മാണിക്ക്യ മലരായ പൂവി(Lyrics)

ഇനി എല്ലാരും ഒന്നു പാടി നോക്കു .


മാണിക്ക്യ മലരായ പൂവി
മഹതിയാം  ഖദീജ ബീവി
മക്കയെന്നാ പുണ്ണ്യ നാട്ടില്‍
വിലസിടും നാരീ  .....
വിലസിടും നാരീ  .....(മാണിക്ക്യ )

ഖാത്തിമുല്‍ നബിയെ വിളിച്ചൂ
കച്ചവടത്തിന്നയച്ചൂ
കണ്ട നേരം ഖല്‍ബിനുള്ളില്‍
മോഹമുദീച്ചൂ .....
കച്ചവടവും കഴിഞ്ഞ്
മുത്ത്‌ റസൂലുള്ള വന്ന്
കല്ലിയാണാലോചനക്കായ്
ബീവി തുനിഞ്ഞ്
ബീവി തുനിഞ്ഞ്.... (മാണിക്ക )

തോഴിയെ ബീവി വിളിച്ച്
കാര്യ മെല്ലാതും അറീച്ച്
മാന്യനാം അബു താലിബിന്‍റെ
അരികിലായച്ച്
കല്ലിയാണ കാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമാബൂ താലിബിന്നും
സമ്മതമാണ്  സമ്മതമാണ് (മാണിക്ക്യ )

ബീവി ഖദീജാബിയന്ന്‍
പുതുമണവാട്ടി ചമഞ്ഞ്
മുത്ത്‌ നബിയുള്ള
പുതുമാരന്‍ ചമഞ്ഞ്
മന്നവന്‍റെ കല്പനയാല്‍
മംഗല്യ നാളും പുലര്‍ന്ന്
മാദൃകരാം ദമ്പതിമാരില്‍
മംഗളം നേര്‍ന്ന്.... മംഗളം നേര്‍ന്ന് .... (മാണിക്ക്യ 2)