ്ടു വരിക, രണ്ട് സലാമും വീട്ടുക, നിസ്കാരം പള്ളിയിൽ വെച്ചായിരിക്കൽ, ജമാ‌അത്തായി നിർവഹിക്കൽ, ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും പുരുഷന്റെ തലയുടെ അടുത്ത് നിൽക്കലും സ്ത്രീയുടെ അരക്കെട്ടിന്റെ അടുത്ത് നിൽക്കലും ...

*📌 നിർവ്വഹിക്കേണ്ട രൂപം :*

“ഈ മയ്യിത്തിന്റെ മേലുള്ള ഫർളിനെ ഞാൻ അല്ലാഹുവിനു വേണ്ടി ഇമാമോടു കൂടെ നിസ്കരിക്കുന്നു.”  (മറഞ്ഞ മയ്യിത്താണെങ്കിൽ “ ഈപറയപ്പെട്ട മയ്യിത്തുകളുടെ മേലുള്ള ഫർളിനെ ഞാൻ അല്ലാഹുവിനു വേണ്ടി ഇമാമിനോട് കൂടെ നിസ്കരിക്കുന്നു’  .. എന്റെ മുമ്പിലുള്ള മയ്യിത്തിന്റെ മേൽ,  എന്നോ  ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേൽ .. എന്നോ കരുതിയാലും മതി ) 
തക്ബീർ ചൊല്ലി കൈ കെട്ടി, അ‌ഊദും ബിസ്മിയും ചൊല്ലി ഫാതിഹ ഓതുക.
ശേഷം രണ്ടാമത്തെ തക്ബീർ ചൊല്ലി താഴെയുള്ളതു പോലെ ഹംദും സ്വലാത്തും സലാമും മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള ദുആയും നിർവ്വഹിക്കുക...

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ ، اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَّجِيدٌ◦ اَللَّهُمَّ اغْفِرْ لِلْمُؤْمِنينَ وَالْمُؤْمِنَاتِ◦

ഈ സ്വലാത്തിന്റെ ആദ്യത്തിലുള്ള “ ഹംദും”,  ‘വസല്ലിം’ എന്ന സലാമും അവസാനത്തേതിലെ മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള ദുആയും പ്രത്യേകം സുന്നത്തും, അടുത്ത തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടിയുള്ള ദുആ സ്വീകരിക്കാൻ അനിവാര്യവുമാണ്. പലരും അത് നിർവ്വഹിക്കാറെല്ലെന്നത് കൊണ്ടാണ് അവ പ്രത്യേകം ഉൾപ്പെടുത്തിയത്.

*ശേഷം മൂന്നാമത്തെ തക്ബീർ ചൊല്ലുക ; അതിൽ മയ്യിത്തിനു വേണ്ടി ഇങ്ങിനെ ദുആ ചെയ്യുക*

اَللَّهُمّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَعٰافِهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَاغْسِلْهُ بِالْمٰاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايا كَمٰا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دٰاراً خَيْراً مِنْ دٰارِهِ وَأَهْلاً خَيْراً مِنْ أَهْلِهِ وَزَوْجاً خَيْراً مِنْ زَوْجِهِ وَجِيرٰاناً خَيْراً مِنْ جِيرٰانِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذٰابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذٰابِ النَّارْ◦

മയ്യിത്ത് സ്ത്രീയാണെങ്കിൽ ‘ഹു’ എന്നതും ‘ഹി’ എന്നതും ‘ ഹാ’ എന്നാക്കുക   .ഉദാ:     اَللَّهُمّ اغْفِرْ لَهَا  ഒന്നിൽ കൂടുതൽ മയ്യിത്തുകളുണ്ടെങ്കിൽ ‘ ഹും ‘ എന്നാക്കുക.  ഉദാ:  اَللَّهُمّ اغْفِرْ لَهُمْ

ഇത് മുഴുവൻ മന:പ്പാഠമില്ലാത്തവർ    اَللَّهُمّ اغْفِرْ لَهُ وَارْحَمْهُ എന്ന് ആവർത്തിച്ച് ചൊല്ലിയാൽ മതി.  മയ്യിത്ത് ചെറിയ കുട്ടിയാണെങ്കിൽ മുകളിൽ കൊടുത്ത ദുആക്ക് പുറമെ ഇതും കൂടി ഉൾപ്പെടുത്തുക.

اَللَّهُمَّ اجْعَلْهُ فَرَطًا لِأَبَوَيْهِ وَسَلَفًا وَذُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا ، وَثَقِّلْ بِهِ مَوٰازِينَهُمَا وَأَفْرِغِ الصَّبْرَ عَلَى قُلُوبِهِمَا وَلَا تَفْتِنْهُمَا بَعْدَهُ وَلَا تَحْرِمْهُمَا أَجْرَهُ◦

*ശേഷം നാലാമത്തെ തക്ബീർ ചൊല്ലുക ; അതിൽ നമുക്കും മയ്യിത്തിനും വേണ്ടി ഇങ്ങന ദുആ ചെയ്യുക*


اَللَّهُمَّ لَا تَحْرِمْنَا أَجْرَهُ وَلَا تَفْتِنَّا بَعْدَهُ وَاغْفِرْ لَنٰا وَلَهُ ، رَبَّنٰا آتِنٰا فِي الدُّنْيٰا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنٰا عَذٰابَ النَّارْ◦

ശേഷം സലാം വീട്ടുക

*📌 മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നാൽ :*

മയ്യിത്ത് നിസ്കാരത്തിൽ പിന്തിതുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്‌ർ ചൊല്ലണം. ഇമാം അടുത്ത തക്ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്ബീറിലേക്ക് പോവണം. ഫാതിഹ പൂർത്തീകരിക്കേണ്ടതില്ല.  ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്ബീറുകൾ  ദിക്‌റ് സഹിതം ചെയ്ത് നിസ്കാ‍രത്തെ പൂർത്തിയാക്കണം.

*📌 മയ്യിത്ത് നിസ്കാരത്തിനു ഇമാ‍മാവാൻ കൂടുതൽ ബന്ധപ്പെട്ടവർ :*

യഥാക്രമം മയ്യിത്തിന്റെ പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹